Photo : Ajmal M K Manikoth

മുണ്ടക്കൈ ദുരന്തം; ഇരകളുടെ എല്ലാ കടങ്ങളും എഴുതിത്തള്ളണമെന്നാവശ്യം

സ്വർണ പണയ വായ്പ മുതൽ ഭവനവായ്പകൾ, കാർഷിക വായ്പകൾ, വാഹന വായ്പകൾ, എസ്.എച്ച്.ജി വായ്പകൾ, മുദ്ര ഉൾപ്പെടെയുള്ള എം.എസ്.എം.ഇ വായ്പകൾ തുടങ്ങി വലിയ പലിശ നിരക്ക് ഈടാക്കി നൽകുന്ന വ്യക്തിഗത വായ്പകൾ വരെ വയനാട്ടിൽ ദുരിതബാധിതരുടെ പേരിലുണ്ട്. ഈ മാസം മുതൽ തിരിച്ചടവ് വൈകി വലിയ കടക്കെണിയിൽ പെട്ടുപോകുന്ന ദുരവസ്ഥയിലാണ് ദുരിതബാധിതരായ ഓരോ മനുഷ്യരും. കടം എഴുതിത്തള്ളാനുള്ള കേരള ബാങ്കിന്റെ മാതൃക മറ്റ് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും പിന്തുടരമെന്ന ആവശ്യം ശക്തമാകുന്നു.

News Desk

യനാട്ടിലെ ഉരുൾപൊട്ടലിൽ ജീവിതം നഷ്ടമായ എല്ലാ മനുഷ്യരുടെയും കടങ്ങൾ എഴുതിത്തള്ളണമെന്ന് ആവശ്യമുയരുന്നു. കടങ്ങൾ എഴുതിത്തള്ളാനുള്ള കേരള ബാങ്കിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്ന സന്നദ്ധ സംഘടനകൾ ഇത് മറ്റ് ബാങ്കുകൾ ഉൾപ്പടെയുള്ള ധനകാര്യ സ്ഥാപനങ്ങൾ മാതൃകയാക്കണമെന്ന ആവശ്യം ഉയർത്തുന്നുണ്ട്.

ആയിരക്കണക്കിന് മനുഷ്യരുടെ ജീവിതമാണ് അനിശ്ചിതത്വത്തിലായത്. നാനൂറിലധികമാളുകളുടെ ജീവൻ നഷ്ടപ്പെട്ടതിനൊപ്പം ജീവിതമാർഗമായിരുന്ന കെട്ടിടങ്ങൾ, വീടുകൾ, വാഹനങ്ങൾ, വളർത്തുമൃഗങ്ങൾ തുടങ്ങി നഷ്ടങ്ങളുടെ കണക്കുകൾ ഏറെയാണ്. ഉപജീവനമാർഗമാകെ ഇല്ലാതായി. അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതായി. കൃഷിഭൂമി ഒലിച്ചുപോയി. നഷ്ടങ്ങളുടെ കൂമ്പാരത്തിന് മുകളിൽ നിൽക്കുന്നവർ ഏറെ ആശങ്കയിലാണ്.

നാനൂറിലധികമാളുകളുടെ ജീവൻ നഷ്ടപ്പെട്ടതിനൊപ്പം ജീവിതമാർഗമായിരുന്ന കെട്ടിടങ്ങൾ, വീടുകൾ, വാഹനങ്ങൾ, വളർത്തു മൃഗങ്ങൾ തുടങ്ങി നഷ്ടങ്ങളുടെ കണക്കുകൾ ഏറെയാണ്.
നാനൂറിലധികമാളുകളുടെ ജീവൻ നഷ്ടപ്പെട്ടതിനൊപ്പം ജീവിതമാർഗമായിരുന്ന കെട്ടിടങ്ങൾ, വീടുകൾ, വാഹനങ്ങൾ, വളർത്തു മൃഗങ്ങൾ തുടങ്ങി നഷ്ടങ്ങളുടെ കണക്കുകൾ ഏറെയാണ്.

വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഒറിജിനൽ സർട്ടിഫിക്കറ്റുകൾ, സ്വത്തു സമ്പാദ്യങ്ങളുടെ ഔദ്യോഗിക രേഖകൾ തുടങ്ങി ഒരു മനുഷ്യായുസ്സിൽ അവർ സ്വരുക്കൂട്ടിയതെല്ലാം നഷ്ടപ്പെട്ടു. എല്ലാം ഒന്നിൽ നിന്നു തുടങ്ങേണ്ട നിർഭാഗ്യകരമായ അവസ്ഥയിലേക്കാണ് വയനാട്ടിലെ ദുരിതബാധിതർ എത്തിച്ചേർന്നിരിക്കുന്നത്.

ദുരന്തം മനുഷ്യരിൽ ഉണ്ടാക്കിയ ആഘാതങ്ങൾ എളുപ്പം പരിഹരിക്കാവുന്ന ഒന്നല്ല. ആ സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ വർഷങ്ങൾ എടുത്തേക്കാം.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരോ പല തരത്തിലുള്ള അരികുവൽക്കരണം നേരിട്ടവരോ ആണ് നഷ്ടം സംഭവിച്ചവരിൽ ഭൂരിപക്ഷം പേരും. അവർക്കുണ്ടായ നഷ്ടങ്ങളിൽ പലതും അവർ നേടിയെടുത്തത് സർക്കാർ- സർക്കാരിതര ബാങ്കുകളോ ധനകാര്യ സ്ഥാപനങ്ങളോ സ്വകാര്യ ഇടപാടുകാരോ നൽകുന്ന വായ്പകൾ വഴിയാണ്. സ്വർണ പണയ വായ്പ മുതൽ, ഭവനവായ്പകൾ, കാർഷിക വായ്പകൾ, വാഹന വായ്പകൾ, എസ്.എച്ച്.ജി വായ്പകൾ, മുദ്ര ഉൾപ്പെടെയുള്ള എം.എസ്.എം.ഇ വായ്പകൾ തുടങ്ങി വലിയ പലിശ നിരക്ക് ഈടാക്കി നൽകുന്ന വ്യക്തിഗത വായ്പകൾ വരെ ഇതിൽ പെടുന്നു. ഇത്തരത്തിലുള്ള വായ്പകളുടെ അടവുകൾ ഈ മാസം മുതൽ അടയ്ക്കാൻ കഴിയാതെ വലിയ കടക്കെണിയിൽ പെട്ടുപോകുന്ന ദുരവസ്ഥയിലാണ് ദുരിതബാധിതരായ ഓരോ മനുഷ്യരും.

ദുരന്തം ആ മനുഷ്യരിൽ ഉണ്ടാക്കിയ ആഘാതങ്ങൾ എളുപ്പം പരിഹരിക്കാവുന്ന ഒന്നല്ല. ആ സാഹചര്യങ്ങളോട് മാനസികമായി പൊരുത്തപ്പെടാൻ ചിലപ്പോൾ വർഷങ്ങൾ എടുത്തേക്കാം.

വായ്പകളുടെയും ഇൻഷുറൻസ് അടക്കമുള്ള മറ്റു സേവനങ്ങളുടെയും തിരിച്ചടവിനായി മോറട്ടോറിയം പ്രഖ്യാപിച്ചതും കേരള ബാങ്ക് ചൂരൽമല ബ്രാഞ്ചിലെ ദുരിതബാധിതരുടെ കടങ്ങൾ എഴുതിത്തള്ളാനെടുത്ത തീരുമാനം സ്വാഗതം ചെയ്യപ്പെടുന്നു.

സർക്കാരിന്റെയും എല്ലാവരുടെയും അകമഴിഞ്ഞ സഹകരണവും പിന്തുണയും ഉണ്ടെങ്കിൽ മാത്രമേ അവർക്ക് അവരുടെ പുതിയ ജീവിത സാഹചര്യങ്ങളുമായി പൊരുത്തപെടാനുള്ള ധൈര്യവും ശക്തിയും ഉണ്ടാകുകയുള്ളൂ. സർക്കാരും പൊതുസമൂഹവും ഇക്കാര്യങ്ങളിൽ നല്ല ഇടപെടലുകൾ നടത്തുന്നുണ്ടെന്നത് ആശ്വാസകരമാണ്. വായ്പകളുടെയും ഇൻഷുറൻസ് അടക്കമുള്ള മറ്റു സേവനങ്ങളുടെയും തിരിച്ചടവിനായി മോറട്ടോറിയം പ്രഖ്യാപിച്ച തീരുമാനവും തുടർന്ന് കേരള ബാങ്ക് ചൂരൽമല ബ്രാഞ്ചിലെ ദുരിതബാധിതരായ മനുഷ്യരുടെ കടങ്ങൾ എഴുതിത്തള്ളിയതുൾപ്പെടെയുള്ള തീരുമാനങ്ങൾ അഭിനന്ദനാർഹമാണെന്ന് വയനാട് ദുരന്തത്തിന് പിന്നാലെ സ്ഥാപിതമായ ചൂരൽമല റിലീഫ് സെന്റർ പ്രവർത്തക സമിതി വ്യക്തമാക്കി. അങ്ങനെയാകുമ്പോഴും ദുരിതബാധിതരായ മനുഷ്യരുടെ മറ്റു സ്വകാര്യ ബാങ്കുകളിലെയും സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലെ വായ്പകളുടെയും സാമ്പത്തിക ബാധ്യതകളുടെയും കാര്യത്തിൽ ശാശ്വതമായ പരിഹാരം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

ദുരിതാശ്വാസ ക്യാമ്പുകളിലെ അന്തേവാസികളോട് സംസാരിച്ചപ്പോഴും മേപ്പാടി പഞ്ചായത്തിലെ വിവിധ ദുരിതബാധിത പ്രദേശങ്ങളിൽ ജീവിക്കുന്ന മനുഷ്യരുമായി സംസാരിച്ചപ്പോഴും അവർക്കുണ്ടായ നഷ്ടങ്ങളുടെ ആഴം മനസ്സിലാക്കിയ റിലീഫ് സെന്റർ സർക്കാരിലേക്ക് അവരുടെ കൂട്ടായ നിർദേശം പങ്കുവെക്കുകയായിരുന്നു.
ദുരിതാശ്വാസ ക്യാമ്പുകളിലെ അന്തേവാസികളോട് സംസാരിച്ചപ്പോഴും മേപ്പാടി പഞ്ചായത്തിലെ വിവിധ ദുരിതബാധിത പ്രദേശങ്ങളിൽ ജീവിക്കുന്ന മനുഷ്യരുമായി സംസാരിച്ചപ്പോഴും അവർക്കുണ്ടായ നഷ്ടങ്ങളുടെ ആഴം മനസ്സിലാക്കിയ റിലീഫ് സെന്റർ സർക്കാരിലേക്ക് അവരുടെ കൂട്ടായ നിർദേശം പങ്കുവെക്കുകയായിരുന്നു.

വയനാട്ടിൽ ദുരന്തമുണ്ടായതിന്റെ പശ്ചാത്തലത്തിൽ വയനാട്ടിലെയും കേരളത്തിലെ മറ്റ് സ്ഥലങ്ങളിലെയും ചെറുപ്പക്കാരടങ്ങുന്ന സന്നദ്ധപ്രവർത്തകർ ഒത്ത് ചേർന്നാണ് ചൂരൽമല റിലീഫ് സെന്റർ എന്ന പേരിൽ ഒരു കൂട്ടായ്മ ആരംഭിക്കുന്നത്.

ദുരിതാശ്വാസ ക്യാമ്പുകളിലെ അന്തേവാസികളോട് സംസാരിച്ചപ്പോഴും മേപ്പാടി പഞ്ചായത്തിലെ വിവിധ ദുരിതബാധിത പ്രദേശങ്ങളിൽ ജീവിക്കുന്ന മനുഷ്യരുമായി സംസാരിച്ചപ്പോഴും അവർക്കുണ്ടായ നഷ്ടങ്ങളുടെ ആഴം മനസ്സിലാക്കിയ റിലീഫ് സെന്റർ സർക്കാരിലേക്ക് അവരുടെ കൂട്ടായ നിർദേശം പങ്കുവെക്കുകയായിരുന്നു.

ദുരിതബാധിതരായ മനുഷ്യരുടെ സ്വകാര്യ ബാങ്കുകളിലെയും സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലെ വായ്പകളുടെയും സാമ്പത്തിക ബാധ്യതകളുടെയും കാര്യത്തിൽ ശാശ്വതമായ പരിഹാരം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

ദുരിതബാധിതർക്ക് അവരുടെ വായ്പകൾ തിരിച്ചടക്കാൻ കഴിയാത്ത സാഹചര്യത്തിൽ അവരെ പിന്തുണയ്ക്കാനാവശ്യമായ ഇടപെടലുകൾ നടത്തേണ്ടത് പൊതു സമൂഹത്തിന്റെയും സർക്കാരിന്റെയും ഉത്തരവാദിത്വമാണ്. അതുകൊണ്ടുതന്നെ സർക്കാരിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ക്രെഡിറ്റ് കമ്മിറ്റിയുമായും സ്റ്റേറ്റ് ലീഡ് ബാങ്ക് ഉദ്യോഗസ്ഥരുമായും ധനമന്ത്രാലയവുമായും മറ്റ് പ്രധാനപ്പെട്ട ധനകാര്യ ഭരണപരമായ സ്ഥാപനങ്ങളുമായും ചർച്ച ചെയ്ത് ദുരിതബാധിതരായ മുഴുവൻ മനുഷ്യരുടെയും സാധ്യമായ എല്ലാ കടങ്ങളും എഴുതിതള്ളണമെന്നാണ് ചൂരൽമല റിലീഫ് സെന്ററിന്റെ ആവശ്യം. ഈ ആവശ്യം മുൻനിർത്തി മുഖ്യമന്ത്രി അടക്കമുള്ളവർക്ക് ചൂരൽമല റിലീഫ് സെന്റർ അവരുടെ നിർദേശങ്ങൾ കൈമാറിയിട്ടുണ്ട്.

ദുരിതബാധിതരായ മനുഷ്യർക്ക് അവരുടെ വായ്പകൾ തിരിച്ചടക്കാൻ കഴിയാത്ത സാമൂഹിക സാഹചര്യത്തിൽ അവരെ പിന്തുണയ്ക്കാൻ ആവശ്യമായ ഇടപെടലുകൾ നടത്തേണ്ടത് പൊതു സമൂഹത്തിന്റെയും സർക്കാരിന്റെയും ഉത്തരവാദിത്വമാണ്.
ദുരിതബാധിതരായ മനുഷ്യർക്ക് അവരുടെ വായ്പകൾ തിരിച്ചടക്കാൻ കഴിയാത്ത സാമൂഹിക സാഹചര്യത്തിൽ അവരെ പിന്തുണയ്ക്കാൻ ആവശ്യമായ ഇടപെടലുകൾ നടത്തേണ്ടത് പൊതു സമൂഹത്തിന്റെയും സർക്കാരിന്റെയും ഉത്തരവാദിത്വമാണ്.

വയനാട് ചൂരൽമല റിലീഫ് സെന്ററിന്റെ നിർദ്ദേശങ്ങൾ

  • വയനാട്ടിലെ പ്രളയ ബാധിതരായ വ്യക്തികളുടെ പേരിലുള്ള ഭവനവായ്പകൾ, കാർഷിക വായ്പകൾ, വ്യക്തിഗത വായ്പകൾ, വാഹന വായ്പകൾ, എസ്.എച്ച്.ജി വായ്പകൾ, മുദ്ര ഉൾപ്പെടെയുള്ള എം.എസ്.എം.ഇ വായ്പകൾ, സ്വർണ പണയ വായ്പകൾ എന്നിവ സർക്കാർ ഇടപെട്ട് പൂർണമായും എഴുതിതള്ളുക.

  • വായ്പയുമായി ബന്ധപ്പെട്ടു വ്യക്തികളും അവരുടെ സ്ഥാപനങ്ങളും നൽകിയ ഈടുമായി ബന്ധപ്പെട്ട രേഖകൾ (പ്രോപ്പർട്ടി പേപ്പറുകൾ, സ്വർണം, ഗ്യാരന്റി ചെക്കുകൾ തുടങ്ങിയ സുരക്ഷാ രേഖകൾ) അവർക്ക് തിരികെ നൽകുകയും ഒരു നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻ.ഒ.സി), ലോൺ ക്ലോഷർ സർട്ടിഫിക്കറ്റ് എന്നിവ നൽകുകയും ചെയ്യുക.

  • പരോക്ഷമായ രീതിയിൽ ദുരിതബാധിതരായവർക്ക് വായ്പകൾ തിരിച്ചടക്കാൻ അവരുടെ സാമ്പത്തിക നിലയനുസരിച്ച് സമയം അനുവദിക്കുക. വായ്പകൾ റീസ്ട്രക്ക്ച്ചർ ചെയ്ത് തിരിച്ചടവ് എളുപ്പമാക്കാൻ കഴിയുന്ന തരത്തിലുള്ള ഇടപെടലുകൾ നടത്തുക. പലിശ പേയ്മെന്റുകൾ, ബാങ്ക് ചാർജുകൾ, പിഴകൾ എന്നിവ ഒഴിവാക്കുന്ന രീതിയിൽ തന്നെ മൊറൊട്ടോറിയം പ്രഖ്യാപിക്കുക.

  • മുത്തൂറ്റ്, ശ്രീരാം, മണപ്പുറം പോലുള്ള സ്വകാര്യ പണമിടപാട് കേന്ദ്രങ്ങളിൽ നിന്നും വായ്പകൾ എടുത്തിട്ടുള്ള ദുരിതബാധിതരുടെ വായ്പകൾ എഴുതി തള്ളാൻ സ്വകാര്യ മേഖലയിലുള്ള സ്ഥാപനങ്ങളോട് സർക്കാർ ആവശ്യപ്പെടുക.

  • വായ്പ്പാ തിരിച്ചടവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ദുരിതബാധിതരായ മനുഷ്യരുടെ സിബിൽ സ്കോറുകളെയും ബാധിക്കാൻ സാധ്യതയുണ്ട്. ഭാവിയിൽ ഉണ്ടായേക്കാൻ ഇടയുള്ള ഇത്തരം പ്രശ്നങ്ങൾ മുൻകൂട്ടി കണ്ട് ദുരിതബാധിതരായവരുടെ ക്രെഡിറ്റ് സ്കോറുകൾ സംരക്ഷിക്കാൻ ആവശ്യമായ ഇടപെടലുകൾ നടത്തുക.

  • മൊറട്ടോറിയത്തിന് അതുപോലെ തന്നെ വായ്പ എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട് അർഹരായ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ കുറ്റമറ്റ രീതിയിലുള്ള ഒരു സംവിധാനം രൂപപ്പെടുത്തുകയും എല്ലാവരുടെയും സഹകരണത്തോടെ അത് നടപ്പിലാക്കുകയും ചെയ്യുക.

  • കൃഷിയുടെയും ചെറുകിട വ്യവസായങ്ങളുടെയും പുനർനിർമ്മാണത്തെ പിന്തുണയ്ക്കുന്നതിന് പലിശ സബ്സിഡിയോടെ പുതിയ പലിശ രഹിത വായ്പകൾ നൽകുക.

  • പ്രദേശത്ത് പ്രവർത്തിക്കുന്ന എല്ലാ ധനകാര്യ സ്ഥാപനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യ വികസന പുനഃസ്ഥാപന പരിപാടിയിലേക്ക് സംഭാവന നൽകാൻ അഭ്യർത്ഥിക്കുക.

  • ഇൻഷുറൻസ് ഏജൻസികളുമായി ഏകോപിപ്പിച്ച് ഇൻഷുറൻസ് ക്ലെയിമുകളുടെ വേഗത്തിലുള്ള പ്രോസസ്സിംഗ് ഉറപ്പുവരുത്തുക.

“ ഈ നിർദ്ദേശങ്ങൾ സമയോചിതമായി നടപ്പിലാക്കുകയാണെങ്കിൽ ദുരിതബാധിതരായ വയനാട്ടിലെ മനുഷ്യരുടെ വരും ജീവിതങ്ങൾക്ക് വലിയ ആശ്വാസം നൽകുകയും ദുരിതബാധിത മേഖലയുടെ വേഗത്തിലുള്ള വീണ്ടെടുക്കലിനും സാമ്പത്തിക ഉന്നമനത്തിനും സമഗ്രമായ വികസനത്തിനും ഗണ്യമായ സംഭാവന നൽകുകയും ചെയ്യുമെന്നാണ് കരുതുന്നത്. ധനകാര്യ സ്ഥാപനങ്ങളും സംസ്ഥാന സർക്കാരും ഈ നിർദ്ദേശങ്ങളെ ഗൗരവമായി പരിഗണിക്കുമെന്നും ആവശ്യമായ അടിയന്തര നടപടികൾ കൈകൊള്ളുമെന്നുമുള്ള വിശ്വാസിക്കുന്നത്” - ചൂരൽമല റിലീഫ് സെന്റർ പ്രവർത്തക സമിതി അംഗം ശരത് ചേലൂർ പറഞ്ഞു.

Read Also: ഉള്ളുപൊട്ടുന്ന ഓർമ്മകൾ, കവളപ്പാറയ്ക്ക് ഇനിയും അതിജീവിക്കേണ്ടതുണ്ട്

Comments