സമത്വസുന്ദരമല്ല കേരളം, ഇവിടെയും വേണം ജാതി സെൻസസ്

ഉത്തരേന്ത്യയിൽനിന്ന് വിഭിന്നമാണ് കേരളത്തിലെ സാമുദായിക സമവാക്യങ്ങൾ എന്നും ഇതൊരു സമത്വസുന്ദരമായ ഇടമാണെന്നുമുള്ള വ്യാജ നറേറ്റീവുകൾ സാധാരണ കേൾക്കാറുണ്ട്. എന്നാൽ, എയ്ഡഡ് മേഖലയും ദേവസ്വംബോർഡുകളും മുതൽ ഭരണസംവിധാനം വരെ എടുത്താൽ, സവർണജാതിക്കോളനികൾ കാണാം. ആരാണ് അധിക വിഭവങ്ങളും അവസരങ്ങളും കൈയടക്കിവച്ചിരിക്കുന്നത് എന്ന് കണ്ടെത്താൻ കേരളത്തിലും ജാതി സെൻസസ് അനിവാര്യമാണ്.

ഇന്ത്യൻ രാഷ്ട്രീയത്തിൽ ജാതി സെൻസസ് ഉണ്ടാക്കാൻ പോകുന്ന സ്വാധീനം, ഒ.ബി.സി രാഷ്ട്രീയം, സവർണ സംവരണം, കേരളത്തിലെ സംവരണ അട്ടിമറികൾ, കേരളീയ സമൂഹത്തിൽ പിടിമുറുക്കിയ ജാതിബ്രാഹ്മണ്യം, ഭൂരിപക്ഷ ഹിന്ദു എന്ന വ്യാജ വാദം, കീഴ്ത്തട്ടിൽനിന്നുള്ള വൈജ്ഞാനിക പ്രതിനിധാനങ്ങളോടുള്ള ഇടതുപക്ഷത്തിന്റെ വിമുഖത തുടങ്ങിയ വിഷയങ്ങളിൽ സംവാദം.


ഡോ. ടി. എസ്. ശ്യാംകുമാർ

എഴുത്തുകാരൻ, പ്രഭാഷകൻ, സാംസ്​കാരിക വിമർശകൻ. തന്ത്രപ്രായശ്ചിത്തം: കേരള സമൂഹവും ചരിത്രവും, ശബരിമല: ഹിന്ദുത്വ തന്ത്രങ്ങളും യാഥാർഥ്യവും, ആരുടെ രാമൻ? എന്നിവ പ്രധാന പുസ്തകങ്ങൾ.

സണ്ണി എം. കപിക്കാട്​

സാമൂഹിക വിമർശകൻ, പ്രഭാഷകൻ, എഴുത്തുകാരൻ. ജനതയും ജനാധിപത്യവും, സംവരണവും ഇന്ത്യൻ ഭരണഘടനയും എന്നിവ പ്രധാന പുസ്തകങ്ങൾ.

കെ. കണ്ണൻ

ട്രൂകോപ്പി എക്സിക്യൂട്ടീവ് എഡിറ്റർ.

Comments