സാമൂഹിക നീതിയുടെ രാഷ്ട്രീയവും സാമ്പത്തികം എന്ന ഘടകവും

സാമൂഹിക സംവരണത്തിലൂടെ ചുരുങ്ങിയ സമയം കൊണ്ട് സാമൂഹിക പിന്നാക്കാവസ്ഥ പരിഹരിക്കപ്പെടുമെന്നും അങ്ങനെ സംവരണം ആവശ്യമില്ലാതായി വരുമെന്നുമാണ് ഡോ. അംബേദ്കർ ചൂണ്ടിക്കാണിച്ചിരുന്നത്. എന്നാൽ, 70 വർഷം കഴിഞ്ഞിട്ടും ഇതേ പ്രശ്‌നം ശക്തമായി നിലനിൽക്കുകയാണ്. ഒരു തലമുറയിലെ കുറെ പേർക്ക് ജോലി കിട്ടിയതുകൊണ്ട് അടുത്ത തലമുറയുടെ പ്രശ്‌നം പരിഹരിക്കപ്പെടുന്നില്ല. മുമ്പ്, സാമൂഹികമായ അടിച്ചമർത്തലിനെ മാത്രം ഉദ്ദേശിച്ചിരുന്നിടത്ത് ഇപ്പോൾ, സാമ്പത്തികമായ അവസ്ഥ കൂടി പരിഗണിക്കേണ്ടിവരുന്നുണ്ട്. അതുകൊണ്ട് സാമ്പത്തികം കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു പരിഹാരത്തിലേക്കാണ് പോകേണ്ടത്.

കെ. വേണുവുമായി കെ. കണ്ണൻ സംസാരിക്കുന്നു.


കെ.വേണു

കേരളത്തിലെ നക്സൽ പ്രസ്ഥാനത്തിന്റെ പ്രോദ്ഘാടകരിൽ ഒരാൾ​, കമ്യൂണിസ്​റ്റ്​ സൈദ്ധാന്തികൻ, എഴുത്തുകാരൻ. രാഷ്​ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി തടവുശിക്ഷ അനുഭവിച്ചു. പ്രപഞ്ചവും മനുഷ്യനും, വിപ്ലവത്തിന്റെ ദാർശനിക പ്രശ്നങ്ങൾ, ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ജനാധിപത്യ സങ്കൽപം, ഒരു ജനാധിപത്യവാദിയുടെ വീണ്ടുവിചാരങ്ങൾ തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

കെ. കണ്ണൻ

ട്രൂകോപ്പി എക്സിക്യൂട്ടീവ് എഡിറ്റർ.

Comments