സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാര സമരം നടത്തുന്ന എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് സമരസമിതി നേതാവ് വളർമതി.

വളർമതിയെ
ആക്ഷേപിക്കുന്നവർ
ഈ സർക്കാർ ഓർഡർ
ഒന്ന് വായിക്കൂ…

LPST സമരത്തോട് നിഷേധാത്മക സമീപനം സ്വീകരിക്കുന്ന സർക്കാർ, സമരനായിക വളർമതിയെ അധിക്ഷേപിക്കുന്നവർ, സമരം മാനേജ്മെൻ്റ് സൃഷ്ടിയാണെന്ന് പ്രചരിപ്പിക്കുന്ന സർക്കാർ അനുകൂല സൈബർ വിംഗ്- എല്ലാവരും 2011--ൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ പൊതുവിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഗവഃ ഓർഡർ ഒന്ന് വായിച്ച് നോക്കുന്നത് നന്നാവും: ഒ.പി. രവീന്ദ്രൻ എഴുതുന്നു.

LPST സമരത്തിൽ ഉന്നയിക്കപ്പെടുന്ന ആവശ്യങ്ങളെയും സമരനായിക വളർമതിയെയും അധിക്ഷേപിക്കുന്നവർ, സമരത്തോട് നിഷേധാത്മക സമീപനം സ്വീകരിക്കുന്ന സർക്കാർ, സമരം മാനേജ്മെൻ്റ് സൃഷ്ടിയാണെന്ന് പ്രചരിപ്പിക്കുന്ന സർക്കാർ അനുകൂല സൈബർ വിംഗ്- എല്ലാവരും ഇതോടൊപ്പമുള്ള ഗവഃ ഓർഡർ ഒന്ന് വായിച്ച് നോക്കുന്നത് നന്നാവും.

2011 (1 /10/2011)-ൽ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ പൊതുവിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവാണിത്. എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമന - പുനർവിന്യാസ ത്തിനുള്ള ശാസ്‌ത്രീയ പാക്കേജ് എന്ന ലേബലൊട്ടിച്ച് പടച്ചുവിട്ട സർക്കാർ ഉത്തരവിലെ ആദ്യ വാചകങ്ങൾ ഇങ്ങനെയാണ്:

"The appointment of teachers in additional division vacancies were restricted on various occasions and strict conditions were imposed by Government from time to time regarding filling up such vacancies.But in aided schools , certain Managers have appointed teachers ignoring the conditions issued in Govt.orders,which in turn led to rejection of such appointments by the educational officers.... "

സർക്കാരിൻ്റെ അനുമതിയില്ലാതെ (കോടികൾ കോഴ മേടിക്കാൻ വേണ്ടി) മാനേജ്മെൻ്റുകൾ തന്നിഷ്ടപ്രകാരം നടത്തുന്ന അധ്യാപക നിയമനങ്ങൾ പിന്നീട് റദ്ദ് ചെയ്യപ്പെടുന്നു എന്നു ചുരുക്കം. വിദ്യാർത്ഥികളുടെ കൊഴിഞ്ഞു പോക്കുകൊണ്ടല്ല, മറിച്ച്, സർക്കാർ ഉത്തരവുകൾ പാലിക്കാതെ മാനേജ്മെൻ്റ് നിയമനം നടത്തുന്നതുകൊണ്ടാണ് അധ്യാപകർക്ക് തസ്‌തിക നഷ്ടം സംഭവിക്കുന്നത് എന്ന ശാസ്‌ത്രീയ സത്യം ഏതായാലും ഈ സർക്കാർ ഉത്തരവ് അടിവരയിട്ട് പറയുന്നുണ്ട്.

LPST സമരവും
വിദ്യാഭ്യാസത്തിലെ
കോഴ സാമ്രാജ്യവും

ഇങ്ങനെ തസ്തിക നഷ്ടപ്പെട്ട അധ്യാപകർ കൂട്ടത്തോടെ കോടതിയെ സമീപിച്ചതിനെ തുടർന്ന് അവരെയത്രയും പ്രൊട്ടക്റ്റ് ചെയ്യാൻ വേണ്ടിയുണ്ടാക്കിയ ശാസ്‌ത്രീയ പക്കേജിൻ്റെ രണ്ടാം ഖണ്ഡിക ഇങ്ങനെയാണ്:

" 2. The majority of the protected teachers (teachers appointed prior to 15-7-1997) retrenched from aided schools are still continuing in other schools and ironically majority of them stand deployed to Govt. schools.This has resulted in curtailing recruitment through Public Service Commission..."

‘‘1997-നു മുൻപ് നിയമിക്കപ്പെട്ട സംരക്ഷിത അധ്യാപകരിൽ ഭൂരിപക്ഷം പേരും എയ്ഡഡ് സ്‌കൂളുകളിൽ നിന്ന് വിടുതൽ നേടുകയും സർക്കാർ സ്‌കൂളുകളിൽ നിയമിക്കപ്പെടുകയും ചെയ്തു. ഇത് പബ്ലിക് സർവ്വീസ് കമ്മീഷൻ വഴിയുള്ള നിയമനം വെട്ടിക്കുറച്ചു’’ എന്ന ശാസ്‌ത്രീയ സത്യം കൂടി മേൽസൂചിപ്പിച്ച സർക്കാർ ഉത്തരവ് അടിവരയിട്ട് പറയുന്നു.

1997 വരെ എയ്ഡഡ് മാനേജ്മെൻ്റ് നിയമിച്ച് സർക്കാർ സ്‌കൂളുകളിലേക്ക് കയറ്റം കിട്ടിയ അധ്യാപകരുടെ എണ്ണം 2987 ആണെങ്കിൽ 2016-17 ൽ (ഒന്നാം പിണറായി വിജയൻ സർക്കാറിന്റെ കാലത്ത്) 4060 എയ്ഡഡ് അധ്യാപകരെയാണ് കൂട്ടത്തോടെ സർക്കാർ സ്‌കൂളുകളിലേക്ക് ദത്തെടുത്തത്. ആ സമയത്ത് PSC (HSA) ലിസ്‌റ്റിൽ ഉണ്ടായിരുന്ന പലർക്കും നിയമനം നിഷേധിക്കപ്പെട്ടത് നേരിട്ടറിയാം.

2011 -ൽ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ പൊതുവിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവ്. എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമന - പുനർവിന്യാസത്തിനുള്ള ശാസ്‌ത്രീയ പാക്കേജ് എന്ന ലേബലൊട്ടിച്ച് പുറത്തിറക്കിയ ഉത്തരവാണിത്.
2011 -ൽ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ പൊതുവിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവ്. എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമന - പുനർവിന്യാസത്തിനുള്ള ശാസ്‌ത്രീയ പാക്കേജ് എന്ന ലേബലൊട്ടിച്ച് പുറത്തിറക്കിയ ഉത്തരവാണിത്.

2017 - 18 ൽ (ആണെന്ന് തോന്നുന്നു) ബഡ്ജറ്റ് അവതരണ വേളയിൽ സർക്കാർ അനുമതിയില്ലാതെ നിയമിക്കപ്പെട്ട 18,000- ത്തോളം എയ്ഡഡ് അധ്യാപകർക്ക് നിയമനാഗീകാരം ഒരു നിലക്കും നൽകാനാകില്ലെന്ന് തോമസ് ഐസക്ക് നിയമസഭയിൽ കട്ടായം പറഞ്ഞു. ആ പ്രസംഗത്തിന് ദിവസങ്ങളുടെ ആയുസേ ഉണ്ടായിരുന്നുള്ളൂ. മാനേജ്മെൻ്റുകൾ കണ്ണുരുട്ടി സർക്കാർ വഴങ്ങി; സഭാധ്യക്ഷൻമാരും തോമസ് ഐസക്കും എം.എ. ബേബിയും ‘ഞങ്ങളത് പരിഹരിച്ചു’ എന്ന് ചിരിച്ചുകൊണ്ട് മാധ്യമങ്ങളോട് പറഞ്ഞതിൻ്റെ പടം കേരളം കണ്ടതാണ്.

ഏതായാലും എയ്ഡഡ് അധ്യാപകരെ പ്രൊട്ടക്റ്റ് ചെയ്യാനുണ്ടാക്കിയ ശാസ്‌ത്രീയ പാക്കേജിൽ പ്രൊട്ടക്റ്റഡ് അധ്യാപകരെ ഒരു ബാങ്ക് ആയി പരിഗണിക്കുകയും ആ ബാങ്കിൽ നിന്ന് ഒഴിവ് വരുന്നതനുസരിച്ച് മാനേജ്മെൻ്റുകൾ നിയമനം നടത്തുകയും ചെയ്യണമെന്ന വ്യവസ്ഥ മുന്നോട്ട് വെക്കപ്പെട്ടു. എന്നാൽ മറ്റ് മാനേജ്മെൻ്റുകൾ നിയമിച്ച് ബാങ്കിലെത്തിയ അധ്യാപകരെ തങ്ങളുടെ സ്ഥാപനങ്ങളിൽ നിയമിക്കില്ലെന്ന് കട്ടായം പറഞ്ഞ് KCBC രംഗത്തെത്തി. ക്രിസ്ത്യൻ മാനേജ് മെൻ്റുകളെ സുഖിപ്പിക്കാൻ പിണറായി സർക്കാർ അധ്യാപക ബാങ്കിൽ വെള്ളം കലക്കിയെന്ന് മാത്രമല്ല KER വരെ തിരുത്തിയെഴുതി, എയ്ഡഡ് സ്‌കൂളിൽ രണ്ട് ഒഴിവ് വന്നാൽ 1:1 എന്ന അനുപാതത്തിൽ, ഒരൊഴിവ് അധ്യാപക ബാങ്കിൽ നിന്നും ഒരൊഴിവ് പുതിയ നിയമനവും ആവാം എന്നാക്കി മാറ്റി. അനന്തരം എയ്ഡഡ് സ്‌കൂളുകളിൽ ഒറ്റ ഒഴിവുകളെല്ലാം ഇരട്ടകളായാണ് പുറത്തുചാടിയത്.

സംരക്ഷിത അധ്യാപകരെ തിരിച്ചെടുക്കാത്തത് പി.എസ്.സി വഴിയുള്ള അധ്യാപക നിയമനങ്ങളെ ബാധിക്കുകയും 2,987 അധ്യാപകരുടെ പുനർവിന്യാസം ഇനിയും പൂർത്തിയാകാതെ തുടരുകയും ചെയ്തതായി വ്യക്തമാക്കുന്ന 2011ലെ സർക്കാർ ഉത്തരവിലെ ഭാഗം.
സംരക്ഷിത അധ്യാപകരെ തിരിച്ചെടുക്കാത്തത് പി.എസ്.സി വഴിയുള്ള അധ്യാപക നിയമനങ്ങളെ ബാധിക്കുകയും 2,987 അധ്യാപകരുടെ പുനർവിന്യാസം ഇനിയും പൂർത്തിയാകാതെ തുടരുകയും ചെയ്തതായി വ്യക്തമാക്കുന്ന 2011ലെ സർക്കാർ ഉത്തരവിലെ ഭാഗം.

എത്രമാത്രം കാര്യക്ഷമതയോടും കരുതലോടും എംപതിയോടും കൂടിയാണ് സർക്കാർ എയ്ഡഡ് അധ്യാപകർക്കും മാനേജ്മെൻ്റുകൾക്കും വേണ്ടി പ്രവർത്തിക്കുന്നത്. നിയമങ്ങളും ചട്ടങ്ങളും മറികടന്ന് ഇക്കാലമത്രയും എത്രമാത്രം എയ്ഡഡ് അധ്യാപകരെ സർക്കാർ സ്‌കൂളുകളിൽ, BRC- കളിൽ നിയമിച്ചു? എന്നാൽ സർക്കാർ സ്‌കൂളിൽ നിന്ന് ഡിവിഷൻ ഫോൾ വന്ന് തസ്‌തിക പോയ അധ്യാപകരെ ഏതെങ്കിലും എയ്ഡഡ് സ്‌കൂളിൽ നിയമിക്കാൻ സർക്കാരോ മാനേജ്മെൻ്റുകളോ തയ്യാറായിട്ടുണ്ടോ? ഒരു പാലമിട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും കടക്കാമല്ലോ? കടന്നുകൂടെ?

1:1 എന്ന KER ഭേദഗതി ഒരൊഴിവ് എയ്ഡഡ് അധ്യാപക ബാങ്കിൽ നിന്നും ഒരൊഴിവ് സർക്കാർ അധ്യാപക ബാങ്കിൽ (നിലവിൽ സർക്കാർ അധ്യാപക ബാങ്ക് ഇല്ല) നിന്നും നികത്താമെന്ന ഒരാശയമെങ്കിലും സർക്കാറിന് ആലോചിക്കുകയെങ്കിലും ചെയ്യാമല്ലോ?

ഒരു റാങ്ക് ലിസ്‌റ്റ് നിലവിൽ വന്ന് രണ്ട് അധ്യയന വർഷം കഴിഞ്ഞിട്ടും ഒന്നാം റാങ്ക്കാരൻ / കാരി പുറത്തുനിൽക്കുമ്പോൾ അത് മുൻ സർക്കാരിൻ്റെ തെറ്റായ നടപടിയായിരുന്നു എന്നുപറഞ്ഞ് കൈകഴുകുന്നത് കൊണ്ടുമാത്രം പരിഹാരമാകുന്നില്ല. ഓരോ വർഷവും യോഗ്യരായ ഉദ്ദ്യോഗാർത്ഥികൾ പുറത്തിറങ്ങുന്നുണ്ട്. കേരളത്തിലെ ഭൂരിപക്ഷം വരുന്ന എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനങ്ങളും PSC വഴി നികത്താനുള്ള 1959- ലെ വിദ്യാഭ്യാസ നിയമത്തിലെ 11ാം വകുപ്പ് തിരിച്ചുകൊണ്ടുവരാൻ ഈ സർക്കാറും പ്രതിജ്ഞാബദ്ധമല്ലെ?

Comments