കമ്യൂണിസ്റ്റ് പാര്‍ട്ടി, കാട്ടൂര്‍ക്കടവ് എന്ന നോവല്‍, സോഷ്യല്‍ മീഡിയയിലെ വിവാദ പോസ്റ്റുകള്‍ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ട്രൂ കോപ്പി തിങ്കിനുവേണ്ടി വി.കെ. ബാബുവുമായി അശോകന്‍ ചരുവില്‍ സംസാരിക്കുന്നു.
18 Jan 2023, 05:04 PM
• ഞാന്‍ സാഹിത്യകാരനാകാന്‍ തുനിഞ്ഞിറങ്ങിയ ആളല്ല, രാഷ്ട്രീയപ്രവര്‍ത്തകനാകാനായിരുന്നു ആഗ്രഹം. എന്നാല്‍, സംഘടനാപ്രവര്‍ത്തകനാകാനുള്ള കഴിവുള്ള ആളല്ല എന്ന് പിന്നീട് മനസ്സിലായി.
• സി.പി.എമ്മിന്റെ ഭാഗമായി നില്‍ക്കുന്നുവെന്ന ആളെന്ന നിലയ്ക്കാണ് സോഷ്യല്‍ മീഡിയയില്‍ ഞാന്‍ എതിര്‍ക്കപ്പെടുന്നത് എന്നത് ശരിയല്ല. ഇപ്പോള്‍ സ്വത്വരാഷ്ട്രീയം ചര്‍ച്ച ചെയ്യപ്പെടുന്ന കാലമാണല്ലോ. എന്നാല്‍, ഇതിനൊപ്പം, ബ്രാഹ്മണിക് സ്വത്വവാദത്തെക്കുറിച്ച് പറയുന്നതും അതിന് അലോസരം സൃഷ്ടിക്കുന്നതും അതിഭീകരമായ പ്രതികരണങ്ങള്‍ക്കിടയാക്കും. അതാണ് എനിക്കെതിരായ എതിര്‍പ്പിനുകാരണം.
• ഇടതുപക്ഷത്തിനെതിരായ വിമര്‍ശനം രണ്ടു തരത്തിലുണ്ട്. നമ്മുടെ മാധ്യമങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നതുപോലുള്ള, നിതാന്തമായ വിരോധം വച്ചുകൊണ്ടുള്ള വിമര്‍ശനം. രണ്ട്, ക്രിയാത്മക വിമര്‍ശനം. പാര്‍ട്ടിയുടെ ഏറ്റവും വലിയ പ്രതിസന്ധി വിമര്‍ശകരുടെ പാപ്പരത്വമാണ്. ശരീയായ വിമര്‍ശനം പാര്‍ട്ടി അര്‍ഹിക്കുന്നുണ്ടെങ്കിലും അത് കിട്ടുന്നില്ല. അങ്ങനെ വിമര്‍ശിക്കാന്‍ ധാര്‍മിക കരുത്തുള്ള യാതൊന്നും അപ്പുറത്ത് കാണുന്നില്ല.
• ജാതിവ്യവസ്ഥയെ അഡ്രസ് ചെയ്യുന്നതില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ജാഗ്രതക്കുറവുണ്ടായി എന്നും ഭൂപരിഷ്‌കരണവുമായി ബന്ധപ്പെട്ട്, സാമൂഹിക പരിവര്‍ത്തനത്തില്‍ ഏറ്റവും കൂടുതല്‍ പങ്കുവഹിച്ച ദലിത് വിഭാഗങ്ങള്‍ അവഗണിക്കപ്പെട്ടു എന്ന വിമര്‍ശനവും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അംഗീകരിക്കുന്നവയാണ്.
• കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നത് അനിവാര്യമായിരുന്നുവോ എന്ന് വസ്തുതകള്‍ വച്ചുകൊണ്ട് ഭാവിയില്‍ സമൂഹം ചോദിക്കും. അതിന്റെ ഉത്തരവാദിത്തം ഏറ്റുവാങ്ങേണ്ട രാഷ്ട്രീയപാര്‍ട്ടികള്‍ അതിന് മറുപടി പറയേണ്ടിയും വരും. കാരണം, രാജ്യത്തെ സംബന്ധിച്ച് ദൗര്‍ഭാഗ്യകരമായ സംഗതിയാണ് പിളര്‍പ്പ്. പലരും പറയാറുണ്ട്, പിളര്‍പ്പില്ലെങ്കില്‍ കൂടുതല്‍ അപകടമായേനേ എന്ന്. ഞാന്‍ അതിനോട് യോജിക്കുന്നില്ല, അത്രയെങ്കിലും ഇക്കാര്യത്തില്‍ ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. പിളര്‍പ്പ്, കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തിനു മാത്രമല്ല, പുരോഗമന- മനുഷ്യാവകാശ പ്രസ്ഥാനങ്ങള്‍ക്കും അതിന്റെ വളര്‍ച്ചക്കും തടസമുണ്ടാക്കിയിട്ടുണ്ട് എന്നതില്‍ സംശയമില്ല.
കഥാകൃത്ത്, നോവലിസ്റ്റ്. കേരള സാഹിത്യ അക്കാദമി വെെസ് പ്രസിഡന്‍റ്
അശോകന്‍ ചരുവില്‍
Jan 17, 2023
3 Minute Read
സംഗമേശ്വരന്‍ മാണിക്യം
Jan 13, 2023
10 Minutes Read
അശോകന്‍ ചരുവില്‍
Dec 17, 2022
3 Minute Read
ബിനോയ് വിശ്വം
Dec 02, 2022
49 Minutes Watch
Truecopy Webzine
Oct 26, 2022
3 Minutes Read
സംഗമേശ്വരന്‍ മാണിക്യം
Sep 18, 2022
6 Minutes Read
കെ.ടി. കുഞ്ഞിക്കണ്ണൻ
Sep 15, 2022
2.5 minutes Read