കേരള സ്ത്രീയുടെ ആരോഗ്യം: ക്ലിനിക്കിനുമപ്പുറം

കേരളത്തിൽ സ്​ത്രീകളിലെ വിഷാദം അധികം കാണുന്നത് പ്രായം ചെന്ന സ്​ത്രീകളിലാണ്. നമ്മുടെ സംസ്​കാരത്തിൽ, കുടുംബത്തിലേക്ക് മാത്രമായി ചുരുക്കിയതാണ് അവരുടെ ലോകവും പ്രതീക്ഷകളും. വാർദ്ധക്യകാലത്ത് കുട്ടികൾ വിട്ടു പോകുമ്പോഴും പങ്കാളി മരിക്കുമ്പോഴും ഉണ്ടാകുന്ന ഒറ്റപ്പെടലും അർഥശൂന്യതയും അവരെ വിഷാദത്തിലെത്തിക്കുന്നു- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. എ.കെ. ജയശ്രീ എഴുതിയ ലേഖനം.

കേരളത്തിലെ സ്​ത്രീകളുടെ ആരോഗ്യസ്​ഥിതി മറ്റു സ്​ഥലങ്ങളെ അപേക്ഷിച്ച് വളരെ മെച്ചപ്പെട്ടതായി വിലയിരുത്തപ്പെടുന്നു. മാതൃമരണനിരക്ക്, ശിശുമരണ നിരക്ക്, പ്രതീക്ഷിത ആയുർ ദൈർഘ്യം, വിദ്യാഭ്യാസ നിലവാരം തുടങ്ങിയ സൂചകങ്ങളാണ് ഇതിനാധാരം. എന്നാൽ, മാനസികാരോഗ്യത്തിന്റെ സൂചകമായി വിഷാദരോഗവും സാമൂഹിക ആരോഗ്യത്തിന്റെ സൂചകമായി അക്രമവും എടുത്താൽ അത് ശുഭകരമാവില്ല. ‘നവജാത ശിശുവിനെ അമ്മ കിണറ്റിലിട്ടു കൊന്നു’, ‘കാമുകിയെ കാമുകൻ വെടി വച്ചു’, ‘ഭാര്യയെ ഭർത്താവ് വെട്ടിനുറുക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചു’ തുടങ്ങിയ വാർത്തകൾ ഒരു പക്ഷെ ഒറ്റപ്പെട്ടതാണല്ലോ എന്ന് നമുക്ക് സമാധാനിക്കാം. എന്നാൽ ഇതിന് വിധേയമാകുന്നവരും ബന്ധുക്കളും പലപ്പോഴും നമ്മുടെ മാനസികാരോഗ്യ ക്ലിനിക്കുകളി ലൂടെ കടന്നുപോയവരാകാം. ഇത്തരം വിഷയങ്ങളിൽ, മരണശേഷം ഫോറൻസിക് വിദഗ്ധരുടെ അഭിപ്രായങ്ങൾ ക്കായി പൊതുജനങ്ങളും നിയമപാലകരും കാതോർക്കും. ഇത് ആരോഗ്യപ്രവർത്തകരുടെ കൂടി വിഷയമാകുന്നു എന്ന് സാരം. ഈ മഞ്ഞുമലയുടെ അറ്റത്തിനടിയിൽ എണ്ണത്തിൽ പെരുകിയ പ്രശ്നങ്ങൾ മറഞ്ഞിരിക്കുകയും ചെയ്യുന്നു.

കേരളത്തിലെ ആത്മഹത്യാനിരക്ക് മറ്റു സംസ്​ഥാനങ്ങളേക്കാൾ വളരെ അധികമാണ്. പുരുഷന്മാരിലെ ആത്മഹത്യ സ്​ത്രീകളേക്കാൾ മൂന്നിരട്ടിയാണ്. എന്നാൽ ആത്മഹത്യാ ശ്രമങ്ങളുടെ നിരക്ക് പരിശോധിച്ചാൽ ഇത് നേരെ മറിച്ചാണ്. സ്​ത്രീകളിൽ കാണുന്ന വിഷാദരോഗവും ഇതുമായി ചേർത്ത് നോക്കുമ്പോൾ അവരുടെ ജീവിത ഗുണനിലവാരത്തെ ഇത് പ്രതികൂലമായി ബാധി ക്കുന്നു എന്ന് കാണാം. സ്​ത്രീകളുടെ വിഷാദത്തിന്റെയും ആത്മഹത്യാശ്രമങ്ങളുടെയും ബന്ധപ്പെട്ട സാമൂഹ്യ സാഹചര്യങ്ങൾ മറ്റു ജെൻഡറുകളുടേതിൽ നിന്ന് വ്യത്യസ്​തമാണ്. അവ ജെൻഡർ റോൾ സങ്കൽപ്പന (ഓരോ ജെൻഡറിനും സാമൂഹ്യമായി കല്പിക്കപ്പെട്ട ധർമം) ങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു. സ്​ത്രീകൾക്കുനേരെയുള്ള അക്രമങ്ങളും കുത്തനെ ഉയരുന്നു.

കേരളത്തിലെ ആത്മഹത്യാനിരക്ക് മറ്റു സംസ്​ഥാനങ്ങളേക്കാൾ വളരെ അധികമാണ്. പുരുഷന്മാരിലെ ആത്മഹത്യ സ്​ത്രീകളേക്കാൾ മൂന്നിരട്ടിയാണ്. എന്നാൽ ആത്മഹത്യാ ശ്രമങ്ങളുടെ നിരക്ക് പരിശോധിച്ചാൽ ഇത് നേരെ മറിച്ചാണ്. സ്​ത്രീകളിൽ കാണുന്ന വിഷാദരോഗവും ഇതുമായി ചേർത്ത് നോക്കുമ്പോൾ അവരുടെ ജീവിത ഗുണനിലവാരത്തെ ഇത് പ്രതികൂലമായി ബാധി ക്കുന്നു എന്ന് കാണാം.
കേരളത്തിലെ ആത്മഹത്യാനിരക്ക് മറ്റു സംസ്​ഥാനങ്ങളേക്കാൾ വളരെ അധികമാണ്. പുരുഷന്മാരിലെ ആത്മഹത്യ സ്​ത്രീകളേക്കാൾ മൂന്നിരട്ടിയാണ്. എന്നാൽ ആത്മഹത്യാ ശ്രമങ്ങളുടെ നിരക്ക് പരിശോധിച്ചാൽ ഇത് നേരെ മറിച്ചാണ്. സ്​ത്രീകളിൽ കാണുന്ന വിഷാദരോഗവും ഇതുമായി ചേർത്ത് നോക്കുമ്പോൾ അവരുടെ ജീവിത ഗുണനിലവാരത്തെ ഇത് പ്രതികൂലമായി ബാധി ക്കുന്നു എന്ന് കാണാം.

ക്രൈം ഡിപ്പാർട്ട്മെൻ്റിെൻ്റ കണക്ക് പ്രകാരം 2017 മുതൽ 2024 വരെ 1.18 ലക്ഷം കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഒരുവശത്ത് സ്​ത്രീകൾ കൂടുതലായി ഇത്തരം പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യുന്നതായി കാണുമ്പോഴും എല്ലാ സംഭവങ്ങളും പല കാരണങ്ങളാലും റിപ്പോർട്ട് ചെയ്യുന്നില്ല എന്നതും വാസ്​തവമാണ്. സുസ്​ഥിതിയെ ബാധിക്കുന്ന പല ഘടകങ്ങളും ക്ലിനിക്കലായി മാത്രം കാണാൻ കഴിയാത്തതും സാമൂഹ്യവും സാംസ്​കാരികവുമായ അന്തരീക്ഷത്തിൽ ഉടലെടുക്കുന്നതുമാണ്.

ആരോഗ്യം എന്ന സങ്കൽപ്പനത്തെ തന്നെ പുനർ വിചിന്തനം ചെയ്യേ ഒരു നിലയിലേക്കാണ് ഈ അവസ്​ഥ നമ്മളെ എത്തിക്കുന്നത്. ആരോഗ്യത്തെ സമഗ്രമായി നിർവ്വചിക്കാൻ ലോകാരോഗ്യസംഘടനയുടേതടക്കം പല ശ്രമങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാൽ, ആരോഗ്യത്തെക്കുറിച്ചുള്ള നമ്മുടെ ഉത്കണ്ഠകൾക്ക് ഉത്തരം കണ്ടെത്താൻ അതിന്റെ നിർവ്വചനങ്ങൾക്കും വിജ്ഞാനമേഖലക്കും പുറത്തേക്ക് കടക്കേണ്ടതുണ്ടെന്ന് സൂചിപ്പിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്. ആരോഗ്യത്തെ സുസ്​ഥിതിയായും ആനന്ദമായും ഗ്രഹിച്ചിട്ടുണ്ട്. അതിനായി സംയോജിത സൂചികകൾ (composite index) കത്തെിയിട്ടുണ്ട്. ഹാപ്പിനസ് ഇൻഡക്സ് (Happiness index) ഒരു സംയോജിത സൂചിക ആണ്. എന്നാൽ, ഇങ്ങനെ കൃത്യമായി അളന്നെടുക്കാൻ കഴിയുന്നതാണോ സങ്കീർണ്ണമായ ഘടകങ്ങൾ നിർണ്ണയിക്കുന്ന സുസ്​ഥിതി എന്ന ചോദ്യമുണ്ട്. ഒരു പക്ഷെ, ആരോഗ്യമേഖലയിൽ ഉയരുന്ന പ്രശ്നങ്ങൾ മറ്റു വൈജ്ഞാനിക മേഖലകളിലേക്ക് കൂടി തുറന്നിടുകയാണ് എങ്കിൽ കുറച്ചുകൂടി നന്നായി അവ മനസ്സിലാക്കാൻ കഴിഞ്ഞേക്കും. ഉദാഹരണത്തിന്, അക്രമങ്ങൾ ആരോഗ്യത്തെ ബാധിക്കുന്നതാണെങ്കിലും, അതിന്റെ ഉടനടിയുള്ള ശാരീരിക പ്രത്യാഘാതങ്ങൾ ആശുപത്രിയിൽ പരിഹരിക്കാൻ കഴിയുമെങ്കിലും അതുണ്ടാക്കുന്ന സാഹചര്യങ്ങളും ദീർഘകാല പ്രത്യാഘാതങ്ങളും പരിഹരിക്കാൻ സാമൂഹ്യ തലത്തിലുള്ള അന്വേഷണവും വിശകലനവും ആവശ്യമായി വരും. ആരോഗ്യമേഖലക്കുമാത്രം നേരിടാനാവാത്ത പ്രശ്നങ്ങളാണ് ആശുപത്രികളിൽ എത്തിപ്പെടുന്നതിൽ പലതും. അന്തർ വൈജ്ഞാനികമായ സമീപനം (Interdisciplinary approach) ഈ വിഷയത്തിൽ അനിവാര്യമാകുന്നു.

കാര്യക്ഷമമായിരിക്കുമ്പോൾ തന്നെ ആധുനിക വൈദ്യശാസ്​ത്രത്തിന്റെ ചികിത്സാരീതികൾക്കുള്ള ചില പരിമിതികൾ തിരിച്ചറിയേതുണ്ട്. ഇതിൽ, ചികിൽസകയും / നും രോഗിയും തമ്മിൽ ഏർപ്പെടുന്ന ഇടപെടൽ പ്രക്രിയയേക്കാൾ രോഗിയുടെ ശാരീരികക്ഷമതയുടെ വീണ്ടെടുക്കലിനാണ് ഊന്നൽ നൽകുന്നത്. അതിനാവശ്യമായ തീരുമാനങ്ങളിലും പ്രക്രിയയിലും രോഗിക്കുള്ള പങ്കിന് അധികം പ്രാധാന്യം നൽകുന്നില്ല. ശരീരധർമ്മങ്ങളിലെ അപാകതകൾ വേർതിരിച്ചെടുത്ത് രോഗാവസ്​ഥ മാറ്റിയെടുക്കുന്നു. ഇത് എളുപ്പത്തിലാക്കാനും സ്​ഥായിയായി നിലനിർത്താനും രോഗിയുടെ പങ്കാളിത്തം സഹായകമാവും. ആരോഗ്യത്തെ അല്ലെങ്കിൽ ആരോഗ്യമുള്ള ആളെ ഒരു ഉൽപന്നമെന്ന നിലക്കാണ് രാഷ്ട്രങ്ങൾ കാണുന്നത്. രാഷ്ട്രത്തിന്റെ വികസനസങ്കൽപ്പത്തിനൊപ്പമാണ് ആരോഗ്യമെന്ന സങ്കൽപ്പനവും വളർന്നത്. പൊതുവേ ഉത്പാദനത്തിന് ഉപകരിക്കുന്ന ആളുകളെയാണ് രാഷ്ട്രത്തിൽ പൗരരായി സങ്കല്പിക്കപ്പെട്ടിട്ടുള്ളത്. കുഞ്ഞുങ്ങളെ പ്രസവിച്ച് വളർത്തിയെടുക്കാൻ കഴിവുള്ള ശരീരങ്ങളായാണ് സ്​ത്രീകൾ ഇതിൽ ഗ്രഹിക്കപ്പെട്ടിട്ടുള്ളത്. പൊതുജനാരോഗ്യത്തിൽ അമ്മയും കുഞ്ഞും ഒരുമിച്ചാണ് പരിചരിക്കപ്പെടുന്നത്. ഗർഭ നിയന്ത്രണനയം ജനസംഖ്യയുടെ ആവശ്യത്തി നനുസരിച്ചാണ് രൂപപ്പെടുന്നത്. ജനസംഖ്യ അധികമായാൽ സ്​ത്രീകൾക്ക് നിയന്ത്ര ണോപാധികൾ വിലക്കില്ലാതെ ലഭ്യമാകും. ചിലപ്പോൾ ഇൻസൻ്റീവും ലഭിക്കും. എന്നാൽ ജനസംഖ്യ കുറയുന്ന ഒരു സമൂഹത്തിൽ അവക്ക് കടുത്ത നിയന്ത്രണങ്ങൾ ഉണ്ടാക്കിയേക്കും.

ആധുനിക വൈദ്യശാസ്​ത്രത്തിന്റെയും പൊതുജനാരോഗ്യത്തിന്റെയും ഈ പശ്ചാത്തല ത്തിൽനിന്ന് നോക്കുമ്പോൾ കർതൃത്വമുള്ള മനുഷ്യർ എന്ന നിലയിൽ സ്​ത്രീകളുടെ സുസ്​ഥിതി പരിഗണിക്കുന്നത് പദ്ധതികളുടെ ലക്ഷ്യമായി കാണാൻ കഴിഞ്ഞിട്ടില്ല. അബോർഷൻ നിയമപരമായി നിലനിൽക്കുമ്പോഴും അത് സ്​ത്രീകൾക്ക് അന്തസ്സോടെ പ്രാപ്യമാകുന്നതിനുള്ള തടസ്സങ്ങൾ, പ്രത്യുത്പാദന വ്യവസ്​ഥയിൽ നിന്ന് പുറത്താക്കപ്പെടുന്ന ലൈംഗിക ന്യൂന പക്ഷങ്ങളോടുള്ള അവഗണന, വന്ധ്യതാ ചികിത്സയ്ക്ക് വരുന്ന അമിത പ്രാധാന്യം എന്നിവയെല്ലാം ഇത് വ്യക്തമാക്കുന്നു.

ഇങ്ങനെ നോക്കുമ്പോൾ സ്​ത്രീകളുടെ സുസ്​ഥിതി ഒറ്റക്കും കൂട്ടായും അറിയാൻ നിലവിലുള്ള ആരോഗ്യമാതൃകയിൽ നിന്ന് പുറത്തു കടക്കേണ്ടതിന്റെ ആവശ്യകത ബോദ്ധ്യപ്പെടും. മാതൃമരണനിരക്കിന്റെ കാര്യം തന്നെ എടുക്കാം. ഇത് സ്​ത്രീകളുടെ ആരോഗ്യത്തിന്റെ ഒരു സൂചകമായി എടുത്താൽ അത് ഏതാണ്ട് വികസിത രാജ്യങ്ങൾക്ക് ഒപ്പമാണ്. സ്​ത്രീകൾക്ക് അമ്മയാകു മ്പോൾ ലഭിക്കുന്ന മെച്ചപ്പെട്ട വൈദ്യസേവനം തന്നെയാണ് അതിന് ഒരു പ്രധാന കാരണം. എന്നാൽ, അപൂർവ്വമായെങ്കിലും ഇന്ന് നടക്കുന്ന മാതൃമരണങ്ങളിൽ, പ്രസവാനന്തര ഉന്മാദം (Postpartum spychosis) മൂലമുള്ള ആത്മഹത്യക്ക് വലിയ പങ്കുണ്ട് എന്നത് ഒരു വിരോധാഭാസമായി കാണാം. പൊതുവെ, സ്​ത്രീകളിൽ വിഷാദരോഗം അധികമാണെന്നതും ഇതോടൊപ്പം കാണേതാണ്. ക്ലിനിക്കുകൾക്കും ആരോഗ്യപ്രവർത്തകർക്കും ഇത് നേരിടുന്നതിൽ ഒരു വലിയ പങ്ക് വഹിക്കാനാകുമെങ്കിലും അവിടെ മാത്രം ഒതുങ്ങുന്ന ഒരു പ്രശ്നമല്ല അത്. പ്രസവാനന്തര വിഷാദം ബാധിച്ച സ്​ത്രീകൾ ചിലപ്പോൾ കുഞ്ഞുങ്ങളെ അവഗണിക്കുകയോ ഉപേക്ഷിക്കുകയോ കൊല്ലുകയോ പോലും ചെയ്യുന്ന അവസ്​ഥയിൽ എത്തുന്നു. ഈ സമയത്ത് ഇതൊരു രോഗമാണ് എന്ന തരത്തിൽ കാണാൻ പൊതു ജനങ്ങളും നിയമപാലകരും പോലും തയാറാകുന്നില്ല. സ്​ത്രീകളിൽ ‘കൽപ്പിതമായ മാതൃത്വം’ എല്ലാ സ്​ത്രീകളിൽ നിന്നും പ്രതീക്ഷിക്കുകയും അത് കാണാതെ വരുമ്പോൾ രോഗാവസ്​ഥയിലും അവരെ ശിക്ഷിക്കുന്നതും കാണാം. ഇതിന്റെ സാമൂഹ്യവും സാംസ്​കാരികവുമായ വശങ്ങൾ മെഡിക്കൽ മാതൃകയിൽ ഒതുങ്ങുന്നതോ അതോട് ലളിതമായി കൂട്ടി ചേർക്കാവുന്നതോ അല്ല. അത് ഒരുപക്ഷെ, സാംസ്​കാരിക തലത്തിൽ പരിഹരിക്കേണ്ടതായിരിക്കും.

സ്​ത്രീകളുടെ വർദ്ധിച്ച ആയുർദൈർഘ്യവും അഭിലഷണീയമായിരിക്കെ തന്നെ സമാനമായ ചില വൈരുദ്ധ്യങ്ങൾ വെളിപ്പെടുത്തുന്നു. കേരളത്തിൽ സ്​ത്രീകളിലെ വിഷാദം അധികം കാണുന്നത് പ്രായം ചെന്ന സ്​ത്രീകളിലാണ് എന്നതാണ് ഇതിലൊന്ന്. നമ്മുടെ സംസ്​കാരത്തിൽ, കുടുംബത്തിലേക്ക് മാത്രമായി ചുരുക്കിയതാണ് അവരുടെ ലോകവും പ്രതീക്ഷകളും. വാർദ്ധക്യകാലത്ത് കുട്ടികൾ വിട്ടു പോകുമ്പോഴും പങ്കാളി മരിക്കുമ്പോഴും ഉണ്ടാകുന്ന ഒറ്റപ്പെടലും അർഥശൂന്യതയും അവരെ വിഷാദത്തിലെത്തിക്കുന്നു.

വാർദ്ധക്യകാലത്ത് കുട്ടികൾ വിട്ടു പോകുമ്പോഴും പങ്കാളി മരിക്കുമ്പോഴും ഉണ്ടാകുന്ന ഒറ്റപ്പെടലും അർഥശൂന്യതയും അവരെ വിഷാദത്തിലെത്തിക്കുന്നു.
വാർദ്ധക്യകാലത്ത് കുട്ടികൾ വിട്ടു പോകുമ്പോഴും പങ്കാളി മരിക്കുമ്പോഴും ഉണ്ടാകുന്ന ഒറ്റപ്പെടലും അർഥശൂന്യതയും അവരെ വിഷാദത്തിലെത്തിക്കുന്നു.

കേരളത്തിലെ സ്​ത്രീകളുടെ വിദ്യാഭ്യാസവും കുഞ്ഞുങ്ങളുടെ ആരോഗ്യവും തമ്മിലുളള ബന്ധം ആരോഗ്യ റിപ്പോർട്ടുകളിൽ എപ്പോഴും ഒരു മാതൃകയായി ഉയർത്തിക്കാട്ടുന്നതാണ്. കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന്റെ വശത്തുനിന്ന് നോക്കുമ്പോൾ അത് ശരിയാണ്. എന്നാൽ, സ്​ത്രീകളുടെ വിദ്യാഭ്യാസം എത്രത്തോളം അവരുടെ സുസ്​ഥിതിക്ക് അനുകൂലമാകുന്നു എന്നത് പരിശോധിക്കേണ്ട വിഷയമാണ്. കുഞ്ഞുങ്ങളിൽ നിന്ന് വേറിട്ട ശരീരമായി സ്​ത്രീകളെ പരിഗണിക്കു ന്നുോ എന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു. ഇപ്പോൾ കേരളത്തിൽ നടക്കുന്ന സ്​ത്രീകൾക്കുള്ള ‘കാൻസർ പരിശോധന കാമ്പയിൻ’ സ്​ത്രീകളുടെ ആരോഗ്യത്തിന് ഊന്നൽ നൽകുന്നതിന് ഉദാഹരണമാണ്. തുടക്കത്തിൽ പല വികസ്വര രാജ്യങ്ങളിലും നടപ്പാക്കിയ മാതൃ ശിശു ആരോഗ്യം എന്ന ആശയം പിന്നീട് പ്രജനനാരോഗ്യം എന്ന തലത്തിലേക്ക് മാറുകയും സ്​ത്രീകളുടെ ആരോഗ്യത്തെ വേർതിരിച്ചു കാണുകയും പുരുഷ പങ്കാളിത്തം ഉറപ്പ് വരുത്തുകയും ഒക്കെ ഉണ്ടായത് 1994- ലെ കെയ്റോ സമ്മേളനം മുതൽ ഉയർന്ന സ്​ത്രീ പ്രസ്​ഥാനങ്ങളുടെ വിമർശത്തോടെയാണ്.

ജെൻഡർ ബന്ധങ്ങളിലും അത് മനസ്സിലാക്കുന്നതിലും ഇപ്പോഴത്തെ കേരള സമൂഹ ത്തിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധയോടെ നിരീക്ഷിക്കേതുണ്ട്. എല്ലാ സമൂഹങ്ങളിലും അവഗണിക്കപ്പെട്ടവരും തിരസ്​കരിക്കപ്പെട്ടവരും തങ്ങളുടെ അന്തസ്സിനായി അന്വേഷണം നടത്തിക്കൊണ്ടിരിക്കും.

പിന്നീട് പ്രജനനാരോഗ്യവും ലൈംഗികാരോഗ്യവും അവകാശം എന്ന രീതിയിൽ കാണാൻ തുടങ്ങി. ഇന്നിപ്പോൾ ക്വിയർ സമൂഹത്തെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ജെൻഡർ ഹെൽത്തിനെ കുറിച്ചാണ് നമ്മൾ ശ്രദ്ധിക്കുന്നത്. ലിംഗഭേദമില്ലാതെ എല്ലാവരുടെയും പ്രത്യുത്പാദന വിഷയത്തിലെ തെരഞ്ഞെടുപ്പിനുള്ള അവകാശം അംഗീകരിക്കപ്പെട്ടുകഴിഞ്ഞു എങ്കിലും പ്രായോഗിക ജീവിതത്തിൽ സ്​ത്രീകൾക്കും ട്രാൻസ്​ജെൻഡർ മനുഷ്യർക്കും മറ്റും എത്രത്തോളം അത് സാദ്ധ്യമാകുന്നു എന്ന് നോക്കേതുണ്ട്.

READ RELATED CONTENTS

സ്​ത്രീകൾ പൊതുരംഗത്തേക്കും വിദ്യാഭ്യാസത്തി ലേക്കും കടന്നുവന്നത് നവോത്ഥാന കാലത്തെ പ്രസ്​ഥാനങ്ങളിലൂടെയാണ്. അത് അവരുടെ ആത്മബോധത്തേയും കർതൃത്വത്തേയും വളർത്തി. എന്നാൽ, കാലക്രമേണ അത് ഭരണ നിർവ്വഹണത്തിന്റെ സൗകര്യത്തിനുള്ള ഒരു ഉപാധിയായി ചുരുങ്ങി. രാഷ്ട്രത്തിനു വേണ്ടി ആരോഗ്യമുള്ള കുഞ്ഞുങ്ങളെ വളർത്തിയെടുക്കുകയും അവരുടെ വിദ്യാഭ്യാസത്തിന് പിന്തുണ നൽകുകയും ചെയ്യു ന്നതിനപ്പുറം പൊതുജീവിതത്തിലോ അധികാരത്തിലോ അവർക്ക് പങ്കാളിത്തമില്ല എന്ന് നിരീക്ഷിക്കാൻ കഴിയും. വിദ്യാഭ്യാസം ലഭിക്കുമ്പോഴും അവർക്ക് പുറമെ തൊഴിൽ ലഭിക്കാതിരിക്കുന്നതും ഗർഭനിരോധന മാർഗ്ഗങ്ങൾ സ്വയം തെരഞ്ഞെടുക്കാനുള്ള കഴിവ് ലഭിക്കാതിരിക്കുന്നതും കുടുംബത്തിൽ തളക്കപ്പെട്ട് വിഷാദത്തിനടിപ്പെടുന്നതും അതുകൊണ്ടാണ്. സർഗാത്മകകമായ ഇടപെടലുകളും അധികാരമേഖലയും സ്​ത്രീകൾക്ക് അപ്രാപ്യമാണ്.

ഇങ്ങനെ ആയിരിക്കുമ്പോഴും, സമൂഹവും സാമൂഹ്യ ബന്ധങ്ങളും എപ്പോഴും ചലനാത്മകമാണ് എന്നത് പ്രതീക്ഷ നൽകുന്നു. മാറ്റങ്ങൾക്കുള്ള സാദ്ധ്യത എപ്പോഴുമുണ്ട്. സമൂഹത്തിലുണ്ടാകുന്ന ചലനങ്ങൾ ആരോഗ്യമേഖലയിലും പ്രതിഫലിക്കും. ക്ലിനിക്കൽ പ്രോട്ടോക്കോൾ, സ്റ്റാൻഡേർഡ് ഓഫ് കെയർ എന്നിവ രൂപപ്പെടുത്തുമ്പോൾ അതിൽ പൗരജനങ്ങളുടെ അവകാശങ്ങളും ഇപ്പോൾ കണക്കിലെടുക്കുന്നുണ്ട്. ഗർഭനിരോധന മാർഗ്ഗ നിർദ്ദേശങ്ങളിലെ കഫറ്റേരിയ അപ്രോച്ച് (Cafeteria approach), ലൈംഗിക ന്യൂനപക്ഷങ്ങൾക്ക് കൺവർഷൻ തെറാപ്പി (Conversion therapy) യിൽ നിന്ന് അഫർമേറ്റിവ് തെറാപ്പി (Affirmative therapy) യിലേക്കുള്ള മാറ്റം, പാലിയേറ്റീവ് കെയർ, അസ്സിസ്റ്റഡ് എൻഡ് ഓഫ് ലൈഫ് കെയർ, ബയോ മെഡിക്കൽ എത്തിക്സ് എന്നിങ്ങനെ മെഡിക്കൽ ഇൻറർവൻഷനുകളിൽ വന്ന മാറ്റങ്ങൾ എല്ലാം തന്നെ സാമൂഹ്യമായ കാഴ്ചപ്പാടുകളിൽ വന്ന മാറ്റങ്ങളുടെ പ്രതിഫലനമാണ്. അതിനാൽ സമൂഹത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന സൂക്ഷ്മമായ മാറ്റങ്ങൾ നിരീക്ഷിക്കുന്നത് മെച്ചപ്പെട്ട രീതിയിൽ ആരോഗ്യത്തെ സമീപിക്കുന്നതിന് സഹായകമാവും.

ജെൻഡർ ബന്ധങ്ങളിലും അത് മനസ്സിലാക്കുന്നതിലും ഇപ്പോഴത്തെ കേരള സമൂഹ ത്തിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധയോടെ നിരീക്ഷിക്കേതുണ്ട്. എല്ലാ സമൂഹങ്ങളിലും അവഗണിക്കപ്പെട്ടവരും തിരസ്​കരിക്കപ്പെട്ടവരും തങ്ങളുടെ അന്തസ്സിനായി അന്വേഷണം നടത്തിക്കൊണ്ടിരിക്കും. മാനസിക രോഗികൾ എന്ന് മുദ്ര കുത്തപ്പെട്ടവർ ചരിത്രത്തിൽ പല തരത്തിലുള്ള പരിചരണത്തിന് വിധേയരായിട്ടുള്ളതായി കാണാം. വർദ്ധിച്ചു വരുന്ന മാനസിക രോഗങ്ങളുടെ പശ്ചാത്തലത്തിൽ അവയുടെ സാമൂഹ്യവും മാനസികവും മോചനോന്മുഖവുമായ ചില സവിശേഷതകൾ നിരീക്ഷിക്കുന്നത് കൗതുകകരമായിരിക്കും. മാനസികമായ ചില പ്രശ്നങ്ങൾ മെഡിക്കൽ മാതൃകയിൽ നിന്ന് മാറ്റി മറ്റൊരു തരത്തിൽ നോക്കി യാൽ അവ മനുഷ്യരുടെ വ്യത്യസ്​തങ്ങളായ മനോനിലകളായി മനസ്സിലാക്കാം. സാമൂഹ്യമായ ചിട്ടവട്ടങ്ങളുമായി പൊരുത്തപ്പെടാൻ കഴിയാതെ വരുമ്പോൾ വ്യക്തിക്ക് സമൂഹവുമായുാകുന്ന സംഘർഷമാണ് മാനസിക പ്രശ്നങ്ങൾക്കുള്ള കാരണമെന്ന് ഒരു കാഴ്ചപ്പാടുണ്ട്.

അതിജീവനത്തിന്റെ കാഴ്ചപ്പാടിൽ, മനുഷ്യർ വ്യത്യസ്​തരായിരിക്കേണ്ട ആവശ്യമുണ്ട്. ഈ വ്യത്യാസങ്ങൾ പരിധി കഴിഞ്ഞുപോകുമ്പോൾ അത് വ്യക്തിക്കും ചുറ്റുമുള്ളവർക്കും വിഷമകാരണമായേക്കാം. അപ്പോഴാണ് അവർ ക്ലിനിക്കിൽ എത്തുന്നത്. ക്ലിനിക്കിൽ ഇവ ബൈപ്പോളാർ ഡിസോർഡർ, വിഷാദരോഗം, സ്​കിസോഫ്രീനിയ (schizophrenia), പരനോയ്ഡ് ഡിസോർഡർ (paranoid disorder) തുടങ്ങി പല വിഭാഗത്തിൽ പെടുത്തുന്നു. ഈ കാറ്റിഗറികൾ പുതിയ അറിവുകളുടെയും തെളിവുക ളുടെയും അടിസ്​ഥാനത്തിൽ മാറുകയും ചെയ്യും.

അതിജീവനത്തിന്റെ കാഴ്ചപ്പാടിൽ, മനുഷ്യർ വ്യത്യസ്​തരായിരിക്കേണ്ട ആവശ്യമുണ്ട്. ഈ വ്യത്യാസങ്ങൾ പരിധി കഴിഞ്ഞുപോകുമ്പോൾ അത് വ്യക്തിക്കും ചുറ്റുമുള്ളവർക്കും വിഷമകാരണമായേക്കാം. അപ്പോഴാണ് അവർ ക്ലിനിക്കിൽ എത്തുന്നത്. /Representive image
അതിജീവനത്തിന്റെ കാഴ്ചപ്പാടിൽ, മനുഷ്യർ വ്യത്യസ്​തരായിരിക്കേണ്ട ആവശ്യമുണ്ട്. ഈ വ്യത്യാസങ്ങൾ പരിധി കഴിഞ്ഞുപോകുമ്പോൾ അത് വ്യക്തിക്കും ചുറ്റുമുള്ളവർക്കും വിഷമകാരണമായേക്കാം. അപ്പോഴാണ് അവർ ക്ലിനിക്കിൽ എത്തുന്നത്. /Representive image

സൈക്യാട്രിയുടെ അന്താരാഷ്ട്ര ഗൈഡ് ലൈനായ ഡയഗ്നോസ്റ്റിക് ആൻ്റ് സ്റ്റാറ്റിസ്റ്റിക്കൽ മാന്വൽ (DSM) കാലാനുസൃതമായി പുതുക്കി എഴുതുന്നു എന്ന് നമുക്കറിയാം. മാനസിക രോഗങ്ങളുടെ കാറ്റിഗറികൾ ഉണ്ടാക്കുന്നത് ക്ലിനിക്കിൽ ആളുകളെ സുഖപ്പെടുത്താനും അവരുടെ വിഷമങ്ങൾ ലഘൂകരിക്കാനുമായാണ്. അത് ക്ലിനിക്കിൽ ഒതുങ്ങി നിൽക്കുന്നതാണ് നല്ലത്. ഡയഗ്നോസിസിനുശേഷം അവർക്ക് സാമൂഹ്യ ജീവിതത്തിൽ അത്തരം ഒരു ലേബൽ നൽകുന്നത് അവരുടെ സാമൂഹ്യ ജീവിതത്തിന് ഉപകരിക്കുന്നതല്ല. സർഗാത്മകമായ ജീവിതം നയിച്ചിട്ടുള്ള പലരും മാനസിക രോഗങ്ങൾ കൂടി പേറിയിരുന്നതായുള്ള പഠനങ്ങളുണ്ട്. സർഗ്ഗാത്മകതക്കും മനോവ്യതിയാനങ്ങൾക്കും പൊതുവായുള്ള ജനിതക ഘടനയും വിവരിക്കപ്പെട്ടിട്ടുണ്ട്.

സാഹചര്യങ്ങൾ കൂടി ഒത്തുവരുമ്പോഴാണ് അസുഖമെന്ന രീതിയിൽ ഇത് പ്രകടമാകുന്നത്. അതുകൊണ്ട് സാഹചര്യത്തെ പറ്റിയുള്ള അറിവ് ചികിത്സകർക്ക് സഹായകരമാവും. സർഗ്ഗാത്മകതയുമായുള്ള ബന്ധം കലാപ്രവർ ത്തനങ്ങളിലൂടെ ചികിത്സക്കായി ഉപയോഗപ്പെടുത്താറുമുണ്ട്.

ഈയൊരു പശ്ചാത്തലത്തിൽ വിഷാദം, പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്നിവയടക്കം സ്​ത്രീകൾക്കുണ്ടാകുന്ന മനോവ്യതിയാനങ്ങൾ, അവയുടെ സാഹചര്യങ്ങൾ, അത് വ്യക്തിയിലും കുടുംബത്തിലും സമൂഹത്തിലുമുണ്ടാക്കുന്ന പ്രഭാവങ്ങൾ, സ്​ത്രീപക്ഷ രാഷ്ട്രീയത്തിലും സർഗ്ഗാത്മകതയിലും അതിനുള്ള പങ്ക്, പൊതു സമൂഹത്തിന്റെ ജെൻഡർ പക്ഷപാതിത്വ ത്തോടെയുള്ള പ്രതികരണം എന്നിവയെല്ലാം ചർച്ച ചെയ്യാവുന്നതാണ്.

സ്​ത്രീകളിൽ കൂടുതൽ വിഷാദമുണ്ടാകുന്നതിന് കാരണമെന്താണെന്ന് അന്വേഷിക്കേതുണ്ട്. എല്ലാ തരം മാനസികപ്രശ്നങ്ങളും സ്​ത്രീകൾക്കും ഉണ്ടാകുമെങ്കിലും അക്രമകാരികൾ ആകുന്നതിനേക്കാൾ കൂടുതലായി സ്​ത്രീകൾ വിഷാദവതികളാകുന്നതാണ് കാണുന്നത്. സ്​ത്രീകൾ സൗമ്യരും ക്ഷമയുള്ളവരും പ്രതികരിക്കാത്ത വരുമായിരിക്കണമെന്ന ജെൻഡർ റോൾ ഇതിൽ ഏതെങ്കിലും തരത്തിൽ സ്വാധീനം ചെലുത്തുണ്ടോ? ഇത് ഗവേഷണം ചെയ്യാവുന്ന വിഷയമാണ്.

ആത്മഹത്യാശ്രമങ്ങളുമായി ബന്ധപ്പെട്ട് ഞാൻ തൊണ്ണൂറുകളിൽ നടത്തിയ പഠനത്തിൽ പുരുഷന്മാരിൽ നിന്ന് വ്യത്യസ്​തമായി സ്​ത്രീകൾക്കുണ്ടായ വിഷാദത്തിന്റെ കാരണം കൂടുതലും അവർ വഹിക്കുന്ന കുടുംബ റോളുകളിലെ അസംതൃപ്തിയാണെന്ന് കണ്ടു. കൂടുതൽ പഠനങ്ങൾ ഇതിൽ ആവശ്യമാണ്.

വയലൻസ് പ്രകടമാകുന്ന തരത്തിൽ സ്​ത്രീകൾക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടാകുന്നില്ലേ എന്ന് ചോദിച്ചാൽ തീർച്ചയായും ഉണ്ട് എന്നുതന്നെയാണ് ഉത്തരം. പ്രസവാനന്തരം, വിഷാദം / ഡിപ്രഷൻ ഉണ്ടാകുന്നതുപോലെ ഉന്മാദവും /സൈക്കോ സിസും ഉണ്ടാകുന്നുണ്ട്. അതുപോലെ കൊലപാതകം അടക്കം സ്​ത്രീകൾ കുറ്റവാളി കളാകുന്ന പല സംഭവങ്ങളും പുറത്തുവരാറുണ്ട്. അവയിൽ മിക്കതിലും മാനസികനില വ്യതിചലിച്ച അവസ്​ഥയുണ്ടാവുകയും ചെയ്യും. സ്​ത്രീകൾ അക്രമം പ്രകടിപ്പിക്കുമ്പോൾ സമൂഹത്തിലുണ്ടാകുന്ന പ്രതികരണം വ്യത്യസ്​തമാണെന്നത് സ്​ത്രീയുടെ ജെൻഡർ റോൾ വീണ്ടും ഓർമ്മിപ്പിക്കുന്നു. അവരുടെ സാഹചര്യ ങ്ങളുടെയോ രോഗത്തിന്റെയോ ആനുകൂല്യം നിയമ വ്യവസ്​ഥയും മാദ്ധ്യമങ്ങളും പൊതുജനങ്ങളും നൽകുന്നില്ലെന്നത് കാണാം. പോസ്റ്റ് പാർട്ടം സൈക്കോസിസിന്റെ ഭാഗമായി കുഞ്ഞുങ്ങളെ ഉപേക്ഷിക്കുകയോ ഉപദ്രവിക്കുകയോ ചെയ്താലും പെട്ടെന്ന് തന്നെ ശിക്ഷ നൽകാൻ നിയമവ്യവസ്​ഥ സജ്ജമാകും. അഥവാ അതുണ്ടായില്ലെങ്കിൽ, പൊതുജനങ്ങൾ തന്നെ അവരെ സാമൂഹ്യമായി ഇല്ലായ്മ ചെയ്യും. ഇത്തരം പ്രശ്നങ്ങളിൽ പലപ്പോഴും ഡോക്ടർമാരുടെ അഭിപ്രായവും ഇട പെടലും വേണ്ടിവരും. അത്തരം സന്ദർഭങ്ങളിൽ പ്രൊഫഷണലും പക്ഷപാതിത്വരഹിതവുമായ സമീപനത്തിൽ നിന്ന് പൊതുബോധം ഡോക്ടർ മാരെ വ്യതിചലിപ്പിക്കാറുണ്ടോ? നമ്മൾ സ്വയം ചോദിക്കേണ്ട ചോദ്യമാണ്.

ആരോഗ്യ കാര്യങ്ങളെ ക്ലിനിക്കിന് പുറത്തേക്ക് വലിച്ചുനീട്ടിക്കൊണ്ടുപോകുന്നതെന്തിനാണെന്ന ചോദ്യം ഉണ്ടായേക്കാം. ചികിത്സയിൽ കൃത്യത യോടെയുള്ള ഡയഗ്നോസിസിനും തെളിവുകളുടെ അടിസ്​ഥാനത്തിലുള്ള ഇടപെടലിനും തന്നെയാണ് പ്രാധാന്യം.

അടുത്ത കാലത്ത് ശ്രദ്ധയിൽ പെട്ട രസകരമായ ഒരു കാര്യം സന്ദർഭവശാൽ പറയട്ടെ. ഒരു സ്​ത്രീ കാമുകനായ പുരുഷനെ കൊലപ്പെടുത്തിയ സംഭവവും മറ്റൊരു സ്​ത്രീയെ കാമുകൻ കൊലപ്പെടുത്തിയ സംഭവവും ഏതാണ്ട് ഒരേ സമയം മാദ്ധ്യമങ്ങളിൽ ചർച്ചാവിഷയമായി. അതിൽ രസകരമായ കാര്യം സമൂഹമാദ്ധ്യമങ്ങളിൽ വന്ന പൊതുജനങ്ങളുടെ പ്രതികരണങ്ങളിൽ കൊല്ലപ്പെട്ട സ്​ത്രീയോടും കൊല നടത്തിയ സ്​ത്രീയോടും ഒരേ പോലെയുള്ള വെറുപ്പും ശകാരവർഷവുമാണ് കാണാൻ കഴിഞ്ഞത് എന്നതാണ്. കൊല ചെയ്യപ്പെട്ട സ്​ത്രീക്ക് ‘അവിഹിതബന്ധം’ ഉണ്ടായിരുന്നതിനാൽ അവൾ കൊലയാളിയേക്കാൾ നിന്ദ്യയായി തീരുന്നതാണ് കാണുന്നത്. ഇത്തരം ഒരു സമൂഹത്തിന്റെ മാനസികാരോഗ്യം നമ്മൾ എങ്ങനെയാണ് വിലയിരുത്തേത്? സ്​ത്രീകൾക്ക് മാനസികപ്രശ്നമുണ്ടാകുമ്പോൾ അതിന്റെ ജെൻഡർ റോൾ തലങ്ങൾ കൂടി വിശകലനം നടത്തേണ്ടതില്ലേ? അതിനുള്ള പരിശീലനം ഡോക്ടർ മാർക്ക് ലഭിക്കുന്നുണ്ടോ?

സ്​ത്രീകളുടെ കാമനകളുടേയും അഭിലാഷങ്ങളുടെയും പ്രകാശനമായും ഭ്രാന്തിനെ കാണാൻ കഴിയും. ഹിസ്റ്റീരിക് കൺവെർഷൻ ഡിസോർഡർ (Hysteric conversion disorder), സൈക്കോ സൊമാറ്റിക് ഡിസീസ് (Pycho somatic disease) തുടങ്ങി സ്​കിസോഫ്രീനിയ (Schizophreni) വരെ അടിച്ചേൽപ്പിക്കപ്പെട്ട ചട്ടങ്ങളോടുള്ള സ്​ത്രീകളുടെ പ്രതിരോധമായി വ്യാഖ്യാനി ക്കാവുന്നതാണ്. ഇത് ബോധപൂർവ്വമായ തീരുമാനമ ല്ലെങ്കിൽ പോലും സാമൂഹ്യമായ അടിച്ചേൽപ്പിക്കലുകളെ വിമർശനാത്മകമായി പരിശോധിക്കാൻ ഇത് അവസരം നൽകും. പല സാഹിത്യകൃതികളും ഇത് പ്രമേയമാക്കിയിട്ടുണ്ട്. അടുത്ത കാലത്ത് വായിച്ച സന്ധ്യാ മേരിയുടെ ‘മരിയ വെറും മരിയ’ എന്ന നോവലിലെ മരിയ മാനസിക രോഗചികിത്സക്ക് വിധേയയാണ്. അവളുടെ കഥ പറച്ചിൽ രസകരവും സൂക്ഷ്മമായ സാമൂഹ്യ വിമർശനവും ഉൾക്കൊള്ളുന്നതാണ്. സാഹിത്യ കൃതികളിലെ പ്രതിനിധാനങ്ങൾ മാനസിക രോഗചികിത്സകർക്കും ഉൾക്കാഴ്ച നല്കുന്നതാവാം.

ഒരു വശത്ത് സമൂഹത്തിൽ ഉറച്ചുപോയ സ്​ത്രീ സങ്കല്പങ്ങളും ഏൽപ്പിക്കപ്പെട്ട റോളുകളും സ്​ത്രീകളെ വിഷമസന്ധികളിലേക്ക് തള്ളിയിടുമ്പോഴും, മാനസിക വ്യതിയാനങ്ങൾ തന്നെ സർഗാത്മകമായും രാഷ്ട്രീയ പ്രതിരോധത്തിനായും സ്​ത്രീകൾ ഉപയോഗപ്പെടുത്തുന്നുണ്ട്. ജൻഡർ വിഷയത്തിൽ കേരളം മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടമായി ഇപ്പോൾ അനുഭവപ്പെടുന്നു. മുൻപ്, മാനസിക പ്രശ്നമുങ്കെിൽ അത് അപമാനകരവും മറച്ചുവക്കേണ്ടതായും കരുതിയിരുന്നു. പ്രത്യേകിച്ച്, സ്​ത്രീകൾക്ക് ഇത് വിവാഹത്തിന് തടസ്സമാകുമോ എന്ന ഭയം നിലനിന്നിരുന്നു. ഇപ്പോൾ ആ സമീപനത്തിന് മാറ്റം വരുന്നുണ്ട്. വിവാഹത്തേ ക്കാൾ സ്​ത്രീകൾ സ്വാഭിമാനത്തിന് പ്രാധാന്യം കൊടുത്തുകാണുന്നുണ്ട്. ഈ മാറ്റം കൊണ്ടാകാം, അവർ സ്വമേധയാ മാനസികരോഗ വിദഗ്ധരുടെ അടുത്തേക്ക് പോകുന്നു. സ്വന്തം അനുഭവങ്ങൾ തുറന്നെഴുതുന്നു, ഈ തുറന്നെഴുത്തുകളിൽ നിന്ന് ഡോക്ടർമാർക്കും പലതും മനസ്സിലാക്കാൻ കഴിയും.

ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച ‘വിഷാദം’ എന്ന പുസ്​തകം അനുഭവക്കുറിപ്പുകളാണ്. അതിൽ നിന്ന് മനസ്സിലായ കാര്യം എപ്പോഴാണ് ചികിത്സ വേണ്ടതെന്നും ബദലായ മാർഗ്ഗങ്ങൾ എന്തൊക്കെ ആകാമെന്നും അവർക്ക് തെരഞ്ഞെടുക്കാൻ കഴിയുന്നു എന്നാണ്. മെഡിക്കൽ സഹായം ആവശ്യമുണ്ടെങ്കിൽ സ്വീകരിക്കാൻ അവർക്കു മടിയില്ല. സന്ദിഗ്ധതകളേയും പ്രതിസന്ധികളേയും വേദനകളേയും അവർ അംഗീകരിക്കുന്നു. ചികിത്സക്കെത്തുന്നവരുടെ ഉൾക്കാഴ്ചകൾ ചികിത്സകർക്ക് ഉപകാരപ്രദമാണ്. ഡോക്ടറും ചികിത്സാർത്ഥിയും തമ്മിലുള്ള വിനിമയപ്രക്രിയ സുഖപ്പെടലിന് സഹായകമായിരിക്കും. ക്ലിനിക്കിനപ്പുറം സാംസ്​കാരികമായും സാമൂഹ്യമായും രൂപപ്പെടുന്ന ചലനങ്ങളും സാമൂഹ്യബന്ധങ്ങളിൽ വരുന്ന മാറ്റങ്ങളും ചികിത്സകർ അറിയേതുണ്ട്. അന്തർ വൈജ്ഞാനികമായ സമീപനമാണ് മെഡിക്കൽ രംഗത്തും ഇപ്പോൾ കൂടുതൽ പ്രാമുഖ്യം നേടുന്നത്.

ആരോഗ്യ കാര്യങ്ങളെ ക്ലിനിക്കിന് പുറത്തേക്ക് വലിച്ചുനീട്ടിക്കൊണ്ടുപോകുന്നതെന്തിനാണെന്ന ചോദ്യം ഉണ്ടായേക്കാം. ചികിത്സയിൽ കൃത്യത യോടെയുള്ള ഡയഗ്നോസിസിനും തെളിവുകളുടെ അടിസ്​ഥാനത്തിലുള്ള ഇടപെടലിനും തന്നെയാണ് പ്രാധാന്യം. എന്നാൽ, ഡയഗ് നോസിസിലേക്ക് നയിക്കുന്ന ഘടകങ്ങൾ പലപ്പോഴും സാമൂഹ്യമായി വ്യാപിച്ചുകിടക്കുന്നതായിരിക്കും. തെളിവുകൾക്കായി നടത്തുന്ന ഗവേഷണങ്ങൾക്കു വേണ്ടി ചോദ്യങ്ങൾ രൂപപ്പെടുത്തുന്നതിൽ സാമൂഹ്യഘടകങ്ങൾ പ്രസക്തമായി വരും. കൃത്യമായ ഡയഗ്നോസിസും തെറാപ്പിയും നിശ്ചയിച്ചാലും രോഗി അത് ഗ്രഹിക്കുന്നതിനും പിന്തുടരുന്നതിനും അനുസരിച്ചാണ് ചികിത്സയുടെ വിജയം ഉണ്ടാവുന്നത്. ഡോക്ടറും രോഗിയും തമ്മിൽ അനുതാപത്തോടെയുള്ള ബന്ധം ഉണ്ടാകണമെങ്കിൽ ഡോക്ടർക്ക് രോഗിയുടെ സാംസ്​കാരികമായ പശ്ചാത്തലത്തെ കുറിച്ച് അറിവുണ്ടാകണം. സാമൂഹ്യമായ മാറ്റങ്ങളാണ് നയങ്ങളിലേക്ക് നയിക്കുന്നത്. ആരോഗ്യ സംബന്ധമായ നയങ്ങളിൽ ഡോക്ടർമാർക്ക് പങ്കുണ്ടാകണമെങ്കിൽ അവർക്ക് ഈ മാറ്റങ്ങൾ ഉൾക്കൊള്ളാൻ കഴിയണം. എല്ലാത്തിലുമുപരി ഒരു സർഗ്ഗാത്മകജീവിയായി നിലകൊള്ളണമെങ്കിൽ ഡോക്ടർക്ക് സമൂഹത്തിന്റെ പൾസ് തൊട്ടറിയാൻ കഴിയണം. എങ്ങനെ ഈ വിഷയങ്ങൾ മെഡിക്കൽ വിദ്യാഭ്യാസത്തിൽ ഉൾപ്പെടുത്താൻ കഴിയുമെന്നത് ഒരു വെല്ലുവിളിയാണ്. മെഡിക്കൽ ഹ്യുമാനിറ്റിസ് (Medical Humanities) ഇപ്പോൾ പല സർവ്വകലാശാലകളിലും ഒരു വിഷയമാണ്. മെഡിക്കൽ കരിക്കുലത്തിനകത്തോ അതിനു പുറത്തോ ഇത്തരം കോഴ്സുകൾ ഉൾപ്പെടുത്താവു ന്നതാണ്. കോഴ്സിലൂടെയാണെങ്കിലും അല്ലെങ്കിലും അന്തർ വൈജ്ഞാനികമായ അറിവിലൂടെ സാമൂഹിക ചലനങ്ങളെ ഗ്രഹിക്കാൻ കഴിയുന്നത് നിങ്ങളെ ഒരു മെച്ചപ്പെട്ട ഡോക്ടറാക്കും. ജെൻഡർ ബന്ധങ്ങളിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റം ഏറ്റവും കാലികപ്രസക്തിയുള്ള സാമൂഹികചലനമാണ് എന്നുകൂടി ഓർക്കുക.

‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം:


Summary: Kerala women's health issues, Dr. A.K. Jayasree writes for Indian Medical Association (IMA) magazine Nammude Arogyam. She discuss about depression, mental health issues too.


ഡോ. എ. കെ. ജയശ്രീ

കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രോദ്ഘാടകരിൽ പ്രമുഖ. കണ്ണൂർ മെഡിക്കൽ കോളേജിൽ കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവിയായിരുന്നു. ‘എഴുകോൺ’ എന്ന ആത്മകഥ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments