പ്രവാസികൾക്കായുള്ള ICW ഫണ്ട് കേന്ദ്ര സർക്കാർ ചെലവാക്കാത്തത് എന്തുകൊണ്ട്?

പ്രവാസികൾക്കായുള്ള ICW ഫണ്ട് കേന്ദ്ര സർക്കാർ ചെലവാക്കാത്തത് എന്തുകൊണ്ട്?. മനാമയിൽ നിന്ന് മാധ്യമ പ്രവർത്തകൻ കെ.ടി. നൗഷാദ് പറയുന്നു

മലയാളികളടക്കമുള്ള പ്രവാസി ഇന്ത്യക്കാർ നാട്ടിലേക്ക് വരുന്നതിന് സാമ്പത്തികമായും അല്ലാതെയും വലിയ പ്രയാസമനുഭവിക്കുന്ന കാലമാണ്. കൊറോണ വ്യാപനം മൂലം ജോലി നഷ്ടപ്പെട്ടവരുടെ എണ്ണവും ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുന്നവരുടെ എണ്ണവും വളരെ കൂടുതലാണ്. ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനുൾപ്പെടെയുള്ള കാര്യങ്ങൾക്കായി രൂപീകരിച്ചിട്ടുള്ളതാണ് ICWF (Indian Community Welfare Fund). പാസ്പോർട്ട് പുതുക്കൽ, വിസ അനുവദിക്കൽ തുടങ്ങിയ കാര്യങ്ങൾ ചെയ്യുമ്പോൾ പ്രവാസികളിൽ നിന്ന് സർവ്വീസ് ചാർജ്ജായി ഈടാക്കിയ തുകയാണ് ഈ ഫണ്ടിലുള്ളത്. 2009 മുതൽ നിലവിലുള്ള ഫണ്ടിൽ ഇപ്പോൾ എത്ര പണം ഉണ്ട്? എന്തുകൊണ്ട് ഈ പണം കേന്ദ്ര സർക്കാർ പ്രവാസികൾക്ക് നാട്ടിലെത്താനുള്ള ഫ്ലൈറ്റ് ടിക്കറ്റിന് പോലും ചെലവാക്കുന്നില്ല തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കുകയാണ് ബഹറൈൻ മനാമയിലെ മാധ്യമ പ്രവർത്തകനായ കെ.ടി. നൗഷാദ്. വിഷമകാലത്ത് എങ്ങനെയെങ്കിലും നാട്ടിലെത്താൻ ശ്രമിക്കുന്ന മലയാളികളടക്കമുള്ള പ്രവാസികളിൽ നിന്ന് വിമാനക്കമ്പനികൾ ഇരട്ടി ചാർജ്ജ് ഈടാക്കുകയാണിപ്പോൾ. ഇതിനെതിരെ പ്രവാസികൾക്ക് പ്രതിഷേധം ഉയർത്തേണ്ടി വന്നിരിക്കുകയാണ്. ഈ ഘട്ടത്തിൽ പോലും ഐ.സി. ഡബ്ല്യു ഫണ്ട് വിനിയോഗിക്കാൻ തയ്യാറാവാത്ത കേന്ദ്ര സർക്കാരിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരിക്കുകയാണ്.

Comments