കേരളത്തിന്റെ തൊഴിൽസേനയുടെ 18- 25 ശതമാനം വരുന്ന 35 ലക്ഷത്തോളം അന്തർ സംസ്ഥാന തൊഴിലാളികളുടെ ജീവിതം സമഗ്രമായി അന്വേഷിച്ച ഒരു ഗവേഷണപഠനത്തിന്റെ കണ്ടെത്തലുകളെക്കുറിച്ചാണ് ഈ സംഭാഷണം. കേരളത്തിന്റെ ഭരണകൂട സംവിധാനങ്ങളെയും തൊഴിൽ സംസ്‌കാരത്തെയും സാമൂഹിക- സാംസ്‌കാരിക ജീവിതത്തെയും നിശിതവിചാരണയ്ക്ക് വിധേയമാക്കുന്ന വെളിപ്പെടുത്തലുകളാണ്, എം.ജി യൂണിവേഴ്‌സിറ്റിയിലെ പഠനവകുപ്പുകൾ നടത്തിയ ഈ അന്വേഷണത്തിന്റെ ഉള്ളടക്കം. ANRF പ്രൊജക്റ്റ് പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ ഡോ. ബിജുലാൽ എം.വി, പ്രൊജക്റ്റ് അസോസിയേറ്റ് നവാസ് എം. ഖാദർ എന്നിവരുമായി കെ. കണ്ണൻ സംസാരിക്കുന്നു.
▮
COVER PHOTO:
മലയാളിയുടെ ഓണാഘോഷപരിപാടികൾ, തൊഴിലിടത്തിലെ റോപ്പിൽ തൂങ്ങിക്കിടന്ന് കാണുന്ന ബംഗാളിൽനിന്നുള്ള നിർമാണതൊഴിലാളി സിറാജ്. കോഴിക്കോട് മാത്തറ പി.കെ.സി.ഐ.സി.എസ് ആർട്‌സ് കോളേജിലായിരുന്നു ബുധനാഴ്ച വിദ്യാർത്ഥികളുടെ ഓണാഘോഷം. മൂന്നാം വർഷ ബി.സി.എ വിദ്യാർത്ഥി അഫാൻ ആഘോഷത്തിന്റെ ഫോട്ടോകളെടുക്കുന്നതിനിടെയാണ്, കോളേജ് കെട്ടിടത്തിനോടു ചേർന്ന് നിർമാണം നടക്കുന്ന കെട്ടിടത്തിനു മുകളിൽ റോപ്പിൽ തൂങ്ങിക്കിടന്ന് ആഘോഷം കാണുന്ന സിറാജിനെ കണ്ടത്. അഫാൻപകർത്തിയ വീഡിയോ കോളേജ് ഗ്രൂപ്പിൽ ഷെയർ ചെയ്തപ്പോൾ അത് വൈറലായി. മാത്രമല്ല, പിന്നീടുനടന്ന ആഘോഷച്ചടങ്ങിൽ സിറാജിനെ മുഖ്യാതിഥിയാക്കി. അദ്ദേഹം ആ വിദ്യാർത്ഥികൾക്കൊപ്പം സെൽഫിയെടുത്തും ഓണസദ്യയുണ്ടും ഈ ഓണം തന്റെ ജീവിതത്തിലെ അവിസ്മരണീയ സന്ദർഭമാക്കി മാറ്റി.
