ജനങ്ങളില്ലാതെ, കേവലമായ ഒരു സംഘടനയായി പോലും കമ്യൂണിസ്റ്റ് ജീവിതം സാധ്യമല്ലാതിരുന്ന എ.കെ.ജി

നകീയതയെ സമ്പൂർണാർഥത്തിൽ സാക്ഷാൽക്കരിച്ച നേതാവായിരുന്നു എ.കെ.ജി. ജലത്തിൽ മീനെന്ന പോലെ ജനങ്ങൾക്കിടയിൽ അദ്ദേഹം ജീവിച്ചു. സമരങ്ങളിൽനിന്ന് സമരങ്ങളിലേക്ക് സഞ്ചരിച്ചു. അങ്ങനെ സമരോത്‌സുകതയുടെ സമ്പൂർണ ആവിഷ്‌കാരമായി മാറി. ജനങ്ങൾ സമരം ചെയ്യുന്നിടത്ത് താൻ ഉണ്ടാകണമെന്ന് നിർബന്ധം പിടിച്ച നേതാവ്. ജനങ്ങളില്ലാതെ, സൈദ്ധാന്തികമോ താത്വികമോ ആയ ആലോചനകളുടെ അടിസ്ഥാനത്തിലുള്ളതോ കേവലമായ സംഘടന പോലുമായിട്ടോ ഒരു കമ്യൂണിസ്റ്റ് ജീവിതം അദ്ദേഹത്തിന് സാധ്യമായിരുന്നില്ല. ഒരു കമ്യൂണിസ്റ്റ് ജീവിതത്തിന്റെ സമ്പൂർണമായ സമർപ്പിതത്വമാണ് എ.കെ.ജി പ്രതിനിധാനം ചെയ്യുന്നത്- ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം ചർച്ച ചെയ്യുന്ന സുനിൽ പി. ഇളയിടത്തിന്റെ ട്രൂ ടോക് പരമ്പരയുടെ ഏഴാം ഭാഗം.


സുനിൽ പി. ഇളയിടം

എഴുത്തുകാരൻ, സാംസ്​കാരിക വിമർശകൻ. ശ്രീ ശങ്കരാചാര്യ സംസ്​കൃതം സർവകലാശാലയിൽ മലയാളം അധ്യാപകൻ. അധിനിവേശവും ആധുനികതയും, ഇന്ത്യാ ചരിത്ര വിജ്​ഞാനം, വീ​ണ്ടെടുപ്പുകൾ- മാർക്​സിസവും ആധുനികതാ വിമർശനവും, മഹാഭാരതം: സാംസ്​കാരിക ചരിത്രം എന്നിവ പ്രധാന പുസ്​തകങ്ങൾ.

Comments