തങ്കനെറ്റിപ്പട്ടം വിറ്റുണ്ടാക്കിയ
റെയില്‍പാളം എന്ന ചെമ്പുകഥ :
രേഖകൾ സത്യം പറയുന്നു
തങ്കനെറ്റിപ്പട്ടം വിറ്റുണ്ടാക്കിയ റെയില്‍പാളം എന്ന ചെമ്പുകഥ : രേഖകൾ സത്യം പറയുന്നു
തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തിലെ ‘നെറ്റിപ്പട്ടം വിറ്റുണ്ടാക്കിയ റെയിൽ പാളത്തിലൂടെയാണ് കൊച്ചി രാജ്യത്ത് തീവണ്ടി വന്നതെന്ന്' നിരന്തരം പ്രചരിപ്പിക്കപ്പെടുന്നുണ്ട്. എന്നാല്‍, ഈ കഥയുടെ വാസ്തവം എന്താണ്?
4 Jul 2022, 11:47 AM
തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തിലെ ‘നെറ്റിപ്പട്ടം വിറ്റുണ്ടാക്കിയ റെയില്‍ പാളത്തിലൂടെയാണ് കൊച്ചി രാജ്യത്ത് തീവണ്ടി വന്നതെന്ന് നിരന്തരം പ്രചരിപ്പിക്കുകയാണ് ചിലര്‍. കൊച്ചി നഗരസഭ പ്രസിദ്ധീകരിച്ച ‘സ്മരണിക - 2000' എന്ന സുവനീറില്‍ ചേര്‍ത്ത ‘ആദ്യ ട്രെയിനിന് പിന്നിലെ ആനക്കഥ'യില്‍ നിന്ന്: ‘തീവണ്ടി കൊണ്ടുവരാന്‍ പണമില്ല. ജനങ്ങളുടെ ക്ഷേമങ്ങള്‍ക്ക് മുന്‍തൂക്കം കൊടുക്കുന്ന സ്ഥാനത്യാഗം ചെയ്ത കൊച്ചി മഹാരാജാവ് ഇതിനൊരു പരിഹാരം കണ്ടെത്തി. തൃപ്പൂണിത്തുറ പൂര്‍ണത്രയീശന്‍ ക്ഷേത്രത്തില്‍ അന്ന് ഉണ്ടായിരുന്നത് പതിനഞ്ചു തങ്കനെറ്റിപ്പട്ടങ്ങള്‍. അവയില്‍ പതിനാലു തങ്കനെറ്റിപ്പട്ടങ്ങളും സമീപക്ഷേത്രങ്ങളിലെ ആഭരണങ്ങളും ബാക്കി കൊട്ടാരം വക പണവും റെയില്‍വേ ലൈനിനുവേണ്ടി ഉപയോഗിച്ചു.' (പേ.23)
30.12.2005-ന്റെ ദേശാഭിമാനി ദിനപത്രത്തിലെ ‘കൊച്ചി കാഴ്ച’ സപ്ലിമെന്റില്‍ ‘നെറ്റിപ്പട്ടം വിറ്റുണ്ടാക്കിയ റെയില്‍പ്പാളം' എന്ന ലേഖനത്തില്‍ (പേ.1) പറയുന്നത്, ‘പൂര്‍ണത്രയീശന്‍ ക്ഷേത്രത്തിലെ നെറ്റിപ്പട്ടങ്ങളും ആഭരണങ്ങളും' വിറ്റിട്ടാണ് രാജാവ് തീവണ്ടിപ്പാതയ്ക്ക് കാശുണ്ടാക്കിയതെന്നാണ്. ‘സ്മരണികയില്‍ കണ്ട' സമീപക്ഷേത്രങ്ങള്‍ ഇവിടെയല്ല! സ്മരണികക്കാരും കാഴ്ചക്കാരും ഒരേ കൂട്ടരാണ്.
മാസം മൂന്ന് തികയും മുന്‍പേ ‘കൊച്ചി കാഴ്ച'ക്കാര്‍ക്ക് വേറൊരു ‘സത്യം'കണ്ടുകിട്ടി; ‘ഈ രാജാവ് കൊച്ചിയുടെ പിതാവ്' എന്ന മുഖലേഖനത്തില്‍ നിന്ന്: ‘റെയില്‍പാത പണിയാന്‍ പണമില്ലാതെ വന്നപ്പോള്‍ തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തിലെ ആറ് സ്വര്‍ണനെറ്റിപ്പട്ടം വിറ്റ് പണം കണ്ടെത്താന്‍ അദ്ദേഹം [രാജാവ്] തയ്യാറായി' (ദേശാഭിമാനി, 10.3.2003, പേ.1) വിറ്റ നെറ്റിപ്പട്ടങ്ങള്‍, 14-നു പകരം 6 ആയി ഇവിടെ! ഈ എഴുത്തുകള്‍ക്കൊക്കെ അടിസ്ഥാനമെന്തെന്ന് പ്രസ്തുത ‘കഥാ'കൃത്തുക്കള്‍ തന്നെ വെളിപ്പെടുത്തുംവരെ നമുക്ക് രാജാവിന്റെ സ്വന്തം രേഖകള്‍ വിശ്വസിയ്ക്കാനേ നിവ്യത്തിയുള്ളൂ. (ഒരു ജനവിരുദ്ധ ഭരണവര്‍ഗ നായകനുവേണ്ടി നുണപറഞ്ഞു സ്തുതിപാടുകയാണവര്‍ എന്ന അശ്ലീലസത്യം തത്കാലം നില്‍ക്കട്ടെയവിടെ.) അതനുസരിച്ച്, പലിശയ്ക്ക് പണം കടം നല്‍കുന്നവരുടെ രൂപത്തിലാണ് ക്ഷേത്രങ്ങളെ ഇവിടെ നാം കാണുന്നത്: ദിവാന്‍ രാജാവിന് എഴുതിയ കത്ത് (14.3.1899, എറണാകുളം) നോക്കാം ആദ്യം: ഇന്‍ഡ്യന്‍ ഗവണ്‍മെന്റിന്റെ 32-ഓളം ലക്ഷത്തില്‍ കൂടുതല്‍ പ്രോ-നോട്ടുകള്‍ നമ്മള്‍ വില്‍ക്കുന്നതിന് എതിരാണ് റെസിഡൻറ്. ഒന്നാം കൊല്ലത്തേയ്ക്ക് തീര്‍ച്ചയായും ഇതു മതി. ഒരു വായ്പയ്ക്കായി നാം രാജ്യത്തിനുപുറത്തേയ്ക്ക് പോകുന്നുണ്ടോ ഇല്ലയോ എന്ന പ്രശ്നം ഇപ്പോള്‍ അത്ര അടിയന്തിരമല്ല. അതേസമയം, ഈ വിഷയത്തിന് ജാഗ്രത്തായ പരിഗണന കിട്ടണമെന്നത് വ്യക്തമാണ്. അതുകൊണ്ട്, ഈ വിഷയം പരിഗണിയ്ക്കാന്‍ തിരുമനസ്സിനോട് ഞാന്‍ അപേക്ഷിക്കുന്നു. എത്ര പണം നമുക്കു കടം തരാന്‍ ക്ഷേത്രങ്ങള്‍ക്കാവുമെന്നതിനെപ്പറ്റി എനിയ്ക്കൊരു സൂചന തരാന്‍ അവിടത്തേയ്ക്ക് കഴിയുമോ? നാലോ അഞ്ചോ ലക്ഷത്തിലധികമാവും അതെന്നു ഞാന്‍ കരുതുന്നില്ല.' (മുന്‍ ഫയല്‍, പേ.49)
ട്രൂകോപ്പി വെബ്സീന്‍ പാക്കറ്റ് 58 ല്‍ വന്ന ചരിത്ര പഠനത്തിന്റെ പൂർണ്ണ രൂപം വായിക്കാം
രാജര്‍ഷി രാമവര്‍മ: ഇതാ, രേഖകൾ സത്യം പറയുന്നു- 4
തങ്കനെറ്റിപ്പട്ടം വിറ്റുണ്ടാക്കിയ റെയില്‍പാളം എന്ന ചെമ്പുകഥ | ചെറായി രാമദാസ്
എം. കുഞ്ഞാമൻ
Jan 26, 2023
10 Minutes Read
കമൽ കെ.എം.
Jan 25, 2023
3 Minutes Read
ഡോ. ടി.എസ്. ശ്യാംകുമാര്‍
Jan 22, 2023
2 Minutes Read
സൈനുൽ ആബിദ്
Jan 13, 2023
3 Minutes Read