നല്ല മരണം എന്ന അവകാശം

കൃത്രിമ വൈദ്യ ഉപകരണങ്ങളോടെ മാത്രം ജീവൻ നിലനിർത്തിപ്പോരുന്ന രോഗികൾക്ക് അത്തരം ചികിത്സകൾ പിൻവലിച്ച് മരണം വരിക്കാനുള്ള മാനദണ്ഡങ്ങളുടെ കരടുരേഖ കേന്ദ്ര ആരോഗ്യ വകപ്പ് പൊതുജനങ്ങളുടെ അഭിപ്രായത്തിന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആശുപത്രികളിൽ ഡോക്ടർമാരും രോഗിയുടെ ബന്ധുക്കളും ചർച്ച നടത്തിയാണ് ഇത്തരം കാര്യങ്ങളിൽ തീരുമാനങ്ങൾ എടുക്കുന്നതെന്നും ഈ കരടു മാർഗനിർദേശങ്ങൾ കൂടുതൽ പ്രശ്നങ്ങളുണ്ടാക്കുമെന്നുമാണ് ഡോക്ടർമാരുടെ പ്രൊഫഷനൽ സംഘടനയുടെ ദേശിയ പ്രസിഡണ്ട് പ്രതികരിച്ചിട്ടുള്ളത്. ഈ വിഷയത്തിൽ ഉയരാനിടയുള്ള ​വൈദ്യശാസ്ത്രപരവും മനുഷ്യത്വപരവുമായ ചില പ്രതിസന്ധികളെക്കുറിച്ച് എഴുതുന്നു, ഡോ. ജയകൃഷ്ണൻ ടി.

“Death is most frightening of bad things, Is nothing to us When we exist, death is not yet present. And when death is present, then we do not exist”
Epicurus , (341-270 BC)

നുഷ്യരുടെ ഭൂമിയിലെ ചരിത്രം പരിശോധിച്ചാൽ എപ്പോഴും ജീവിതത്തിന്റെ തുടക്കമായ ജനനത്തെ സന്തോഷം കൊണ്ട് നേരിടുമെങ്കിലും അവസാനമായ മരണത്തെ പല വിധത്തിലാണ് വിവിധ സംസ്കാരങ്ങൾ നേരിട്ടിരുന്നത് എന്ന് മനസ്സിലാക്കാം. ചരിത്രം പരിശോധിച്ചാൽ പന്ത്രണ്ടാം നൂറ്റാണ്ട് വരെ മനുഷ്യർ മരണവുമായി വളരെ ഇണങ്ങിയായിരുന്നു കഴിഞ്ഞിരുന്നത്. മരണം വളരെ സുപരിചിതവും ഒരു പൊതുചടങ്ങുമായിരുന്നതിൽ മരിക്കുന്ന മനുഷ്യർ അതിന് പ്രതിരോധിക്കാതെ തയ്യാറായി കാത്തിരിക്കുമായിരുന്നു. ഒരു കുടുംബംഗത്തിന്റെ മരണം പ്രതീക്ഷിക്കുന്ന കുടുംബാംഗങ്ങൾ കുട്ടികളെ അടക്കം വേണ്ടപ്പെട്ടവരേയും അതിന് ദൃക്സാക്ഷിയാക്കാൻ ക്ഷണിച്ച് വരുത്തുമായിരുന്നു. പിന്നീട് മതവിശ്വാസങ്ങളുടെ പ്രചാരത്തോടെ മരണം വ്യക്തിയുടെ ജീവിതത്തിന്റെ ദൈവ വിധിപ്രഖ്യാപനമാണെന്നും ഇതിനനുസരിച്ച് പരേത/ൻ സ്വർഗ്ഗത്തിലോ നരകത്തിലേക്കോ പോകുമെന്ന വിശ്വാസത്തോടെ മരണം തികച്ചും സ്വകാര്യവും വ്യക്തിപരവുമാക്കപ്പെട്ടു.

അത്യാസന്ന ഘട്ടത്തിൽ ജീവൻ നിലനിർത്താനുള്ള സഹായചികിത്സകൾ നിഷേധിക്കാനുള്ള രോഗിയുടെ അവകാശമായ ‘ലിവിംഗ് വിൽ’ ഇന്ത്യയിൽ തത്വത്തിൽ അനുവദിക്കപ്പെട്ടിട്ടുണ്ട്.
അത്യാസന്ന ഘട്ടത്തിൽ ജീവൻ നിലനിർത്താനുള്ള സഹായചികിത്സകൾ നിഷേധിക്കാനുള്ള രോഗിയുടെ അവകാശമായ ‘ലിവിംഗ് വിൽ’ ഇന്ത്യയിൽ തത്വത്തിൽ അനുവദിക്കപ്പെട്ടിട്ടുണ്ട്.

പിന്നീട് 16ാം നൂറ്റാണ്ടോടെ വൈദ്യശാസ്ത്രത്തിൻ്റേയും ചികിത്സകളുടെയും ലഭ്യതയും പ്രചാരണത്തോടെ അസുഖങ്ങൾ ചികിത്സിക്കുന്ന അവസ്ഥവന്നു. മരണപ്പെടുന്ന പല അസുഖങ്ങൾക്കും ചികിത്സകൾ ലഭ്യമായി. ഈ അവസ്ഥയിലാണ്, “വൈദ്യ ശാസ്ത്രത്തിന്റെ ഒരു പ്രധാന ധർമം ആയുസ് നീട്ടിവെക്കലാണ്” എന്ന് ഫ്രാങ്കോയിസ് ബെക്കൺ പ്രസ്താവിച്ചത്. 18-ാം നൂറ്റാണ്ടോടെ മരണം മനുഷ്യരെ ഭയപ്പെടുത്തുന്ന ഒരു സംഭവമാകുകയും മരണപ്രക്രിയകൾ നാടകീയമാകുകയും മരിച്ചവരുടെ ചുറ്റുമിരുന്ന് ബന്ധുക്കൾ വാവിട്ട് കരയുന്ന അവസ്ഥയുമുണ്ടായി. പിന്നീട് ആധുനിക ശാസ്ത്രത്തിന്റെയും ആശുപത്രികളുടേയും ഡോക്ടർമാരുടെയും വരവോടെ മരണം നിരോധിക്കപ്പെടേണ്ടതോ മാറ്റിവെക്കപ്പെടേണ്ടതോ ആയ സംഭവമായി മാറി. മരണം ആവശ്യമില്ലാത്തതും പൊരുതി തോൽപ്പിക്കേണ്ടതുമാണെന്ന അവസ്ഥ വന്നു. ഇതിനെപ്പറ്റി വൈദ്യശാസ്ത്രത്തിന്റെ അതിർവരമ്പുകൾ എന്ന പുസ്തകം എഴുതിയ ഇവാൻ ഇല്ലിച്ച് പ്രസ്താവിച്ചത്, “വൈദ്യശാസ്ത്രം മരണത്തെ വൈദ്യവത്ക്കരിച്ചു. തുടർന്ന് ഓരോ മരണത്തേയും യാന്ത്രിക മരണങ്ങളാക്കി മാറ്റിത്തീർത്തു” എന്നാണ്.
വൈദ്യശാസ്ത അറിവുകൾ പാശ്ചാത്യ കോളനിവത്ക്കരണ ശക്തികൾക്ക് പ്രചാരം കൂട്ടുകയും സാമൂഹ്യതുല്യതക്ക് മറ്റൊരു വെല്ലുവിളിയാകുകയും ചെയ്തു.

ഇവാൻ ഇല്ലിച്ച്
ഇവാൻ ഇല്ലിച്ച്

മരണമെന്നൊരവസാനമില്ലെങ്കിൽ ജീവിതം വെറും ട്രാജഡിയായിയായി പോകുമായിരുന്നു എന്ന് അവസാന കാലത്തെ കിടപ്പു രോഗികളുടെ ദീനാവസ്ഥകളുടെ അവസ്ഥ കണ്ട് പറഞ്ഞ ചിന്തകരുമുണ്ട്. മരണത്തിന്റെ അർത്ഥം കാലത്തിനും, വിശ്വാസത്തിനും, സംസ്കാരത്തിനും അനുസരിച്ച് മാറുന്നുവെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. വർത്തമാന കാലത്ത് മരണാസന്നരായ രോഗി വീട്ടിലാണെങ്കിലും അടിയന്തരമായി ആശുപത്രികളിലത്തിക്കുന്നതിനാൽ 75% ലധികം മരണങ്ങൾ ആശുപത്രികളിൽ വെച്ചാണ് സംഭവിക്കുന്നത്. അതിനാൽ തന്നെ മരണം ഉറപ്പായാലും കൃത്രിമ ചികിത്സാ ഉപകരണങ്ങളുടെ പിന്തുണയോടെ ദിവസങ്ങളോളം അവർക്ക് അത്യാസന്ന വിഭാഗങ്ങളിലെ ‘ബീപ്’ശബ്ദങ്ങളോടൊപ്പം സ്വന്തം വീട്ടിൽ നിന്നും, വേണ്ടപ്പെട്ടവരിൽ നിന്നും ഒറ്റപ്പെട്ട് കിടക്കേണ്ടി വരുന്നുണ്ട്. ഇങ്ങനെ കൃത്രിമ വൈദ്യ ഉപകരണങ്ങളോടെ മാത്രം ജീവൻ നിലനിർത്തിപ്പോരുന്ന രോഗികൾക്ക് അത്തരം ചികിത്സകൾ പിൻവലിച്ച് മരണം വരിക്കാനുള്ള മാനദണ്ഡങ്ങളുടെ കരട് രേഖ കേന്ദ്ര ആരോഗ്യ വകപ്പ് പൊതുജനങ്ങളുടെ അഭിപ്രായത്തിനായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

എന്താണ് നല്ല മരണം?

സുഖപ്രസവത്തേയും നല്ല ജീവിതത്തെയും പറ്റി മാത്രമല്ല നല്ല മരണത്തിനേയും പറ്റി വിവിധ രാജ്യങ്ങളിൽ നിന്ന് വിവരശേഖരണം നടത്തി അന്താരാഷ്‌ട്രതലത്തിൽ വിദഗ്ധർ വിലയിരുത്തിയിട്ടുണ്ട്. അതിൽ പരാമർശിക്കപ്പെടുന്ന 11 കാര്യങ്ങൾ ഇവയൊക്കെയാണ്:

വർത്തമാനകാലത്ത് 75ശതമാനത്തിലധികം മരണങ്ങളും സംഭവിക്കുന്നത് ആശുപത്രികളിൽ വെച്ചാണ്.
വർത്തമാനകാലത്ത് 75ശതമാനത്തിലധികം മരണങ്ങളും സംഭവിക്കുന്നത് ആശുപത്രികളിൽ വെച്ചാണ്.
  • 1. രോഗിക്ക് ശാരീരിക വേദനകളിൽ നിന്നും രോഗലക്ഷണങ്ങളിൽ നിന്നും ആശ്വാസമുണ്ടായിരിക്കണം.

  • 2. രോഗിക്ക് ചികിത്സിക്കുന്നവരോട് വേണ്ടവിധം തുറന്ന് ആശയവിനിമയം നടത്താനും പരസ്പരമുള്ള ഊഷ്മളബന്ധങ്ങൾക്കും അവസരമുണ്ടാകണം.

  • 3. രോഗിയുടെ വിശ്വാസത്തിനുസരിച്ച് മതപരവും ആത്മീയവും സംസ്കാരികവുമായ ചടങ്ങുകളും ക്രിയകളും നടത്താൻ സാധ്യമാകണം.

  • 4. വൈകാരിക ദുരിതങ്ങളിൽ നിന്നും മാനസികമായ വേദനകളിൽ നിന്നും വിടുതലുണ്ടായിരിക്കണം.

  • 5. രോഗിക്ക് തന്റെ ചികിത്സയെക്കുറിച്ച് അറിഞ്ഞ് സ്വയം തീരുമാനങ്ങളെടുക്കാൻ കഴിവുണ്ടായിരിക്കണം.

  • 6. ഒരു രോഗിക്ക് തനിക്കിഷ്ടമുള്ള സ്ഥലത്തുവെച്ചേ മരണം സംഭവിക്കാൻ പാടുള്ളൂ.

  • 7. ഉപകാരപ്രദമല്ലാതെ ജീവതം നീട്ടിക്കൊണ്ടുപോകാൻ പാടില്ല.

  • 8. എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നതിന്റെ യാഥാർത്ഥ്യവും അതിന്റെ പൊരുളും എന്താണെന്ന് രോഗിക്ക് ബോധമുണ്ടായിരിക്കണം.

  • 9. ബന്ധുജനങ്ങളുടെയും സുഹൃത്തുക്കളുടേയും പൂർണ വൈകാരിക പിന്തുണ ലഭിക്കണം.

  • 10. രോഗിക്ക് ഒരിക്കലും തന്റെ ജീവിതം മറ്റുള്ളവർക്ക് ഭാരമാണെന്ന് സ്വയം തോന്നരുത്.

  • 11. ജീവിതം അവസാനിപ്പിക്കാനുള്ള സ്വയം നിർണയാവകാശം ഒരു വ്യക്തിക്കുണ്ടാകണം.

പല രാജ്യങ്ങളും അസിസ്റ്റഡ് ആത്മഹത്യകൾ നിയമപരമാക്കിയിട്ടുണ്ട്. 1998 മുതൽ 2018 വരെ 2591 പേർ ഇങ്ങനെ മരണം വരിച്ചിട്ടുണ്ട്.
പല രാജ്യങ്ങളും അസിസ്റ്റഡ് ആത്മഹത്യകൾ നിയമപരമാക്കിയിട്ടുണ്ട്. 1998 മുതൽ 2018 വരെ 2591 പേർ ഇങ്ങനെ മരണം വരിച്ചിട്ടുണ്ട്.

വൈദ്യശാസ്ത്രത്തിൽ സാങ്കേതികവിദ്യകളുടെ പിന്തുണയോടെ സാമ്പത്തിക ചെലവേറുമെങ്കിലും നഷ്ടപ്പെട്ടുപോകുന്ന പല ജീവനുകളേയും തിരിച്ച് ജീവിതത്തിലേക്ക് കരകയറ്റാനാകുന്നുണ്ട്. മറു വശത്ത് രക്ഷപ്പെടാൻ സാധ്യതയില്ലെങ്കിലും അത്യാസന്ന മുറിയിൽ സപ്പോർട്ടീവ് ചികിത്സ നൽകി വെറും ജീവച്ഛവമായി കിടത്തി ആശുപത്രിക്കിടക്കയിൽ ദിവസങ്ങൾ നീട്ടുന്നത് രോഗികൾക്ക് കഷ്ടപ്പാടും ബന്ധുക്കൾക്ക് സാമ്പത്തിക- മാനസിക പ്രശ്നങ്ങളുമുണ്ടാക്കുന്നുണ്ട്. ഇത്തരം ഇൻ്റൻസീവ് ചികിത്സക്കുശേഷം മരിക്കുന്ന രോഗികളുടെ മൃതശരീരം പണമടക്കാത്തതിന്റെ പേരിൽ ആശുപത്രിയിൽ നിന്ന് വിട്ടുകിട്ടാത്തതും വിരളമല്ല. മാത്രമല്ല, പലപ്പോഴും രോഗിയുടെ മരണശേഷം ഇത് ആശുപത്രിക്കുനേരെയുള്ള ആക്രമണങ്ങൾക്കും കാരണമാകുന്നുണ്ട്.

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം ജീവിക്കാനുള്ള മൗലികാവകാശം പോലെ ഇതിന്റെ ഭാഗമായി 2018- ൽ അന്തസ്സോടെ മരിക്കാനുള്ള അവകാശവും വിഭാവനം ചെയ്യുന്നുണ്ട് എന്ന് കോടതി തീർപ്പ് കൽപ്പിച്ചത് 2018- ലാണ്.

അന്താരാഷ്ട്ര തലത്തിൽ നടന്ന പഠനങ്ങൾ പ്രകാരം, ഒരു രാജ്യത്ത് ഒരു വർഷം രോഗചികിത്സക്ക് ചെലവഴിക്കുന്ന ആകെ തുകയുടെ 10%- ലധികം ചെലവഴിക്കുന്നത് അവിടങ്ങളിൽ മരിക്കുന്ന ഒരു ശതമാനം പേരുടെ അവസാനഘട്ട ചികിത്സക്കാണ്. ആശുപത്രികൾക്ക് മുൻതൂക്കം കിട്ടുന്ന ഈ കാലത്തും മരിക്കുന്നവരിൽ 95% പേർ ആശുപത്രിയിലായലും അവരിൽ 95% ശതമാനത്തിനും അന്ത്യ ശുശ്രൂഷ നൽകുന്നത് കൂട്ടിരിക്കുന്ന അടുത്ത ബന്ധുക്കൾ തന്നെയായിരിക്കുമെന്നാണ് നിയമമെന്ന് ലാൻസെറ്റ് കമ്മീഷൻ റിപ്പോർട്ടിലുണ്ട്. നേഴ്സുമാർ ഒരു ദിവസത്തിന്റെ ഡ്യൂട്ടിസമയത്തിന്റെ 5% മാത്രമാണ് ഇത്തരം രോഗികളുമായി മുഖാമുഖം ഇടപെടുന്നതെന്നും ഡോക്ടർമാർ പരമാവധി 15 മിനുട്ടിൽ താഴെ മാത്രമെ ഇത്തരം രോഗികളുടെ അടുത്ത് ചെലവഴിക്കുന്നുള്ളൂവെന്നും മേൽ റിപ്പോർട്ട് പറയുന്നുണ്ട്. ആശുപത്രികളിൽ അഡ്മിറ്റ് ചെയ്ത് ചികിത്സാച്ചെലവ് മൂലം ദരിദ്രവത്ക്കരിക്കപ്പെടുന്ന കുടുംബംഗങ്ങളുടെ വരുമാനത്തിന്റെ വലിയൊരു ശതമാനവും ഏതെങ്കിലും ഒരംഗത്തിന്റെ അന്ത്യ ചികിത്സക്കുവേണ്ടിയാണ് ചെലവഴിക്കപ്പെടുന്നത്‌.

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം ജീവിക്കാനുള്ള മൗലികാവകാശം പോലെ ഇതിന്റെ ഭാഗമായി 2018- ൽ അന്തസ്സോടെ മരിക്കാനുള്ള അവകാശവും വിഭാവനം ചെയ്യുന്നുണ്ട് എന്ന് കോടതി തീർപ്പ് കൽപ്പിച്ചത് 2018- ലാണ്. ഇതിനെ തുടർന്ന് അത്യാസന്ന ഘട്ടത്തിൽ ജീവൻ നിലനിർത്താനുള്ള സഹായചികിത്സകൾ നിഷേധിക്കാനുള്ള രോഗിയുടെ അവകാശമായ ‘ലിവിംഗ് വിൽ’ ഇന്ത്യയിൽ തത്വത്തിൽ കോടതിയിൽ അനുവദിക്കപ്പെട്ടു.

വൈദ്യശാസ്ത്രത്തിൽ സാങ്കേതികവിദ്യകളുടെ പിന്തുണയോടെ സാമ്പത്തിക ചെലവേറുമെങ്കിലും നഷ്ടപ്പെട്ടുപോകുന്ന പല ജീവനുകളേയും തിരിച്ച് ജീവിതത്തിലേക്ക് കരകയറ്റാനാകുന്നുണ്ട്.
വൈദ്യശാസ്ത്രത്തിൽ സാങ്കേതികവിദ്യകളുടെ പിന്തുണയോടെ സാമ്പത്തിക ചെലവേറുമെങ്കിലും നഷ്ടപ്പെട്ടുപോകുന്ന പല ജീവനുകളേയും തിരിച്ച് ജീവിതത്തിലേക്ക് കരകയറ്റാനാകുന്നുണ്ട്.

ജീവൻ നിലനിർത്താനുള്ള ചികിത്സകളിൽ മെക്കാനിക്കൽ വെൻ്റിലേഷൻ, വാസോപ്രസർ, ഡയാലിസിസ്, ട്യൂബുകൾ വഴി ഭക്ഷണം നൽകൽ, സർജറി ചികിത്സ, ട്രാൻസ്ഫ്യൂഷൻ, എക്മോ എന്നിവയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതുപോലയുള്ള അവസരങ്ങളിൽ ഇത്തരം ചികിത്സകൾ പിൻവലിക്കൽ ലോകത്താകെ നിലവിൽ ഐ.സി.യു കളിൽ അംഗീകൃതമായതും നിയമപരമായി ഉന്നതിയിലുള്ളതുമായ ചില ധാർമിക രീതികൾ തന്നെയാണ്. അതിനാൽ, ഇനിമുതൽ അത്യാസന്ന രോഗികൾക്ക് ജീവൻ നിലനിർത്താൻ ഇത്തരം ചികിത്സകൾ നൽകാൻ തുടങ്ങുമ്പോൾ തന്നെ ചികിത്സകരും രോഗികളും ബന്ധുക്കളും പരസ്പരം ചർച്ചചെയ്ത് വിലയിരുത്തി തീരുമാനമെടുക്കാവുന്നതാണ്. അതേസമയം, വൈദ്യശാസ്ത്ര വിജയപരാജയ സാധ്യതകൾ പലപ്പോഴും മാത്തമാറ്റിക്സ് കണക്കുകൾക്കപ്പുറം പ്രവചാനാതീതവുമാണ്. ഇത് ജീവതത്തിന്റെയും മരണത്തിന്റെയും ഇടയിലുള്ള നേർത്ത നൂൽപാലത്തിലൂടെയുള്ള ശുന്യതയിലേക്ക് നിപതിക്കാൻ സാധ്യതയുള്ള മനുഷ്യരുടെ സഞ്ചാരമായതിനാൽ വൈദ്യശാസ്ത്രത്തിന്റെ വെളിച്ചത്തിൽ നൈതികതയുടേയും നിയമങ്ങളുടേയും നൂലിഴപരിശോധനകൾ സൂക്ഷ്മമായി വേണ്ടിവരും.

ലോകത്ത് പല രാജ്യങ്ങളിലും ഇത്തരം ഘട്ടങ്ങളിൽ യൂത്തനേസ്യ നിയമപരമാക്കിയിട്ടുണ്ട്. നെതർലാൻഡ്, ബെൽജിയം, സ്പെയിൻ, ലെക്സംബർഗ്, കാനഡ, കോളംബിയ തുടങ്ങിയ രാജ്യങ്ങളിൽ ഇത് നിയമവിധേയമാണ്.

ലോകത്ത് പല രാജ്യങ്ങളിലും ഇത്തരം ഘട്ടങ്ങളിൽ യൂത്തനേസ്യ നിയമപരമാക്കിയിട്ടുണ്ട്. നെതർലാൻഡ്, ബെൽജിയം, സ്പെയിൻ, ലെക്സംബർഗ്, കാനഡ, കോളംബിയ തുടങ്ങിയ രാജ്യങ്ങളിൽ ഇത് നിയമവിധേയമാണ്. ഈ രാജ്യങ്ങൾ ഇതിനായി നിശ്ചിത മാനദണ്ഡങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. കൂടാതെ സ്വിസ്സർലാൻസ്, കാനഡ എന്നിവിടങ്ങളിലും അമേരിക്കയിലെ ഒറിഗോൺ, കാലിഫോർണിയ, വാഷിംഗ്ടൺ തുടങ്ങിയ സംസ്ഥാനങ്ങളിലും അസിസ്റ്റെഡ് ആത്മഹത്യ കളും നിയമപരമാക്കിയിട്ടുണ്ട്. 1998 തൊട്ട് 2018 വരെ 2591 പേർ ഇങ്ങനെ ലോകത്താകെ മരണം വരിച്ചിട്ടുണ്ടെന്നും 2020 ൽ മാത്രം 245 പേർ ഇങ്ങനെ മരിച്ചിട്ടുണ്ട് എന്നുമാണ് ലഭ്യമായ കണക്കുകൾ. ഇവരിൽ മിക്കവരും 70 നു മുകളിൽ പ്രായമായവരും 66% പേർ കാൻസർ രോഗികളും, 11% പേർ ഹൃദ്രോഗികളുമായിരുന്നു.

നേട്ടങ്ങളും കോട്ടങ്ങളും

ആസന്ന മരണം ഉറപ്പിച്ചവരുടെ ജീവൻ നിലനിർത്തുന്ന കൃത്രിമ ചികിത്സ പിൻവലിക്കുന്ന നിയമത്തെ ദയാവധം എന്ന് വിളിക്കുന്നത് തെറ്റാണ്. വിവിധ കോണുകളിൽനിന്ന് നോക്കുമ്പോൾ ഇതിൽ നേട്ടങ്ങളും കോട്ടങ്ങളും കാണും.

നൈതികയുടെ കാഴ്ചപ്പാടിൽ, വ്യക്തമായ അറിവോടുകൂടി, ഒരു വ്യക്തി സ്വബോധത്തോടെ തന്റെ ചികിത്സയെ വേണം / വേണ്ട എന്ന് തിരഞ്ഞെടുത്ത് ചികിത്സ നിർണ്ണയിക്കുന്ന സ്വയം തീരുമാനത്തെ ഈ രീതി അംഗികരിക്കുന്നു. (ഓട്ടോണമി). വൈദ്യശാസ്ത്രത്തിലെ ചികിത്സയിലൂടെ / ഇടപെടലുകളിലൂടെ ഗുണം മാത്രം ചെയ്യുക, പ്രവൃത്തിയിലൂടെ ആർക്കും അറിഞ്ഞുകൊണ്ട് ഒരിക്കലും ദോഷം ഉണ്ടാകരുത് എന്ന നൈതിക മൂല്യത്തേയും ഇത് ഉയർത്തുന്നുണ്ട്. ചികിത്സയിലെ കാരുണ്യത്തിന്റെ അഥവാ കംപാഷനേറ്റ് ആയ അംശങ്ങൾ ഇത് ഉയർത്തുന്നു.

കൂടുതൽ ദരിദ്രരുള്ളതും ചികിത്സാസൗകര്യങ്ങൾ കുറവും അസന്തുലിതമായതുമായ ഇന്ത്യയെ പോലുള്ള രാജ്യത്ത് അനാവശ്യ ചികിത്സ ഒഴിവാക്കി, ചികിത്സ കൊണ്ട് രക്ഷപ്പെടാൻ സാധ്യതയുള്ളവർക്ക് അത് ലഭ്യമാക്കുന്നതിലുടെ ലഭ്യമായ ചികിത്സാവിഭവങ്ങളുടെ ആവശ്യത്തിനനുസരിച്ചുള്ള ഉചിതവും തുല്യവുമായ വിതരണം (ഇക്വിറ്റി, ജസ്റ്റിസ്) ഉറപ്പാക്കാൻ കഴിയും. ഇത് വൈദ്യനീതിയുടെ തത്വങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്യും.

കൃത്രിമ വൈദ്യ ഉപകരണങ്ങളോടെ മാത്രം ജീവൻ നിലനിർത്തിപ്പോരുന്ന രോഗികൾക്ക് അത്തരം ചികിത്സകൾ പിൻവലിച്ച് മരണം വരിക്കാനുള്ള മാർഗനിർദ്ദേശങ്ങൾ വിവിധ മതവിശ്വാസങ്ങളും, സംസ്കാരങ്ങളുമുള്ള, ആരോഗ്യ വിദ്യാഭ്യാസം കുറഞ്ഞ ഇന്ത്യയിൽ നടപ്പിലാക്കുക എളുപ്പമല്ല.

ചികിത്സ പിൻവലിക്കുന്നത് നിലവിൽ നിയമത്തിന്റെ പരിധിയിലും അധികാരത്തിലുമാണ്. അതിനാൽ, ഇത് ചികിത്സകളും രീതികളും ഡോക്യുമെൻ്റ് ചെയ്യാനും സുത്യാര്യമാക്കാനും സഹായിക്കും. ജീവിതത്തിലേക്ക് തിരിച്ചുവരാൻ സാധ്യതയില്ലാത്തവരെ കൃത്രിമ സഹായങ്ങളുടെ പിന്തുണയോടെ ലക്ഷങ്ങൾ ചെലവഴിച്ച് അത്യാസന്ന മുറികളിൽ കിടത്തി, അവരുടെ മരണം നീട്ടിവെക്കപ്പെടുന്നു, ഒരു വശത്ത്. എന്നാൽ, മറുവശത്ത്, സൗകര്യങ്ങളുടേയും സമ്പത്തിൻ്റേയും പിന്തുണയില്ലാത്തതുകൊണ്ടു മാത്രം എത്രയോ ആയിരങ്ങൾ ആശുപത്രി ചികിത്സകിട്ടാത്തതുകൊണ്ടുമാത്രം മരിക്കുന്നു.
ബ്രെയിൻ ഡെത്ത് പോലുള്ള അവസ്ഥയുണ്ടായാൽ ആശുപത്രിയിലെ ഡോക്ടർമാർക്ക് തീരുമാനമെടുക്കാൻ ഇത് അവസരമൊരുക്കും. ഭാവിയിലെ കഡാവർ വഴി അവയവമാറ്റ ശാസ്ത്രക്രിയകൾ വഴി കൂടുതൽ പേർക്ക് ജീവിതം തിരിച്ചുകിട്ടാനും ഇത് സഹായകമായേക്കാം.

ഇപ്പോഴുള്ള ഈ മാർഗനിർദ്ദേശങ്ങൾ വിവിധ മതവിശ്വാസങ്ങളും, സംസ്കാരങ്ങളുമുള്ള, ആരോഗ്യ വിദ്യാഭ്യാസം കുറഞ്ഞ ഇന്ത്യയിൽ നടപ്പിലാക്കുക എളുപ്പമല്ല. രോഗിയുടെ ജീവൻരക്ഷക്കായി നടപ്പിലാക്കുന്ന വിഷമമേറിയതും, ചെലവേറിയതുമായ ഏതു ചികിത്സകളെയും വെറും മരണം നീട്ടിവെക്കുന്ന ചികിത്സകളായി രോഗികളും, ബന്ധുജനങ്ങളും സംശയിക്കാം.

ഇനി മുതൽ ആശുപത്രികളിലെ അത്യാസന്ന ചികിത്സാവിഭാഗം എപ്പോഴും രോഗികളുടെയും ബന്ധുക്കളുടെയും നിയമപരമായ സർവൈലൻസിന് കീഴിലാകാം.
ഇനി മുതൽ ആശുപത്രികളിലെ അത്യാസന്ന ചികിത്സാവിഭാഗം എപ്പോഴും രോഗികളുടെയും ബന്ധുക്കളുടെയും നിയമപരമായ സർവൈലൻസിന് കീഴിലാകാം.

ചികിത്സാമേഖലകളിൽ ഇവിടെ മേൽക്കൈ ലാഭം മുന്നിൽക്കണ്ട് പ്രവർത്തിക്കുന്ന സ്വകാര്യ മേഖലക്കാണ്. പ്രത്യേകിച്ച്, ചികിത്സകരും രോഗികളും തമ്മിലുള്ള പരസ്പരവിശ്വാസം കുറഞ്ഞുകുറഞ്ഞ് സംഘർഷം കൂടി വരുന്ന ഇന്ത്യൻ സാഹചര്യം ഭാവിയിൽ രൂക്ഷമാകാനിടയുണ്ട്. നിലവിൽ ആശുപത്രികളിൽ ഡോക്ടർമാരും രോഗിയുടെ ബന്ധുക്കളും ചർച്ച നടത്തിയാണ് ഇത്തരം കാര്യങ്ങളിൽ തീരുമാനങ്ങൾ എടുക്കുന്നതെന്നും ഈ കരടു മാർഗനിർദേശങ്ങൾ കൂടുതൽ പ്രശ്നങ്ങളുണ്ടാക്കുമെന്നുമാണ് ഡോക്ടർമാരുടെ പ്രൊഫഷനൽ സംഘടനയുടെ ദേശിയ പ്രസിഡണ്ട് പ്രതികരിച്ചിട്ടുള്ളത്.

ഇനി മുതൽ ആശുപത്രികളിലെ അത്യാസന്ന ചികിത്സാവിഭാഗം എപ്പോഴും രോഗികളുടെയും ബന്ധുക്കളുടെയും നിയമപരമായ സർവൈലൻസിന് കീഴിലാകാം. പരസ്പരധാരണയോടെ നടത്തേണ്ട അത്യാസന്ന ചികിത്സകളെ ഇത് ബാധിച്ചേക്കാം. എപ്പോഴാണ് അത്യാസന്ന രോഗിയുടെ ചികിത്സ തുടങ്ങേണ്ടത് / പിൻവലിക്കേണ്ടത് / എന്ന കാര്യത്തിന്റെ ശരി- തെറ്റുകളിൽ ഡോക്ടർമാരും രോഗികളുടെ ബന്ധുക്കളും തമ്മിൽ സംഘർഷമുണ്ടാകാൻ സാധ്യതയുണ്ട്. അത്യാസന്ന നിലയിലുള്ളവരുടെ ബന്ധുക്കൾക്കിടയിൽ രോഗിയുടെ കാര്യത്തിൽ തീർപ്പ് കൽപ്പിക്കുന്നത് തദവസരത്ത്തിലും, ഭാവിയിലും അവർക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം. ചികിത്സകർ, രോഗികൾ, ബന്ധുക്കൾ - ഈ വിഷയത്തിൽ ഇവർക്കിടയിലുള്ള ശരിയായ ആശയവിനിമയം വിഷമകരവും പ്രധാനവുമാണ്. കൂടുതൽ സാമ്പത്തികമായി മുതൽമുടക്കിയിട്ടുള്ള ആശുപത്രി ഉടമകളും, ഇൻഷൂറൻസ് കമ്പനികളും ഇത് അത്രവേഗം നടപ്പിലാകാൻ സമ്മതിക്കണമെന്നില്ല.

Comments