ഓണാഘോഷത്തിന്റെ
മാനസികതലങ്ങൾ

ക്ഷാമവും ദാരിദ്ര്യവും അനുഭവിക്കുന്ന കാർഷികസമൂഹങ്ങളുടെ മനസ്സിൽ വിളവെടുപ്പുകൾ സമൃദ്ധിയുടെ വാഗ്ദാനങ്ങളായി, പ്രത്യാശയുടെ വെളിച്ചമായി സ്ഥാനം പിടിക്കുക സ്വാഭാവികമാണ്. വിളവെടുപ്പുകൾ പ്രിയപ്പെട്ട ഉത്സവങ്ങളായി കൊണ്ടാടപ്പെടുക സാധാരണവുമാണ്. അതാണ് കേരളത്തിലെ പ്രാചീനസമൂഹത്തിൽ ഓണം പ്രിയപ്പെട്ട ഉത്സവമായതിന്റെ പശ്ചാത്തലം- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. കെ.എ. കുമാർ എഴുതിയ ലേഖനം.

ണത്തിന്റെ മാനസികതലത്തെ കുറിച്ചുള്ള ചിന്തകൾ ചെന്നെത്തുന്നത് പലതരം ബന്ധപ്പെടലുകളുടെയും (Connect) വീണ്ടെടുക്കലുകളുടെയും (Retrieval) ഓർമ്മകളിലാണ്.

ചരിത്രത്തിലെ നോവുകളും
ഐതിഹ്യത്തിന്റെ മനഃശാസ്ത്രവും

മൂന്നുനാലു നൂറ്റാണ്ടുകാലത്തെ ചരിത്രത്തിലേയ്ക്കു നോക്കുമ്പോൾ ഭക്ഷ്യധാന്യങ്ങളുടെ ദൗർലഭ്യവും, ക്ഷാമവും കേരളസമൂഹത്തിലെ ബഹുഭൂരിപക്ഷത്തിന്റെയും ദുഃഖമായിരുന്നു. ഭരണവർഗത്തിന്റെയും ബ്രാഹ്മണപൗരോഹിത്യത്തിന്റെയും, അവർക്ക് സേവ ചെയ്ത് സുഖവാസം നടത്തിയിരുന്ന സവർണവർഗത്തിന്റെയും വീടുകളിലൊഴികെ, ബഹുഭൂരിപക്ഷം പാർപ്പിടങ്ങളിലും ദാരിദ്യം നിത്യജീവിതത്തിന്റെ ഭാഗമായിരുന്നു. ക്ഷാമവും ദാരിദ്ര്യവും അനുഭവിക്കുന്ന കാർഷികസമൂഹങ്ങളുടെ മനസ്സിൽ വിളവെടുപ്പുകൾ സമൃദ്ധിയുടെ വാഗ്ദാനങ്ങളായി, പ്രത്യാശയുടെ വെളിച്ചമായി സ്ഥാനം പിടിക്കുക സ്വാഭാവികമാണ്. വിളവെടുപ്പുകൾ ജനങ്ങളുടെ പ്രിയപ്പെട്ട ഉത്സവങ്ങളായി കൊണ്ടാടപ്പെടുക സാധാരണവുമാണ്. അതാണ് കേരളത്തിലെ പ്രാചീനസമൂഹത്തിൽ ഓണം പ്രിയപ്പെട്ട ഉത്സവമായതിന്റെ പശ്ചാത്തലം.

പട്ടിണിയും പരിവട്ടവും പതിവായ സമൂഹത്തിൽ 'കള്ളപ്പറയും ഇടങ്ങഴിയും' ചതിയും മോഷണവും സർവസാധാരണമായിരുന്നിരിക്കണം. മൂടിക്കെട്ടിയ ആകാശവും, അടിക്കടി പെയ്യുന്ന മഴയും കൊണ്ട്, പതിവായിരുന്ന ദാരിദ്ര്യവും ക്ഷാമവും രൂക്ഷമാകുന്ന 'പഞ്ഞകർക്കടക'വും കാലവർഷത്തിന്റെ താഡനവും രോഗപീഡകളും അപ്രതീക്ഷിതമായി എത്തുന്ന 'കള്ളകർക്കടക'വും പിന്നിട്ട് എത്തുന്ന വിളവെടുപ്പിലായിരുന്നു മലയാളിയുടെ പ്രത്യാശയുടെ പ്രകാശമത്രയും.

സമൃദ്ധിയുടെ ആ ആനന്ദവേളയിലും സ്വസ്ഥതയും സമാധാനവും അനുഭവിക്കണമെങ്കിൽ കള്ളവും ചതിയും വാണിജ്യത്തിലെ വഞ്ചനയുമൊക്കെ അവസാനിക്കണം. നീതിപൂർവമായ സാമൂഹിക വ്യവസ്ഥയുടെയും ഭരണക്രമത്തിന്റെയും സങ്കൽപവും നിസ്വരും നിസ്സഹായരുമായ മലയാളിയുടെ മനസ്സിന്റെ ആവശ്യമായി.

നീതിപൂർവ്വമായ ഭരണവ്യവസ്ഥയുടെ ഈ സങ്കൽപത്തിന് ശക്തിപകരാനായി, അങ്ങനെയുള്ള സാമൂഹികവ്യവസ്ഥ നിലനിന്ന ഒരു ഭരണകാലത്തെ പറ്റി - നീതിമാനായ മാവേലി മഹാരാജാവിന്റെ ഭരണകാലത്തെ പറ്റിയുള്ള ഐതിഹ്യം രൂപപ്പെട്ടു. ചതിയും വഞ്ചനയും ഉന്മൂലനം ചെയ്ത്, ജനക്ഷേമം മുന്നിൽ നിർത്തി ഭരണം നടത്തിയ മാവേലി മഹാരാജാവിനെ, ചതിയിലും വഞ്ചനയിലും കൂടി സ്ഥാനഭ്രഷ്ടനാക്കി, പാതാളത്തിലേയ്ക്ക് ചവിട്ടി താഴ്ത്തിയ കഥ മലയാളിയുടെ വേദനയായി. ദുരിതത്തിനും വേദനയ്ക്കും ശേഷമെത്തുന്ന ആനന്ദമാണ് ഏതുത്സവത്തിനും കൂടുതൽ ചൈതന്യം പകരുന്നത്. പഞ്ഞകർക്കിടകത്തിലെ ദാരിദ്ര്യത്തിനും ദുഃഖത്തിനും ശേഷം, തന്റെ പ്രജകളെ കാണാനെത്തുന്ന മാവേലിരാജാവിന്റെ വാർഷിക സന്ദർശനവും വിളവെടുപ്പിന്റെ പ്രത്യാശകളും ചേർന്ന്, ആനന്ദത്തിന്റെ ഉത്സവമായി ഓണസങ്കൽപം രൂപപ്പെട്ടു. സമൃദ്ധിയുടെ, സ്വസ്ഥതയുടെ, നീതിബോധത്തിന്റെ വീണ്ടെടുക്കലായി - ജനകീയ ഉത്സവമായി - സാധാരണക്കാരനായ മലയാളിയുടെ മനസിൽ ഓണം സ്ഥാനം പിടിച്ചു.

വീണ്ടെടുക്കലും
വിമോചനവും

ജനലക്ഷങ്ങളുടെ മനസിൽ രൂപപ്പെട്ട ഈ ഐതിഹ്യത്തെയും അവരുടെ പ്രത്യാശയുടെ ഉത്സവാഘോഷത്തെയും അങ്ങനെ വിട്ടുകൊടുക്കാൻ അക്കാലത്തെ ഭരണകർത്താക്കൾക്ക് കഴിയില്ലല്ലോ. തങ്ങളുടെ ആധിപത്യത്തിന്റെ ആനുകൂല്യങ്ങളും ഫ്യൂഡൽ വ്യവസ്ഥയുടെ ചിട്ടകളും നിലനിർത്തിക്കൊണ്ട് വിളവെടുപ്പിലൂടെ പ്രകൃതി കനിഞ്ഞുനൽകുന്ന വിഭവങ്ങൾ ഓണക്കാഴ്ചകളായി സ്വീകരിച്ചും, അതിനുപകരം കീഴാളർക്ക് ഓണസമ്മാനങ്ങൾ നൽകിയും ഫ്യൂഡൽ പ്രഭുക്കൾ ഓണത്തിന്റെ ആചാരാനുഷ്ഠാനങ്ങളിൽ തങ്ങളുടെ മേൽക്കോയ്മയുടെ ചിട്ടകൾ ഉറപ്പിച്ചു. എങ്കിലും, സമൂഹത്തിന്റെ അടിത്തട്ടിലുള്ളവരുടെയും കീഴാളരുടെയും തനതായ കലാകായിക പരിപാടികൾക്ക് സമൂഹത്തിന്റെ വിശാല വേദികളിലേയ്ക്ക് ഓണനാളുകളിൽ പ്രവേശനം കിട്ടി.

സമൃദ്ധിയുടെയും, സമത്വത്തിന്റെയും നീതിയുടെയും ഹൃദ്യമായ വീണ്ടെടുക്കലുകൾക്കൊപ്പം, അടിമത്തത്തിന്റെ നുകങ്ങളിൽ നിന്നുള്ള താൽക്കാലികവും ഭാഗികവുമായ വിമോചനം കൂടിയായി കേരളത്തിലെ കീഴാളസമൂഹത്തിന്റെ ഓണം.

സമൃദ്ധിയുടെ ആ ആനന്ദവേളയിലും സ്വസ്ഥതയും സമാധാനവും അനുഭവിക്കണമെങ്കിൽ കള്ളവും ചതിയും വാണിജ്യത്തിലെ വഞ്ചനയുമൊക്കെ അവസാനിക്കണം. നീതിപൂർവമായ സാമൂഹിക വ്യവസ്ഥയുടെയും ഭരണക്രമത്തിന്റെയും സങ്കൽപവും നിസ്വരും നിസ്സഹായരുമായ മലയാളിയുടെ മനസ്സിന്റെ ആവശ്യമായി.
സമൃദ്ധിയുടെ ആ ആനന്ദവേളയിലും സ്വസ്ഥതയും സമാധാനവും അനുഭവിക്കണമെങ്കിൽ കള്ളവും ചതിയും വാണിജ്യത്തിലെ വഞ്ചനയുമൊക്കെ അവസാനിക്കണം. നീതിപൂർവമായ സാമൂഹിക വ്യവസ്ഥയുടെയും ഭരണക്രമത്തിന്റെയും സങ്കൽപവും നിസ്വരും നിസ്സഹായരുമായ മലയാളിയുടെ മനസ്സിന്റെ ആവശ്യമായി.

ഭക്ഷ്യധാന്യങ്ങളുടേയും അവശ്യവസ്തുക്കളുടേയും ദൗർലഭ്യം വേട്ടയാടിയ പതിറ്റാണ്ടുകളിൽ ഓണ നിലാവിന്റെ പ്രകാശം നഷ്ടപ്പെടാതെ മലയാളി മനസിൽ സൂക്ഷിച്ചു. എല്ലാ ഇല്ലായ്മകളുടേയും കഷ്ടപ്പാടുകളുടേയും ഇടയിലും, പരമാവധി നന്നായി ഓണം ആഘോഷിക്കാൻ മലയാളി എന്നും ശ്രമിച്ചു.

'കാണം വിറ്റും ഓണം ഉണ്ണണം' എന്ന പ്രമാണം, പഞ്ഞത്തിന്റെ ആ കാലത്ത് ഒരേസമയം വിമോചനത്തിന്റെയും വെല്ലുവിളിയുടെയും ഘടകങ്ങൾ ഉൾക്കൊള്ളുന്നതായിരുന്നു. ഭക്ഷ്യക്ഷാമം നിത്യാനുഭവമായ സമൂഹത്തിൽ, വിഭവസമൃദ്ധമായ മൃഷ്ടാന്നഭോജനം തന്നെയാണ് വിമോചനത്തിന്റെയും പ്രത്യാശയുടെയും അവശ്യഘടകം. അതൊരുക്കുന്നതിനുള്ള തിരക്കും ആയാസവുമാണ് 'ഉത്രാടപ്പാച്ചിൽ' എന്ന പ്രയോഗത്തിനടിസ്ഥാനം. അത് അതിശയോക്തിയോ ഭാവനാസൃഷ്ടിയോ ആയിരുന്നില്ല. അതിന്റെ പ്രയാസവും അധ്വാനവും അതിജീവിച്ച് സമൃദ്ധിയും നീതിയും നിലനിന്ന പഴയകാലത്തെ കുറിച്ചുള്ള മാവേലിസങ്കൽപം, കുടുംബാംഗങ്ങളും അയൽക്കാരും സുഹൃത്തുക്കളുമായുള്ള സംഗമം, കായിക- കലാ- സാംസ്‌ക്കാരികാനുഭവങ്ങളുമായുള്ള സല്ലാപം, എന്നിവയൊക്കെ കൂട്ടിയിണക്കുന്ന ഓണം, തന്റെ പാർപ്പിടങ്ങളിലും, പരിസരത്തും പ്രാദേശിക ഇടങ്ങളിലുമായി മലയാളി ആഘോഷപൂർവ്വം കൊണ്ടാടിക്കൊണ്ടിരുന്നു.

വിപണിയുടെയും
ഭരണത്തിന്റെയും ഉത്സവം

സ്വാതന്ത്ര്യലബ്ദിക്കുശേഷം, ക്ഷേമരാഷ്ട്ര സങ്കൽപത്തിനനുസരിച്ചുള്ള ഭരണവ്യവസ്ഥ കേരളത്തിലെത്തിയപ്പോൾ, ഓണത്തിന്റെ ആയാസം കുറെ മാറി. ഭക്ഷ്യവസ്തുക്കളുടെ വിതരണശൃംഖല, തൊഴിലാളികളുടെ ബോണസ്, ഉദ്യോഗസ്ഥരുടെ ഉത്സവബത്ത, ജീവനക്കാർക്ക് ഓണം അഡ്വാൻസ് എന്ന സർക്കാർ നടപടികളിലൂടെ ഉത്രാടപ്പാച്ചിലിന്റെ തീഷ്ണത കുറഞ്ഞതോടെ ഓണം വാണിജ്യോത്സവവുമായി. പ്രവാസികളുടെ ധനം കേരള സമൂഹത്തിൽ ഒഴുകി.

ഭക്ഷ്യധാന്യങ്ങളുടേയും അവശ്യവസ്തുക്കളുടേയും ദൗർലഭ്യം വേട്ടയാടിയ പതിറ്റാണ്ടുകളിൽ ഓണ നിലാവിന്റെ പ്രകാശം നഷ്ടപ്പെടാതെ മലയാളി മനസിൽ സൂക്ഷിച്ചു. എല്ലാ ഇല്ലായ്മകളുടേയും കഷ്ടപ്പാടുകളുടേയും ഇടയിലും, പരമാവധി നന്നായി ഓണം ആഘോഷിക്കാൻ മലയാളി എന്നും ശ്രമിച്ചു.
ഭക്ഷ്യധാന്യങ്ങളുടേയും അവശ്യവസ്തുക്കളുടേയും ദൗർലഭ്യം വേട്ടയാടിയ പതിറ്റാണ്ടുകളിൽ ഓണ നിലാവിന്റെ പ്രകാശം നഷ്ടപ്പെടാതെ മലയാളി മനസിൽ സൂക്ഷിച്ചു. എല്ലാ ഇല്ലായ്മകളുടേയും കഷ്ടപ്പാടുകളുടേയും ഇടയിലും, പരമാവധി നന്നായി ഓണം ആഘോഷിക്കാൻ മലയാളി എന്നും ശ്രമിച്ചു.

ഏതു സമൂഹത്തിലും ജനങ്ങളുടെ സന്തോഷത്തെയും ഉത്സവങ്ങളെയും സ്വായത്തമാക്കുന്നതിനുള്ള ശ്രമം ഭരണകർത്താക്കൾ നടത്തും. പ്രാചീന സമൂഹത്തിൽ സാമാന്യ ജനങ്ങൾ ആഘോഷിച്ചിരുന്ന ഓണം, ഭരണവർഗം ഏറ്റെടുത്തതുപോലെ, കേരളത്തിലെ ജനാധിപത്യ സർക്കാരുകളും, ജനങ്ങൾ സ്വയം ആഘോഷിച്ചിരുന്ന ഓണത്തിന്റെ നിർവഹണ നേതൃത്വം പത്തുനാൽപത് വർഷം മുൻപ് ഏറ്റെടുത്തു.

പ്രകൃതിസൗന്ദര്യത്തോടൊപ്പം, സംസ്‌ക്കാരത്തിന്റെ സവിശേഷതകളും വിനോദസഞ്ചാരത്തിന്റെ വിഭവമായി മാറ്റിയെടുക്കണമെന്ന ആഗ്രഹം കൂടി സർക്കാരിനുണ്ടായപ്പോൾ, ഓണം കേരളത്തിന്റെ പൊതുജീവിതത്തിലെ സർക്കാർ ആഭിമുഖ്യത്തിലെ മഹോത്സവമായി. ഭക്ഷണമേളകൾക്കും വസ്ത്രമേളകൾക്കുമൊപ്പം, വിനോദമേളകളും അതിന്റെ ഭാഗമായി. നാടൻകലകളുടെയും വിനോദപരിപാടികളുടെയും ദൃശ്യോത്സവങ്ങൾ പൊതുവേദികളിൽ അവതരിപ്പിക്കുന്നതിന് സംഘടനകളും സർക്കാർ സ്ഥാപനങ്ങളും മത്സരിച്ചു. സർക്കാർ വകുപ്പുകളും പൊതുമേഖലാസ്ഥാപനങ്ങളും അണിയിച്ചൊരുക്കുന്ന ദൃശ്യവിരുന്നുകൾ പൊതുനിരത്തുകളിൽ നിരന്നു.

മനസിന്റെ അകത്തളത്തിൽ സ്‌നേഹവാത്സ്യലത്തോടെ ഓമനിക്കുകയും സ്വച്ഛസ്വസ്ഥതകളിൽ ആഘോഷിക്കുകയും ചെയ്യുന്ന ഹൃദയോത്സവങ്ങളെ, ആർഭാടത്തിന്റെയും ആലങ്കാരികപ്രകടനങ്ങളുടെയും മഹാമാമാങ്കങ്ങളാക്കുന്ന ഒരു അതിപ്രകടന കാലത്താണ് (Carnivalization) നാം ജീവിക്കുന്നത്.

തുടർന്ന് ഏതാനും വർഷങ്ങൾ വീടുകളിലും അയൽപക്കങ്ങളിലും നിന്ന് ഓണത്തിന്റെ ആഘോഷവും ആനന്ദവും സർക്കാർ ഒരുക്കുന്ന പൊതുവേദികളിലേയ്ക്ക് കൂടുമാറി. എന്നാൽ വളരെ വേഗം ആവർത്തനവിരസതയും ആശയദാരിദ്ര്യവും മിക്ക ദൃശ്യസന്നാഹങ്ങളുടെയും ഘോഷയാത്രയുടെയും ആകർഷണീയത കെടുത്തി. അവയ്ക്കുവേണ്ടി പൊതുജനങ്ങളുടെ ധനം ചെലവാക്കുന്നതിൽ സാമ്പത്തിക ചിട്ടകളും അച്ചടക്കവും അതിലംഘിക്കപ്പെടുന്നതായി ആക്ഷേപങ്ങളുമുണ്ടായി. ഓണം കലാവേദികളും, ഓണം ഘോഷയാത്രകളും ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം നശിപ്പിക്കുകയും, നഗരവാസികളുടെ പേടിസ്വപ്നങ്ങളാവുകയും ചെയ്തു. ആഘോഷങ്ങളുടെ മഹാമാമാങ്കങ്ങളായ ഈ സർക്കാർ ഓണങ്ങൾക്കുനേരെ ജനം മെല്ലെ മുഖം തിരിച്ചുതുടങ്ങി. എന്നാൽ വർഷം തോറുമെത്തുന്ന നേട്ടങ്ങളുടെ ചാകര കണ്ടെത്തിയ സാംസ്‌ക്കാരികസംഘാടകന്മാരും അതിൽ സ്വകാര്യലാഭത്തിന്റെ ചാകര കണ്ടെത്തിയ ഉദ്യോഗസ്ഥ വിരുതന്മാരും പിൻവാങ്ങാൻ കുറെക്കാലത്തേയ്ക്ക് തയ്യാറായില്ല.

വീടുകളിലേക്ക്
മടങ്ങിയെത്തുന്ന ഓണം

എന്നാൽ കഴിഞ്ഞ മൂന്നു നാലു വർഷമായി സർക്കാർ തലത്തിൽ തന്നെ വീണ്ടുവിചാരം ഉണ്ടായിത്തുടങ്ങിയിരിക്കുന്നു. വിനോദസഞ്ചാരത്തിന്റെ താൽപര്യങ്ങൾക്കനുസരിച്ച് പൊതുവേദികളിൽ ഓണാഘോഷം തുടർന്ന് നടത്തുന്നതിനൊപ്പം, അതിലെ ആർഭാടത്തിന്റെയും അമിതാഘോഷത്തിന്റെയും അംശങ്ങൾ കുറയ്ക്കുന്നതിനുള്ള സന്നദ്ധത സർക്കാർ സംവിധാനങ്ങളിൽ ഇന്ന് കാണുന്നു.

ഏഴെട്ട് വർഷം കേരളത്തിന്റെ സർക്കാരും, സംഘടനാസംവിധാനങ്ങളും ഏറ്റെടുത്ത് വലിയ വേദികളിലും സദസുകളിലുമായി കൊണ്ടാടപ്പെട്ടിരുന്ന ഓണമാമാങ്കങ്ങളിൽനിന്ന് ജനം ഒട്ടൊക്കെ പിൻവാങ്ങിയിരിക്കുന്നു. വ്യക്തിപരമായ കൂടിച്ചേരലുകളും വീണ്ടെടുക്കലുകളും വീടിനുള്ളിലും ചുറ്റിടങ്ങളിലുമുള്ള ഓണക്കാല സൗഹൃദങ്ങളും തിരിച്ചുവരുന്നു.

ഐതിഹ്യത്തിലും മിത്തുകളിലും കൂടിയുള്ള ഗതകാലസഞ്ചാരത്തിന്റെ വാഴ്ത്തപ്പെടലുകളിൽ നിന്നും, സർക്കാർ തലത്തിലെ സംസ്‌ക്കാരികോത്സവങ്ങളിലെ ആർഭാടപ്രകടനങ്ങളിൽ നിന്നും കേരളത്തിന്റെ മനസ് ഓണത്തിനെ മെല്ലെയെങ്കിലും വീണ്ടെടുത്ത് വീടിന്റെയും കുടുംബത്തിന്റെയും അയൽപക്കത്തിന്റെയും ചെറിയ വൃത്തങ്ങളിൽ വീണ്ടും ഹൃദയപൂർവ്വം ആഘോഷിച്ചുതുടങ്ങുന്നു.

നാട്ടിലെ വിനോദസഞ്ചാരവും നാടൻകലകളും വളരട്ടെ. നാടൻകലകൾക്കും ആദിവാസി കലാരൂപങ്ങൾക്കും ജീവൻവയ്ക്കട്ടെ. അവ അവതരിപ്പിക്കുന്ന കലാകാരരുടെ ജീവിതസാഹചര്യം രക്ഷപ്പെടട്ടെ. അതിനായി ഓണാഘോഷത്തിന്റെ പൊതുപരിപാടികളും സർക്കാരിന്റെ ഓണാഘോഷപദ്ധതികളും തുടരട്ടെ. പക്ഷെ, വീട്ടിനുള്ളിലും ചുറ്റിടങ്ങളിലും പ്രാദേശിക കൂട്ടായ്മകളിലും സ്വച്ഛസുന്ദരമായി ആഘോഷിച്ചിരുന്ന ഹൃദയംഗമമായ ഓണത്തിലേയ്ക്ക് മലയാളി മനസ്സ് മടങ്ങിവരട്ടെ.

മലയാളിമനസ്സുമായി നാട്ടിൽ തന്നെ ജീവിക്കുകയും നാലഞ്ചു പതിറ്റാണ്ടുകളിലായി കേരളത്തിന്റെ സാമൂഹ്യമനസിന്റെ ചലനങ്ങൾ നിരീക്ഷിക്കുകയും ചെയ്തുകൊണ്ടിരുന്ന മനഃശാസ്ത്രജ്ഞന് സമാശ്വാസവും സന്തോഷവും പകരുന്നതാണ് പുതുകാലമാറ്റങ്ങൾ.

Read: ‘IMA നമ്മുടെ ആരോഗ്യം’
പത്രാധിപർ സംസാരിക്കുന്നു

‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം


Summary: The psychological roots of Onam in Kerala’s agrarian society, where harvest symbolised prosperity and hope. An article by Dr. K.A. Kumar.


ഡോ. കെ.എ. കുമാർ

മാനസികരോഗവിദഗ്ധൻ. ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റിയുടെ മുൻ ദേശീയ അധ്യക്ഷനും മുൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുമാണ്.

Comments