കോഴിക്കോട്ടാണ് സഖാക്കൾ അന്ന് ഒത്തുകൂടിയത്‌

ന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം ചർച്ച ചെയ്യുന്ന പരമ്പരയുടെ ആദ്യ ഭാഗം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ പ്രാരംഭദശ മുതൽ ആരംഭിച്ച സാമൂഹിക പരിവർത്തനങ്ങൾ എങ്ങനെ കേരളത്തിൽ കർഷകപ്രസ്ഥാനങ്ങളുടെ രൂപീകരണത്തിലേക്കും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രൂപീകരണത്തിലേക്കും നയിച്ചെന്നും നവോത്ഥാനത്തെ കമ്മ്യൂണിസ്റ്റ് പാർട്ടി ഏത് തരത്തിൽ മുന്നോട്ട് കൊണ്ട് പോയെന്നും വിശകലനം ചെയ്യുന്നു. 1937 സെപ്തംബറിൽ ഇ.എം.എസ് നമ്പൂതിരിപ്പാട്, പി.കൃഷ്ണപിള്ള, കെ. ദാമോദരൻ, എൻ.സി ശേഖർ, എസ്.വി ഘാട്ടെ എന്നിവർ ഒത്തുചേർന്ന കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ ഘടകത്തിന്റെ രൂപീകരണം ചരിത്രത്തിന്റെ നിർണായക ഘട്ടത്തിൽ സംഭവിച്ചതാണെന്ന് എഴുത്തുകാരനും പ്രഭാഷകനുമായ സുനിൽ പി. ഇളയിടം വിശദീകരിക്കുന്നു.


സുനിൽ പി. ഇളയിടം

എഴുത്തുകാരൻ, സാംസ്​കാരിക വിമർശകൻ. ശ്രീ ശങ്കരാചാര്യ സംസ്​കൃതം സർവകലാശാലയിൽ മലയാളം അധ്യാപകൻ. അധിനിവേശവും ആധുനികതയും, ഇന്ത്യാ ചരിത്ര വിജ്​ഞാനം, വീ​ണ്ടെടുപ്പുകൾ- മാർക്​സിസവും ആധുനികതാ വിമർശനവും, മഹാഭാരതം: സാംസ്​കാരിക ചരിത്രം എന്നിവ പ്രധാന പുസ്​തകങ്ങൾ.

Comments