മുജാഹിദ് സമ്മേളന
വിവാദത്തിനുപുറകിലുണ്ട്
സംഘ്പരിവാറിന്റെ ‘ഗ്രാൻറ് സ്ട്രാറ്റജി’
മുജാഹിദ് സമ്മേളന വിവാദത്തിനുപുറകിലുണ്ട് സംഘ്പരിവാറിന്റെ ‘ഗ്രാൻറ് സ്ട്രാറ്റജി’
‘‘സംഘ്പരിവാറിന്റെ ഗ്രാന്റ് സ്ട്രാറ്റജിക്ക് കിട്ടിയ വലിയ പ്രഹരം യഥാര്‍ഥത്തില്‍ അവരുടെ സമനില വിടുന്നതിന് കാരണമായിട്ടുണ്ട്. മതനിരപേക്ഷ വിശ്വാസികള്‍ക്ക് ഒരുപക്ഷേ ഈ സ്ട്രാറ്റജി മനസ്സിലായിട്ടില്ല. ഈ സ്ട്രാറ്റജി കേരളത്തിലെ മാധ്യമങ്ങള്‍, അവര്‍ക്ക് അറിയാത്തതുകൊണ്ടോ അല്ലെങ്കില്‍ അറിഞ്ഞിട്ടും അറിയാതെ നടിച്ചതുകൊണ്ടോ ഒരിക്കലും പുറത്തുവിട്ടിട്ടില്ല. ഇത് ഇപ്പോള്‍ മാത്രം ആരംഭിച്ച സ്ട്രാറ്റജിയാണ്. ഇതാണ് ആ രണ്ട് വശങ്ങള്‍. ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നവും. യഥാര്‍ഥത്തില്‍ കോഴിക്കോടിന്റെ ബാക്കിപത്രമെന്ന് പറയാവുന്നത് ഈ സംഭവമാണ്’’- ജോൺ ബ്രിട്ടാസ് എം.പി സംസാരിക്കുന്നു.
5 Jan 2023, 12:46 PM
കോഴിക്കോട് നടന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തില്‍ താന്‍ നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ട് സംഘ്പരിവാറിനുണ്ടായ പരിഭ്രാന്തി, കേരളത്തെയും ദക്ഷിണേന്ത്യയെയും ലക്ഷ്യമിട്ട് അവര്‍ പ്ലാന്‍ ചെയ്ത ഒരു ഉന്നതതല തന്ത്രം പൊളിഞ്ഞതില്‍ നിന്നുണ്ടായതാണെന്ന് ജോണ്‍ ബ്രിട്ടാസ് എം.പി.
ട്രൂ കോപ്പി തിങ്ക് എഡിറ്റര്‍ ഇന്‍ ചീഫ് മനില സി. മോഹനു നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
‘‘അടുത്ത കാലത്ത് തന്ത്രപരവും സുപ്രധാനവുമായ ഒരു തീരുമാനം ഇവരെടുത്തിട്ടുണ്ട്. ദക്ഷിണേന്ത്യ ലക്ഷ്യമാക്കിയുള്ള ബി.ജെ.പി തന്ത്രത്തെക്കുറിച്ച് ‘സൗത്ത് മിഷന്‍ പ്ലാന്‍' എന്ന തരത്തില്‍, അതിനായി ഹൈദരാബാദില്‍ ഒരു കോണ്‍ക്ലേവ് നടത്തിയതിനെക്കുറിച്ച്, മാധ്യമങ്ങളില്‍ ഉപരിപ്ലവമായ ചില വാര്‍ത്തകള്‍ വന്നിട്ടുണ്ട്. എന്നാല്‍, യഥാര്‍ത്ഥത്തില്‍ കേരളത്തില്‍ അവര്‍ സ്വീകരിച്ചിരിക്കുന്നത് ഒരു ഉന്നതതല തന്ത്രമാണ്. ഹിന്ദു വിഭാഗത്തിന്റെ തന്നെ, പ്രത്യേകിച്ച്, അവരോട് മുഖംതിരിച്ചുനില്‍ക്കുന്ന മതനിരപേക്ഷ ഹിന്ദുക്കളുടെ പിന്തുണ കിട്ടണമെങ്കില്‍ ന്യൂനപക്ഷ വേദികളെയാണ് ആദ്യം ടാര്‍ഗറ്റ് ചെയ്യേണ്ടത് എന്ന് അവര്‍ തീരുമാനിച്ചിട്ടുണ്ട്. അതായത്, ലഭിക്കാവുന്ന മുസ്‌ലിംവേദികള്‍ ഒക്കെ ഉപയോഗപ്പെടുത്തുക. അവിടെപ്പോയി, ഒരു വിശാല ഇന്ത്യയെക്കുറിച്ചും എല്ലാ വിഭാഗങ്ങളെയും ഇന്‍ക്ലൂഡ് ചെയ്യുന്നതിനെക്കുറിച്ചും ഗള്‍ഫ് രാജ്യങ്ങളുമായുള്ള ബന്ധത്തെക്കുറിച്ചും നരേന്ദ്രമോദി എത്രത്തോളം സ്വീകാര്യനാണ് എന്നതിനെക്കുറിച്ചുമൊക്കെ സംസാരിക്കും. ‘നിങ്ങളുടെ ഭയാശങ്കകള്‍ നിരര്‍ഥകമാണ്', "നിങ്ങളുടെ അഭിവൃദ്ധി ഞങ്ങള്‍ ഉറപ്പുവരുത്തും' എന്നൊക്കെ പറഞ്ഞ് ‘ഞങ്ങളല്ലാതെ നിങ്ങള്‍ക്ക് വേറെ ആരാണുള്ളത്' എന്ന ചോദ്യമെറിയും. നിങ്ങള്‍ക്ക് ഞങ്ങള്‍ ഒരലോസരവും സൃഷ്ടിക്കില്ല, അതുകൊണ്ട് ഞങ്ങളുമായി പൊരുത്തപ്പെട്ടുപോകുന്നതല്ലേ നല്ലത് എന്നാണ് ഈ ചോദ്യത്തിന്റെ അര്‍ഥം. ഇങ്ങനെ മുസ്‌ലിം വേദികളെ തന്ത്രപരമായി ഉപയോഗിക്കുക. ഇവിടെനിന്നിറങ്ങി, തൊട്ടപ്പുറത്ത്, ക്രൈസ്തവര്‍ക്കരികിലേക്ക് പോയി അവരുടെ സ്വന്തം ആള്‍ക്കാരാക്കുക. എങ്ങനെ? അവര്‍ക്ക് മുമ്പ് കിട്ടിയിരുന്ന കോണ്‍ഗ്രസിന്റെ രക്ഷാകര്‍തൃത്വം തങ്ങള്‍ റീപ്ലെയ്സ് ചെയ്തുതരാം എന്ന ഉറപ്പുകൊടുക്കുക. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രിയങ്കയുമൊന്നും നയിക്കുന്ന കോണ്‍ഗ്രസിന് ഇന്ത്യയെ നയിക്കാന്‍ പ്രാപ്തിയില്ലെന്നും അവരില്‍ നിന്ന് നിങ്ങള്‍ക്ക് കിട്ടിയിരുന്ന പാട്രനേജ് ഞങ്ങള്‍ തരാം, ഞങ്ങളിലൊരാളായി നിങ്ങളെ കാണാം എന്നെല്ലാം പറയും.
അതോടൊപ്പം ഒന്നുകൂടി പറയും: ‘നിങ്ങളുടെ വിശ്വാസത്തെയും സമൂഹത്തേയും വിശ്വാസികളെയും ഇല്ലായ്മ ചെയ്യാനാണ് മുസ്‌ലിംകള്‍ ശ്രമിക്കുന്നത്. ലൗവ് ജിഹാദിലൂടെ നിങ്ങളുടെ കുട്ടികളെ പിടിച്ചുകൊണ്ടുപോകുന്നതു കണ്ടില്ലേ, അവരെ തീവ്രവാദികളാക്കുന്നത് കണ്ടില്ലേ?' അങ്ങനെ അവിടെ നിന്നിറങ്ങി തൊട്ടപ്പുറത്ത് പോയി വേറൊരു വേദിയില്‍ പോയി സംസാരിക്കുന്നത് ഇങ്ങനെയാണ്. അതിലും കുറച്ച് പേര്‍ ആകൃഷ്ടരാകും. അതിലും ഭയത്തിന്റേയും നിസ്സഹായതയുടേയും താത്പര്യങ്ങളുടേയും കൂടി സംഗമമുണ്ട്. അതാര്‍ക്കും മനസ്സിലാവാത്ത കാര്യമാണ്. ഇതാണ് അവരുടെ സ്ട്രാറ്റജി.''

‘‘ഇത് കാണുന്ന ഒരു ശരാശരി മതനിരപേക്ഷ ഹിന്ദു ആശ്ചര്യപ്പെടും. യഥാര്‍ഥത്തില്‍ എതിര്‍ക്കേണ്ട ഇവര്‍ക്കൊക്കെ അവര്‍ സ്വീകാര്യരാകുന്നു. അവര്‍ക്കൊന്നും ഒരു പരാതിയും പ്രശ്‌നങ്ങളും ഇല്ല. പിന്നെ ഞാന്‍ എന്തിനാണ് അവരുമായി പ്രശ്‌നം വെയ്ക്കുന്നത്. ഈ ത്രീ കോര്‍ണേഡ് സ്ട്രാറ്റജിയാണ് അവര്‍ തീരുമാനിച്ചിരിക്കുന്നത്. അതിന്റെ ഭാഗമാണ് ഇപ്പോഴുള്ള ഈ സാഹചര്യം. ഈ സ്ട്രാറ്റജിക്ക് കിട്ടിയ കനത്ത പ്രഹരമായിരുന്നു ഒരു പക്ഷേ എന്റെ പ്രസംഗം. അതാണ് ഇവരെ ഇത്രത്തോളം പ്രകോപിതരാക്കിയത്.''
‘‘ഞാന്‍ പറഞ്ഞ എല്ലാ കാര്യങ്ങളും - ബാബരി മസ്ജിദിന്റെ വിഷയവും കലാപങ്ങളുടെ കാര്യവും റപ്രസന്റേഷന്‍ ഇല്ലാത്തതുമൊക്കെ-ഞാന്‍ പാര്‍ലമെന്റില്‍ മുന്‍പ് പ്രസംഗിച്ചിട്ടുള്ളതാണ്. ഇന്ത്യന്‍ ജുഡീഷ്യറിയില്‍ റപ്രസന്റേഷന്‍ ഇല്ലാത്തതിനെ കുറിച്ച് ഞാന്‍ നേരത്തെ പറഞ്ഞിട്ടുണ്ട്. അന്ന് ഇല്ലാത്ത പ്രശ്‌നം ഇപ്പോള്‍ ഉണ്ടായത് എന്തുകൊണ്ടാണ്? ഇവരുടെ ഈ ഗ്രാൻറ്സ്ട്രാറ്റജിക്ക് കിട്ടിയ വലിയ പ്രഹരം യഥാര്‍ഥത്തില്‍ അവരുടെ സമനില വിടുന്നതിന് കാരണമായിട്ടുണ്ട്. മതനിരപേക്ഷ വിശ്വാസികള്‍ക്ക് ഒരുപക്ഷേ ഈ സ്ട്രാറ്റജി മനസ്സിലായിട്ടില്ല. ഈ സ്ട്രാറ്റജി കേരളത്തിലെ മാധ്യമങ്ങള്‍, അവര്‍ക്ക് അറിയാത്തതുകൊണ്ടോ അല്ലെങ്കില്‍ അറിഞ്ഞിട്ടും അറിയാതെ നടിച്ചതുകൊണ്ടോ ഒരിക്കലും പുറത്തുവിട്ടിട്ടില്ല. ഇത് ഇപ്പോള്‍ മാത്രം ആരംഭിച്ച സ്ട്രാറ്റജിയാണ്. ഇതാണ് ആ രണ്ട് വശങ്ങള്‍. ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നവും. യഥാര്‍ഥത്തില്‍ കോഴിക്കോടിന്റെ ബാക്കിപത്രമെന്ന് പറയാവുന്നത് ഈ സംഭവമാണ്.''
‘‘അവരുടെ ഗൂഢ ഉദ്ദേശ്യങ്ങളെയും തന്ത്രങ്ങളെയും നമ്മള്‍ തിരിച്ചറിയുന്നു, അതിനെതിരേ വാചാലമാകുന്നു, ശക്തമായി പ്രതികരിക്കുന്നു എന്നതുകൊണ്ടാവാം അവരിപ്പോള്‍ എന്നെ ഏറ്റവും വലിയ പ്രശ്‌നമായി കാണുന്നത്. അതായത് അവരുടെ യാഥാര്‍ഥ്യം തുറന്നുകാട്ടുന്നവരെ അവര്‍ക്ക് സഹിക്കില്ല. അവര്‍ക്കെതിരെ പറയുന്നവരെ പല രൂപത്തിലും വഴക്കിയെടുക്കാന്‍ ശ്രമിക്കും. അതിന് പറ്റിയില്ലെങ്കില്‍ ഭീഷണിപ്പെടുത്തും. ദുഷ്പ്രചാരണം നടത്തും'', ബ്രിട്ടാസ് പറഞ്ഞു.
എം.പി
എഡിറ്റര്‍-ഇന്‍-ചീഫ്, ട്രൂകോപ്പി.
കെ.ടി. കുഞ്ഞിക്കണ്ണൻ
Mar 26, 2023
11 Minutes Read
മനില സി. മോഹൻ
Mar 25, 2023
7 Minutes Watch
ജോജോ ആന്‍റണി
Mar 25, 2023
2 Minutes Read
അബിന്‍ ജോസഫ്
Mar 24, 2023
5 Minutes Read
പിണറായി വിജയൻ
Mar 24, 2023
3 Minutes Read
കെ. സഹദേവന്‍
Mar 24, 2023
5 Minutes Read
ജോണ്‍ ബ്രിട്ടാസ്
Mar 24, 2023
3 Minutes Read