EXIT POLL: ഹരിയാനയിൽ കോൺഗ്രസ്,
ജമ്മു കാശ്മീരിൽ ഒപ്പത്തിനൊപ്പമെന്ന് പ്രവചനം

രിയാനയിൽ കോൺഗ്രസിന്റെ വൻ തിരിച്ചുവരവ് പ്രവചിച്ച് എക്‌സിറ്റ് ഫലങ്ങൾ. ജമ്മു കാശ്മീരിലും നാഷനൽ കോൺഫറൻസ്- കോൺഗ്രസ് സഖ്യത്തിനാണ് മിക്കവാറും എക്‌സിറ്റ് പോളുകളിൽ മേൽക്കൈ.

News Desk

രിയാനയിൽ കോൺഗ്രസിന്റെ വൻ തിരിച്ചുവരവ് പ്രവചിച്ച് എക്‌സിറ്റ് ഫലങ്ങൾ. എല്ലാ എക്സിറ്റ് പോളുകളും ഏകകണ്ഠമായാണ് കോൺഗ്രസിന്റെ ജയം പ്രവചിക്കുന്നത്.
50-60 സീറ്റുകളാണ് കോൺഗ്രസിന് മിക്ക സർവേകളും പ്രവചിക്കുന്നത്. ആകെയുള്ള 90 സീറ്റിൽ 46 സീറ്റാണ് കേവല ഭൂരിപക്ഷത്തിനുവേണ്ടത്. ആപ്പ് ഒരു സീറ്റുപോലും നേടാതെ ദയനീയമായി തകർന്നടിയുമെന്നാണ് പ്രവചനം. കഴിഞ്ഞതവണ പത്തു സീറ്റ് നേടിയ ജെ.ജെ.പിയും മറ്റു പ്രാദേശിക പാർട്ടികളും നാമാവശേഷമാകുമെന്നും പോളുകൾ പറയുന്നു.

ജമ്മു കാശ്മീരിൽ ബി.ജെ.പിക്കും നാഷനൽ കോൺഫറൻസ്- കോൺഗ്രസ് സഖ്യത്തിന് ഒപ്പത്തിനൊപ്പമാണ് പ്രവചനം. എങ്കിലും നാഷനൽ കോൺഫറൻസ്- കോൺഗ്രസ് സഖ്യത്തിനാണ് മിക്കവാറും എക്‌സിറ്റ് പോളുകളിൽ മേൽക്കൈ.
ദൈനിക് ഭാസ്‌കര്‍, ഇന്ത്യ ടുഡേ സീ വോട്ടര്‍, പീപ്പിള്‍സ് പള്‍സ്, റിപ്പബ്ലിക് ടി.വി -പി മാർക് എന്നിവ നാഷനല്‍ കോണ്‍ഫറന്‍സ്- കോണ്‍ഗ്രസ് സഖ്യത്തിന് ശരാശരി 40-50 സീറ്റോടെ മുന്‍തൂക്കം പ്രവചിക്കുന്നു. ബി.ജെ.പിക്ക് 20 സീറ്റും പി.ഡി.പിക്ക് 4.

നാഷനൽ കോൺഫറൻസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നാണ് മിക്ക സർവേകളുടെയും പ്രവചനം. എന്നാൽ, ചില സർവേകൾ ബി.ജെ.പിക്ക് മുൻതൂക്കം പ്രവചിക്കുമ്പോൾ ചിലത് ആർക്കും വ്യക്തമായി ഭൂരിപക്ഷമില്ലാത്ത തൂക്കുസഭയും പ്രവചിക്കുന്നുണ്ട്.

ഹരിയാന

എൻ.ഡി.ടി.വി:

കോൺഗ്രസ്: 49-61
ബി.ജെ.പി: 20-32

ടൈംസ് നൗ:

കോൺഗ്രസ്: 50-64
ബി.ജെ.പി: 22-32
മറ്റുള്ളവർ: 2-8

ന്യൂസ് 24- ചാണക്യ:

കോൺഗ്രസ്: 44- 54
ബി.ജെ.പി: 19-29
മറ്റുള്ളവർ: 4-9

റിപ്പബ്ലിക് ടി.വി- പി മാർക്:

കോൺഗ്രസ്: 55-62
ബി.ജെ.പി: 18-24
മറ്റുള്ളവർ: 2-5

ദൈനിക് ഭാസ്‌കർ:

കോൺഗ്രസ്: 44-54.
ബി.ജെ.പി: 15-29

ധ്രുവ് റിസർച്ച്:

കോൺഗ്രസ്: 50-64.
ബി.ജെ.പി: 22-32.

പിപ്പിൾസ് പൾസ്:

കോൺഗ്രസ്: 49-61
ബി.ജെ.പി: 20-32.
മറ്റുള്ളവർ: 3-5

റിപ്പബ്ലിക് ഭാരത്- മാട്രിസ്:

കോൺഗ്രസ്: 55-62
ബി.ജെ.പി: 18-24
മറ്റുള്ളവർ: 3-6

ന്യൂസ് 18:

കോൺഗ്രസ്: 62
ബി.ജെ.പി: 24

ജമ്മു കാശ്മീർ

ഇന്ത്യ ടുഡേ സി വോട്ടർ:

കോണ്‍ഗ്രസ്- എന്‍.സി: 40-48
ബി.ജെ.പി: 27-32
പി.ഡി.പി: 6-12
മുറ്റുള്ളവര്‍: 6-11.

ദൈനിക് ഭാസ്‌കർ:

കോൺഗ്രസ്- എൻ.സി: 35- 40,
ബി.ജെ.പി: 20-25,
പി.ഡി.പി: 4-7.
മറ്റുള്ളവർ 12- 16 .

പീപ്പിൾസ് പൾസ്:

കോണ്‍ഗ്രസ്- എന്‍.സി: 46-50
ബി.ജെ.പി: 23-27
പി.ഡി.പി: 7-11
മറ്റുള്ളവര്‍: 4-6.

ഇലക്ടറൽ എഡ്ജ്:

ബി.ജെ.പി: 33
കോൺഗ്രസ്- എൻ.സി- 27
പി.ഡി.പി- 12

ന്യൂസ് 24- ചാണക്യ:

ബി.ജെ.പി: 23-27
കോൺഗ്രസ്- എൻ.സി.പി: 46-50
പി.ഡി.പി: 7-11
മറ്റുള്ളവർ: 4-6

റിപ്പബ്ലിക് ടി.വി- പി മാർക്

കോൺഗ്രസ്- എൻ.സി: 31-36
ബി.ജെ.പി: 28-30
പി.ഡി.പി- 5-7
മറ്റുള്ളവർ: 8-16.

ഗുലിസ്താന്‍ ന്യൂസ്:

ബി.ജെ.പി: 28-30
നാഷനല്‍ കോണ്‍ഫറന്‍സ്: 30
കോണ്‍ഗ്രസ്: 3-6
പി.ഡി.പി: 5-7

Comments