13 Dec 2021, 04:45 PM
വന്യജീവികളും മനുഷ്യരും തമ്മിലുള്ള ബന്ധം സംഘര്‍ഷത്തിന്റെയും ശത്രുതയുടെയും തലത്തിലേക്ക് മാറുകയാണ്. കാര്‍ഷികവിളകള്‍ക്കുണ്ടാക്കുന്ന നാശം മുന്‍നിര്‍ത്തി കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാറിനെ അറിയിച്ചെന്നും കര്‍ഷകരുടെ ആവശ്യം പരിശോധിച്ച് തീരുമാനമെടുക്കാമെന്ന് കേന്ദ്രമന്ത്രി അറിയിച്ചതായും വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ പറയുന്നു. വന്യജീവികളുടെ ഈ 'അതിര്‍ത്തി ലംഘന'ങ്ങളുടെ ശാസ്ത്രവും അതിനുള്ള പരിഹാരവും വിശദീകരിക്കുകയാണ് കെ.എഫ്.ആര്‍.ഐയിലെ സീനിയര്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ.ടി.വി. സജീവ്, ട്രൂ കോപ്പി എഡിറ്റര്‍ ഇന്‍ ചീഫ് മനില സി. മോഹനുമായുള്ള അഭിമുഖത്തില്‍.
ജൈവവൈവിധ്യത്തിന്റെ കാര്യത്തില്‍ സമൃദ്ധമായ പ്രദേശമാണ് കേരളം. അതുകൊണ്ടുതന്നെ, ഈ ജൈവവൈവിധ്യത്തോടൊപ്പം എങ്ങനെ ജീവിക്കാം എന്നതാണ് പ്രധാന വിഷയം. ആദിവാസികള്‍ പറയുന്ന ഒരു കാര്യമുണ്ട്. കറുത്ത വാവിന് പുലി വന്ന് ഉരുവിനെ പിടിക്കുന്നത് അവര്‍ ഒരു പ്രശ്‌നമായി എടുക്കുന്നില്ല. എന്നാല്‍, മെയിന്‍സ്ട്രീം പോപ്പുലേഷന്‍, ഉടന്‍ സമരത്തിനുപോകും. അവരെ സംബന്ധിച്ച് ഇതൊരു ആക്രമണമാണ്. ജനാധിപത്യപരമായി ഈ വിഷയത്തെ സമീപിക്കാത്തതാണ് ഇത്തരം പ്രശ്‌നങ്ങള്‍ രൂക്ഷമാക്കുന്നത്. നമ്മുടെ ഫോറസ്റ്റ് ഡിപ്പാര്‍ട്ടുമെന്റിനെ ഭരിക്കുന്ന നിയമങ്ങള്‍ക്ക് ഇപ്പോഴും ഒരു കൊളോണിയല്‍ ഹാംഗോവറുണ്ട്. ജനങ്ങള്‍ക്ക് അവിടേക്ക് ആക്‌സസ് ഇല്ല, ഉദ്യോഗസ്ഥര്‍ നിസ്സഹായരുമാണ്. ജനങ്ങളും ശാസ്ത്രസമൂഹവും ഫോറസ്റ്റ് ഡിപ്പാര്‍ട്ടുമെന്റും തമ്മില്‍ പരസ്പര വിശ്വാസം വളര്‍ത്തുക എന്നത് പ്രധാനമാണ്. അതുവഴി ഫോറസ്റ്റ് ഗവേണന്‍സിനെ ശാസ്ത്രീയമാക്കണം.
വന്യജീവികളുടെ സ്വഭാവത്തില്‍ വലിയ മാറ്റം സംഭവിച്ചിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന വരള്‍ച്ചയും അതിവൃഷ്ടിയും ഇതിന് കാരണമാണ്. അപകടകരമായ മാറ്റത്തിലേക്കാണ് വനപ്രകൃതി മാറിക്കൊണ്ടിരിക്കുന്നത്. ഇപ്പോള്‍, കാട്ടുപന്നികള്‍ കാട്ടില്‍നിന്ന് 50-60 കിലോമീറ്റര്‍ പിന്നിട്ട് നാട്ടിലെത്തിക്കഴിഞ്ഞു. അവയ്ക്ക് പെട്ടെന്ന് പെരുകാന്‍ പറ്റിയ ഇടമായി നാട് മാറിയിരിക്കുന്നു. അവയ്്ക്കുവേണ്ട ഭക്ഷണവും ഇടവും നല്‍കി അവയെ നാം തന്നെയാണ് പുറത്തേക്കുകൊണ്ടുവന്നത്. ഇവയെ നേരിടാന്‍ ഇന്ത്യയില്‍ മുഴുവന്‍ ഒരു സ്ട്രാറ്റജിയല്ല സ്വീകരിക്കേണ്ടത്, പകരം പ്രാദേശികമായ സാഹചര്യങ്ങള്‍ കണക്കിലെടുത്തുള്ള നടപടികളാണ്. അനിയന്ത്രിതമായി പെരുകുന്ന കാട്ടുപന്നികളെ 'Cull' (selective slaughter) ചെയ്യാന്‍ നിര്‍ദേശിക്കുന്ന റിപ്പോര്‍ട്ട് 2011ല്‍ തന്നെ നമുക്കുണ്ട്. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിലും ഇത്തരം നിര്‍ദേശങ്ങള്‍ കാണാം. നമ്മുടെ ഭരണസംവിധാനങ്ങള്‍ ഇത്തരം ശാസ്ത്രീയമായ അറിവുകളെ എത്രമാത്രം ഉപയോഗപ്പെടുത്തുന്നു എന്നത് വലിയ ചോദ്യമാണ്. ശാസ്ത്രത്തിന്റെ പക്ഷത്തുനില്‍ക്കുന്നവരുടെ അറിവുകള്‍ ഗവേണന്‍സില്‍ എത്രമാത്രം പ്രതിഫലിക്കുന്നുണ്ട് എന്നതാണ് അടിസ്ഥാന ചോദ്യം. ശാസ്ത്രം പറയുന്നത് സമചിത്തതയോടെ കേള്‍ക്കുന്ന ഒരു ഗവേണന്‍സാണ് ഇന്ന് ആവശ്യം.
എഡിറ്റര്‍-ഇന്‍-ചീഫ്, ട്രൂകോപ്പി.
ഷഫീഖ് താമരശ്ശേരി
May 17, 2022
43 Minutes Watch
ടി.എം. ഹര്‍ഷന്‍
May 15, 2022
31 Minutes Watch
എം.കെ. രാമദാസ്
May 09, 2022
48 Minutes Watch
ടി.എം. ഹര്‍ഷന്‍
May 06, 2022
39 Minutes Watch