സൈനിക ഫാഷിസം, മത ഫാഷിസം,
കമ്യൂണിസ്റ്റ് ഫാഷിസം: ജനാധിപത്യം നേരിടുന്ന
മൂന്നു വെല്ലുവിളികൾ

ജനാധിപത്യം നേരിടുന്ന മൂന്നു വെല്ലുവിളികളെപ്പറ്റി ഒരു ചർച്ച ആരംഭിക്കാൻവേണ്ടി മാത്രമാണ് ഈ കുറിപ്പ്. ഇത് എഴുതുമ്പോൾ, ഈ മൂന്നു യാഥാർത്ഥ്യങ്ങളിലേക്കും ഏതെങ്കിലും വിധത്തിൽ തുറന്നിട്ട ഒരു സമൂഹം കേരളീയരുടെതാണ് എന്ന് ആലോചിക്കുമ്പോൾ, പ്രശ്നത്തിന്റെ ഗൗരവം മനസിലാകും: നമ്മൾ, കേരളീയർ, അത് എത്രമാത്രം ഗൗരവത്തിൽ എടുക്കുന്നുവെന്നത് മറ്റൊരു വസ്തുതയും- കെ. വേണു എഴുതുന്നു.

ലോക സമൂഹത്തിൽ ജനാധിപത്യത്തിന്റെ വഴി മുന്നോട്ടുതന്നെയാണെങ്കിലും അത് നേരിട്ടു കൊണ്ടിരിക്കുന്ന വെല്ലുവിളികൾ ഗൗരവസ്വഭാവത്തിലുള്ളവ തന്നെയാണ്. സൈനിക ഫാഷിസം, മത ഫാഷിസം, കമ്യൂണിസ്റ്റ് ഫാഷിസം തുടങ്ങിയ, കരുത്തുറ്റതും പലയിടത്തും ആധാരത്തിലിരിക്കുകയും ചെയ്യുന്ന ജനാധിപത്യ വിരുദ്ധ ശക്തികൾ ഇന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലും ആധിപത്യത്തിലുണ്ട്. ഇന്ത്യയും അത്തരമൊരു ഘട്ടത്തിലൂടെയാണ് നീങ്ങുന്നത്.

സ്വാതന്ത്ര്യകാലം മുതൽക്കേ മതേതര ജനാധിപത്യ അടിത്തറ ശക്തമായി നിലനിർത്തിപ്പോന്ന ഇന്ത്യയിൽ മത ഫാഷിസത്തിന് ആധിപത്യം നേടാനായത് ഇന്ത്യൻ സമൂഹവും ഇന്ത്യൻ ജനാധിപത്യവും നേരിട്ട വലിയ തിരിച്ചടിയാണ്. അതുകൊണ്ടാണ് ഇതിനോടുള്ള ഏതൊരു ചെറുത്തുനിൽപ്പും, അത് ചെറുതോ വലുതോ ആകട്ടെ, വളരെ പ്രധാനമാകുന്നത്. മനുഷ്യാവകാശ പ്രവർത്തകനും ബുദ്ധിജീവിയുമായിരുന്ന പ്രൊഫ. ജി. എൻ. സായിബാബയുടെ അറസ്റ്റും കോടതി ഇടപെടലിനെ തുടർന്നുണ്ടായ ജയിൽ മോചനവും ഇപ്പോൾ അപ്രതീക്ഷിതമായുണ്ടായ അദ്ദേഹത്തിന്റെ മരണവും നമ്മെ ഇന്നത്തെ ഇന്ത്യൻ യാഥാർത്ഥ്യത്തിലേക്ക് നയിക്കുന്നു.

സ്വാതന്ത്ര്യകാലം മുതൽക്കേ മതേതര ജനാധിപത്യ അടിത്തറ ശക്തമായി നിലനിർത്തിപ്പോന്ന ഇന്ത്യയിൽ മത ഫാഷിസത്തിന് ആധിപത്യം നേടാനായത് ഇന്ത്യൻ സമൂഹവും ഇന്ത്യൻ ജനാധിപത്യവും നേരിട്ട വലിയ തിരിച്ചടിയാണ്.

പത്തു വർഷം തുടർച്ചയായി ഹിന്ദുത്വ ഫാഷിസ്റ്റ് ഭരണം നടന്നതിനുശേഷം നടന്ന കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ, ജനാധിപത്യ ശക്തികൾ നടത്തിയ മുന്നേറ്റം വലിയ പ്രതീക്ഷ വളർത്തുകയുണ്ടായി. കേവല ഭൂരിപക്ഷം ലഭിക്കാതെ പോയ ഹിന്ദുത്വശക്തികൾ ചെറു കക്ഷികളെ കൂട്ടു പിടിച്ച് അധികാരത്തിലെത്തിയെങ്കിലും ഇന്ത്യയെ ഒരു ഹിന്ദു രാഷ്ടമാക്കി മാറ്റും എന്ന പ്രഖ്യാപനമൊന്നും നടപ്പിലാക്കാൻ കഴിയാത്ത അവസ്ഥയിലാണവർ. അപ്പോൾ പോലും, കിട്ടിയ അധികാരം ദുർവിനിയോഗം ചെയ്ത് എതിരാളികളെ അടിച്ചൊതുക്കാനും ഇല്ലായ്മ ചെയ്യാനും അവർ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നുമുണ്ട്. ഇന്ത്യൻ ജനാധിപത്യം നേരിടുന്ന ഒരു പ്രധാന വെല്ലുവിളിയും ഇന്ന് ഹിന്ദുത്വ ഫാഷിസമാകുന്നതും അങ്ങനെയാണ്.

മനുഷ്യാവകാശ പ്രവർത്തകനായ സ്റ്റാൻ സ്വാമി ജയിലിൽ കിടന്ന് മരിക്കാനിടയായതും ദൽഹി യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായിരുന്ന സായിബാബക്ക് മാവോയിസ്റ്റ് മുദ്രയുമായി എട്ടുവർഷം ജയിലിൽ കിടക്കേണ്ടിവന്നതും ഇതേ ഫാഷിസ്റ്റ് രാഷ്ട്രീയത്തിന്റെ ഭാഗം തന്നെയാണ്.

കക്ഷിരാഷ്ട്രീയത്തിനതീതമായി സിവിൽ സമൂഹം സംഘടിതമായി ചെറുത്തുനില്പിന് തയ്യാറായാലേ ജനാധിപത്യ ശക്തികളുടെ മുന്നേറ്റം സാർത്ഥകമാവൂ എന്നാണ്, മൗലികാവകാശങ്ങൾ നിഷേധിക്കപ്പെട്ട് മരിക്കേണ്ടിവന്ന സ്റ്റാൻ സാമിയുടെയുടെയും   സായിബാബയുടെയും പൊതുജീവിതം നമ്മെ ഓർമ്മിപ്പിക്കുന്നത്.
കക്ഷിരാഷ്ട്രീയത്തിനതീതമായി സിവിൽ സമൂഹം സംഘടിതമായി ചെറുത്തുനില്പിന് തയ്യാറായാലേ ജനാധിപത്യ ശക്തികളുടെ മുന്നേറ്റം സാർത്ഥകമാവൂ എന്നാണ്, മൗലികാവകാശങ്ങൾ നിഷേധിക്കപ്പെട്ട് മരിക്കേണ്ടിവന്ന സ്റ്റാൻ സാമിയുടെയുടെയും സായിബാബയുടെയും പൊതുജീവിതം നമ്മെ ഓർമ്മിപ്പിക്കുന്നത്.

ഗോസംരക്ഷകരുടെയും മറ്റു പല സാമൂഹ്യ വിരുദ്ധ ശക്തികളുടെയും രൂപത്തിൽ ഹിന്ദുത്വശക്തികളുടെ ഇടപെടൽ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുക തന്നെയാണ്. ജനാധിപത്യശക്തികൾ രാഷ്ട്രീയമായി ഒരുമിച്ചുനിന്ന് നേരിടാൻ ശ്രമിച്ചത് ഒരു പരിധി വരെ വിജയിച്ചതുകൊണ്ടാണ് ഹിന്ദുത്വശക്തികൾക്ക് കേവല ഭൂരിപക്ഷം തടയാനായത്. പക്ഷേ, കക്ഷിരാഷ്ട്രീയത്തിനതീതമായി സിവിൽ സമൂഹം സംഘടിതമായി ചെറുത്തുനില്പിന് തയ്യാറായാലേ ജനാധിപത്യ ശക്തികളുടെ മുന്നേറ്റം സാർത്ഥകമാവൂ എന്നാണ്, മൗലികാവകാശങ്ങൾ നിഷേധിക്കപ്പെട്ട് മരിക്കേണ്ടിവന്ന സ്റ്റാൻ സാമിയുടെയുടെയും സായിബാബയുടെയും പൊതുജീവിതം നമ്മെ ഓർമ്മിപ്പിക്കുന്നത്. എന്നാൽ പാർലമെൻറ്റി ജനാധിപത്യത്തിന്റെ വളർച്ചയെ തടഞ്ഞും അതിനെ നിർവീര്യമാക്കിയും മത ഫാഷിസം ഇന്ത്യയിൽ പ്രബലമാകുന്ന ഈ കാലം ഇത്തരം മരണങ്ങളെപ്പോലും വാർത്തകളിൽനിന്ന് മാറ്റി നിർത്താൻ ശ്രദ്ധിക്കുന്നതു കാണാം. അതിൽ ഏറെക്കുറെ അവർ വിജയിക്കുന്നുമുണ്ട്.

സൈനിക ഫാഷിസത്തിന്റെ ഭീതി തരുന്ന ചിത്രം ഇന്ന് നമ്മൾ റഷ്യയിലും ഇസ്രായേലിലും കാണുന്നു. ലോക സമൂഹം കാഴ്ച്ചക്കാരായി നിൽക്കുന്ന ഈ രണ്ട് അധിനിവേശങ്ങൾ സത്യത്തിൽ മനുഷ്യസമൂഹം മുഴുവനായും നേരിടുന്ന വെല്ലുവിളിയുമാണ്‌. എന്തായിരിക്കും അതിന്റെ പരിണാമമെന്നും അത് ലോകത്തെ എങ്ങനെ സ്വാധീനിക്കുമെന്നും ഇപ്പോൾ പറയാനുമാകില്ല.

സൈനിക ഫാഷിസത്തിന്റെ ഭീതി തരുന്ന ചിത്രം ഇന്ന് നമ്മൾ റഷ്യയിലും ഇസ്രായേലിലും കാണുന്നു.
സൈനിക ഫാഷിസത്തിന്റെ ഭീതി തരുന്ന ചിത്രം ഇന്ന് നമ്മൾ റഷ്യയിലും ഇസ്രായേലിലും കാണുന്നു.

കമ്യൂണിസ്റ്റ് ഫാഷിസത്തിന്റെ ഭീകരരൂപം ഇന്ന് കാണുന്നത് വടക്കൻ കൊറിയയിലാണ്. ചൈനയിലും ഏക പാർട്ടി ഭരണം എന്ന നിലക്ക് കമ്യൂണിസ്റ്റ് ഫാഷിസം തന്നെയാണ് നിലനിലക്കുന്നതെങ്കിലും താഴെ തട്ടിൽ പ്രാദേശിക തല ജനാധിപത്യവൽക്കരണം നടക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ വിശ്വസിക്കാമെന്നു തോന്നുന്നു. ക്യൂബയിലെ കമ്യൂണിസ്റ്റു ഭരണം മുതലാളിത്ത വൽക്കരണത്തിലേക്ക് ഏറെ നീങ്ങിക്കഴിഞ്ഞതുമാണ്. യൂറോപ്പിൽ നിലനിന്നിരുന്ന കമ്യൂണിസ്റ്റു ഭരണങ്ങളെല്ലാം സോവിയറ്റു യൂണിയനോടൊപ്പം തകർന്നതിനുശേഷം ജനാധിപത്യഭരണത്തിലേക്ക് നീങ്ങുകയും ചെയ്തു.

ചൈനയിലും ഏക പാർട്ടി ഭരണം എന്ന നിലക്ക് കമ്യൂണിസ്റ്റ് ഫാഷിസം തന്നെയാണ് നിലനിലക്കുന്നതെങ്കിലും താഴെ തട്ടിൽ പ്രാദേശിക തല ജനാധിപത്യവൽക്കരണം നടക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ വിശ്വസിക്കാമെന്നു തോന്നുന്നു.

എന്നാൽ ഇത്തരമൊരു ഭരണക്രമത്തിനെപ്പറ്റി ആലോചിക്കുമ്പോൾ വിചിത്രമായി തോന്നുന്ന ഒരു യാഥാർത്ഥ്യം, നമ്മുടെ സംസ്ഥാനത്തെ സംബന്ധിച്ചാണ്. ലോക നിലവാരത്തിൽ തന്നെ പരിശോധിച്ചാൽ കാണാവുന്ന ഒരു കമ്യൂണിസ്റ്റ് ഭരണം നമ്മുടെ കൊച്ചു കേരളത്തിലാണുള്ളത്. പാർലമെന്ററി ജനാധിപത്യം നിലനിൽക്കുന്ന ഇന്ത്യയിൽ തെരഞ്ഞെടുപ്പിലൂടെ അധികാരമേറിയ കമ്യൂണിസ്റ്റു ഭരണമാണ് ഇവിടെ നിലനിലക്കുന്നത്. ദീർഘകാലം പശ്ചിമ ബംഗാളിൽ നിലനിന്ന കമ്യൂണിസ്റ്റു ഭരണം വീണ്ടും വരാനാകാത്ത വിധം തകർന്നതിനുശേഷം കേരളത്തിൽ മാത്രമാണ് അതിന്റെ അർത്ഥത്തിൽ കമ്യൂണിസ്റ്റ് ഭരണം നിലനിൽക്കുന്നത്.

രണ്ടാം തവണയും തുടർച്ചയായി അധികാരത്തിൽ വരാൻ കഴിഞ്ഞതിന്റെ ധാർഷ്ട്യം പ്രത്യക്ഷത്തിൽ, പ്രത്യേകിച്ച് നേതൃത്വത്തിന്റെ ഭാഗത്ത്, കാണാം. അതാകട്ടെ, ലോകമെങ്ങും മാറിയിട്ടും കൈവിടാത്ത കമ്യൂണിസ്റ്റ് രാഷ്ട്രീയ സംസ്കാരത്തിന്റെ ഭാഗവുമാണ്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ, അതും മുന്നണി രാഷ്ട്രീയത്തിൽ നിൽക്കുന്നതുകൊണ്ടുമാത്രം പ്രതിപക്ഷ ബഹുമാനം പാലിക്കാൻ അത് തയ്യാറാകുന്നു. പക്ഷേ പാർട്ടിക്കുള്ളിൽ ഭിന്നാഭിപ്രായങ്ങളെ അംഗീകരിക്കാൻ വിസമ്മതിക്കുന്ന ഫാഷിസ്റ്റു രീതി തുടരുകയും ചെയ്യുന്നു. സോഷ്യൽ ഫാഷിസ്റ്റ് ശൈലിയിൽനിന്ന് മുക്തി നേടാൻ ആ പാർട്ടിക്ക് താല്പര്യമില്ലെന്ന് വ്യക്തം. ഇതാകട്ടെ, ഇന്ത്യയുടെ മറ്റു പല ഭാഗത്തും നടക്കുന്ന ജനാധിപത്യ മുന്നേറ്റങ്ങളിൽപങ്കാളിയാകാനോ ഇടപെടാനോ കഴിയാത്തവിധം കേരളത്തെ പിറകോട്ടു പിടിച്ചുനിർത്തുന്നുമുണ്ട്. മാത്രമല്ല, കേരളത്തിൽ നടന്ന മനുഷ്യാവകാശ ധ്വംസനങ്ങളെ പൊതുസമൂഹത്തിൽനിന്ന് അകറ്റി നിർത്താനും ഈ കമ്യൂണിസ്റ്റ് രീതി പ്രയോഗിക്കുന്നു.

രണ്ടാം തവണയും തുടർച്ചയായി അധികാരത്തിൽ വരാൻ കഴിഞ്ഞതിന്റെ  ധാർഷ്ട്യം പ്രത്യക്ഷത്തിൽ, പ്രത്യേകിച്ച് നേതൃത്വത്തിന്റെ  ഭാഗത്ത്, കാണാം.
രണ്ടാം തവണയും തുടർച്ചയായി അധികാരത്തിൽ വരാൻ കഴിഞ്ഞതിന്റെ ധാർഷ്ട്യം പ്രത്യക്ഷത്തിൽ, പ്രത്യേകിച്ച് നേതൃത്വത്തിന്റെ ഭാഗത്ത്, കാണാം.

ഇടതുമുന്നണി ഭരണത്തിൻ കീഴിൽ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടൽ കൊലയുടെ മറവിൽ ഏഴെട്ടു ചെറുപ്പക്കാരാണ് കൊല്ലപ്പെട്ടത്. എല്ലാവരേയും അറസ്റ്റുചെയ്ത ശേഷം വെടിവെച്ച് കൊല്ലുകയായിരുന്നു എന്നുപോലും ചില റിപ്പോർട്ടുകൾ പറയുന്നു.

കോഴിക്കോട് ഇടതു രാഷ്ട്രീയചായ്‌വുള്ള രണ്ടു വിദ്യാർത്ഥികൾ മാവോയുടെ പുസ്തകങ്ങൾ കൈവശം വെച്ചതിന് അറസ്റ്റ് ചെയ്യപ്പെടുകയും അവരുടെമേൽ യു.എ. പി. എ ചുമത്തി ജാമ്യമില്ലാ വാറന്റിൽ അറസ്റ്റു ചെയ്ത് ജയിലിലടച്ചതും ഇതേ രാഷ്ട്രീയ സമീപനത്തിന്റെ തുടർച്ചയാണ്.

ജനാധിപത്യം നേരിടുന്ന മൂന്നു വെല്ലുവിളികളെപ്പറ്റി ഒരു ചർച്ച ആരംഭിക്കാൻവേണ്ടി മാത്രമാണ് ഈ കുറിപ്പ്. ഇത് എഴുതുമ്പോൾ, ഈ മൂന്നു യാഥാർത്ഥ്യങ്ങളിലേക്കും ഏതെങ്കിലും വിധത്തിൽ തുറന്നിട്ട ഒരു സമൂഹം കേരളീയരുടെതാണ് എന്ന് ആലോചിക്കുമ്പോൾ, പ്രശ്നത്തിന്റെ ഗൗരവം മനസിലാകും: നമ്മൾ, കേരളീയർ, അത് എത്രമാത്രം ഗൗരവത്തിൽ എടുക്കുന്നുവെന്നത് മറ്റൊരു വസ്തുതയും.


Summary: K Venu on Military Fascism, Religious Fascism and Communist Fascism, Challenges faced by Democracy. Analysing Indian context in connection with GN Saibaba's death.


കെ.വേണു

കേരളത്തിലെ നക്സൽ പ്രസ്ഥാനത്തിന്റെ പ്രോദ്ഘാടകരിൽ ഒരാൾ​, കമ്യൂണിസ്​റ്റ്​ സൈദ്ധാന്തികൻ, എഴുത്തുകാരൻ. രാഷ്​ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി തടവുശിക്ഷ അനുഭവിച്ചു. പ്രപഞ്ചവും മനുഷ്യനും, വിപ്ലവത്തിന്റെ ദാർശനിക പ്രശ്നങ്ങൾ, ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ജനാധിപത്യ സങ്കൽപം, ഒരു ജനാധിപത്യവാദിയുടെ വീണ്ടുവിചാരങ്ങൾ തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

Comments