ഇന്ത്യയിൽ വിൽക്കുമ്പോൾ ബേബി ഫുഡുകളിൽ ഈ ചേരുവകൾ അധികം ചേർക്കുന്നതെന്തിന്?

നെസ് ലേ ഇന്ത്യയിൽ വിതരണം ചെയ്യുന്ന സെറിലാക് എന്ന ബേബി ഫുഡിൽ കൂടിയ അളവിൽ പഞ്ചസാരയുടെ അംശമുണ്ടെന്ന റിപ്പോർട്ടിനെതുടർന്ന് ഫുഡ് സേഫ്റ്റി ആൻറ് സ്റ്റാൻഡേഡ് അതോറിറ്റി ഓഫ് ഇന്ത്യ സാമ്പിൾ പരിശോധന നടത്തിവരികയാണ്. ഇന്ത്യയിൽ ഒരു അളവ് നെസ് ലേ ബേബി ഫുഡിൽ മൂന്നു ഗ്രാമോളം അധിക പഞ്ചസാര ചേർക്കപ്പെട്ടതായിട്ടാണ് കണ്ടെത്തിയിട്ടുള്ളത്. അതുവഴി ഒരു ദിവസം 30 ഗ്രാം അധിക പഞ്ചസാര കുട്ടികളുടെ ശരീരത്തിലെത്താം.

Comments