ശംഭു അതിർത്തിയിൽ പൊട്ടാത്ത കണ്ണീർ വാതകഷെല്ലുകളുമായി കർഷകൻ / Photo: Ajmal MK Manikkoth

ഒത്തുതീർപ്പിന് കേന്ദ്രം, അനുകൂല തീരുമാനമില്ലെങ്കിൽ
പ്രക്ഷോഭം ശക്തമാക്കുമെന്ന് കർഷകർ

National Desk

15-02-2024 | 9.30 AM

  • മരം ചെയ്യുന്ന കർഷകരും കേന്ദ്ര മന്ത്രിമാരുമായുള്ള ചർച്ച ഇന്ന് വൈകീട്ട് അഞ്ചിന് ചണ്ഡീഗഡിൽ. കേന്ദ്ര മന്ത്രിമാരായ അർജുൻ മുണ്ട, പിയുഷ് ഗോയൽ, നിത്യാനന്ദ് റായ് എന്നിവരാണ് ചർച്ചക്കെത്തുക.

  • പ്രക്ഷോഭത്തിന്റെ പ്രധാന ആവശ്യമായ മിനിമം താങ്ങുവിലയ്ക്ക് നിയമപരിരക്ഷ എന്ന വിഷയം പരിശോധിക്കാൻ കമ്മിറ്റിയെ നിയോഗിക്കുന്നതടക്കമുള്ള നിർദേശങ്ങൾ കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് സൂചന.

  • സർക്കാർ ഭാഗത്തുനിന്ന് അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ ചർച്ച കൊണ്ട് ഫലമുണ്ടാകില്ലെന്ന് കർഷക നേതാക്കൾ.

  • ‘ഞങ്ങൾ പൊസിറ്റീവ് മൂഡിലാണ് ചർച്ചക്ക് പോകുന്നത്, അനുകൂല തീരുമാനമുണ്ടാകമെന്നുതന്നെയാണ് വിശ്വാസം'- പഞ്ചാബ് കിസാൻ മസ്ദുർ സംഘർഷ് കമ്മിറ്റി ജനറൽ സെക്രട്ടറി സർവൻ സിങ് പാൻധർ.

  • ചർച്ചക്ക് അനുയോജ്യമായ അന്തരീക്ഷമൊരുക്കാൻ ഡൽഹി മാർച്ചിൽനിന്ന് ഇന്ന് കർഷകർ വിട്ടുനിൽക്കും. കർഷകർക്കെതിരെ കണ്ണീർവാതകപ്രയോഗം ഒഴിവാക്കണമെന്നും നേതാക്കൾ. ഇന്നത്തെ ചർച്ചക്കുശേഷം അടുത്ത നീക്കം ആലോചിക്കും. കൂടുതൽ കർഷകർ അതിർത്തികളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു.

  • ചർച്ചക്ക് മുന്നോടിയായി കൃഷി മന്ത്രി അർജുൻ മുണ്ട ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങുമായി ചർച്ച നടത്തി.

  • സംയുക്ത കിസാൻ മോർച്ച പ്രഖ്യാപിച്ച ഗ്രാമീൺ ബന്ദ് നാളെ.

  • പഞ്ചാബിൽ ഇന്ന് റെയിൽ തടയൽ സമരം, ഒപ്പം എല്ലാ ടോൾ പ്ലാസകളും 'സ്വതന്ത്രമാക്കുന്ന' സമരവും. പഞ്ചാബിൽനിന്ന് ഹരിയാനയിലേക്കും ഡൽഹിയിലേക്കുമുള്ള ട്രെയിൻ ഗതാഗതം തടസപ്പെടും.

  • കർഷക പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധി ജാർക്കണ്ഡിലെ ഭാരത് ജോഡോ ന്യായ് യാത്രയുടെ രണ്ടാം ഘട്ടം ഒഴിവാക്കി. രാഹുൽ ഡൽഹിയിലെത്തി കർഷകർക്കൊപ്പം ഡൽഹി മാർച്ചിൽ പങ്കെടുക്കും.

Delhi Chalo March - Day 3 Updates

Comments