ഹരിയാനയിൽ 25 ലക്ഷം വോട്ടുകളുടെ അട്ടിമറിയെന്ന് രാഹുൽ, ബ്രസീലിയൻ മോഡലിന് 10 ബൂത്തിലായി 22 വോട്ട്

കോൺഗ്രസ് ജയിക്കുമെന്ന് രാജ്യത്തെ എല്ലാ എക്സിറ്റ് പോളുകളും ഒരുപോലെ പ്രവചിച്ച ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ എന്താണ് സംഭവിച്ചത്? ബി.ജെ.പി നടത്തിയത് വ്യാപകമായ വോട്ട്കൊള്ളയെന്ന് രാഹുൽ ഗാന്ധി. തെളിവുകൾ നിരത്തിയാണ് രാഹുൽ പുതിയ വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നത്.

News Desk

രിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ നടന്ന വ്യാപക വോട്ട് കൊള്ളയുടെ തെളിവുകൾ പുറത്തുവിട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. “25 ലക്ഷം വോട്ടുകളുടെ അട്ടിമറിയാണ് ഹരിയാനയിൽ നടന്നത്. ഒരു സംസ്ഥാനത്തെ തെരഞ്ഞെടുപ്പിനെ തന്നെ മൊത്തമായി അട്ടിമറിക്കുകയാണ് ബി.ജെ.പി ചെയ്തത്. ഹരിയാനയിൽ കോൺഗ്രസ് ജയിക്കുമെന്നായിരുന്നു അഭിപ്രായ സർവേകൾ പ്രവചിച്ചിരുന്നത്. എന്നാൽ കോൺഗ്രസ് ജയം തടയാൻ ബി.ജെ.പി അട്ടിമറി നടത്തി,” രാഹുൽ പറഞ്ഞു. വോട്ട് ചോരിയിൽ കൂടുതൽ വെളിപ്പെടുത്തൽ ഉണ്ടാവുമെന്ന് നേരത്തെ രാഹുൽ പറഞ്ഞിരുന്നു. പുതിയ വെളിപ്പെടുത്തലുകളെ ഹരിയാന ഹൈഡ്രജൻ ബോംബെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

ഒരേ ആളുടെ ചിത്രം ഉപയോഗിച്ച് നിരവധി പേരുകളിലും വിലാസങ്ങളിലുമായി വോട്ട് ചെയ്തുവെന്ന് രാഹുൽ പറഞ്ഞു. ഇതിൻെറ തെളിവുകളും അദ്ദേഹം നിരത്തി. ബ്രസീലിയൻ മോഡലിൻെറ ചിത്രം ഉപയോഗിച്ച് പത്ത് ബൂത്തുകളിലായി 22 തവണ വോട്ട് ചെയ്തെന്ന് രാഹുൽ പറഞ്ഞു. മറ്റൊരു സ്ത്രീയുടെ ഫോട്ടോ ഉപയോഗിച്ച് 100 തവണ വോട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം തെളിവുകൾ നൽകിക്കൊണ്ട് വിശദീകരിച്ചു. ഒരേ ഫോട്ടോ ഉപയോഗിച്ച് രണ്ട് ബൂത്തുകളിലായി 223 വോട്ടുകൾ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിൽ കേന്ദ്രീകൃതമായി വ്യാപക വോട്ട് കൊള്ളയാണ് നടന്നതെന്ന് രാഹുൽ വിശദീകരിച്ചു.

ഹരിയാനയിൽ ആകെയുള്ള 2 കോടിയിൽ 25 ലക്ഷം കള്ളവോട്ടുകളായിരുന്നു. എട്ടിലൊരു കള്ളവോട്ട് ഇവിടെ നടന്നു. തെരഞ്ഞെടുപ്പ് കമ്മീഷനും വോട്ട് ചോരിയിൽ പങ്കുണ്ടെന്ന ആരോപണം രാഹുൽ ആവർത്തിച്ചു. ബിഹാറിൽ തെരഞ്ഞെടുപ്പ് പുരോഗമിക്കവേയാണ് രാഹുൽ പുതിയ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുന്നത്. ഹരിയാനയിൽ 5,21,619 ഡൂപ്ലിക്കേറ്റ് വോട്ടർമാരുണ്ടായി. 93,174 വ്യാജ വിലാസങ്ങളും 19 ലക്ഷം ബൾക്ക് വോട്ടർമാരും ഉണ്ടായെന്ന് രാഹുൽ പറഞ്ഞു. തെരഞ്ഞെടുപ്പിന് മുന്നോടിയായി ഏകദേശം 3.5 ലക്ഷം പേരെ വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്തിരുന്നു. ഇതിൽ ഭൂരിപക്ഷവും കോൺഗ്രസ് വോട്ടർമാരായിരുന്നു. ഇങ്ങനെ ഒരു സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയെ ആകമാനം അട്ടിമറിക്കുകയാണ് ബി.ജെ.പി ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. ജയിക്കാനുള്ള എല്ലാ സംവിധാനങ്ങളും തങ്ങളുടെ കയ്യിലുണ്ടെന്ന് പറയുന്ന ഹരിയാന മുഖ്യമന്ത്രി ന്യായബ് സിങ് സെയ്നിയുടെ വീഡിയോയും രാഹുൽ തൻെറ വാർത്താസമ്മേളനത്തിൽ പങ്കുവെച്ചു. കേരള ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണൻെറ വീഡിയോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

ഒരേ ആളുടെ ചിത്രം ഉപയോഗിച്ച് നിരവധി പേരുകളിലും വിലാസങ്ങളിലുമായി വോട്ട് ചെയ്തുവെന്ന് രാഹുൽ പറഞ്ഞു. ഇതിൻെറ തെളിവുകളും അദ്ദേഹം നിരത്തി. ബ്രസീലിയൻ മോഡലിൻെറ ചിത്രം ഉപയോഗിച്ച് പത്ത് ബൂത്തുകളിലായി 22 തവണ വോട്ട് ചെയ്തെന്ന് രാഹുൽ പറഞ്ഞു.
ഒരേ ആളുടെ ചിത്രം ഉപയോഗിച്ച് നിരവധി പേരുകളിലും വിലാസങ്ങളിലുമായി വോട്ട് ചെയ്തുവെന്ന് രാഹുൽ പറഞ്ഞു. ഇതിൻെറ തെളിവുകളും അദ്ദേഹം നിരത്തി. ബ്രസീലിയൻ മോഡലിൻെറ ചിത്രം ഉപയോഗിച്ച് പത്ത് ബൂത്തുകളിലായി 22 തവണ വോട്ട് ചെയ്തെന്ന് രാഹുൽ പറഞ്ഞു.

ഹരിയാനയിൽ കഴിഞ്ഞ വർഷം നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വലിയ വിജയപ്രതീക്ഷ ഉണ്ടായിരുന്നു. സംസ്ഥാനത്ത് കോൺഗ്രസ് വലിയ തിരിച്ചുവരവ് നടത്തുമെന്ന് എക്സിറ്റ് പോളുകൾ പ്രവചിച്ചിരുന്നു. ആകെയുള്ള 90 സീറ്റിൽ 46 സീറ്റാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടിയിരുന്നത്. 50-60 സീറ്റുകളാണ് കോൺഗ്രസിന് മിക്ക സർവേകളും പ്രവചിച്ചത്. എൻ.ഡി.ടി.വി, ടൈംസ് നൗ, ന്യൂസ് 24- ചാണക്യ, റിപ്പബ്ലിക് ടി.വി- പി മാർക്, ന്യൂസ് 18 തുടങ്ങീ എല്ലാ പ്രധാന സർവേകളും കോൺഗ്രസിന് വിജയമാണ് പ്രവചിച്ചിരുന്നത്. പത്ത് വർഷം തുടർച്ചയായി ഭരിച്ച എൻ.ഡി.എക്കെതിരെ സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ഉണ്ടെന്നായിരുന്നു വിലയിരുത്തലുകൾ. കർഷകസമരവും ഗുസ്തിതാരങ്ങളുടെ സമരവും ദലിതരടക്കമുള്ള അടിസ്ഥാന ജനവിഭാഗങ്ങളുടെ പ്രശ്നങ്ങളുമെല്ലാം തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ചർച്ചയായിരുന്നു. ഇതെല്ലാം ബി.ജെ.പിക്ക് എതിരായിരുന്നു. വോട്ടെണ്ണലിൻെറ തുടക്കത്തിൽ വരെ കോൺഗ്രസിന് മേൽക്കൈ ഉണ്ടായിരുന്നു. മിക്ക മാധ്യമങ്ങളും കോൺഗ്രസ് വിജയത്തിലേക്ക് എന്ന നിലയിലാണ് ആദ്യഘട്ടത്തിൽ വാർത്തകളും പുറത്ത് വിട്ടിരുന്നു. എന്നാൽ ഫലം വന്നപ്പോൾ കാര്യങ്ങളെല്ലാം മാറിമറിയുന്ന കാഴ്ചയാണ് കണ്ടത്. 90-ൽ 48 സീറ്റ് നേടിയാണ് എൻ.ഡി.എ അധികാരം പിടിച്ചത്. കോൺഗ്രസിന് 37 സീറ്റുകളാണ് ലഭിച്ചത്.

Comments