truecoppy
MORE
Truecopy Home
Readers
are
Thinkers

Thursday, 02 February 2023

truecoppy
Truecopy Logo
Readers are Thinkers

Thursday, 02 February 2023

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
andrei

Interview

ആന്ദ്രേ കുർക്കോവ്

പുടിന്‍ ഒരു ഭ്രാന്തനാണ്,
യുക്രൈന്‍ തലസ്ഥാനമായ
കീവില്‍ നിന്ന്
ആന്ദ്രേ കുര്‍ക്കോവ് സംസാരിക്കുന്നു

പുടിന്‍ ഒരു ഭ്രാന്തനാണ്, യുക്രൈന്‍ തലസ്ഥാനമായ കീവില്‍ നിന്ന് ആന്ദ്രേ കുര്‍ക്കോവ് സംസാരിക്കുന്നു

''യുക്രൈന്‍ സൈന്യം കീഴടങ്ങുന്നതു വരെ പാശ്ചാത്യ സൈന്യം അവര്‍ക്ക് ആയുധങ്ങള്‍ നല്‍കി സഹായിക്കുമായിരിക്കും എന്നാണ് ഞാന്‍ വിചാരിക്കുന്നത്''. റഷ്യന്‍ ആക്രമണത്തിനിരയായിക്കൊണ്ടിരിക്കുന്ന യുക്രൈന്‍ തലസ്ഥാനമായ കീവില്‍ നിന്ന് ചിന്തകനും എഴുത്തുകാരനുമായ ആന്ദ്രേ കുര്‍ക്കോവ് ട്രൂ കോപ്പിയോട് സംസാരിക്കുന്നു

24 Feb 2022, 01:27 PM

ആന്ദ്രേ കുർക്കോവ്

എന്‍.ഇ. സുധീര്‍

ബുധനാഴ്ച രാവിലെയാണ് ഞാന്‍ ആന്ദ്രേ കുര്‍ക്കോവിന് മെയിലയച്ചത്. ഏതു നിമിഷവും യുദ്ധം തുടങ്ങാവുന്ന സാഹചര്യം അദ്ദേഹത്തിന്റെ നാട്ടിലുണ്ടായിരുന്നു അപ്പോള്‍. യുക്രൈനിലെ അവസ്ഥയെ പറ്റി കുര്‍ക്കോവില്‍ നിന്ന് നേരിട്ടറിയുക  എന്നതായിരുന്നു ലക്ഷ്യം.

View Ad

Your browser does not support the video tag.

View Ad

Your browser does not support the video tag.

ലോകം അറിയുന്ന യുക്രൈന്‍ എഴുത്തുകാരനും ചിന്തകനുമായ അദ്ദേഹം പൊതുവില്‍ കാര്യങ്ങള്‍ വിശദീകരിക്കാന്‍ താല്‍പര്യമുള്ളയാളാണ്. വ്യാഴാഴ്ച തന്നെ വിശദമായ ഉത്തരങ്ങള്‍ നല്‍കാമെന്ന മറുപടി ഉടന്‍ വരികയും ചെയ്തു. എന്നാല്‍ വ്യാഴാഴ്ച രാവില വരെ കുര്‍ക്കോവിന്റ മറുപടി വന്നില്ല. ഞാന്‍ വീണ്ടും അദ്ദേഹത്തിന് മെയിലയച്ചു. അപ്പോഴേക്കും റഷ്യ യുക്രൈന്‍ ആക്രമിച്ചു എന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. ചുരുങ്ങിയ സമയത്തിനുള്ളില്‍ അദ്ദേഹത്തിന്റെ മറുപടി വന്നു. എന്നാല്‍ അവ പതിവുരീതിയിലുള്ള വിശദമായ ഉത്തരങ്ങളായിരുന്നില്ല. യുക്രൈന്‍ തലസ്ഥാനമായ കീവിലെ വീട്ടിലിരുന്നാണ് അദ്ദേഹം എനിക്ക് ഇ-മെയില്‍ വഴി മറുപടി തന്നത്. വ്യാഴാഴ്ച രാവിലെ 6.30 നാണ് അദ്ദേഹം എഴുതിയത്. 

ആ മനസ്സിലെ അസ്വസ്ഥത ആ വരികള്‍ക്കിടയില്‍ എനിക്കു വായിക്കാമായിരുന്നു. കാര്യങ്ങള്‍ വിശദീകരിക്കുന്ന  ‘കുര്‍ക്കോവ് സ്‌റ്റൈല്‍' അതിലില്ലായിരുന്നു. യുദ്ധത്തിലകപ്പെട്ട ഒരു രാജ്യത്തെ ചിന്തിക്കുന്ന പൗരന്റെ അസ്വസ്ഥമായ മനസ്സ് എനിക്കു കാണാമായിരുന്നു. ചോദ്യങ്ങള്‍ക്ക് പേരിനുമാത്രം അദ്ദേഹം ഉത്തരം നല്‍കി. 
യുദ്ധത്തിന്റെ നടുമുറ്റത്തു നില്‍ക്കുന്ന കുര്‍ക്കോവിനോട് "സുരക്ഷിതനായിരിക്കൂ ചങ്ങാതി' എന്ന ഒരു മറുമെയില്‍ ഞാനും കുറിച്ചു.  

എന്‍.ഇ. സുധീര്‍: റഷ്യന്‍ പ്രസിഡണ്ട് വ്‌ളാഡിമിര്‍ പുടിന്‍ രണ്ടും കല്പിച്ചിറങ്ങിക്കഴിഞ്ഞുവെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. താങ്കള്‍ കീവിലുണ്ടല്ലോ. എന്താണ് അവിടെ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്?

ആന്ദ്രേ കുര്‍ക്കോവ്: ഞാന്‍ കുടുംബത്തോടൊപ്പം കീവിലുണ്ട്. കീവിലും  സമീപ പ്രദേശങ്ങളിലും മറ്റുചിലേടങ്ങളിലും ഇതിനകം സ്‌ഫോടനങ്ങള്‍ നടന്നുകഴിഞ്ഞു. യുക്രൈന്‍ ആക്രമിക്കപ്പെട്ടിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യം എനിക്കു മുന്നിലുണ്ട്. ഡോണ്‍ബാസിന്റെ 450 കിലോമീറ്റര്‍ പരിധിക്കുള്ളില്‍ യുദ്ധം തുടങ്ങിയിട്ടുണ്ട്. അല്ലാതുള്ള ചില സൈനിക കേന്ദ്രങ്ങളിലും മിസൈലാക്രമണം നടക്കുന്നുണ്ട്. യുക്രൈന്‍ സൈന്യം കീഴടങ്ങുന്നതു വരെ പാശ്ചാത്യ സൈന്യം അവര്‍ക്ക് ആയുധങ്ങള്‍ നല്‍കി സഹായിക്കുമായിരിക്കും എന്നാണ് ഞാന്‍ വിചാരിക്കുന്നത്. 

READ » ഉക്രൈനിലെ സാധാരണക്കാര്‍ക്ക് പേടിച്ച് മടുത്തു; യുദ്ധ സാഹചര്യത്തെക്കുറിച്ച്​ ​​​​​​​ആന്ദ്രേ കുർക്കോവ്​

യുക്രൈന്‍ പൗരര്‍ ഇപ്പോഴത്തെ സ്ഥിതിവിശേഷങ്ങളില്‍ എത്രമാത്രം ആശങ്കാകുലരാണ്? അവര്‍ ഭയപ്പെടുന്നുണ്ടോ? 

അവരെല്ലാം തീര്‍ച്ചയായും  അസ്വസ്ഥരാണ്. എന്നാല്‍ ഭയചകിതരാണെന്നു തോന്നുന്നില്ല. കീവില്‍ സ്‌ഫോടനം നടന്നിട്ടിപ്പോള്‍ ഒരു മണിക്കൂര്‍ കഴിഞ്ഞിരിക്കുന്നു. എന്നിട്ടും വലിയ തോതിലുള്ള പരിഭ്രാന്തിയൊന്നും പടര്‍ന്നിട്ടില്ല. സ്ട്രീറ്റില്‍ ആളുകളും കാറുകളും കാണാനില്ല. അതേസമയം നഗരവാസികള്‍ ഓടിപ്പോകുന്നുമില്ല.

റഷ്യന്‍ പ്രസിഡൻറ്​ പുടിനെപ്പറ്റി എന്താണ് പറയുവാനുള്ളത്?

അയാളൊരു ഭ്രാന്തനാണ്. മരിക്കും മുമ്പ് അയാള്‍ക്ക് സോവിയറ്റ് യൂണിയനെ പുനഃസ്ഥാപിക്കണം എന്നാണെന്നു തോന്നുന്നു അയാളുടെ ആഗ്രഹം. അതിനായി സ്വതന്ത്ര സ്റ്റേറ്റുകളെ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിലേക്ക് തിരിച്ചുപിടിക്കുവാനാണ് അയാള്‍  ശ്രമിക്കുന്നത്. 

എന്‍.ഇ. സുധീര്‍  

എഴുത്തുകാരന്‍, സാമൂഹ്യ വിമര്‍ശകന്‍

  • Tags
  • #Ukraine
  • #N.E. Sudheer
  • #Andrey Kurkov
  • #International Politics
  • #Russia
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
Taliban_i

International Politics

ഡോ. പി.എം. സലിം

താലിബാന്‍ : വഹാബിസവും ജമാഅത്തെ ഇസ്​ലാമിയും

Dec 26, 2022

4 Minutes Read

loola

International Politics

പ്രിയ ഉണ്ണികൃഷ്ണൻ

ലുലിസം ബ്രസീലിനെ രക്ഷിക്കുമോ?

Dec 15, 2022

5 Minutes Read

dominique lapierre

Memoir

എന്‍.ഇ. സുധീര്‍

ചരിത്രത്തിൽ ബാക്കിയാകുന്ന ലാപിയർ കാലം

Dec 05, 2022

3 Minutes Read

Hans Magnus Enzensberger Writer

Literature

എന്‍.ഇ. സുധീര്‍

ഹാന്‍സ് മാഗ്‌നസ് എന്‍സെന്‍സ്ബര്‍ഗര്‍, ചിന്തയിലെ തെളിച്ചം 

Nov 27, 2022

8 minutes read

lula

International Politics

പ്രമോദ് പുഴങ്കര

കേരളത്തിലെ ഇടതുപക്ഷമേ, ബ്രസീലിലേക്കുനോക്കി ആവേശം കൊള്ളാം, പക്ഷേ...

Nov 01, 2022

6 Minute Read

N E Balakrishna Marar

Obituary

എന്‍.ഇ. സുധീര്‍

പുസ്​തക പ്രസാധക- വിപണന ചരിത്രത്തിലെ മാരാർ കളരി

Oct 15, 2022

5 Minutes Read

orhan pamuk

Book Review

എന്‍.ഇ. സുധീര്‍

ചരിത്രത്തിന്റെ  സർഗാത്മക പുനരാവിഷ്കാരങ്ങൾ

Oct 08, 2022

8 Minutes Read

Artist Namboothiri

Book Review

മുഹമ്മദ് അബ്ബാസ്

എന്‍.ഇ.സുധീര്‍ വരച്ച നമ്പൂതിരി

Sep 25, 2022

3 Minutes Read

Next Article

റഷ്യ - യുക്രെയ്ന്‍ യുദ്ധം ; ചൈനയേയും ഇന്ത്യയേയും എങ്ങനെ ബാധിക്കും

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster