പാമ്പുകടിയേറ്റുള്ള മരണങ്ങൾ കുഞ്ഞുങ്ങളുടേതുൾപ്പെടെ റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് നമ്മുടെ ചുറ്റുപാടുമുള്ള പാമ്പുകളെക്കുറിച്ചും അവയുടെ സ്വഭാവ സവിശേഷതകളെക്കുറിച്ചും നമ്മുടെ പരിസരത്തെക്കുറിച്ചും മനസ്സിലാക്കിയിരിക്കേണ്ടത് ആവശ്യമാണ്. ഒപ്പം പാമ്പുകടിയേറ്റാൽ എന്തൊക്കെ ചെയ്യണമെന്നും. ഈ വിഷയത്തിലെ ശാസ്‌ത്രീയ അറിവുകൾ പങ്കുവെക്കുകയാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ റിസർച്ച് അസോസിയേറ്റും വനം വകുപ്പിൻ്റെ SARPA മാസ്‌റ്റർ ട്രെയിനറും വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറുമായ ഡോ: സന്ദീപ് ദാസ്.
