കേരളത്തിലുള്ളത്
പൊളിറ്റിക്കല്‍ കോര്‍പ്പറേറ്റ്,
ഓര്‍ഗനൈസ്ഡ് റിലീജിയസ്
സിന്‍ഡിക്കേറ്റ്
കേരളത്തിലുള്ളത് പൊളിറ്റിക്കല്‍ കോര്‍പ്പറേറ്റ്, ഓര്‍ഗനൈസ്ഡ് റിലീജിയസ് സിന്‍ഡിക്കേറ്റ്
നമ്മുടെ ഉത്തരവാദിത്തം എന്നു പറയുന്നത്, കുട്ടിക്കാലത്ത് കേട്ട ബൈബിളിന്റെയും ഖുര്‍ആന്റെയുമൊക്കെ സ്വാധീനത്തിന് അപ്പുറത്തേക്ക് ഭരണഘടനയോടുള്ള കമ്മിറ്റ്‌മെന്റായി മാറണം. അങ്ങനെ മാറുമ്പോള്‍ മരിച്ചാല്‍ നിങ്ങള്‍ തെമ്മാടിക്കുഴിയില്‍ പോയി കിടക്കേണ്ടി വരുമായിരിക്കും. പക്ഷേ അതുതന്നെയായിരിക്കണം ജേണലിസ്റ്റുകളുടെ റസ്‌പോണ്‍സിബിലിറ്റിയെന്നാണ് എന്റെ വിശ്വാസം- ജേണലിസ്റ്റും എഴുത്തുകാരനും കോണ്‍ഫ്‌ലുവന്‍സ് മീഡിയയുടെ സ്ഥാപകനുമായ ജോസി ജോസഫ് എഴുതുന്നു. തിങ്ക് നൽകിയ പത്തുചോദ്യങ്ങൾക്ക് 22 മാധ്യമപ്രവർത്തകരാണ് നിലപാട് വ്യക്തമാക്കിയത്. ഇതോടൊപ്പം, മാധ്യമപ്രവർത്തകരുടെ പേരിൽ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ കൂടുതൽ പ്രതികരണങ്ങൾ വായിക്കാം.
18 Aug 2020, 01:30 PM
മനില സി. മോഹന്‍ : മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരും ക്രൂരമായി വിമര്‍ശിക്കപ്പെടുകയാണ്. ആത്മവിമര്‍ശനപരമായിത്തന്നെ ഇതിനെ സമീപിക്കണം. എന്തുകൊണ്ട് മാധ്യമങ്ങള്‍ വിമര്‍ശിക്കപ്പെടുന്നു എന്നാണ് തോന്നിയിട്ടുള്ളത്?
ജോസി ജോസഫ്: പോസ്റ്റ് ലിബറലൈസ്ഡ് വേള്‍ഡില്‍ കഴിഞ്ഞ മുപ്പതുവര്‍ഷമായി നമ്മുടെ മാധ്യമങ്ങള്‍ ഉണ്ടാക്കിവെച്ച ഒരു മോഡലുണ്ട്. പരസ്യവരുമാനത്തെ ആശ്രയിച്ചുള്ള ജേണലിസം മോഡല്‍. പരസ്യക്കാര്‍ വഴി ലഭിക്കുന്ന വരുമാനത്തില്‍ നിന്നാണ് നമ്മുടെ എല്ലാ മാധ്യമ കമ്പനികളും പ്രവര്‍ത്തിക്കുന്നത്. സബ്‌സ്‌ക്രിപ്ഷന്‍ റവന്യൂ വളരെ ചെറിയ തുക മാത്രമാണ്. ഈ മോഡലില്‍, എക്‌സ്‌പെന്‍സീവായ റിഗറസ് ജേണലിസം ചെയ്യാനുള്ള ഓപ്ഷന്‍ ഇല്ല. അതിനു പകരം നമ്മള്‍ കണ്ടുപിടിച്ച രണ്ടുമൂന്ന് കോണ്‍സെപ്ടുകള്‍ ഉണ്ട്. ഒന്ന്, പ്രിന്റിലാണെങ്കില്‍ ഗവണ്‍മെന്റിന്റെയും പൊളിറ്റിക്കല്‍ ക്ലാസിന്റെയും സ്റ്റേറ്റ്‌മെന്റുകള്‍ റീഹാഷ് ചെയ്യുന്ന രീതിയിലുള്ള ഒരു തരം റിപ്പോര്‍ട്ടിങ്. ടിവിയിലാണെങ്കില്‍ സ്റ്റുഡിയോ ചര്‍ച്ചകളും ബ്രെയ്ക്കിങ് ന്യൂസ് എന്ന പേരിലുള്ള ബൈറ്റ് ജേണലിസവും കൂടിയാണ്. ലോകത്തിലെവിടെയും ചെയ്യാവുന്ന ഏറ്റവും ചെലവുകുറഞ്ഞ മാധ്യമപ്രവര്‍ത്തന മോഡല്‍ ഇതാണ്. ഈ രണ്ടു മോഡല്‍ വെച്ചുകൊണ്ടുള്ള ബിസിനസാണ് നടന്നുകൊണ്ടിരിക്കുന്നത്. At best we are drafting the first version of the propaganda of the governments or corporations. We definitely are not writing the first draft of history.
ആര്‍തര്‍ മില്ലര്‍ പറഞ്ഞതുപോലെ, A good newspaper is a nation talking to itself എന്നതാണ് മീഡിയ എങ്കില്‍ We are definitely not talking to the nation, we are talking down at them, screaming at them, and drilling shrill propaganda and our own gloated egos into the masses. ഈ ഒരു മോഡല്‍ എല്ലാ ഭാഷയിലും എല്ലായിടത്തുമുണ്ട്. കേരളത്തില്‍ അത് വളരെ ശക്തമായിട്ടും വ്യക്തമായിട്ടും കാണാവുന്ന മോഡലാണ്. ഞാന്‍
കണ്ടിരിക്കുന്ന, വളരെ കുറഞ്ഞ മലയാളം ടി.വി ന്യൂസുകളില്‍പോലും ശ്രദ്ധിച്ച ഒരു കാര്യം, ടി.വി ഡിബേറ്റ് എന്നു പറയുന്നത് ഒരു ആര്‍ട്ടിഫിഷല്‍ ടെന്‍ഷന്‍ ഉണ്ടാക്കി ആങ്കര്‍ ഒരു മോറല്‍ ജഡ്ജ്‌മെന്റ് പാസാക്കി, അത് കണ്ടിരിക്കുന്ന സാധാരണക്കാരെ, അവര്‍ എന്തോ വലിയ മോറല്‍ വിക്ടറി നേടിയതുപോലുള്ള പ്രതീതി ഉണ്ടാക്കുന്ന ഒരു ഡ്രാമയാണ് നടക്കുന്നത്. മലയാളത്തിലും ഹിന്ദിയിലും ഇംഗ്ലീഷിലുമൊക്കെ ഇതുതന്നെയാണ് അവസ്ഥ. അതുകൊണ്ട് ജനങ്ങള്‍ നമ്മളെ, മാധ്യമപ്രവര്‍ത്തനത്തെ രൂക്ഷമായി വിമര്‍ശിക്കുന്നതില്‍ യാതൊരുവിധ തെറ്റുമില്ല.
Also Read:
എം.ജി.രാധാകൃഷ്ണന്‍ • സ്റ്റാന്‍ലി ജോണി • കെ.പി. സേതുനാഥ് • കെ.ജെ. ജേക്കബ് • അഭിലാഷ് മോഹന്‍ • ടി.എം. ഹര്‍ഷന്‍ • വി.പി. റജീന • ഉണ്ണി ബാലകൃഷ്ണന്‍ • കെ. ടോണി ജോസ് • രാജീവ് ദേവരാജ് • ഇ. സനീഷ് • എം. സുചിത്ര • ജോണ്‍ ബ്രിട്ടാസ് • വി.ബി. പരമേശ്വരന്‍ • വി.എം. ദീപ • വിധു വിന്‍സെന്‍റ് • വെങ്കിടേഷ് രാമകൃഷ്ണന്‍ • ധന്യ രാജേന്ദ്രന്‍ • ജോണി ലൂക്കോസ് • എം.വി. നികേഷ് കുമാര്‍ • കെ.പി. റജി
ചോദ്യം: ജേണലിസ്റ്റുകള്‍ക്ക് മറ്റ് തൊഴില്‍ മേഖലകളില്‍ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും പ്രിവിലേജുകള്‍ - സവിശേഷ അധികാരം ഉണ്ട് എന്ന് കരുതുന്നുണ്ടോ? മറിച്ച് സാമൂഹികവും രാഷ്ട്രീയവുമായ എന്തെങ്കിലും പ്രതിബദ്ധത ഉണ്ടെന്ന്?
ജേണലിസ്റ്റുകള്‍ക്ക് യാതൊരുവിധ പ്രിവിലേജിന്റെയും ആവശ്യമില്ലെന്ന്വിശ്വസിക്കുന്നയാളാണ് ഞാന്‍. അതുകൊണ്ട്, ഞാന്‍ എന്റെ കാറില്‍ പ്രസ് സ്റ്റിക്കര്‍ പതിക്കുകയോ ഗവണ്‍മെന്റ് അക്രഡിറ്റേഷന്‍ കാര്‍ഡ് ട്രാഫിക് പൊലീസ് ഓഫീസറെ കാണിച്ച് പേടിപ്പിക്കാന്‍ ശ്രമിക്കുകയോ ചെയ്യാറില്ല. പത്രപ്രവര്‍ത്തനം എന്നു പറയുന്നത് ഒരു ദുഃഖം നിറഞ്ഞ അന്തരീക്ഷത്തില്‍ കയറിച്ചെന്നിട്ട്, യാതൊരുവിധ സെന്‍സിറ്റിവിറ്റിയും ഇല്ലാതെ, അവിടെ ഇരുന്ന് കരയുന്ന, ഹൃദയം തകര്‍ന്ന മനുഷ്യന്റെ മുഖത്തേക്ക് മൈക്ക് കുത്തികയറ്റി നിങ്ങള്‍ക്ക് എങ്ങനെ തോന്നുന്നു എന്ന് ചോദിക്കുന്നതല്ല എന്നും ആ കാണുന്ന രംഗം യാതൊരുവിധത്തിലും അസ്വസ്ഥപ്പെടുത്താതെ അതിനെ കാഴ്ചക്കാരിലേക്കും വായനക്കാരിലേക്കും എത്തിക്കുകയെന്നതാണ് ജേണലിസം എന്നും വിശ്വസിക്കുന്നതുകൊണ്ട്, എനിക്കു തോന്നുന്നു, പ്രിവിലേജിന്റെയൊന്നും ആവശ്യമില്ല എന്ന്. ഉത്തരവാദിത്തം ഏറെയുണ്ട്. ഇന്ത്യന്‍ സാഹചര്യത്തില്‍ നോക്കുകയാണെങ്കില്‍ പത്രപ്രവര്‍ത്തകരുടെ ഉത്തരവാദിത്തം ഭരണഘടയോടുള്ള പ്രതിബദ്ധതയാണ്. ആ ഒരു പ്രതിബദ്ധതയെന്നത് പറയാന്‍ എളുപ്പമാണ്. പക്ഷേ ചെയ്യാന്‍ വളരെ ബുദ്ധിമുട്ടാണ്. പ്രത്യേകിച്ച്, ഇന്നത്തെ കാലഘട്ടത്തില്‍. ആര്‍ട്ടിക്കിള്‍ 51 ല്‍ പറയുന്ന scientific temper വളര്‍ത്തണം എന്നതിനെ നമ്മള്‍ എങ്ങനെ അപ്‌ഹോള്‍ഡ് ചെയ്യും. 5000 വര്‍ഷങ്ങള്‍ക്കുമുമ്പ് ഗണപതിക്കു പ്ലാസ്റ്റിക് സര്‍ജറി നടന്നെന്ന് നമ്മുടെ പ്രധാനമന്ത്രി പറയുന്ന, പ്രധാനമന്ത്രിയുടെ അടുത്ത സുഹൃത്തായ ബാബ രാംദേവ് കോവിഡിനെ പ്രതിരോധിക്കാന്‍ മരുന്ന് നിര്‍മ്മിച്ചെന്നു പറയുന്ന ഒരു പൊളിറ്റിക്കല്‍ അന്തരീക്ഷത്തില്‍, ഇന്ത്യയില്‍ ഏറ്റവുമധികം സ്വാധീനമുള്ള പൊളിറ്റിക്കല്‍ പാര്‍ട്ടിയും അതില്‍പ്പെട്ട മറ്റ് സംഘടനകളും വളരെ അഗ്രസീവായി, സയിന്റിഫിക് ടെമ്പര്‍ ഇല്ലാത്ത മതവിശ്വാസങ്ങളുമൊക്കെ പ്രചരിപ്പിക്കുന്ന കാലഘട്ടത്തില്‍ ഭരണഘടനയെ അപ്‌ഹോള്‍ഡ് ചെയ്യുകയെന്ന ജേണലിസ്റ്റിക് റസ്‌പോണ്‍സബിലിറ്റി പാലിക്കുന്നത് കുറച്ചു ബുദ്ധിമുട്ടുതന്നെയാണ്.
ഭരണഘടനയുടെ കണ്ണിലൂടെ നോക്കുകയാണെങ്കില്‍ ഇന്നത്തെ മാധ്യമങ്ങള്‍ കാണിക്കുന്ന sense of fairness ഉം misplaced ആണ്. ഉദാഹരണത്തിന് ഒരു കമ്മ്യൂണിസ്റ്റുകാരനെയും ഒരു കോണ്‍ഗ്രസുകാരനെയും ബി.ജെ.പിക്കാരനെയും വിളിച്ചിരുത്തി, അവര്‍ക്ക് തുല്യസമയം വീതിച്ചുകൊടുക്കുന്നതാണ് fairness എന്ന ഒരു തെറ്റായ കാലഘട്ടത്തിലാണ് നമ്മുടെ മീഡിയ ഇന്നുള്ളത്. അങ്ങനെയല്ല, നമ്മള്‍ കൊടുക്കുന്ന സ്ഥാനത്ത് ഇരുന്നുകൊണ്ട് അത് കോണ്‍ഗ്രസ് കാരനായാലും ബി.ജെ.പിക്കാരനായാലും കമ്മ്യൂണിസ്റ്റുകാരനായാലും ആരായാലും സമൂഹത്തില്‍ വിദ്വേഷം പടര്‍ത്താനോ നമ്മളോട് പച്ചക്ക് നുണ പറയുവാനോ സയിന്റിഫിക് ടെമ്പറമെന്റില്ലാതെ അഗ്രസീവ് ഐഡിയകള്‍ പ്രചരിപ്പിക്കുകയോ ആണ് ചെയ്യുന്നതെങ്കില്‍, and if we are offering them uninterrupted time and space, നമ്മള്‍ അവരുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമാകുകയാണ് ചെയ്യുന്നത്, മീഡിയ അല്ലാതെയാവുകയാണ്.
നമ്മുടെ ഉത്തരവാദിത്തം എന്നു പറയുന്നത്, കുട്ടിക്കാലത്ത് കേട്ട ബൈബിളിന്റെയും ഖുര്‍ആന്റെയുമൊക്കെ സ്വാധീനത്തിന് അപ്പുറത്തേക്ക് ഭരണഘടനയോടുള്ള കമ്മിറ്റ്‌മെന്റായി മാറണം. അങ്ങനെ മാറുമ്പോള്‍ മരിച്ചാല്‍ നിങ്ങള്‍ തെമ്മാടിക്കുഴിയില്‍ പോയി കിടക്കേണ്ടി വരുമായിരിക്കും. പക്ഷേ അതുതന്നെയായിരിക്കണം ജേണലിസ്റ്റുകളുടെ റസ്‌പോണ്‍സിബിലിറ്റിയെന്നാണ് എന്റെ വിശ്വാസം.
ചോദ്യം: നിഷ്പക്ഷ മാധ്യമ പ്രവര്‍ത്തനം എന്നൊന്നുണ്ടോ? ഉണ്ടെങ്കില്‍ / ഇല്ലെങ്കില്‍ അത് എങ്ങനെയാണ്?
നിഷ്പക്ഷ മാധ്യമ പ്രവര്‍ത്തനം എന്നൊന്നുണ്ടോ ഇല്ലയോ എന്ന ചോദ്യത്തിന് തിരിച്ചുചോദിക്കേണ്ട ഒന്ന്, നിഷ്പക്ഷത എന്നതുകൊണ്ട് എന്താണ് നിങ്ങള്‍ ഉദ്ദേശിക്കുന്നത് എന്നാണ്. ഒരു വശത്ത് ഒരുകൂട്ടം ആള്‍ക്കാര്‍ക്കെതിരെ അവരെ തല്ലിക്കൊല്ലണമെന്ന് പറയുന്ന കൂട്ടരും, മറുവശത്ത് ആ കൊലയ്ക്കുകൊടുക്കപ്പെടുന്നവരെ രക്ഷിക്കണമെന്ന് പറയുന്ന കൂട്ടരും. ഇവര്‍ രണ്ടുപേര്‍ക്കും തുല്യമായി നമ്മുടെ സ്റ്റുഡിയോയില്‍ സ്ഥാനം കൊടുക്കുന്നതാണോ നിഷ്പക്ഷത? അങ്ങനെയാണെങ്കില്‍ നിഷ്പക്ഷ മാധ്യമപ്രവര്‍ത്തനം എന്നു പറയുന്ന സംഭവമില്ല ഈ ലോകത്ത്. റുവാണ്ടയില്‍ 1993 ല്‍ കൂട്ടക്കൊലയ്ക്ക് മുമ്പായി എന്തായിരിക്കും നിങ്ങളുടെ നിഷ്പക്ഷത?. നമുക്കെല്ലാവര്‍ക്കും രാഷ്ട്രീയമുണ്ട്. എല്ലാ പുസ്തകവും പൊളിറ്റിക്കലാണ്. എല്ലാ ഐഡിയോളജിയും പൊളിറ്റിക്കലാണ്. നമ്മുടെ ഇംപാര്‍ഷ്യാലിറ്റിയെന്നു പറയുന്നത് ഒരു സമൂഹത്തിന്റെ മുന്നോട്ടുള്ള നടത്തത്തില്‍ അതിനെ എയ്ഡ് ചെയ്യുക, അതിനെ സപ്പോര്‍ട്ട് ചെയ്യുക, അതിനെ എനേബിള്‍ ചെയ്യുകയെന്നതാണ്. അതാണ് നമ്മുടെ ഉത്തരവാദിത്തം. ആ രീതിയില്‍ നോക്കുകയാണെങ്കില്‍ പത്രപ്രവര്‍ത്തനത്തില്‍ നിഷ്പക്ഷതയില്ല. കാരണം നിങ്ങള്‍ പറയുന്ന ഫെയര്‍നെസ്, ഒരു സമൂഹത്തില്‍ നിലനില്‍ക്കുന്ന രണ്ടുതരം ഒപ്പീനിയനും തുല്യമായ പ്രാധാന്യം കൊടുക്കുന്ന പ്ലാറ്റ്‌ഫോമായി മാറുന്നതാണ് മീഡിയ എന്നാണ് വിശ്വാസമെങ്കില്‍ എനിക്ക് ആ ജേണലിസത്തില്‍ വിശ്വാസമില്ല. ജോണ്‍ എഫ്. കെന്നഡിയ്ക്ക് പുലിറ്റ്‌സര്‍ അവാര്‍ഡ് കിട്ടിയ Profiles in Courage എന്ന പുസ്തകത്തില്‍ പറയുന്നതുപോലെ സമൂഹത്തിന്റെ മുന്നോട്ടുള്ള വളര്‍ച്ചയില്‍ പലപ്പോഴും നമുക്ക് അപ്രീതികരമായ സത്യവും വിളിച്ചു പറയുന്ന രാഷ്ട്രീയമുള്ളയാളാണ് നല്ല ജേണലിസ്റ്റ്. അല്ലാതെ സമൂഹത്തില്‍ എല്ലാവരേയും സുഖിപ്പിച്ചുകൊണ്ട് ആരെയും ബുദ്ധിമുട്ടിക്കാതെ അവിടെയും ഇവിടെയും തൊടാതെ സംസാരിക്കുകയും അതിനെ നിഷ്പക്ഷ നിരീക്ഷണമായി പെയിന്റ് ചെയ്യാന്‍ ശ്രമിക്കുന്നതും ജേണലിസമല്ല.
ചോദ്യം: ടെലിവിഷന്‍ ജേണലിസം മാധ്യമ രംഗത്ത് കൊണ്ടുവന്ന മാറ്റങ്ങള്‍ ഗുണപരമായിരുന്നോ?
ടെലിവിഷന്‍ ജേണലിസം ഇന്ത്യയില്‍ വന്നതിനുശേഷം ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്തു. പ്രത്യേകിച്ച് നമ്മുടെ സമൂഹത്തില്‍ മീഡിയ ലിറ്ററസി ഉണ്ടാക്കുന്നതില്‍ അത് വളരെ വിജയകരമായ പങ്കുവഹിച്ചു. എനിക്കു തോന്നുന്നു, ഇന്ത്യയിലെ 50-60 ശതമാനം വീടുകളിലും ടെലിവിഷനുണ്ട്. ഇന്ത്യയില്‍ ഏറ്റവുമധികം റീച്ചുള്ള മീഡിയ പ്ലാറ്റ്‌ഫോം ടെലിവിഷനാണ്. ഇന്ത്യയില്‍ ഒരുതരത്തിലുള്ള സാമൂഹിക അവബോധവും ജനാധിപത്യ അവബോധമുണ്ടാക്കുന്നതിലും ടെലിവിഷന്‍ ചാനലുകള്‍ കുറേക്കാലം നല്ലകാര്യങ്ങള്‍ ചെയ്തു. പക്ഷേ, ഇന്ന് ടെലിവിഷന്‍ ചാനലുകള്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെയും പ്ലൂരലിസ്റ്റിക് സൊസൈറ്റിയുടെയും ഭരണഘടനയുടെ മതേതര മൂല്യങ്ങളുടെയുമൊക്കെ ഏറ്റവും വലിയ ശത്രുക്കളായി മാറിയിരിക്കുകയാണ്. പ്രത്യേകിച്ച് ഹിന്ദി പോലെയുള്ള ഭാഷയില്‍, ഉത്തരേന്ത്യന്‍ ഹിന്ദി ഹൃദയഭൂമിയില്‍ ഹിന്ദി ബെല്‍റ്റിനെ അവര്‍ വിദ്വേഷത്തിന്റെ ചേമ്പര്‍ ആക്കിമാറ്റി. ആ ഒരു വര്‍ഗീയ വിദ്വേഷം ഉണ്ടാക്കിയെടുക്കുന്നതില്‍ നമ്മുടെ ടെലിവിഷന്‍ ചാനലുകളുടെ പങ്ക് വളരെ വലുതാണ്. ഒരുപക്ഷെ നാളെ ഒരുകാലത്ത് നമ്മുടെ ഈ ഭ്രാന്തൊക്കെ അടങ്ങി ഒതുങ്ങുമ്പോള്‍ ചരിത്രകാരന്മാര്‍ അതിനെ റുവാണ്ടന്‍ റേഡിയോയൊടൊക്കെ താരതമ്യം ചെയ്യാനുള്ള സാധ്യതയുണ്ട്.
ചോദ്യം: മതം/ കോര്‍പ്പറേറ്റുകള്‍ / രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവയുടെ നിയന്ത്രണത്തിലാണ് കേരളത്തിലെ ഭൂരിപക്ഷ മാധ്യമ പ്രവര്‍ത്തനം എന്ന് വിമര്‍ശിച്ചാല്‍? എന്താണ് അനുഭവം?
രാഷ്ട്രീയപാര്‍ട്ടികളും കോര്‍പ്പറേറ്റുകളും ഓര്‍ഗനൈസ്ഡ് മതങ്ങളുമൊക്കെ തന്നെയല്ലേ കേരളത്തിലെ പ്രധാനപ്പെട്ട പല മാധ്യമ സ്ഥാപനങ്ങളുടെയും ഉടമസ്ഥര്‍, അല്ലെങ്കില്‍ അവയെ നിയന്ത്രിക്കുന്നത്. ഇത്രയും ഓര്‍ഗനൈസ്ഡ് ആയ ക്രിമിനല്‍ സിന്‍ഡിക്കേറ്റുകള്‍ ഓപ്പറേറ്റ് ചെയ്യുന്ന കേരളത്തില്‍ പ്രത്യേകിച്ച് പൊളിറ്റിക്കല്‍ കോര്‍പ്പറേറ്റ്, ഓര്‍ഗനൈസ്ഡ് റിലീജിയസ് സിന്‍ഡിക്കേറ്റുള്ള സംസ്ഥാനത്ത് എന്തുകൊണ്ട് അതിനെപ്പറ്റി വിശദമായിട്ടുള്ള ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസമൊന്നും പുറത്തുവരുന്നില്ലയെന്ന ചോദ്യത്തിലുണ്ട് അതിന്റെ ഉത്തരവും. There is grand conspiracy of silence in Kerala society. അത് നമ്മുടെ ഓര്‍ഗനൈസ്ഡ് റിലീജിയന്‍സിനകത്തുള്ള പുഴുക്കുത്തലുകള്‍
മൂടിവെക്കുന്നതിനാണെങ്കിലും കോര്‍പ്പറേറ്റുകള്‍ക്കുള്ള അതിശക്തമായ ചോദ്യം ചെയ്യാനാവാത്ത അധികാരത്തെക്കുറിച്ചാണെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അകത്തുള്ള വ്യവസ്ഥാപിതമായ അഴിമതിയെക്കുറിച്ചാണെങ്കിലും ഗ്രാന്റ് കോണ്‍സ്പിരസി ഓഫ് സൈലന്‍സ് അവിടെ നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് കേരളത്തില്‍ ഒരേസയമത്ത് സ്വിറ്റ്‌സര്‍ലാന്റിനെപ്പോലെയുള്ള ഇകണോമിക് ഫ്‌ളറിഷും അട്ടപ്പാടിപോലുള്ള സബ് സഹാറന്‍ റീജിയനും ഒരുമിച്ച് നിലനില്‍ക്കുന്നത്. ഈയൊരു ക്രിമിനല്‍ കോണ്‍സ്പിരസികള്‍ തകര്‍ക്കാന്‍ ശക്തിയുള്ള മീഡിയ ഓര്‍ഗനൈസേഷന്‍സ് കേരളത്തില്‍ ഇല്ല എന്നത് യാഥാര്‍ത്ഥ്യമാണ്. ആ യാഥാര്‍ത്ഥ്യം കൊണ്ടുതന്നെയാണ് വീണ്ടും വീണ്ടും വളരെ എമ്പാരസിങ് ആയ സ്‌കാന്റല്‍സ് കണ്ടുകൊണ്ടിരിക്കുന്നത്.
ചോദ്യം: തൊഴിലിടത്തിലെ ലിംഗനീതിയെപ്പറ്റി സ്റ്റോറികള്‍ ചെയ്യുന്നവരാണ് നമ്മള്‍. ജേണലിസം മേഖലയില്‍ ലിംഗനീതി നിലനില്‍ക്കുന്നുണ്ടോ?
മറ്റു പല പ്രഫഷനുകളുംവെച്ച് നോക്കുകയാണെങ്കില്‍ സ്ത്രീകള്‍ക്ക് വളരെ പ്രാധാന്യമുള്ള മേഖലയാണ് ഇന്ത്യന്‍ മീഡിയ. പക്ഷേ ഇന്ത്യന്‍ മീഡിയയും ഇന്ത്യന്‍ സമൂഹത്തിലാണ് നിലനില്‍ക്കുന്നത്. നമ്മള്‍ സൗദി അറേബ്യയേയും അഫ്ഗാനിസ്ഥാനേയുംകാള്‍ സ്വല്പം ഭേദമായ ഒരു സമൂഹം മാത്രമാണ്. 23-24% മാത്രമാണ് വനിതകള്‍ക്ക് നമ്മുടെ ഫോര്‍മല്‍ വര്‍ക്ക് ഫോഴ്‌സില്‍ റപ്രസന്റേഷന്‍. ഇന്നും എനിക്കു തോന്നുന്നില്ല, ഗവണ്‍മെന്റ്, പി.ഐ.ബി (PIB) അക്രഡിറ്റേഷനുള്ള ഒരു ദളിത് പോലുമുണ്ടെന്ന്. അങ്ങനെ നോക്കുമ്പോള്‍ നമ്മള്‍ ഇന്നും അപ്പര്‍കാസ്റ്റും കുറച്ച് എലീറ്റ് മുസ്ലിം- ക്രിസ്ത്യന്‍ ആള്‍ക്കാരും ഡോമിനേറ്റ് ചെയ്യുന്ന ഒരു പ്രഫഷനാണിത്. അവിടെ വന്ന സ്ത്രീകളില്‍പോലും നല്ല ശതമാനം ഇങ്ങനത്തെ പ്രിവിലേജ് ബാക്ക്ഗ്രൗണ്ട് ഉള്ളവരാണ്. പക്ഷേ, അതിനെതിരെയുള്ള ട്രെന്റ് എന്നു പറയുന്നത്, പശ്ചിമബംഗാളും കേരളവുമൊക്കെ പോലെയുള്ള കൂടുതല്‍ സാക്ഷരതയുള്ള സ്ഥലങ്ങളില്‍ നിന്ന്, വളരെ സാധാരണ കുടുംബത്തില്‍ നിന്ന് നമ്മളെപ്പോലുള്ള ആളുകളൊക്കെ നാഷണല്‍ മീഡിയയില്‍ വരുന്നുണ്ട്. മീഡിയ വര്‍ക്ക് സ്‌പെയ്‌സില്‍ എന്നും എന്നെ ചൊടിപ്പിച്ചിട്ടുള്ള ട്രെന്റ് എന്നു പറയുന്നത്, ഈ ന്യൂസ്‌റൂമുകളെല്ലാം തന്നെ ഡോമിനേറ്റ് ചെയ്യുന്നത് ആണുങ്ങളാണ്. അങ്ങനെ ഡോമിനേറ്റ് ചെയ്യുന്ന ആണുങ്ങളില്‍ പലരും അവരുടെ സെക്ഷ്വല്‍ പൊളിറ്റിക്‌സ് വളരെ അഗ്രസീവായിട്ട് കളിക്കാറുണ്ട്. അതില്‍ പല പെണ്‍കുട്ടികളും നിശബ്ദരായിപ്പോകുന്നുണ്ട്. അവര്‍ കീഴടങ്ങുകയാണ്. ഞാനിത് പറയാനുള്ള കാരണം, 1997 തൊട്ട് ഞാന്‍ എം.ജെ. അക്ബറിന്റെ കൂടെ ഏഷ്യന്‍ ഏജില്‍ അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടര്‍ ആയിരുന്നു. കാര്‍ഗില്‍ സമയത്ത് ഏഷ്യന്‍ ഏജിന്റെ ഡിഫന്‍സ് കറസ്‌പോണ്ടന്റ് ആയിരുന്നു. എം.ജെ. അക്ബറിന്റെ കണ്ണിലുണ്ണിയായി അവിടെ ജോലി ചെയ്തിരുന്ന സമയത്ത് ഞാന്‍ അന്ന് കണ്ടതും അന്ന് എതിര്‍ത്തതും പിന്നീട് കണ്ടതും, എം.ജെ അക്ബര്‍ ഒരു exception അല്ലയെന്നാണ് എന്റെ തിയറി. ഒരുപാട് പുരുഷന്മാര്‍ അവരുടെ എഡിറ്റോറിയല്‍ അധികാരം പലതരത്തിലും സ്ത്രീകളെ അടിച്ചമര്‍ത്താനും ചൂഷണം ചെയ്യാനുമുളള ആയുധമായി ഉപയോഗിച്ചിരുന്നു. അത് തീരണമെന്നുണ്ടെങ്കില്‍ മാധ്യമ രംഗത്ത് നേതൃപദവികളിലേക്ക് കൂടുതല്‍ സ്ത്രീകള്‍ വന്നേപറ്റൂ. അതിനെ നമ്മള്‍ വലിയ തോതില്‍ പ്രോത്സാഹിപ്പിക്കണം. ഹിന്ദുവില്‍ മാലിനി പാര്‍ത്ഥസാരഥി എഡിറ്ററായിരുന്ന സമയത്ത് കുറച്ചുകാലം ഞാന്‍ അവരുടെ കൂടെ വര്‍ക്കു ചെയ്തിരുന്നു. അന്ന് എനിക്ക് തോന്നിയത്, അവര്‍ വന്നപ്പോള്‍ അതിന്റേതായ സുതാര്യതയും തുല്യതയും വന്നിരുന്നു. പെട്ടെന്ന് ഒരുപാട് മാറിയ ന്യൂസ് റൂം. അങ്ങനെയുളള കൂടുതല്‍ ലീഡേഴ്‌സ് വരണമെന്നുതന്നെയാണ് എന്റെ അഭിപ്രായം.
ചോദ്യം: ഈ മേഖലയില്‍ ഉയര്‍ന്ന തസ്തികകളില്‍ ഇരിക്കുന്നവര്‍ക്കൊഴികെ വേതന നിരക്കും പരിതാപകരമാണ്. എന്താണ് തോന്നിയിട്ടുള്ളത്?
നമ്മുടെ മീഡിയ മറ്റു സെക്ടറുകളെപ്പോലെ തന്നെയാണ്. അതായത് ഒരു ഫ്രീ മാര്‍ക്കറ്റിന്റെ വലിയ വീക്ക്‌നെസ് എന്നു പറയുന്നത്, അത് ടോപ്പ് ലെവലിലുള്ള അച്ചീവേഴ്‌സിനെയും അല്ലാത്തവരേയും വല്ലാതെ റിവാര്‍ഡ് ചെയ്യും. താഴോട്ട് പോകുമ്പോള്‍ ഒരു സ്റ്റീപ്പ് പിരമിഡിക്കല്‍ ആയിട്ടുള്ള ഡ്രോപ്പാണ് കാണുന്നത്. അത് എല്ലായിടത്തുമുണ്ട്. കേരളത്തിലൊക്കെ വളരെ നോട്ടീസബിള്‍ ആണ്. ശമ്പളം കൊടുക്കാതെയാണ് പല മാധ്യമങ്ങളും പലയിടത്തും ഓടിക്കൊണ്ടിരിക്കുന്നത്. ഇത് മാറേണ്ടത് തന്നെയാണ്. പക്ഷേ അത് മാറണമെന്ന് ഇന്ന് നമ്മള്‍ പറയുമ്പോള്‍ അത് മാറാത്തതിന്റെ ഒരു കാരണം മാര്‍ക്കറ്റിന്റെ സ്ട്രക്ചര്‍ മാത്രമല്ല, നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളെല്ലാം തന്നെ സാമ്പത്തികമായി സ്ട്രഗിള്‍ ചെയ്യുകയാണ്. പരസ്യമാര്‍ക്കറ്റുകള്‍ തകര്‍ന്നുകിടക്കുകയാണ്. അവര്‍ക്ക് കൃത്യമായ വരുമാനമില്ല. ഗവണ്‍മെന്റിന് സ്ലെയ്വറി ചെയ്താലേ പരസ്യം ലഭിക്കൂ എന്ന അവസ്ഥയാണ്. പക്ഷേ ആ ക്രൈസിസ് മാത്രം ഈ സാലറി സ്ട്രക്ചറിന് വിശദീകരണമല്ല. നമ്മുടെ സാലറി സ്ട്രക്ചറുകള്‍ ഭയങ്കരമായി തകര്‍ന്നുപോയത് 90കള്‍ക്കുശേഷമുള്ള ടെലിവിഷന്‍ ബൂമും അതിനുശേഷമുണ്ടായ ഇന്റര്‍നെറ്റ് ബൂമിലുമൊക്കെയാണ്. രണ്ട് തരം പത്രപ്രവര്‍ത്തകര്‍ ഇന്ത്യയില്‍ ഉണ്ടായിട്ടുണ്ട്. ഒന്ന് എലീറ്റ് ക്ലബ് ഓഫ് ജേണലിസ്റ്റ്. അവരുടെ ശമ്പളമൊക്കെ ഇവിടുത്തെ കോര്‍പ്പറേറ്റ് സാലറികളെ വെല്ലുന്നതാണ്. പിന്നെ അതിന് താഴെയുള്ള വര്‍ക്കിങ് ക്ലാസ് എന്നു പറയുന്ന ജേണലിസ്റ്റുകളും റിപ്പോര്‍ട്ടര്‍മാരും. അവരുടെ അവസ്ഥ വളരെ മോശമാണ്. അത് മാറേണ്ടതു തന്നെയാണ്.
ചോദ്യം: വ്യവസ്ഥാപിത മാധ്യമങ്ങളില്‍ സോഷ്യല്‍ മീഡിയയുടെ സ്വാധീനം എത്രത്തോളമുണ്ട്?
എസ്റ്റാബ്ലിഷ്ഡ് മീഡിയയില്‍ മാത്രമല്ല എല്ലാ മീഡിയയിലും സാമൂഹ്യമാധ്യമങ്ങളുടെ സ്വാധീനം വളരെയാണ്. സോഷ്യല്‍ മീഡിയ ജയൻറുകള്‍ ഇന്ന് നമ്മുടെ മീഡിയ നരേറ്റീവിനെ കണ്‍ട്രോള്‍ ചെയ്യുന്ന, ഒരുപക്ഷേ ദ മോസ്റ്റ് പവര്‍ഫുള്‍ ഫോഴ്‌സസാണ്. ഞാന്‍ പറയുന്നത് ഒരു മീഡിയ ബ്രാന്റിന്റെ റപ്യൂട്ടേഷന്‍ ഉണ്ടാക്കാനും തകര്‍ക്കാനും അതേവശത്ത് ആ മീഡിയ ബ്രാന്റിന്റെ ന്യൂസും വ്യൂസും ആംബ്ലിഫൈ ചെയ്യാനുമൊക്കെ സോഷ്യല്‍ മീഡിയയ്ക്ക് അതിഭയങ്കരമായ സ്വാധീനമുണ്ട്. നരേന്ദ്രമോദി സര്‍ക്കാര്‍ വന്നതിനുശേഷം ഞാന്‍ മെയിന്‍സ്ട്രീം ന്യൂസ് റൂമില്‍ കണ്ട രസകരമായ സംഭവം, പല സീനിയര്‍ റിപ്പോര്‍ട്ടര്‍മാരുടെയും അതായത് നാഷണല്‍ ഗവണ്‍മെന്റും അതിന്റെ പ്രധാന മന്ത്രാലയവും കവര്‍ ചെയ്യുന്ന റിപ്പോര്‍ട്ടര്‍മാരുടെ പ്രധാന ജോലിയെന്നു പറയുന്നത് ഗവണ്‍മെന്റിന്റെ സോഷ്യല്‍ മീഡിയ ഹാന്റിലുകള്‍ ശ്രദ്ധിക്കുകയെന്നതാണ്. കാരണം അവിടെയാണ് പ്രധാനപ്പെട്ട വാര്‍ത്തകളൊക്കെ പോസ്റ്റു ചെയ്യപ്പെടുക. ആ രീതിയിലും സോഷ്യല്‍ മീഡിയ സ്വാധീനമുണ്ട്.
നമ്മുടെ വാര്‍ത്തയ്ക്കുള്ള റീച്ചൊക്കെ എളുപ്പമാക്കുമെങ്കില്‍ സോഷ്യല്‍ മീഡിയ വേറൊരു തരത്തിലുള്ള മൊണോപ്പൊളി ആയിരിക്കുകയാണ്. ഇന്ന് ഫേസ്ബുക്കും ഗൂഗിളും ട്വിറ്ററും എന്നൊക്കെ പറയുന്നത് ലോകത്തിലെ ഏറ്റവും വലിയ ഇന്റലക്ച്വല്‍ മോഷ്ടാക്കള്‍ കൂടിയാണ്. അതുകൊണ്ട്, ആസ്‌ട്രേലിയയില്‍ നാം ഈയിടക്ക് കണ്ടതുപോലെയുള്ള സ്ട്രക്ചറല്‍ മാറ്റങ്ങള്‍, അതായത് ഫേസ്ബുക്കും ഗൂഗിളും വാട്‌സ്ആപ്പുമൊക്കെ മറ്റുമീഡിയയുടെ ന്യൂസ് ഉപയോഗിച്ചിട്ടാണ് അവരുടെ ബിസിനസ് ബില്‍ഡ് ചെയ്യുന്നതെങ്കില്‍ അതുവഴിയുണ്ടാക്കുന്ന വരുമാനം പങ്കുവെക്കാന്‍ ഉത്തരവാദിത്തപ്പെട്ടവരായി മാറേണ്ടതുണ്ട്. എങ്കില്‍ മാത്രമേ കുറച്ചുകൂടി ബാലന്‍സ്ഡ് ഫീല്‍ഡ് ഇവിടെ വരികയുള്ളൂ. Through most of history new technologies have enabled those in power, fascist elements, and that trend is very visible in the present too.
ചെയ്യുന്ന ജോലിയ്ക്കപ്പുറമുള്ള വായനകള്‍ക്ക് സമയം കിട്ടാറുണ്ടോ? ഏതാണ് ഏറ്റവും ഒടുവില്‍ വായിച്ച പുസ്തകം? അതെക്കുറിച്ച് പറയാമോ?
ഞാനെന്റെ അടുത്ത പുസ്തകത്തിന്റെ പണിയിലാണ്. അതുകൊണ്ട് കഴിഞ്ഞ ദിവസങ്ങളില്‍, ഒരുപക്ഷേ രണ്ടുമൂന്ന് മാസമായിട്ട് ഞാന്‍ വായിച്ചിരിക്കുന്ന പുസ്തകങ്ങള്‍ എല്ലാം തീവ്രവാദവുമായി ബന്ധപ്പെട്ടതാണ്. എന്റെ അടുത്ത പുസ്തകം തീവ്രവാദത്തെ ചുറ്റിപ്പറ്റിയുള്ളതാണ്. എന്റെ ആദ്യ പുസ്തകം പോലെ തന്നെ ഒരു കൗണ്ടര്‍ നരേറ്റീവ് ബില്‍ഡ് ചെയ്യാനുള്ള ശ്രമത്തിലാണ്. അതിന്റെ ഭാഗമായി ഞാന്‍ കഴിഞ്ഞദിവസം ചെയ്ത എക്‌സ്പിരിമെന്റുണ്ട്. അത് വളരെ ഇന്ററസ്റ്റിങ്ങായിട്ട് തോന്നി. ഞാന്‍ 90 കളിലെ കശ്മീരിനെ നോക്കുകയായിരുന്നു. ഓരോ മനുഷ്യരുടെയും കാഴ്ചപ്പാടിനെക്കുറിച്ച്. പണ്ട് എപ്പോഴോ വായിച്ച രണ്ട് പുസ്തകങ്ങളും വീണ്ടും വായിച്ചു. ഒന്ന് Besharat Peer എഴുതിയ Curfewed night. അവന്റെ കുട്ടിക്കാല ഓര്‍മ്മയാണ്. Besharat എന്റെ പഴയ സഹപ്രവര്‍ത്തകനാണ്. ഇപ്പോള്‍ ന്യൂയോര്‍ക്ക് ടൈംസിന്റെ എഡിറ്റ് പേജിലുണ്ട്. അതിന്റെയൊപ്പം രാഹുല്‍ പണ്ഡിതയുടെ Our moon has blood clots എന്ന പുസ്തകവും. ഇത് രണ്ടും പാരലല്‍ ആയി വായിച്ചു. കാരണം ബെഷാറത്തിനും രാഹുലിനും ഏകദേശം ഒരേ പ്രായമാണ്. ബെഷാറത്ത് അനന്ത്‌നാഗില്‍ ഒരു മുസ്ലിം കുടുംബത്തില്‍ ജനിച്ച് 90കളില്‍ കശ്മീരില്‍ പഠിച്ചുവളര്‍ന്നയാളാണ്. രാഹുല്‍ ശ്രീനഗറിലെ ഒരു ഹിന്ദു കുടുംബത്തില്‍ ജനിച്ചുവളരുകയും 13-ാമത്തെ വയസിൽ കുടുംബത്തോടൊപ്പം ജമ്മുവിലേക്ക് പാലായനം ചെയ്യേണ്ടിവന്നവരുമാണ്. ബെഷാറത്തിന് എന്താണ് ജിഹാദിനെക്കുറിച്ചും ഇന്‍സര്‍ജന്‍സിയെക്കുറിച്ചും ആദ്യമായി കേട്ടുതുടങ്ങിയതെന്ന് ഓര്‍മ്മയില്ല, പക്ഷേ, അദ്ദേഹത്തിന്റെ ആദ്യ ഓര്‍മ്മ ഒരു ജനുവരിമാസം വൈകുന്നേരും ബി.ബി.സിയില്‍ ശ്രീനഗറില്‍ 50ഓളം ആള്‍ക്കാരെ സി.ആര്‍.പി.എഫ് വെടിവെച്ചുകൊന്ന വാര്‍ത്തകേട്ട് അവരെല്ലാവരും കൂടി കരഞ്ഞതാണ്. പക്ഷേ രാഹുലിന്റെ ഓര്‍മ്മയെന്നു പറയുന്നത്, അതിനു മുമ്പുള്ള ദിവസം രാത്രി മോസ്‌കുകളില്‍ നിന്ന് അള്ളാഹു അക്ബര്‍ എന്ന മുദ്രാവാക്യം വരുമ്പോള്‍ അവിടെയുള്ള മുസ്ലിംകൾ പുറത്തിറങ്ങി ഉറക്കെ സംസാരിക്കുന്നതും ഹിന്ദുവീടുകള്‍ ആക്രമിക്കുന്നതുമൊക്കെയാണ്. വളരെ ഇന്ററസ്റ്റിങ്ങായി എനിക്കു തോന്നിയ എക്‌സര്‍സൈസാണിത്. In chaos we all have our own unique perspectives.
ഇന്ന് രാവിലെ, മനോരമയിലെ ഫോട്ടോഗ്രാഫറും എന്റെ സുഹൃത്തുമായ റസല്‍ ഷാഹുലിന്റെ രുചിമീന്‍ സഞ്ചാരം എന്ന പുസ്തകം ഞാന്‍ വാങ്ങിച്ചുവെച്ചിട്ടുണ്ട്. അത് വാങ്ങിക്കാന്‍ കാരണം ഞാനൊരു മീന്‍കൊതിയന്‍ ആയതുകൊണ്ടുകൂടിയാണ്.
ചോദ്യം: കോവിഡ് കാലം പല തരം തിരിച്ചറിവുകള്‍ നല്‍കുന്നുണ്ട്. പത്രത്തിന്റെ ടെലിവിഷന്‍ ന്യൂസ് ചാനലുകളുടെ അതിജീവന സാധ്യത എത്രയാണ്?
കോവിഡ്, ന്യൂസ് പേപ്പര്‍ ഇന്റസ്ട്രിയുടെ ബിഗിനിങ് ഓഫ് ദ എന്റ് വളരെ സ്പീഡ് അപ് ചെയ്തിട്ടുണ്ട്. ഒരുപക്ഷേ നമ്മള്‍ കാണുന്നതുപോലെയുള്ള ന്യൂസ്‌പേപ്പര്‍ ബിസിനസുകള്‍ കേരളം പോലെയുള്ള വളരെക്കുറച്ച് സമൂഹങ്ങളില്‍ ഒഴിച്ച് പെട്ടെന്ന് അവസാനിക്കാനിടയുണ്ട്. കേരളത്തില്‍ എന്തുകൊണ്ട് നിലനില്‍ക്കുമെന്നതിന് എന്റെയൊരു നിരീക്ഷണം പറയാം, കേരളത്തില്‍ പത്രവിതരണം എന്നു പറയുന്നത് പല കുടുംബങ്ങളിലും തലമുറകളായി കൈമാറിവരുന്ന ബിസിനസാണ്. പ്രത്യേകിച്ച് മനോരമയ്ക്കും മാതൃഭൂമിയ്ക്കുമൊക്കെ. കുടുംബപരമായി അറ്റാച്ച്‌മെന്റുള്ള ബിസിനസ് ആയതുകൊണ്ട് കോവിഡിലുണ്ടായ കുടിയേറ്റ പ്രതിസന്ധിയിലും മൂവ്‌മെന്റുകളിലുമൊന്നും അത് ഡിസ്‌റപ്ട് ആയിട്ടില്ല. പക്ഷേ, ഡല്‍ഹി, ബാംഗ്ലൂര്‍, ബോംബെ പോലുള്ള നഗരങ്ങളില്‍ പത്രവിതരണം തടസപ്പെട്ടിട്ടുണ്ട്. അതോടുകൂടി ഒരുപാട് പേര്‍ പത്രവായന നിര്‍ത്തി. ഇപ്പോള്‍ എന്റെ വീട്ടിലൊന്നും പത്രം വരാറില്ല. വായന ഡിജിറ്റലാണ്. അതുകൊണ്ട് ന്യൂസ് പേപ്പര്‍ എന്നു പറയുന്ന ബിസിനസ് കുത്തനെയുള്ള ഇടിവിലേക്ക് പോകുകയാണ്. പല മീഡിയ ഹൗസുകളും അവരുടെ യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവെക്കുകയാണ്. എന്റെ അറിവില്‍ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ന്യൂസ് പേപ്പര്‍ ഗ്രൂപ്പുകളില്‍ പോലും വെറും 30-40% റവന്യൂ റിക്കവറി ഇതുവരെ ആയിട്ടില്ല. അത്രയും ഡ്രോപ്പാണ് നടന്നത്. എട്ടുംപത്തും ലക്ഷം പ്രിന്റ് ചെയ്തിരുന്നിടത്ത് നാലോ അഞ്ചോ ലക്ഷംപോലും പ്രിന്റ് ചെയ്യുന്നില്ല. ടെലിവിഷന്‍, പ്രത്യേകിച്ച് നമ്മുടെ ഈ ടെറസ്റ്റിയല്‍ ചാനലുകള്‍, ഈ മോഡല്‍ ജേണലിസം തുടങ്ങുകയാണെങ്കില്‍ അതും അടച്ചുപൂട്ടാന്‍ അധികം സമയമെടുക്കില്ല. കൂടുതല്‍ വരുമാനമുള്ള ആളുകളെല്ലാം തന്നെ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലേക്ക് വളരെ പെട്ടെന്ന് മാറിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ സാറ്റലൈറ്റ് ചാനലുകള്‍, കേബിള്‍ നെറ്റുവര്‍ക്ക് എന്നൊക്കെ പറയുന്നത് സമൂഹത്തില്‍ വരുമാനം കുറവുള്ളവരുടെ പ്ലാറ്റ്‌ഫോമുകളായി മാറിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ അവര്‍ക്ക് വിലകൂടിയ പരസ്യങ്ങള്‍ കിട്ടാനുള്ള സാധ്യത കുറയും. നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്ന ന്യൂസ് പേപ്പറിന്റെയും ടെലിവിഷന്റെയും ചരമക്കുറിപ്പുകള്‍ എഴുതിത്തുടങ്ങിയിരിക്കുകയാണ്.
It is not all depressing. ലോകത്ത് ഇന്ന് അതിഭയങ്കരമായ രസകരമായ കണ്ടന്റ് റവല്യൂഷന്‍ നടക്കുന്നുണ്ട്. അതിലെ ഏറ്റവും എക്‌സ്‌പെന്‍സീവായ പ്രോഗ്രാമുകളില്‍ പ്രത്യേകിച്ച് സ്‌ക്രിപ്റ്റഡ് വെബ്‌സീരീസുകളൊക്കെ ചെയ്യപ്പെടുന്ന എല്ലാറ്റിനും പുറകില്‍ അതിശക്തമായ ജേണലിസമുണ്ട്. അതായത് ഒരു നാര്‍കോസ് ആയിക്കോട്ടെ, ഡോക്യുമെന്ററി സീരീസ് ആയ ടൈഗര്‍ കിങ് ആയിക്കോട്ടെ, ചെര്‍ണോബില്‍ ആയിക്കോട്ടെ, അതിനു പുറകില്‍ അതിശക്തമായ ജേണലിസ്റ്റിക് റിസര്‍ച്ചും ഇന്‍വെസ്റ്റിഗേഷനുമുണ്ട്. ഹൈക്വാളിറ്റിയിലുള്ള ജേണലിസ്റ്റിക് റിസര്‍ച്ചിനും ഇന്‍വെസ്റ്റിഗേഷനും വളരെ വലിയ മാര്‍ക്കറ്റ് ഓപ്പണ്‍ ആയിക്കൊണ്ടിരിക്കുകയാണ്. നല്ല ഡയറക്ടര്‍മാരും നടന്മാരും നല്ല ജേണലിസ്റ്റുകളും ഉള്‍പ്പെട്ട കമ്പെയ്ന്‍ഡ് ഫോഴ്‌സാണ് നമ്മുടെ മീഡിയ കണ്‍സംപ്ഷന്‍ ഏറ്റവും മുകളില്‍ ഇന്ന് വരുന്നത്. റിയല്‍ ലൈഫ് സ്റ്റോറികളോടുള്ള താല്‍പര്യം ആള്‍ക്കാര്‍ക്ക് കൂടിക്കൊണ്ടുവരികയാണ്. കാരണം റിയല്‍ ലൈഫ് ഈസ് മോര്‍ ഡ്രമാറ്റിക് ദാന്‍ എനി അതര്‍ ഇമാജിനേഷന്‍. ഇതെല്ലാംകൊണ്ട് എനിക്കു തോന്നുന്നത് മറ്റൊരു തരം ജേണലിസത്തിന്റെ സുവര്‍ണകാലം തുടങ്ങുകയാണ് എന്നാണ്.
SVK KOYA
21 Aug 2020, 03:28 PM
Clarity Thoughts
Raveendran
20 Aug 2020, 05:53 PM
Excellent thoughts. Very insightful.
Suresh Nellikode
19 Aug 2020, 08:00 AM
Very valued inferences, Josy!
കെ.കെ. സുരേന്ദ്രൻ / കെ. കണ്ണൻ
Jan 18, 2021
20 Minutes Read
ജിയോ ബേബി / മനില സി. മോഹന്‍
Jan 16, 2021
54 Minutes Watch
മുനവറലി ശിഹാബ് തങ്ങൾ / മനില സി. മോഹന്‍
Dec 31, 2020
41 Minutes Watch
പ്രമോദ് പുഴങ്കര
Dec 20, 2020
23 Minutes Read
ശ്രീജിത്ത് ദിവാകരന്‍
Dec 17, 2020
9 Minutes Read
ആർ. രാജഗോപാല്‍
Dec 14, 2020
10 Minutes Read
nikhita
28 Aug 2020, 01:51 PM
good views...