പട്ടണം നടത്തിയ അട്ടിമറി, പട്ടണത്തെ അട്ടിമറിക്കുമ്പോൾ

ഇന്നത്തെ കേരള ചരിത്രപഠനത്തെയും ആർക്കിയോളജി ഗവേഷണത്തെയും കുറിച്ച് ഒരാലോചന. പട്ടണം മുസ്സിരിസ് ഉൽഖനന സംരംഭങ്ങൾ അട്ടിമറിക്കപ്പെട്ട സാഹചര്യവും ചർച്ച ചെയ്യുന്നു. കേരള കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ച് മുൻ ഡയറക്ടറും മുസ്സിരിസ് ഉൽഖനന പര്യവേക്ഷണസംഘത്തെ ദീർഘകാലം നയിച്ച ആർക്കിയോളജിസ്റ്റുമായ ഡോ. പി. ജെ. ചെറിയാനുമായുള്ള അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ പി.പി. ഷാനവാസ് എഴുതുന്നു.

പശ്ചാത്തലം:

കേരള കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ച് (KCHR) മുൻ ഡയറക്ടറും മുസ്സിരിസ് ഉൽഖനന പര്യവേക്ഷണ സംഘത്തെ ദീർഘകാലം നയിച്ച ആർക്കിയോളജിസ്റ്റുമായ ഡോ. പി.ജെ. ചെറിയാനുമായി, കോവിഡ് മഹാമാരി കാലത്ത് നടത്തിയ ഓൺലൈൻ അഭിമുഖത്തിലൂടെ പിറവിയെടുത്തതാണ് ഈ ലേഖനം. ഇന്നത്തെ കേരള ചരിത്ര പഠനത്തിന്റെയും ആർക്കിയോളജി ഗവേഷണത്തിന്റെയും സാഹചര്യങ്ങളിൽ, ഈ കാഴ്ച്ചപ്പാടുകൾക്ക് പ്രസക്തിയുണ്ട്. നരവംശശാസ്ത്രത്തെയും ഭാഷാശാസ്ത്രത്തെയും, മനുഷ്യന്റെ നാഡീവ്യവസ്ഥയുടെ അന്തർഹിതമായ മ്യൂല്യ വ്യവസ്ഥയേയും, ആർക്കിയോളജി ഗവേഷണത്തിന്റെ നേരിട്ടുള്ള അനുഭവങ്ങളുമായി ബന്ധിപ്പിക്കുന്ന നിരീക്ഷണങ്ങൾ ഈ ലേഖനത്തിലുണ്ട്. സാമാന്യമായ വായനയിൽ ഇത് മനുഷ്യാസ്തിത്വത്തെ സംബന്ധിച്ച തത്വചിന്താരസം കലർന്ന നിരീക്ഷണങ്ങളാണ് എന്നു തോന്നാമെങ്കിലും, മനുഷ്യകുലത്തിന്റെ ഉണ്മയെ സംബന്ധിച്ചും, അത് സാധ്യമാക്കിയ ചരിത്ര സാഹചര്യങ്ങളെക്കുറിച്ചും, അതിലൂടെ വളർന്നുവന്ന സാമൂഹിക-സാമ്പത്തിക വ്യവഹാരത്തെപ്പറ്റിയും, ആ വ്യവസ്ഥ ഇന്നെത്തിനിൽക്കുന്ന ദുരന്തത്തെക്കുറിച്ചുമുള്ള പ്രാഥമിക നിരീക്ഷണങ്ങൾ ഈ ലേഖനത്തെ ദീപ്തമാക്കുന്നു.
അതിലുപരി, പട്ടണം മുസ്സിരിസ് ഉൽഖനന സംരംഭങ്ങൾ അട്ടിമറിക്കപ്പെട്ടതിന്റെ സൂചനകളും നൽകുന്നു.

കേരളീയ ദേശീയതയുടെ രൂപീകരണം സംബന്ധിച്ച, മലയാള മധ്യകാലത്തിന്റെ ചരിത്രകാരരുടെ നിരീക്ഷണങ്ങൾക്കും നിഗമനങ്ങൾക്കും പട്ടണം പരിക്കേൽപ്പിക്കുകയുണ്ടായി.
കേരള ചരിത്രം ഭാവന ചെയ്ത ചരിത്രകാരരുടെ നിഗമനങ്ങളെയും കണ്ടെത്തലുകളെയും പട്ടണം കുറേകൂടി പിന്നാക്കം വലിക്കുകയും, നമ്മുടെ മനോഭൂമികകളെ വിശാലമാക്കുകയും ചെയ്തു. അങ്ങനെ ചരിത്രകാരർക്ക് തങ്ങളുടെ പഠനങ്ങൾ പുതുക്കി പണിയേണ്ടി വന്നു. തങ്ങളുടെ പാഠങ്ങളെയും ആഖ്യാനങ്ങളെയും പുന:പരിശോധിക്കേണ്ടി വന്നു.

ആർക്കിയോളജിസ്റ്റുകളുടെയും വസ്തു-സംസ്കാര പഠന വിദഗ്ധരുടെയും കൂട്ടായ്മയെ കീറിമുറിച്ച് പദവികൾ പിടിച്ചെടുക്കാനുള്ള പ്രവർത്തനങ്ങൾ ചെന്നെത്തിയ സങ്കീർണ്ണതകളും സംഘർഷങ്ങളുമാണ് പട്ടണം പര്യവേക്ഷങ്ങൾ ഇന്ന് നേരിടുന്നത്. പരിവേക്ഷണം തുടരണമോ? കുഴിച്ചു കിട്ടിയ ആർട് ഫാക്റ്റുകൾ പഠിതാക്കൾക്ക് ഗവേഷണത്തിനായി തുറന്നിടുകയാണോ വേണ്ടത്? വ്യത്യസ്താഭിപ്രായങ്ങളിൽ കുരുങ്ങി ഉദ്ഖനന പ്രവർത്തനങ്ങൾ നിർത്തിവെക്കുന്നതിലേക്ക് നയിച്ചു. തുടർന്ന് ഡോ. പി.ജെ ചെറിയാന്റെ നേതൃത്വത്തിൽ "പാമ" എന്ന എൻജിഒ രൂപീകരിച്ചു സർക്കാരേതരമായ നിലയിൽ പര്യവേക്ഷണം മുന്നോട്ടു കൊണ്ടുപോകുകയുണ്ടായി.

ഒരുഭാഗത്ത് പട്ടണം പുറത്തുകൊണ്ടുവന്ന ചരിത്ര വസ്തുതകളെ തമിഴക സംഘകാലത്തിന്റെ ദ്രാവിഡ പെരുമയുടെ കേവലം അനുബന്ധമായി മാത്രം കാണുന്ന നിഗമനങ്ങൾ. മറുഭാഗത്ത് ഒമ്പതാം നൂറ്റാണ്ടിലെ തരിസാപ്പള്ളി ചെപ്പേട് തൊട്ടുള്ള ചരിത്രത്തിനുള്ളിൽ കേരള ദേശീയത എന്ന ആശയത്തെ തളച്ചിടുന്ന സിദ്ധാന്തങ്ങൾ. അതേസമയം, കേരളത്തിന്റെ ദേശീയതയെയും ഭാഷയെയും സംസ്കൃതിയെയും രൂപപ്പെടുത്തിയതിൽ പട്ടണം വഹിച്ച പങ്കിനെക്കുറിച്ചുള്ള നിരീക്ഷണങ്ങളാണ് ഡോ. പി.ജെ. ചെറിയാൻ മുന്നോട്ടുവെയ്ക്കുന്നത്.

കേരളത്തിന്റെ ദേശീയതയെയും ഭാഷയെയും സംസ്കൃതിയെയും  രൂപപ്പെടുത്തിയതിൽ പട്ടണം വഹിച്ച പങ്കിനെക്കുറിച്ചുള്ള നിരീക്ഷണങ്ങളാണ് ഡോ. പി.ജെ. ചെറിയാൻ മുന്നോട്ടുവെയ്ക്കുന്നത്.
കേരളത്തിന്റെ ദേശീയതയെയും ഭാഷയെയും സംസ്കൃതിയെയും രൂപപ്പെടുത്തിയതിൽ പട്ടണം വഹിച്ച പങ്കിനെക്കുറിച്ചുള്ള നിരീക്ഷണങ്ങളാണ് ഡോ. പി.ജെ. ചെറിയാൻ മുന്നോട്ടുവെയ്ക്കുന്നത്.

KCHR-നെ പിരിച്ചുവിടുന്ന കേരള-കേന്ദ്ര ഭരണകൂടങ്ങളുടെ നടപടിയെ ചെറുക്കുന്നതിൽ ഡോ. കെ.എൻ. പണിക്കരും ഡോ. പി.ജെ. ചെറിയാനും നടത്തിയ വ്യക്തിഗതവും ധീരവുമായ ശ്രമങ്ങളെ മറന്നുകൊണ്ട് ആ സ്ഥാപനത്തിന്റെ നിലനിൽപ്പോ ഭാവിയോ നമുക്ക് അടയാളപ്പെടുത്താനാവില്ല. അതുകൊണ്ട് തന്നെ കെസിഎച്ച്ആറും അതിന്റെ മുൻ ഡയറക്ടറും തമ്മിൽ ഇന്നു നടക്കുന്ന സംവാദങ്ങളും തർക്കങ്ങളും കുറച്ചു കാണാൻ കഴിയില്ല. ആ നിലയിൽ ചെറിയാൻ സൂക്ഷിക്കുന്ന വ്യത്യസ്തതയെ (difference) പിന്തുണയ്ക്കാനും പോയകാലത്ത് അദ്ദേഹവും സഹപ്രവർത്തകരും കൈക്കൊണ്ട ശരിയായ നിലപാടിനെ പരിശോധിക്കാനും നമ്മൾ ബാധ്യസ്ഥരാണ്. പട്ടണത്തെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കണമെന്നും അവിടെ എക്സ്കവേഷൻ തുടരണമെന്നും ഡോ. പി.ജെ. ചെറിയാൻ ആഹ്വാനം ചെയ്യുന്നു.

എന്തുകൊണ്ട്
പുരാവസ്തു ഗവേഷണം?

കോവിഡ് മഹാമാരിയുടെ കാലമായിരുന്നു അത്. അന്ന് ദില്ലിയിൽ കോവിഡ് ബാധിച്ചു മരിച്ച ഏതാനും മനുഷ്യരുടെ മൃതദേഹങ്ങൾ സുഭാഷ് നഗർ ശ്മശാനത്തിൽ സംസ്ക്കരിക്കുന്നതിനായി അനാഥമായ നിലയിൽ കിടത്തിയിരുന്ന ഒരു ചിത്രം 2021 ഏപ്രിൽ 21-ന്റെ മാതൃഭൂമി ദിനപത്രത്തിന്റെ ഒന്നാം പേജിൽ വരികയുണ്ടായി. അതിന് അടിക്കുറിപ്പായി നൽകിയ വരികൾ “ഈ യാത്ര തുടങ്ങിയത് എവിടെ നിന്നോ?” എന്നായിരുന്നു. മഹാമാരി ഉണ്ടാക്കിയ ജീവിത അനിശ്ചിതത്വം ആഴത്തിൽ അടയാളപ്പെടുത്തുന്നതായായിരുന്നു ആ ചിത്രവും അടിക്കുറിപ്പും. അതുവരെ ലോകം അനുഭവിച്ചിട്ടില്ലാത്ത, മനസ്സ് മരവിച്ചു പോകുന്ന, കോവിഡ് ദുരന്തത്തിൽ വരെ എത്തിച്ചേർന്ന, മനുഷ്യരാശിയുടെ ജീവിതയാത്ര എവിടെയാകും തുടങ്ങിയത്? ആ യാത്രയുടെ എല്ലാ വളവുതിരിവുകളും കയറ്റിറക്കങ്ങളും, എല്ലായിനം നീർച്ചാലുകളും തരിശിടങ്ങളും, മേടുകളും കാടും ചികഞ്ഞെടുക്കാനാവില്ലെങ്കിലും, ആ യാത്രയുടെ ഒരു വിദൂര രേഖാചിത്രമെങ്കിലും ഓർത്തെടുക്കാനുള്ള സന്ദർഭമായിത്തീർന്നോ നമുക്ക് ആ ദുരന്തകാലം? കുറഞ്ഞപക്ഷം കേരളത്തിൻറെ, നാഗരികജീവിതം, എവിടെ തുടങ്ങി എന്നു ചോദിച്ചാൽ നമ്മൾ എന്തുത്തരം പറയും?

"പിന്നോക്കം നടന്ന് ആദിമ തലമുറകളുടെ മനുഷ്യ-പ്രകൃതീ ബന്ധങ്ങളുടെ രീതികളും സമ്പ്രദായങ്ങളും അറിയുകയാണ് ഈ ഭൂമിയെയും അതിലെ മനുഷ്യൻ ഉൾപ്പെടെയുള്ള സസ്യ-ജന്തു ജാലങ്ങളെയും രക്ഷിക്കാനുള്ള ഒരു പ്രധാന പോംവഴി" എന്നു പറയുന്നത് ഭാഷാശാസ്ത്രകാരനും ചിന്തകനുമായ നോം ചോംസ്കിയാണ്. "വർത്തമാനകാല പ്രതിസന്ധികളെ തരണം ചെയ്യാൻ ചരിത്രത്തിൻറെ ആഴങ്ങളിലേക്ക്, വിട്ടുവീഴ്ചയില്ലാത്ത സത്യസന്ധതയിലും സമഗ്രതയിലും സൂക്ഷ്മതയിലും അന്വേഷണങ്ങളിൽ ഏർപ്പെടുക" എന്നു പറയുന്നത് ചരിത്രകാരി റോമില ഥാപ്പറാണ്. പുരാവസ്തു, ഭാഷാശാസ്ത്ര, ജനിതക സ്രോതസ്സുകൾക്ക് ലിഖിത രേഖകളേക്കാൾ, പക്ഷപാതരഹിതമായി, പ്രാചീന
സമൂഹങ്ങളെ നിർവചിക്കാൻ കഴിയുമെന്ന് പഠിപ്പിച്ചതും അവരാണ്.

കോവിഡ് മഹാമാരിയുടെ കാലമായിരുന്നു അത്. അന്ന് ദില്ലിയിൽ കോവിഡ് ബാധിച്ചു മരിച്ച ഏതാനും മനുഷ്യരുടെ മൃതദേഹങ്ങൾ സുഭാഷ് നഗർ ശ്മശാനത്തിൽ സംസ്ക്കരിക്കുന്നതിനായി അനാഥമായ നിലയിൽ കിടത്തിയിരുന്ന ഒരു ചിത്രം 2021 ഏപ്രിൽ 21-ന്റെ മാതൃഭൂമി ദിനപത്രത്തിന്റെ ഒന്നാം പേജിൽ വരികയുണ്ടായി.
കോവിഡ് മഹാമാരിയുടെ കാലമായിരുന്നു അത്. അന്ന് ദില്ലിയിൽ കോവിഡ് ബാധിച്ചു മരിച്ച ഏതാനും മനുഷ്യരുടെ മൃതദേഹങ്ങൾ സുഭാഷ് നഗർ ശ്മശാനത്തിൽ സംസ്ക്കരിക്കുന്നതിനായി അനാഥമായ നിലയിൽ കിടത്തിയിരുന്ന ഒരു ചിത്രം 2021 ഏപ്രിൽ 21-ന്റെ മാതൃഭൂമി ദിനപത്രത്തിന്റെ ഒന്നാം പേജിൽ വരികയുണ്ടായി.

പൂർവികർ
പെറുക്കിത്തീനികളോ?

അടുത്തിടെ പാലക്കാട്ടെ ഒരു സ്വകാര്യ എഞ്ചിനീയറിങ് കോളേജിൽ പഠിക്കുന്ന പെരിന്തൽമണ്ണ സ്വദേശി ഫൈസ എന്ന പെൺകുട്ടിയുമായി, "പാമ"യുടെ മുസ്സിരിസ്സ് ഉൽഘനന പദ്ധതിയിൽ ഇന്റേൺഷിപ്പ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഒരു ഫോൺ സംഭാഷണം നടത്തുന്നതിനിടയിൽ, മാതൃഭൂമി ചിത്രത്തിൻറെ അടിക്കുറിപ്പിനോട് സാമ്യമുള്ള ഒരു ചോദ്യം ആ കുട്ടിയോട് ചോദിക്കാനിടയായി. "കേരളത്തിൽ നമുക്കറിയാവുന്ന ഹിന്ദു, ക്രിസ്ത്യൻ, ഇസ്ലാം മതങ്ങളുടെ വരവിനു മുമ്പ് നമ്മുടെ പൂർവികർ ആരായിരിക്കണം?" ഈ ചോദ്യത്തിന് കുറച്ചൊന്ന് ആലോചിച്ചതിനു ശേഷം ഫൈസ തിരിച്ചു ചോദിച്ചത്, "അതിനൊക്കെ മുമ്പ് നമ്മളൊക്കെ കാട്ടുജാതിക്കാർ ആയിരുന്നില്ലേ" എന്നായിരുന്നു.

"കേരളപ്പഴമ"യെപ്പറ്റി തനിക്കറിയാവുന്ന ധാരണ സത്യസന്ധമായി, അതുകൊണ്ട് തന്നെ ഒരു സങ്കോചവും കൂടാതെയാണ്, ഫൈസ ഉന്നയിച്ചത്. കേരളത്തിൻറെ ഇക്കാര്യത്തിലുള്ള പൊതുബോധം ഫൈസ പറഞ്ഞതിൽ നിന്ന് വലിയ വ്യത്യാസമില്ല. എന്നുമാത്രമല്ല, ആ നിലയിൽ കേരളീയരുടെ നാഗരിക ചരിത്രത്തിന് ഏറിയാൽ ഒരായിരം വർഷം പഴക്കമേ ഉണ്ടാകൂ താനും. കുറച്ചുകൂടി സൂക്ഷ്മമായി പറഞ്ഞാൽ, ഒമ്പതാം നൂറ്റാണ്ടിനു ശേഷമുള്ള ലിഖിത തെളിവുകളെ അടിസ്ഥാനമാക്കിയുള്ള കാലമാണ് നമ്മുടെ നാഗരിക കാലഘട്ടമായി ചരിത്രകാരർ പോലും പൊതുവെ കണക്കാക്കുന്നത്. പൊതുബോധത്തിൽ, അതിനു മുമ്പുള്ള കാലം സ്വാംശീകരിക്കപ്പെട്ടിട്ടുള്ളത്, ഇരുളടഞ്ഞ, പ്രാകൃത കാലമെന്നാണ്. ഐതീഹ്യങ്ങളും കെട്ടുകഥകളും ഊഹാപോഹങ്ങളും സിദ്ധാന്തങ്ങളും മറ്റുമായി ചില വ്യാഖ്യാനങ്ങളും. ഇളംകുളം കുഞ്ഞൻപിള്ള, കേസരി ബാലകൃഷ്ണപിള്ള, ഡോ.പി. പൽപ്പു തുടങ്ങിയവരുടെ പരിശ്രമങ്ങളും അടുത്ത കാലത്തുണ്ടായ ചില ഒറ്റപ്പെട്ട പഠനങ്ങളും ചേമ്പിലയിൽ വെള്ളം കണക്കേ തത്തിക്കളിക്കുമെങ്കിലും, “പെറുക്കിത്തീനികളുടെ” കാലം എന്ന വിശേഷണമാകും ഒമ്പതാം നൂറ്റാണ്ടിനു മുമ്പുള്ള കാലത്തിനു ചേരുക എന്നാണ് പൊതു ധാരണ. അത് നൂറ്റാണ്ടുകളായി നിരവധി ചരിത്ര കാരണങ്ങളാൽ കട്ടപിടിച്ചുപോയ നിശബ്ദ ധാരണയാണ്. ഇതു മനസ്സിലാക്കാൻ സാധാരണ മലയാളിയോട്, ഫൈസയോടു ചോദിച്ചത് ആവർത്തിച്ചാൽ മതിയാകും. കഴിഞ്ഞ പത്തുവർഷമായി ആ ചോദ്യം പല രീതികളിൽ പലരോടും, പ്രത്യേകിച്ച് ചരിത്രവും മലയാള സാഹിത്യവും പഠിച്ചിട്ടില്ലാത്തവരോട് ചോദിക്കുക മാത്രമല്ല, മറ്റു പലരെകൊണ്ടും ചോദിപ്പിച്ചിട്ടുള്ളതും ഞാൻ ഓർക്കുന്നു. ഓരോ പ്രതികരണവും തെളിവുകളില്ലാത്തതോ, അതിൻറെ ആവശ്യമില്ലാത്തതോ ആയ മോഹനസുന്ദര ഭാവനകളാണ്.

“ജാതിബദ്ധമായ ഹിന്ദു- ക്രിസ്ത്യൻ- മുസ്ലിം വേലിക്കെട്ടുകൾക്കു മുമ്പ്, വേലി ഇല്ലാത്ത ഭേദപ്പെട്ട സ്ഥിതി ആയിരിക്കണം” എന്ന തരത്തിലുള്ള ഉത്തരം പോലും, അന്നത്തെ മനുഷ്യർ കാടരോ ആദിവാസികളോ എന്ന ഉത്തരത്തിൽ നിന്ന് വളരെയൊന്നും വ്യത്യസ്തമല്ല. എന്തുകൊണ്ടെന്നാൽ രണ്ടിനും തെളിവ് ചോദിച്ചാൽ ഉണ്ടാവില്ല. തെളിവില്ലാത്തത് കൊണ്ട്, സന്ദർഭങ്ങൾ മാറുന്നതനുസരിച്ച്, എളുപ്പത്തിൽ, കാട്ടാളരുടെ കാലം, പെറുക്കിത്തീനികളുടെ കാലം, കാലനില്ലാത്ത കാലം, വലിയ കലങ്ങളിൽ മനുഷ്യരെ കുഴിച്ചിട്ട കാലം, മെഗാലിത്തിക് അഥവാ മഹാശിലാ കാലം, ഗുഹകളിലും കല്ലിൻറെ അറകളിലും മുനിയറകളും കൽത്തൂണുകളും തീർത്ത കാലം, വീരക്കല്ലുകളുടെ കാലം… അങ്ങിനെ കൂടുതലും പ്രാകൃതത്വവും ചിലപ്പോൾ കവിതയും സാഹിത്യവും ആദർശാത്മകതയും മറ്റു ചിലപ്പോൾ വട്ടെഴുത്തും കോലെഴുത്തും സംസ്കൃതവും ഒക്കെ കൂട്ടിച്ചേർത്ത്, കേരളത്തിൻറെ പ്രാചീനതയെ 'അനാഗരികത'യുടെ കാലമായി പൊതുബോധത്തിൽ നിലനിർത്തുന്നതിൽ അറിഞ്ഞും അറിയാതെയും "അക്കാദമിക സംഭാവനയും" ഉണ്ടായി എന്നത് ആലോചിക്കാൻ വക നൽകും.

മാനവചരിത്രത്തിൽ തന്നെ ആദ്യ നാഗരിക വിപ്ലവം ഉണ്ടായതെന്ന് ഗോർഡൻ ചൈൽഡ് പോലെയുള്ളവർ കരുതുന്ന ഒരു കാലത്തെ, നമ്മുടെ പണ്ഡിതന്മാർ വിളിക്കുന്നത്‌, "പെറുക്കിത്തീനികളുടെ കാലം" എന്നാണ്. കൃഷി, മീൻ, പക്ഷി, ജന്തുജീവികൾ തുടങ്ങിയവയെ ആഹാരത്തിനായി ശേഖരിച്ച, മൂർച്ചയുള്ള മികച്ച സൂക്ഷ്മ ഉപകരണങ്ങളുടെ ഉപയോഗകാലം എന്ന നിലയിലാണ്, ഗോൾഡൻ ചൈൽഡ് ഇരുമ്പ് യുഗത്തിന് തൊട്ടുമുമ്പുള്ള കാലത്തെ അങ്ങിനെ വിശേഷിപ്പിക്കുന്നത്. എന്നാൽ ഒരു വേളയിൽ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനങ്ങളിൽ ആവർത്തിച്ചു കേട്ട “കേരളത്തിലെ പരമദരിദ്രർ” എന്ന വിഭാഗത്തെയാണ് “പെറുക്കിത്തീനികൾ” പ്രയോഗം കൊണ്ട് സാധാരണ നിലയിൽ മലയാളികൾ മനസ്സിലാക്കിയത്. അങ്ങനെയാവണം നമ്മുടെ പൂർവ്വികരെ ഒറ്റയടിക്ക് 'തെണ്ടികൾ' എന്നു കരുതുവാൻ എളുപ്പമാക്കിയത്. ഇതേ ദുർഗതി, ദുരൂഹതയുടെ കൂടി അകമ്പടിയിൽ കേരളത്തിൻറെ പ്രാചീനതയെ പ്രാകൃതമാക്കിയ പ്രക്രിയക്കുറിച്ചുള്ള സൂചന, “മെഗലിത്തിക്” എന്ന പണ്ഡിതരുടെ 'വിടാപിടി പ്രയോഗ'ത്തിലും ഒളിഞ്ഞിരുപ്പുണ്ട്. വ്യവസായ വിപ്ലവകാലം എന്നോ കമ്പ്യൂട്ടർ വിപ്ലവകാലമെന്നോ പോലെ, ഇരുമ്പ് വിപ്ലവയുഗമെന്നു പറയേണ്ടിടത്ത് നമ്മൾ “മെഗാലിത്തിക്” എന്നേ പറയൂ. പ്രാകൃതമായ അതിലെ കല്ലിൻറെ പിടിവിടാ സൂചനയാണോ, വെള്ളക്കാരോടള്ള വിടാപിടി ആദരവാണോ കാരണം എന്നറിയില്ല, ലോകത്തെ ആകമാനം മാറ്റിമറിച്ച മാജിക് മെറ്റലിൻറെ (ഇരുമ്പു കാലത്തിന്) കേരളത്തിലെ പണ്ഡിതജനം "മഹാശിലായുഗം" അഥവാ "മെഗലിത്തിക് കാലം" എന്നേ പറയാറുള്ളൂ.

ഒരു നല്ല ശാസ്ത്ര വിദ്യാർത്ഥി എന്നു തോന്നിപ്പിച്ച ഫൈസ, തൻറെ ഉപ്പൂപ്പയുടെ ഏതാണ്ട് അറുപത് തലമുറയ്ക്ക് മുമ്പുളള ഉപ്പൂപ്പ തനി കാടനോ മറ്റോ ആയിരുന്നിരിക്കാം എന്ന്, നല്ല പങ്ക് മലയാളികളെപ്പോലെ കരുതിയെങ്കിൽ, നാമെല്ലാം ശ്വസിക്കുന്ന വായുവിലല്ലേ ആ ധാരണ അലിഞ്ഞു ചേർന്നിട്ടുള്ളത് എന്നു സൂചിപ്പിക്കുകയിരുന്നു മേൽപ്പറഞ്ഞതിൻറെ ഉദ്ദേശ്യം.

കേരളീയ ദേശീയതയുടെ രൂപീകരണം സംബന്ധിച്ച, മലയാള മധ്യകാലത്തിന്റെ ചരിത്രകാരരുടെ നിരീക്ഷണങ്ങൾക്കും നിഗമനങ്ങൾക്കും പട്ടണം പരിക്കേൽപ്പിക്കുകയുണ്ടായി.
കേരളീയ ദേശീയതയുടെ രൂപീകരണം സംബന്ധിച്ച, മലയാള മധ്യകാലത്തിന്റെ ചരിത്രകാരരുടെ നിരീക്ഷണങ്ങൾക്കും നിഗമനങ്ങൾക്കും പട്ടണം പരിക്കേൽപ്പിക്കുകയുണ്ടായി.


കാരിരുമ്പിന്റെ
നഗരികത

ഇന്നേയ്ക്ക് മൂവായിരം വർഷം മുൻപ്, ആയിരം ബിസിഇ ചുറ്റുവട്ടത്തിൽ, ഇരുമ്പ് എന്ന ലോഹം സ്വന്തം കൈപ്പിടിയിൽ എത്തുന്നതോടെയാകണം, കേരള പ്രദേശത്തെ നാഗരിക ജീവിതത്തിൻറെ 'സാങ്കേതികതയും ഭാവനയും നൈപുണ്യവും' ഒത്തുചേർന്നുള്ള ക്രമീകൃതമായ പരിഷ്കാര–പരിണാമങ്ങളുടെ യാത്ര ആരംഭിക്കുന്നത്. ഇതിൻറെ അർഥം, ഇരുമ്പിന് മുമ്പുള്ള കാലം, കല്ലുളികളും, തടി, ചെളി, മണൽ, ചുണ്ണാമ്പ് തുടങ്ങിയവ കൊണ്ടുള്ള ഉപകരണങ്ങളും പാർപ്പിടങ്ങളും മറ്റും ഉപയോഗിച്ചവരുടെ കാലം പ്രാകൃതവും, അവരുടെ പ്രകൃതി, സഹജീവി ബന്ധങ്ങൾ അപരിഷ്കൃതവും ആയിരുന്നിരിക്കാം എന്നു കരുതിക്കളയരുത്. ആ കാലത്തിൻറ തെളിവുകളെ നാം ഏതാണ്ട് പൂർണമായി അവഗണിക്കുക മാത്രമല്ല, ആ ജീവിതാവസ്ഥകളുടെ മികവുറ്റ പഠനങ്ങൾക്ക് അവശ്യമായ സാഹചര്യങ്ങൾ നമുക്കില്ലാതെയും പോയി.

ഏതായാലും ഇരുമ്പ് ലോഹം കേരള പ്രദേശത്തെ ജീവിതത്തെയും സമൂഹത്തെയും അടിമുടി മാറ്റിയതിൻറെ ആയിരം ബി.സി.ഇ മുതലുള്ള നിരവധി തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. കൊസാംബിയുടെ ഭാഷ കടമെടുത്തു പറഞ്ഞാൽ, പ്രാചീന കേരളം നാഗരികതയിയിലേക്കു മാത്രമല്ല ജനാധിപത്യരീതികളിലേക്കും പിച്ചവെച്ചത് അന്നു തൊട്ടാവണം. ഇരുമ്പിൻറെ മാസ്മരികത ലോകത്തെ മാറ്റിമറിച്ചെങ്കിൽ, കേരളത്തിലെ ഇരുമ്പ് യുഗം ആ കാര്യത്തിൽ കൂടുതൽ മികവു പുലർത്തിയിരുന്നു എന്ന് പട്ടണം ഉദ്ഖനനത്തിൽ നിന്ന് ലഭിച്ച ഇരുമ്പാണികളെ, അന്നത്തെ റോമൻ ഇരുമ്പുമായി താരതമ്യപ്പെടുത്തി പഠനം നടത്തിയ ഇന്ത്യൻ ഇൻസ്റ്റിറ്റൂട്ട് ഫോർ അഡ്വാൻസ് സ്റ്റഡീസിലെ ഡോ. ശാരദ ശ്രീനിവാസൻറെ പഠനം ചൂണ്ടിക്കാണിക്കുന്നുണ്ട്.

ഇരുമ്പ് ലോഹം “ആലീസിൻറെ അത്ഭുതലോകം” പോലെ കേരളത്തെ മാറ്റിയതിൻറെ രഹസ്യം, കേരളത്തിൻറെ ഇപ്പോഴും തീർത്തും നശിച്ചു പോയിട്ടില്ലാത്ത ഭൗമ- ഭൂപ്രകൃതി- കാലാവസ്ഥാ പ്രത്യേകതകളും സസ്യ-ജന്തു-ജീവികളുടെ വൈവിധ്യവുമായിരുന്നു എന്നുകാണാം. അതു മനസ്സിലാക്കണമെങ്കിൽ അങ്ങ് ദൂരെ ആകാശത്ത് ഒരു ഡ്രോണിനെപ്പോലെ വട്ടത്തിലും നീളത്തിലും കറങ്ങണം. കിഴക്ക് സഹ്യപർവത നിരകളിൽ തുടങ്ങി പടിഞ്ഞാറ് ഇന്ത്യൻ മഹാസമുദ്രം വരെ നിബിഡ വനങ്ങളാണ്. ഡ്രോൺ മാറ്റി മാറ്റി താഴേക്കും ഇടയ്ക്ക് മുകളിലേക്കും നീക്കി നോക്കിയാൽ നാല്പത്തിനാല് നിറഞ്ഞൊഴുകുന്ന പുഴകളും അവയുടെ എണ്ണിയാൽ തീരാത്ത കൈവഴികളും തീർത്ത ചെറുതും വലുതുമായ തുരുത്തുകളും ജലാശയങ്ങളും, തീരത്തിനോട് ചേർന്ന് നെടുനീളത്തിൽ കിടക്കുന്ന സ്വസ്ഥമായ കായലുകളും സമനിലങ്ങളും കാണുവാൻ കഴിയും. ഈ ജലമാർഗങ്ങൾ എപ്പോഴും എവിടേയ്ക്കും വരാനും പോകാനും കഴിയുന്ന സഞ്ചാരവഴികളായിരുന്നു.

അൻപും
ഉണ്മയും

കൈമാറ്റങ്ങളുടെ ചരിത്രത്തിന് ആദി മനുഷ്യരോളം തന്നെ പഴക്കമുണ്ട് എന്നത് പുരാവസ്തു, നരവംശ, ജനിതക ശാസ്ത്രശാഖകളുടെ വസ്തുനിഷ്ഠ തെളിവുകളുടെ ബലത്തിൽ തീർപ്പാക്കിയ വസ്തുതയാണ്. അതിന് അടിസ്ഥാനപരമായ കാരണം ഭൂമിയിലെ ഉദ്ദേശം 8.7 മില്ല്യൺ സഹജീവികളിൽ നിന്ന് വ്യത്യസ്തമായി, ഹോമോസാപിയൻ വിഭാഗത്തിൽപ്പെടുന്ന ജീവിക്കുണ്ടായിരുന്ന, ഇപ്പോഴും ഏതാണ്ട് അതേ അളവിലുള്ള തലച്ചോറാണ്. ലോകത്തെ ആദിമ ഭാഷകളിൽ ഒന്നായ തമിഴിൽ ആ തലച്ചോറിന്റെ കഴിവിനെ നാലായി വാഴ്ത്തുന്നുണ്ട്. അവയെ "അൻപ്, ഉൺമൈ, പട്രു, പകുത്തറിവ്" എന്നിങ്ങനെ വിളിക്കാം. പട്ടണത്തിൽ നിന്ന് കുഴിച്ചെടുത്ത 300 ബി സി മുതൽ 300 എ ഡി വരെയുള്ള കാലത്തെ നാല്പത്തിയഞ്ചിലേറെ ഇനം പുരാതന വസ്തുക്കളുടെ പിന്നിലെ ഹോമോ സാപിയൻ വിഭാഗത്തിന്റെ കൊഗ്നിറ്റീവ് (മനോനില കഴിവുകളെപ്പറ്റിയുള്ള ന്യായവിചാരങ്ങൾ) ഇങ്ങനെ ഒരു നിഗമനത്തിലെത്താൻ സഹായിക്കും. സംഘ കാലത്തെ (300 ബി സി - 300 എ ഡി) തൊൽക്കാപ്പിയം തുടങ്ങിയ ഭാഷാശാസ്ത്രവും കവിതകളും ഇതിഹാസങ്ങളും അവയുടെ വ്യാഖ്യാനങ്ങളും സൂക്ഷ്മ പഠനത്തിന് സാഹചര്യം സൃഷ്ടിച്ച വൈദേഹി ഹെർബെർട്ടും കെ.വി. ബാലസുബ്രഹ്മണ്യനും ഈ വിലയിരുത്തലിനെ ശരിവയ്ക്കുന്നു. മലയാളത്തിലേക്ക് ആ കാലത്തെ തലച്ചോർ പ്രത്യേകതകളെ ഭാഷാന്തരം ചെയ്താൽ, അവ "എളിമ, ഉള്ളിലെ നേര്, വാത്സല്യം, വകതിരിവ്" എന്നിങ്ങനെയാകും.

കൈമാറ്റങ്ങളുടെ ചരിത്രത്തിന് ആദി മനുഷ്യരോളം തന്നെ പഴക്കമുണ്ട് എന്നത് പുരാവസ്തു, നരവംശ, ജനിതക ശാസ്ത്രശാഖകളുടെ വസ്തുനിഷ്ഠ തെളിവുകളുടെ ബലത്തിൽ തീർപ്പാക്കിയ വസ്തുതയാണ്. അതിന് ഭൂമിയിലെ ഉദ്ദേശം 8.7 മില്ല്യൺ സഹജീവികളിൽ നിന്ന് വ്യത്യസ്തമായി, ഹോമോസാപിയൻ വിഭാഗത്തിൽപ്പെടുന്ന ജീവിക്കുണ്ടായിരുന്ന, ഇപ്പോഴും ഏതാണ്ട് അതേ അളവിലുള്ള തലച്ചോറാണ്.
കൈമാറ്റങ്ങളുടെ ചരിത്രത്തിന് ആദി മനുഷ്യരോളം തന്നെ പഴക്കമുണ്ട് എന്നത് പുരാവസ്തു, നരവംശ, ജനിതക ശാസ്ത്രശാഖകളുടെ വസ്തുനിഷ്ഠ തെളിവുകളുടെ ബലത്തിൽ തീർപ്പാക്കിയ വസ്തുതയാണ്. അതിന് ഭൂമിയിലെ ഉദ്ദേശം 8.7 മില്ല്യൺ സഹജീവികളിൽ നിന്ന് വ്യത്യസ്തമായി, ഹോമോസാപിയൻ വിഭാഗത്തിൽപ്പെടുന്ന ജീവിക്കുണ്ടായിരുന്ന, ഇപ്പോഴും ഏതാണ്ട് അതേ അളവിലുള്ള തലച്ചോറാണ്.

മറ്റു ജീവികൾക്ക് പരിമിതമായി മാത്രം സാധ്യമാകുന്നതും പ്രകൃതിയുടെ ഭാഗമായി ജീവിച്ച, ആദിമ മനസ്സുകൾക്ക് അസാധ്യമല്ലാത്തതുമാണ് (സംഘ കവിതകളിൽ ആവർത്തിച്ച് കാണുന്നവയാണ്) ഈ നാലു സവിശേഷതകൾ.
തനിക്കുള്ളത് മറ്റുള്ളവർക്ക് നൽകുക, അതേസമയം, തിരിച്ച് എന്തു ലഭിക്കുന്നു എന്നത് ആലോചനാവിഷയമാകാത്ത അവസ്ഥ.
"മൂച്വൽ റെസിപ്രോസിറ്റി" എന്ന് കാൾ പൊലയാനി പറയുന്ന ഒരു സവിശേഷ സാമൂഹ്യ ബന്ധമായിരുന്നിരിക്കാം അത്.

ഒരു പ്രദേശത്തെ വിശേഷ വസ്തുക്കൾ അവയില്ലാത്ത സ്ഥലത്തു കൊണ്ടുപോയി കൊടുക്കുന്നത്‌, ആദിമ ഹോമോസാപിയൻ വിഭാഗം ജീവി വർഗത്തിന്റെ സ്വാഭാവിക രീതിയായിരുന്നു. പ്രകൃതിയിൽനിന്നും കൂട്ടായ അധ്വാനത്തിൽ നിന്നും ലഭിക്കുന്നത് പങ്കുവെക്കാനുള്ളതാണ് എന്ന ആദിമ സമൂഹരീതികൾ, കാലക്രമത്തിൽ ക്രമീകൃതമായ കൊടുക്കൽ വാങ്ങലുകളിലേക്കു വളർന്നതാകാം എന്ന് റോമില ഥാപ്പർ ഒരു പ്രത്യേക പരാമർശത്തിലൂടെ പറയുന്നുണ്ട്. സാമ്പ്രദായിക അങ്ങാടികൾ ഉണ്ടാകുന്നതിനു മുമ്പ് വള്ളങ്ങളിലും മറ്റും "സഞ്ചരിക്കുന്ന കൈമാറ്റ ചന്തകൾ" ഉണ്ടായിരുന്നിരിക്കാം എന്നാണ് അവർ പറയുന്നത്. ഒരു പ്രദേശത്തുള്ളത് മറ്റുള്ളവർക്കായി എത്തിക്കുക എന്നതാണ് പ്രധാനം എന്ന നിലയിലുള്ള അനുഭവങ്ങൾ സംഘകവിതകളിൽ കാണുവാൻ കഴിയും.

പരസ്പര ബന്ധങ്ങൾക്കുള്ള ആഗ്രഹവും, വേറിട്ട വസ്തുക്കൾ ലഭിക്കുന്നതിലുള്ള കൗതുകവും പലതരം കൈമാറ്റ രീതികൾ രൂപപ്പെടുന്നതിന് സഹായിച്ചിരിക്കണം. ഇംഗ്ലീഷിൽ അത്തരം കൈമാറ്റങ്ങൾക്ക് ബാർടർ എന്നു പറയും. ബാർബേറിയൻസിന്റെ കൈമാറ്റരീതി എന്നർത്ഥത്തിലാണ് ആധുനിക പണ്ഡിതജനം അതിനെ മനസ്സിലാക്കിപ്പോരുന്നത് എന്നു തോന്നുന്നു.
യഥാർത്ഥത്തിൽ പുതിയ പഠനങ്ങൾ കാണിക്കുന്നത്, കൈമാറ്റ സമ്പ്രദായങ്ങളിൽ നാണ്യവ്യവസ്ഥകൾ, അല്ലെങ്കിൽ ഇന്നത്തെ കറൻസി നോട്ടുകളോ ക്രിപ്റ്റോ പണമോ രൂപപ്പെടുന്നതിനു മുമ്പുണ്ടായ ബാർടർ സമ്പ്രദായം, നാണയ വ്യവസ്ഥയയേക്കാൾ സങ്കീർണവും മൂല്യവത്തുമായിരുന്നു എന്നാണ്.

'തലച്ചോർ ബദ്ധ ചലനാത്മകത' അതിൽ നമുക്കു കാണാം. പണം ഇല്ലാതിരുന്ന കാലത്ത്‌, ഒരാളുടെ കയ്യിലുള്ള ഒരു സാധനം കൊടുത്തു മറ്റൊരാളുടെ കയ്യിലുള്ള ഒരു വസ്തു വാങ്ങുന്ന ഏർപ്പാടായി അതിനെ ചുരുക്കി കാണരുത് എന്നർത്ഥം. അന്നത്തെ കൈമാറ്റങ്ങൾ മൊത്തം സമൂഹത്തിന്റെ സമ്മതിയും ഉൾപൊരുളും ചേരുന്ന രീതികളിലേ ആവുകയുള്ളൂ എന്നു കാണണം. സംഘകാലം സ്വകാര്യസ്വത്ത് എന്ന ആശയം തന്നെ രൂപപ്പെടുന്ന കാലമാകണം.

അതായത് എനിക്കൊരു ആടിനെ വേണം, നിങ്ങളുടെ പക്കൽ അഞ്ചു കോഴികളാണുള്ളത്. ഇവ തമ്മിലുള്ള വില എങ്ങിനെയാണ് നിശ്ചയിക്കേണ്ടത്? മറ്റൊരാൾക്ക് ഒരു കുട്ട മീനാണുള്ളത്. അയാൾക്ക് വേണ്ടത് അരിയാണ്. അപ്പോൾ കോഴിക്കാരനു വേണ്ടത് ആടല്ല, അയാൾക്ക് വേണ്ടത് മീനാണ്. നോക്കൂ, ഇങ്ങനെ നമുക്ക് ആലോചിക്കാനാവുന്നതും, അല്ലാത്തതുമായ സാധനങ്ങളുമായി വരുന്ന ഒരു അങ്ങാടിയിൽ നടക്കുന്ന കൈമാറ്റങ്ങൾ, ചില അദൃശ്യമായ ധാരണങ്ങളെ മുൻ നിർത്തിയാണ് എന്നു കൂടി മനസ്സിലാക്കണം. ചുരുക്കത്തിൽ "എളിമയും ഉൾനേരും വാത്സല്യവും വകതിരിവും" എല്ലാവരിലും ഉണ്ടായിരിക്കുക എന്നതാകും ചെറുദൂരത്തിലുള്ളതോ ദീർഘദൂരത്തിലുള്ളതോ ആയ എല്ലാ കൈമാറ്റങ്ങളുടെയും അടിത്തറ.

ഇതിൽ ഹോമോ സാപിയൻ വിഭാഗത്തിൽപ്പെട്ടവർക്ക് പ്രപഞ്ചത്തിലെ മറ്റെല്ലാ സ്പീഷിസിനുമുള്ളതിനേക്കാൾ സവിശേഷമായ ഒരുതരം ഓട്ടോണമിയും, മഹാപെരുമയുടെ ഈ കാലത്ത് (ഉദ്ദേശം 500 ബി സി 500 എ ഡി) ഉണ്ടായിരുന്നിരിക്കണം. യൂറോപ്പ് കേന്ദ്രീകരിച്ചു രൂപപ്പെടുത്തിയ ക്ലാസ്സിക്കൽ കാലത്തിന്റെ തെന്നിന്ത്യയിലെ സംഘകാലത്തിനെ നാട്ടു മലയാളത്തിൽ എങ്ങനെ പറയാം എന്നതിന് മനോജ് കൂരൂർ നൽകിയ വിശദീകരണം "മഹാപെരുമാറ്റ"ത്തിന്റെ കാലമായ "മഹാപെരുമയുടെ" കാലം എന്നാണ്. "മഹാപെരുമാറ്റ"ത്തിന് ഈ നാലു ശീലങ്ങൾ പ്രധാനമാണ് എന്ന് സംഘകാല തമിഴർ വിശ്വസിച്ചിരുന്നു എന്നു തോന്നും.

നിലവിലെ പല ശീലങ്ങൾ, ചില രീതികൾ വേണ്ടെന്നു വെയ്ക്കാനോ, വഴി മാറി നടക്കാനോ ഒക്കെയുള്ള കഴിവിന്റെയും ശാന്തതയുടെയും വേർപിരിയലിന്റെയും കൂടിച്ചേരലിന്റെയുമൊക്കെയുള്ള "എളിമയും ഉൾനേരും വാത്സല്യവും വകതിരിവും" ചേരുന്ന ഓട്ടോണമി ആണത്. വൈകാരികതയെ ചിന്തകൊണ്ട്; ചിലപ്പോൾ അചിന്ത കൊണ്ടുപോലും ആർക്കും വലിയ ദ്രോഹമൊന്നും ഉണ്ടാകില്ല എന്നുറപ്പാക്കുന്ന ഒരു തരം ഓട്ടോണോമിയാകണം അത്.

ആദിമ നാഗരികതയിൽ കൈമാറ്റ ബന്ധങ്ങൾ ദീർഘദൂര കച്ചവടത്തിലേക്ക് മാറുമ്പോൾ, അതിനു പിൻബലമായ നിരവധി ഘടകങ്ങൾ ആദിമ കേരള പ്രദേശത്തിനുണ്ടായിരുന്നു എന്നതാണു ശ്രദ്ധിക്കേണ്ടത്‌. കേരളത്തിന്റെ നീണ്ട കടൽ തീരത്തെ വേണമെങ്കിൽ അന്തർദേശീയ പാതയെന്നു പറയാം. അക്ഷരാർത്ഥത്തിൽ മുസിരിസ്സിൽ നിന്നും ലോകത്തിന്റെ നാനാ ഭാഗത്തേക്കു പോയവരായിരുന്നു ആദിമ കേരളീയർ. നാൽപതു ഭാഷ സംസാരിക്കുന്നവരുടെ നാട്ടിൽ നിന്നുള്ള വസ്തുക്കൾ പട്ടണത്തു നിന്നും കുഴിച്ചു കിട്ടിയിട്ടുണ്ട്. അവരുടെ കൈമാറ്റങ്ങളിൽ നിഴലിക്കുന്ന നിത്യ ജീവിതത്തിന്റെ അംശങ്ങൾ കൂടിയാണ് പട്ടണം ഉദ്ഖനനത്തിൽ നിന്നു ലഭിക്കുന്നത്. ഇത് രണ്ടായിരം വർഷങ്ങൾക്ക് മുമ്പുള്ള നാഗരിഗതയുടെ ഏതാണ്ട് ഉച്ചിയിൽ (100 ബി സി - 300 എ ഡി) സംഭവിച്ച കാര്യമാണ്. തെക്കെ ചൈന മുതൽ ജിബ്രാൾടൻ വരെയുള്ള പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യാൻ, അവിടെ വ്യത്യസ്ത തരങ്ങളിലുള്ള കൈമാറ്റങ്ങളിൽ പങ്കാളികളാകാൻ അവർക്കു കഴിഞ്ഞു. തലച്ചോറിന്റെ ഓട്ടോണമിക്കു സാധ്യതയുള്ള ബാർടർ സിസ്റ്റത്തിനു പാകമായ മഴക്കാടുകളുടെ ദ്വീപുകളായിരുന്നു നാല്പത്തി നാലു പുഴകളും അവയുടെ കൈവഴികളും രൂപപ്പെടുത്തിയ ആദിമ കേരളം.

ഇവിടുത്തെ സാധനങ്ങൾ പുറമേ നിന്നുള്ളവർക്ക് കൈമാറിയാൽ, അവിടുന്നു കിട്ടുന്നതിന് ഇവിടെ ആവശ്യമോ, അതിനിവിടെ മൂല്യമോ ഇല്ലെങ്കിൽ, അത്തരം കൈമാറ്റങ്ങൾ ദീർഘകാലം നിലനിൽക്കുക ബുദ്ധിമുട്ടാകും. അത്തരം അവസ്ഥകൾ തരണം ചെയ്തതിന്റെ സൂചനകൾ പട്ടണം തെളിവുകൾ നൽകുന്നു. ഉദാഹരണത്തിന് മുസ്സിരിസിൽ നിന്നും കയറ്റി അയച്ച വസ്തുക്കൾക്കു പകരം അവർ എന്തായിരിക്കും ഇങ്ങോട്ട് തന്നിരിക്കുക? ആരാണീ അവർ? എന്നാവണം ഈ കൈമാറ്റങ്ങൾ മുസ്സിരിസിൽ തുടങ്ങിയത് ? ആരാവും ഈ കടലാന്തര കൈമാറ്റങ്ങളുടെ തുടക്കക്കാർ?

പട്ടണത്തെ കഥ പറഞ്ഞാൽ, ആയിരം ബി.സിയുടെ ചുറ്റുവട്ടത്തിലാണ് ഇരുമ്പ് ലോഹത്തിന്റെ സാങ്കേതികവിദ്യയറിയുന്ന ആദിമ കേരളീയർ അല്ലെങ്കിൽ സെന്തമിഴ് സംസാരിക്കുവാൻ ഇടയുള്ള ഒരു ഹോമോസാപിയൻ വിഭാഗം അവിടെ താമസമാക്കുന്നത്. ഈ കുറിപ്പിൽ പറയുന്ന എല്ലാ കാലങ്ങളും മുഖ്യമായും പട്ടണത്തു നിന്നും ലഭിച്ച ജൈവാവശിഷ്‌ടങ്ങളിൽ നടത്തിയ 38 എ എം എസ്സ് റേഡിയോ കാർബൺ ഡേറ്റിംഗ് അടിസ്ഥാനപ്പെടുത്തിയുള്ളതാണ്.
ഈ വിഭാഗം മനുഷ്യരുടെ "എളിമയും ഉള്ളിലെ നേരും വാത്സല്യവും വകതിരുവുകളുമാകണം" ചുറ്റിലും ഉപ്പുവെള്ളമായിരുന്ന,
എന്നാൽ ശുദ്ധകുടിവെള്ളം കിട്ടുന്ന ഒരു ദ്വീപിനെ ഏതാണ്ട് 600 കൊല്ലത്തോളം (300 ബി.സി - 300 എ.ഡി), ലോകത്തെ അത്ഭുതപ്പെടുത്തിയ മുസ്സിരിസ് തുറമുഖമായി രൂപപ്പെടുത്തിയത്. ഇതിൽ തന്നെ മുസ്സിരിസിൽ കൈമാറ്റങ്ങൾ അല്ലെങ്കിൽ കച്ചവടം ഉച്ചകോടിയിൽ എത്തിയത് ബി.സി 100 മുതൽ എ.ഡി 300 വരെയുള്ള കാലഘട്ടത്തിലായിരിക്കാം. ഏതെല്ലാം വസ്തുക്കൾ എങ്ങനെ കൈമാറി എന്നതാണല്ലോ ഇവിടെ ചോദ്യം.

എഴുപത് തലമുറ മുമ്പുളള പൂർവികരുടെ കാര്യമായതിനാൽ, തെളിവും വെളിവും ചേർന്ന ഇൻഫോംഡ് സ്പെക്കുലേഷൻ പറയുകയാവും കൂടുതൽ നല്ലത് എന്നു തോന്നുന്നു. കയറ്റി അയക്കുന്ന വസ്തുക്കൾ മെഡിറ്ററേനിയൻ പ്രദേശത്ത് എത്തിച്ചേരാനുള്ള അൻപതു ദിവസം കൊണ്ട്, അവ കേടൊന്നും വരാൻ പാടില്ലാത്തവയാകുകയും വേണം.

അന്ന് ഔഷധ മൂല്യമുള്ളതായി കരുതപ്പെട്ട കുരുമുളകും ചുക്കും മഞ്ഞളും തേനും ജാതിക്കയും, അരിയും തേങ്ങയും ചാരായവും, ഇപ്പോഴും തിരിച്ചറിഞ്ഞിട്ടില്ലാത്ത നാനാ ഇനം ഉണങ്ങിയ അങ്ങാടി മരുന്നുകളായ ഇലകളും വേരുകളും പ്രധാന ഇനങ്ങളായിരുന്നു എന്ന്, എ.ഡി ഒന്നാം നൂറ്റാണ്ടിൽ ഗ്രീക്കിൽ എഴുതപ്പെട്ട ഒരു സഞ്ചാരരേഖയായ "പെരിപ്ലസ് ഓഫ് ദി എറീത്രിയൻ സീ"യിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇവയുടെയും പട്ടണത്ത് ലഭിച്ച ജൈവാവശിഷ്ടങ്ങളുടേയും സൂക്ഷ്മപഠനങ്ങൾ ഇനിയും നടക്കേണ്ടതുണ്ട്.

സമ്പന്നരുടെ സുഖഭോഗ വസ്തുക്കളാവണം മറ്റൊരിനം. അവയിൽ സ്വർണാഭരണങ്ങൾ, വർണക്കല്ലാഭരണങ്ങൾ, സ്ഫടിക മുത്തുകൾ, ചൈനീസ് പട്ടുകൾ, പരുത്തി വസ്ത്രം, ആനക്കൊമ്പും കയറും മുളയും ഈറ്റയും കൈതയും തുടങ്ങിയവയാൽ നിർമ്മിച്ച കരകൗശല വസ്തുക്കൾ, ആന, കുരങ്ങ്, നായ, പൂച്ച, മയിൽ, ആമകൾ തുടങ്ങി തേക്ക്, ആഞ്ഞിലി തുടങ്ങിയ മരങ്ങളും ചേര-ചോള-പാണ്ഡിയ നാടുകൾക്കു പുറമേ, 65 ചെറു നാടുകളിൽ നിന്ന് ലഭിച്ച എല്ലായിനം കൗതുക വസ്തുക്കളും കയറ്റി അയച്ചിരുന്നു. ഇവയിൽ ചിലതിന് സാഹചര്യത്തെളിവുകളുണ്ടെങ്കിലും, സ്ഥിരീകരണത്തിന് ലാബ് വിശകലനങ്ങളുടെ ആവശ്യമുണ്ട്.

പട്ടണത്തു നിന്ന് ലഭിച്ച 125 ചേര നാണയങ്ങൾ മിക്കവയും എ.ഡി രണ്ട്, മൂന്ന് നൂറ്റാണ്ടുകളിലേതാകാനാണ് സാധ്യത എന്നഭിപ്രായപ്പെട്ടത് പ്രസിദ്ധ സംഘകാല നാണയ വിദഗ്ദ്ധനായ ആർ. കൃഷ്ണമൂർത്തിയാണ്. അദ്ദേഹത്തിന്റെ നിരീക്ഷണം, അടരുകളുടെ കാലഗണന നൽകുന്ന സൂചനയുമായി ഒത്തുപോകുന്നുണ്ട്. അതായത് മൂന്നാം നൂറ്റാണ്ട് ബി.സി മുതൽ രണ്ടാം നൂറ്റാണ്ട് എ.ഡി വരെ മുസ്സിരിസിൽ നടന്ന കൈമാറ്റങ്ങളിൽ നാണയം ഒരു ഘടകമായിരുന്നില്ല എന്നു വേണം ഇപ്പോൾ കരുതുവാൻ.

പട്ടണത്തു നിന്ന് ലഭിച്ച 125 ചേര നാണയങ്ങൾ മിക്കവയും എ.ഡി രണ്ട്, മൂന്ന് നൂറ്റാണ്ടുകളിലേതാകാനാണ് സാധ്യത എന്നഭിപ്രായപ്പെട്ടത് പ്രസിദ്ധ സംഘകാല നാണയ വിദഗ്ദ്ധനായ ആർ. കൃഷ്ണമൂർത്തിയാണ്.
പട്ടണത്തു നിന്ന് ലഭിച്ച 125 ചേര നാണയങ്ങൾ മിക്കവയും എ.ഡി രണ്ട്, മൂന്ന് നൂറ്റാണ്ടുകളിലേതാകാനാണ് സാധ്യത എന്നഭിപ്രായപ്പെട്ടത് പ്രസിദ്ധ സംഘകാല നാണയ വിദഗ്ദ്ധനായ ആർ. കൃഷ്ണമൂർത്തിയാണ്.

നമ്മുടെ നാണയങ്ങൾ, മുസ്സിരിസിൽ വന്ന വിദേശികൾക്ക്, പ്രത്യേകിച്ച് ഒരു വാണിജ്യ/കൈമാറ്റ മൂല്യവും ഉണ്ടാക്കാനിടയില്ല എന്നപോലെത്തന്നെ, വിദേശികളുടെ നാണയങ്ങൾക്ക് അവയുടെ ലോഹമൂല്യം ഒഴിവാക്കിയാൽ നമ്മുടെ നാട്ടിൽ അവയ്ക്ക് മറ്റുള്ള കൈമാറ്റ മൂല്യം ഉണ്ടാകില്ല. അതുകൊണ്ടു കൂടിയാകണം പട്ടണത്ത് വിദേശ നാണയങ്ങളുടെ അഭാവം സ്വാഭാവികമാകുന്നത്. നാം വിദേശികൾക്ക് കൊടുത്ത വസ്തുക്കൾക്ക് അവർ എന്താകും തിരികെ തന്നിരിക്കുക?
മെഡിറ്റേറിയൻ കച്ചവടക്കാർക്ക് ഏറെ വിലപിടിപ്പുള്ളവായിരുന്നു ഇവിടെ നിന്നും കൊടുത്ത വസ്തുക്കളും അവ സംബന്ധിച്ച പ്രയോഗ പാഠങ്ങളും. അത്, ചോദിക്കുന്നതിലുമധികം അളവിൽ കൊടുക്കുന്ന, തലച്ചോറിലെ "അൻപും വകതിരിവുമുള്ള" ഈ കൂട്ടർക്ക് അവർ തിരിച്ചു കൊടുത്തത് എന്താവും?

സ്വർണ്ണവും വീഞ്ഞും വൻതോതിൽ കേരളത്തിലേക്ക് വന്നു എന്നതിന് നിരവധി തെളിവുകൾ, ഗ്രീക്ക്, ലാറ്റിൻ, തമിഴ് പരാമർശങ്ങളിലുള്ളതിനു പുറമേ, പട്ടണത്ത് നിന്ന് കുഴിച്ചു കിട്ടിയ വസ്തുക്കളുടെ അളവും വൈവിധ്യവും, ആ കൈമാറ്റങ്ങളുടെ പിന്നിലെ തലച്ചോറിന്റെ ചലനാത്മകത പുറത്തു കൊണ്ടുവരുന്നു. പട്ടണത്തു നിന്ന് കിട്ടിയ ബുള്ളിയൻ അഥവാ സ്വർണ്ണ ബിസ്‌ക്കറ്റിന്റെ മൂലഭാഗം നേരിട്ടുള്ള തെളിവാണ്. അതോടൊപ്പം കിട്ടിയ ഇരുനൂറിനടുത്ത് സ്വർണ്ണാഭരണങ്ങളുടെ അവശിഷ്ടങ്ങൾ അന്നത്തെ തദ്ദേശീയരുടെ ലോഹനിർമ്മാണ വിദ്യയും ഭാവനാചാതുര്യവും വെളിവാക്കുന്നു. ഈജിപ്തുകാരും, ഗ്രീക്ക്, റോമൻ കച്ചവടക്കാരും മുസ്സിരിസ്സിലേക്ക് സ്വർണ്ണം കൊണ്ടുവന്നതിന്റെ പ്രത്യക്ഷ തെളിവാണ് പട്ടണത്തിന് ആറ് കിലോമീറ്റർ തെക്കുമാറി, വള്ളുവള്ളി ഗ്രാമത്തിൽ നിന്നു ലഭിച്ച നൂറുകണക്കിന് റോമൻ സ്വർണ്ണ നാണയങ്ങൾ. ഇവയെല്ലാം തന്നെ ബി.സി 100നും എ.ഡി 300നും ഇടയിൽ നിർമിച്ചവയുമാണ്. ആ നാണയങ്ങൾ ഏതാണ്ട് മുഴുവനായും, അക്കാലത്തെ റോമൻ ചക്രവർത്തിമാരുടെ രൂപങ്ങൾ മൂശയിൽ വാർത്തവയാണ്.

പട്ടണത്ത് നിന്ന് ലഭിച്ച ചെമ്പിലും ഈയത്തിലുമുള്ള ചേരനാണയങ്ങളിലുള്ളതാകട്ടെ, ആനയും അമ്പും വില്ലും കോസ്മിക് ചിഹ്നങ്ങളായ സൂര്യ-ചന്ദ്രന്മാരും നക്ഷത്രങ്ങളുമാണ്. ഈ ചേരനാണയങ്ങൾ ചെമ്പിലും ഈയത്തിലും നിർമ്മിച്ചവയാണ് എന്നതുകൊണ്ട്, വിദേശത്തുള്ള അറുപതോളം സമകാലിക തുറമുഖങ്ങളിലൊന്നും അവയ്ക്ക് കൈമാറ്റ മൂല്യമുണ്ടാകാൻ ഒരു സാധ്യതയുമില്ല. അവിടെയെല്ലാം പാരസ്പര്യങ്ങളുടെ വസ്തു കൈമാറ്റങ്ങൾ തന്നെയാകും നടന്നിരിക്കുക. ഈജിപ്റ്റിലെ ചെങ്കടൽ തീരത്ത് നിന്ന് നൈൽ തുറമുഖത്തേക്കുള്ള വഴിയിൽ കണ്ടുകിട്ടിയ ചെമ്പിന്റെ ചേരനാണയം, ഗവേഷകർ വ്യാഖ്യാനിക്കുന്നത്, ഈ കച്ചവട പാതയിൽ സ്ഥിര സാന്നിധ്യമായിരുന്ന തമിഴ് കച്ചവടക്കൂട്ടവുമായി ബന്ധിപ്പിച്ചാണ്.

മുസ്സിരിസിലെയും അതുപോലെ കേരളത്തിലെ മറ്റു തുറമുഖങ്ങളിലെയും സാധനങ്ങൾ ആദ്യമൊക്കെ ഗുജറാത്ത് വഴി, ഇപ്പോഴത്തെ ഗൾഫ് പ്രദേശങ്ങൾ വഴി, സൗത്ത് അറേബ്യ വഴി, ചെങ്കടൽ വഴി എത്തിച്ചേർന്നത് ഈജിപ്തിലുള്ള രണ്ട് തുറമുഖങ്ങളിലാണ്. ചുരുക്കത്തിൽ ഏതാണ്ട് 40-60 വരെ തുറമുഖങ്ങളുമായി നേരിട്ടും അല്ലാതെയും ബന്ധമുണ്ടായിരുന്ന ഒരു കച്ചവട ശൃംഖലയാണ്, മൂന്നാം നൂറ്റാണ്ട് ബി.സി മുതൽ മൂന്നാം നൂറ്റാണ്ട് എ.ഡി വരെയുള്ള പട്ടണത്തെ മണ്ണടരുകളിൽ നിന്ന് കിട്ടുന്ന തെളിവുകൾ സൂചിപ്പിക്കുന്നത്. ആദ്യം (300 ബി.സി മുതൽ 100 എ.ഡി) നമുക്ക് കൂടുതൽ കച്ചവട ബന്ധങ്ങളുണ്ടായിരുന്നത് അറേബ്യൻ പ്രദേശങ്ങളുമായായിരുന്നു.
അത് ഗുജറാത്ത് തീരം വഴി ഉൾക്കടലിലേക്ക് സാധനങ്ങളുമായി പോയ ഉരുക്കൾ വഴിയുള്ള ബന്ധമായിരിക്കാം. തുടർന്നുള്ള കാലത്താണ് (100 ബി.സി മുതൽ) ഉൾക്കടൽ വഴി കാലവർഷക്കാറ്റിന്റെ സഹായത്തോടെ നേരിട്ട് ചെങ്കടലിലും അവിടെ നിന്ന് തിരിച്ച് മുസ്സിരിസ്സിലും എത്തുന്ന കൈമാറ്റ ബന്ധങ്ങൾ സജീവമാകുന്നത്. ഒരു ദിശയിൽ 120 കപ്പലുകൾ കേരളത്തിന്റെ നാലു തുറമുഖങ്ങളിലേക്കും തിരിച്ചു ചെങ്കടലിലെ രണ്ടു തുറമുഖങ്ങളിലേക്കും എത്തിയതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഇതുവരെ കേരളത്തിൽ ഇതിനെ ശരിവെയ്ക്കുന്ന വസ്തുക്കൾ വലിയ അളവിൽ കിട്ടിയത് പട്ടണം ഗ്രാമത്തിൽ നിന്നു മാത്രമാണ്.

മുസ്സിരിസിലെയും അതുപോലെ കേരളത്തിലെ മറ്റു തുറമുഖങ്ങളിലെയും സാധനങ്ങൾ ആദ്യമൊക്കെ ഗുജറാത്ത് വഴി, ഇപ്പോഴത്തെ ഗൾഫ് പ്രദേശങ്ങൾ വഴി, സൗത്ത് അറേബ്യ വഴി, ചെങ്കടൽ വഴി എത്തിച്ചേർന്നത് ഈജിപ്തിലുള്ള രണ്ട് തുറമുഖങ്ങളിലാണ്.  /Representative Image
മുസ്സിരിസിലെയും അതുപോലെ കേരളത്തിലെ മറ്റു തുറമുഖങ്ങളിലെയും സാധനങ്ങൾ ആദ്യമൊക്കെ ഗുജറാത്ത് വഴി, ഇപ്പോഴത്തെ ഗൾഫ് പ്രദേശങ്ങൾ വഴി, സൗത്ത് അറേബ്യ വഴി, ചെങ്കടൽ വഴി എത്തിച്ചേർന്നത് ഈജിപ്തിലുള്ള രണ്ട് തുറമുഖങ്ങളിലാണ്. /Representative Image


സർവലോകപാരസ്പര്യം

"അൻപും ഉണ്മയും പട്രും പകുത്തറിവും" ഒരു സമൂഹത്തിന്റെ മുഖമുദ്രയോ മുഖ്യ സ്വഭാവവിശേഷമോ ആയ ഒരു കാലത്തിന്റെ (300 ബി.സി - 300 എ.ഡി) കൈതൊട്ടറിയാവുന്ന എണ്ണമറ്റ വസ്തുക്കളുടെയും ആ കാലത്തെ നിരവധി ഭാഷകളിൽ എഴുതപ്പെട്ട പരാമർശങ്ങളുടെയും വെളിച്ചത്തിൽ, പട്ടണം ഗ്രാമത്തെ വിശേഷിപ്പിക്കേണ്ടത് "സർവലോക പാരസ്പര്യത്തിന്റെ വിശുദ്ധ ഇടം" എന്നാകണം.
മുസിരിസിന്റെ "ഉൺമൈ" പറയുന്നത്, ഈ കാലത്തിന്റെതായി ഏതാണ്ട് നാല്പത് സംസ്ക്കാരങ്ങളുടെ പ്രാതിനിധ്യമുള്ള സാങ്കേതിക വിദ്യകളും പ്രകൃതി-മനുഷ്യ വിഭവശേഷിയും സ്വരൂപിച്ചുണ്ടാക്കിയ വസ്തുക്കൾ ലഭിച്ച ഇടം എന്നാണ്.

ഈ ദീർഘദൂര സമുദ്രാന്തര ബന്ധങ്ങളെ അടയാളപ്പെടുത്തിയ ഒരു മാപ്പിനെപ്പറ്റി കൂടി സൂചിപ്പിക്കാം. "ടാബുല പ്യൂട്ടിംഗേരിയാന ടാബുല" അല്ലെങ്കിൽ "പ്യൂട്ടിംഗർ ടേബിൾ" എന്നാണ് അത് അറിയപ്പെടുന്നത്. ഭൂമി പരന്നതാണ് എന്നു വിശ്വസിച്ച ഒരു കാലത്തുണ്ടാക്കിയ ഈ മാപ്പിന് ഉദ്ദേശം 6.75 മീറ്റർ നീളവും
34 സെന്റി മീറ്റർ വീതിയുമാണുള്ളത്. ഇതിൽ സംഘകാല - റോമൻ ബന്ധങ്ങളുടെ വ്യാപാര വഴികളാണ് പ്രധാനമായും രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിലെ കേന്ദ്രസ്ഥാനം റോം ആണ്. റോമൻ സാമ്രാജ്യം വികസിച്ചുവന്ന, "ലോകത്തുള്ള എല്ലാ വഴികളും റോമിൽ അവസാനിക്കുന്നു' എന്ന തരത്തിൽ ഒരു ചൊല്ലുണ്ടാകാൻ പാകത്തിൽ വികാസം കൊണ്ട, ഒരു കാലം സൃഷ്ടിച്ച മാപ്പാണിത് എന്നു കാണാം. ആ മാപ്പിൽ കൊച്ചു കേരളം എത്ര പ്രധാനപ്പെട്ടതാണ് എന്നു മനസ്സിലാക്കാൻ കഴിയും. അന്നത്തെ ആ "പരന്ന" ലോകം അവസാനിക്കുന്നത് കിഴക്ക് മുസ്സിരിസ് എന്ന പ്രദേശത്താണ്. അതിനു താഴെ ശ്രീലങ്കൻ ദ്വീപുകൾ കാണുന്നുണ്ട്. കേരളത്തിന്റെ പ്രശസ്തി ലോകമാസകലം എത്തിയതിന് തെളിവാണ് ലാറ്റിൻ ഭാഷയിൽ ആ മാപ്പിലുള്ള അടയാളങ്ങൾ. നമ്മുടെ സഹ്യപർവ്വതത്തെപ്പറ്റി, കൊച്ചുകുട്ടികൾ പർവ്വതം വരയ്ക്കുന്ന മാതിരി വരച്ചിട്ട്, എഴുതിയിരിക്കുന്നത്, ഇവിടെയാണ് ആനകൾ പിറക്കുന്ന സ്ഥലമെന്നാണ്. അവിടെയാണ് ജലാശയങ്ങളുടെ മാഹാറാണിയായ മുസ്സിരിസ് സ്ഥിതി ചെയ്യുന്നത്. എന്നു പറഞ്ഞാൽ, വലിയ ഒരു ഭൂപ്രദേശത്തുനിന്നും കിട്ടുന്ന വസ്തുക്കളെല്ലാം ലഭിക്കുന്ന തുറമുഖം എന്നാണ് അതിനർത്ഥം. തെക്കെ ചൈന മുതൽ യൂറോപ്പിലെ ജിബ്രാൾടൻ വരെയുള്ള പ്രദേശങ്ങളുമായി കച്ചവടം ചെയ്യുന്ന, ഇതുവരെ ലഭിച്ച തെളിവുകളിൽ നിന്ന് മൂന്ന് ഭൂഖണ്ഡങ്ങളിലെ നാല്പതോളം ഭാഷകൾ സംസാരിക്കുന്ന സംസ്ക്കാരങ്ങൾക്കു താല്പര്യമുള്ള വസ്തുക്കൾ, നൈപുണ്യശേഷികൾ, സാങ്കേതിക വിദ്യകൾ, ഭാവനകൾ (പൊതുവെ മനുഷ്യ വിഭവശേഷി എന്നു പറയാം) ഇതൊക്കെ നിർമിച്ച പല സാധനങ്ങളും, അതുപോലെ പ്രകൃതി വിഭവങ്ങൾ കൈകാര്യം ചെയ്യുന്ന, കൈമാറ്റം ചെയ്യുന്ന, ലോകത്തിന്റെ തുറമുഖമായിരുന്നു ചേരനാടിന്റെ മുചിരി പട്ടിണം അഥവാ മുസ്സിരിസ്. ബി.സി. 300-നും എ.ഡി 300-നും ഇടയിൽ നിലനിന്ന ഈ സംസ്കാരം അന്നത്തെ ലോകത്തിന് പങ്കുവെച്ചത് എന്തെല്ലാം അത്ഭുതങ്ങളാവും എന്ന് മനസിലാക്കണമെങ്കിൽ പട്ടണം ഉദ്ഖനന പ്രദേശത്തെ നാം കണ്ണിലെ കൃഷ്ണമണി പോലെ കരുതുകയും അവിടെ ഉയർന്ന നിലവാരത്തിലുള്ള ഗവേഷണം സാധ്യമാക്കുകയും വേണം.

മുസ്സിരിസ് കാലത്തെ
മതസങ്കല്പം

ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ ഹോമോസാപിയൻ ജീവികൾ പൊതുവിൽ കരുതുന്നത്, അവരുടെ പ്രാഥമികമായ സ്വത്വം മതമാണ് എന്നാണ്. തങ്ങളുടെ ജീവിതത്തെ, പരിഷ്‌കൃതിയെ, ഭരണകൂടത്തെ, രാഷ്ട്രീയത്തെ എന്തിന് അവരുടെ നിലനിൽപ്പിനെത്തന്നെ അപകടപ്പെടുത്തും വിധം ആ സ്വത്വം അവരെ കീഴ്പ്പെടുത്തിയിരിക്കുന്നു. ബഹുഭൂരിപക്ഷം ആളുകൾക്കും ഒരു ചിന്താ പരീക്ഷണമായിപ്പോലും സംഘടിത മതങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ കഴിയാത്ത അവസ്ഥ. ഇതൊരു വിഷമവൃത്തമാണ്. അവയോടു പ്രതിരോധം തീർക്കുന്ന അസംഘടിത മതങ്ങളും മതത്തെ തിരസ്കരിക്കുന്നവരും പ്രബലമായ സംഘടിത മതബോധത്തെ തന്നെയാണ് പ്രത്യുത്പാദിപ്പിക്കുന്നതും. ഭരണകൂടങ്ങളും ലാഭം ലക്ഷ്യമാക്കിയുള്ള അങ്ങാടി സംവിധാനങ്ങളും സംഘടിത മതങ്ങളും തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുമ്പോൾ, നിത്യമായ വർത്തമാനത്തിന്റെ നാലുചുവരുകൾക്കുള്ളിൽ നാം അകപ്പെടുന്നു.

ഒരു ദീർഘകാല പ്രക്രിയയുടെ തുടർച്ചയാണ് ഇന്നുള്ള മതങ്ങൾ എന്ന യാഥാർഥ്യം സമർത്ഥമായി മറച്ചു പിടിക്കപ്പെടുന്നു. ഏറിയാൽ മൂന്നു തലമുറകളുടെ മാത്രം അനുഭവപരിചയമുള്ളവർ, സംഘടിത മതങ്ങളും, ജാതി വംശീയ വേർതിരിവുകളും ലോകാരംഭത്തിൽ തുടങ്ങിയവയാണ് എന്ന നിശബ്ദ ധാരണയിൽ ജനിച്ചു മരിക്കുന്നവരാണ്. ഇനി ആർക്കെങ്കിലും ഒരു നേരിയ സംശയവും ജനിക്കാൻ പാടില്ലാത്ത തരത്തിൽ സർവ്വ സംഘടിത മതങ്ങളും, ഹോമോസാപിയൻ ആദിമ ചരിത്രം പുരാണങ്ങളും പൂർവവൃത്താന്തങ്ങളുമായി തങ്ങളുടെ വിശുദ്ധ ഗ്രന്ഥങ്ങളിൽ വിളക്കിചേർത്തിട്ടുമുണ്ട്.

ബി. സി. 300-നും എ.ഡി 300-നും ഇടയിൽ നിലനിന്ന ഈ സംസ്കാരം അന്നത്തെ ലോകത്തിന് പങ്കുവെച്ചത് എന്തെല്ലാം അത്ഭുതങ്ങളാവും എന്ന് മനസിലാക്കണമെങ്കിൽ പട്ടണം ഉദ്ഖനന പ്രദേശത്തെ നാം കണ്ണിലെ കൃഷ്ണമണി പോലെ കരുതുകയും അവിടെ ഉയർന്ന നിലവാരത്തിലുള്ള ഗവേഷണം സാധ്യമാക്കുകയും വേണം.
ബി. സി. 300-നും എ.ഡി 300-നും ഇടയിൽ നിലനിന്ന ഈ സംസ്കാരം അന്നത്തെ ലോകത്തിന് പങ്കുവെച്ചത് എന്തെല്ലാം അത്ഭുതങ്ങളാവും എന്ന് മനസിലാക്കണമെങ്കിൽ പട്ടണം ഉദ്ഖനന പ്രദേശത്തെ നാം കണ്ണിലെ കൃഷ്ണമണി പോലെ കരുതുകയും അവിടെ ഉയർന്ന നിലവാരത്തിലുള്ള ഗവേഷണം സാധ്യമാക്കുകയും വേണം.

ഇവിടെയാണ് മുസ്സിരിസ് കാലത്തെ (300 ബി സി - 300 എ ഡി) മതം എന്തായിരുന്നു എന്ന ചോദ്യം പ്രസക്തമാകുന്നത്. എന്തുകൊണ്ടെന്നാൽ അക്കാലത്തെ മതം ഏതെങ്കിലും ഒരു കൂട്ടരുടെ, അത് തദ്ദേശീയരുടെയോ, വിദേശത്തു നിന്നു വന്ന ഏതെങ്കിലും വിഭാഗത്തിന്റെയോ, അല്ലെങ്കിൽ കിഴക്ക് നിന്നു വന്നവരുടെയോ, പടിഞ്ഞാറ് നിന്നു വന്നവരുടെയോ, മധ്യഭാഗത്ത് നിന്നു വന്നവരുടെയോ എന്നു പറഞ്ഞു വിശദീകരിക്കാനാവാത്തവിധം, അതിമനോഹരമായ ഒരു കാലഘട്ടമായി വേണമെങ്കിൽ കാണാം. സർവ്വ ചരാചരങ്ങളിലും ആത്മചൈതന്യം ഉണ്ടെന്ന ഒരു സവിശേഷ വിശ്വാസമാണ് അന്ന് പരക്കെ ആദിമ സമൂഹങ്ങളിൽ നിലനിന്നിരുന്നത് എന്നു വേണമെങ്കിൽ പറയാം. ഘടനാപരമായി സമൂഹം പ്രകൃതി നിയമങ്ങളെ ആശ്രയിച്ച ആ കാലത്തെ മതസങ്കല്പങ്ങൾ വൈവിധ്യപൂർണ്ണവും, വൈജാത്യങ്ങളെ അതിന്റെ അവസ്ഥയിൽ തന്നെ, അവയിൽ ചിലതിന് കൂടുതൽ മേന്മയോ കൂടുതൽ കുറവോ ഉള്ള നിലയിൽ കണ്ടിരുന്നുമില്ല. എന്നാൽ മനുഷ്യരാശിയുടെ ഉദ്ദേശം ആയിരത്തി അഞ്ഞൂറ് വർഷത്തെ മതവത്കരണത്തിന്റ ചരിത്രം പരിശോധിച്ചാൽ, ആദിമ ഘട്ടത്തിൽ നിന്ന് വളരെ വ്യത്യസ്തമായി, താഴെ പറയുന്ന പ്രത്യേകതകളോടെ സംഘടിത മതങ്ങൾ സ്ഥിരപ്രതിഷ്ഠങ്ങളായി മാറുന്നു.

ഒന്ന്, ഏകദൈവ / അദ്വൈതവാദം രണ്ട്, പ്രവാചക/ അവതാര ഐതിഹ്യങ്ങൾ, മൂന്ന്, വിശുദ്ധ ഗ്രന്ഥങ്ങളുടെ അപ്രമാദിത്യം, നാല്, നീതി-ന്യായ പ്രമാണങ്ങളുടെയും വിശുദ്ധ ആചാര പദ്ധതികളുടെയും രൂപീകരണം, അഞ്ച്
വംശീയതയുടെ (കറുത്തവരും വെളുത്തവരും എന്ന) സ്വാംശീകരണം. ആറ്‌, അധികാരശ്രേണികളുടെ ദൃഢീകരണം. ഏഴ്, പുരുഷമേധാവിത്വവും ചാരിത്ര്യ വിശുദ്ധിയും.

Comments