പൗരത്വ ഭേദഗതി നിയമം: സ്റ്റേ ഇല്ല, മറുപടിക്ക് കേന്ദ്രത്തിന് മൂന്നാഴ്ച സമയം

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ തിടുക്കപ്പെട്ട് സി.എ.എ നടപ്പാക്കാനുള്ള കേന്ദ്ര നടപടി ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് കപിൽ സിബൽ വാദിച്ചു.

Think

പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്ത് സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജികളിൽ കേന്ദ്ര സർക്കാരിന് മറുപടി നൽകാൻ സമയം നൽകി സുപ്രീംകോടതി. മൂന്നാഴ്ചയക്കകം മറുപടി നൽകാനാണ് നിർദേശം. എന്നാൽ ഇടക്കാല സ്റ്റേ അനുവദിച്ചില്ല. മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്ര സർക്കാർ നാലാഴ്ച സമയം തേടിയെങ്കിലും മൂന്നാഴ്ചയ്ക്കകം മറുപടി നൽകാൻ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് നിർദേശിച്ചു.

മുസ്‌ലിം ലീഗ്, ഡി വൈ എഫ് ഐ, അസം സ്റ്റുഡന്റ് യൂണിയൻ, കേരള സർക്കാർ, തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര, കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന ജയറാം രമേശ്, എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻഒവൈസി, സന്നദ്ധ സംഘടനകൾ, നിയമ വിദ്യാർഥികൾ എന്നിവരടക്കം നൽകിയ 237 ഹർജികളാണ് കോടതിയുടെ പരിഗണനയ്ക്കെത്തിയത്. ഏപ്രിൽ ഒമ്പതിന് കേസ് വീണ്ടും പരിഗണിക്കും.

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ തിടുക്കപ്പെട്ട് സി.എ.എ നടപ്പാക്കാനുള്ള കേന്ദ്ര നടപടി ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് കപിൽ സിബൽ വാദിച്ചു. പൗരത്വ ഭേദഗതി നിയമം ഒരാളുടേയും പൗരത്വം എടുത്തു കളയില്ല എന്നായിരുന്നുവെന്ന് കേന്ദ്ര സർക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത വിശദീകരിച്ചു.

ക്ലിക്ക് ചെയ്തു വായിക്കാം :
പൗരത്വഭേദഗതി നിയമം: വസ്തുതകളും വിമർശനങ്ങളും

Comments