സച്ചിദാനന്ദ​ന്റെ പ്രസ്താവനയ്ക്ക്
രാഷ്ട്രീയ പ്രസക്തിയുണ്ട്, പക്ഷേ…

സെക്രട്ടറിയേറ്റിനുമുന്നിൽ ആശ വർക്കർമാർ നടത്തുന്ന അനിശ്ചിതകാല സമരത്തിന് പിന്തുണ അറിയിച്ച് കവിയും സാഹിത്യ അക്കാദമി അധ്യക്ഷനുമായ സച്ചിദാനന്ദൻ നടത്തിയ പ്രസ്താവന രാഷ്ട്രീയമായി ഏറെ പ്രസക്തമാണെന്ന് അംഗീകരിച്ചുകൊണ്ടുതന്നെ, അത് വിഷയത്തെ വസ്തുതാപരമായി വിലയിരുത്താൻ പര്യാപ്തമായില്ല എന്ന വിയോജിപ്പ് ചൂണ്ടിക്കാണിക്കുകയാണ് കർഷക പ്രക്ഷോഭ നേതാവും അഖിലേന്ത്യ കിസാൻ സഭ ഫിനാൻസ് സെക്രട്ടറിയുമായ പി. കൃഷ്ണപ്രസാദ്.

ശ തൊഴിലാളികളുടെ സമരത്തെ വിലയിരുത്തി സച്ചിദാനന്ദൻ മാഷ് നടത്തിയ പ്രസ്താവന രാഷ്ട്രീയമായി ഏറെ പ്രസക്തമാണ്. എന്നാൽ അത് വിഷയത്തെ വസ്തുതാപരമായി വിലയിരുത്താൻ പര്യാപ്തമായില്ല.

യൂണിയൻ സർക്കാരിനു കീഴിൽ 2005- ൽ ആരംഭിച്ച കേന്ദ്രാവിഷ്കൃത പദ്ധതിയായ നാഷനൽ റൂറൽ ഹെൽത്ത് മിഷനു കീഴിൽ (2013- ൽ നഗരങ്ങളെയും കൂടി ഉൾപ്പെടുത്തി ഇത് നാഷണൽ ഹെൽത്ത് മിഷൻ ആക്കി) നിയോഗിച്ച സ്ത്രീ തൊഴിലാളികളാണ് ആശാ വർക്കർമാർ. (Acredited Social Health Activists – ASHA worker) ഇവരെ തൊഴിലാളികളായല്ല, മറിച്ച് സന്നദ്ധപ്രവർത്തകർ എന്ന നിലയിൽ പേര് വിളിച്ചാണ് യൂണിയൻ സർക്കാർ ഈ പദ്ധതി ആവിഷകരിച്ചത്. അങ്കണവാടി ജീവനക്കാരെപ്പോലെ പ്രതിമാസ നിശ്ചിത വേതനം (സർക്കാർ കണക്കിൽ honorarium) പോലും ഇല്ലാതെ piece rate ആയിട്ടാണ് അവരുടെ കൂലി നിശ്ചയിച്ചിരുന്നത്.

ആശ വർക്കർ സമരം:
സംസ്ഥാന സർക്കാറിനെ
രൂക്ഷമായി വിമർശിച്ച് സച്ചിദാനന്ദൻ

ഒന്നാം UPA സർക്കാരാണ് - അതിനെ പിന്തുണച്ചിരുന്ന ഇടതുപക്ഷത്തിന്റെ ശക്തമായ സമ്മർദ്ദത്താൽ - തൊഴിലുറപ്പും, ഭക്ഷ്യസുരക്ഷാ നിയമവും, വിദ്യാഭ്യാസ അവകാശ നിയമവും അതിനൊക്കെയുള്ള വിവിധ പദ്ധതികളുടെയും മാതൃകയിൽ നാഷണൽ റൂറൽ ഹെൽത്ത് മിഷൻ ആരംഭിച്ചത്.
എന്നാൽ ഒന്നും രണ്ടും മൻമോഹൻ സിംഗ് സർക്കാരുകളും തുടർന്നുവന്ന ഒന്നാമത്തെയും രണ്ടാമത്തെയും ഇപ്പോൾ മൂന്നമത്തെയും മോദി സർക്കാറുകളും ആശമാർക്ക് നിശ്ചിത പ്രതിമാസ വേതനം നല്കാൻ ഇന്നുവരെ തയ്യാറായിട്ടില്ല. നിരന്തര സമരഫലമായി 2009- ൽ നിശ്ചിത വേതന വാഗ്ദാനം നൽകി. എന്നാൽ എട്ട് നിശ്ചിത സ്ഥിരജോലികൾക്കായുള്ള നിശ്ചിത പീസ് റേറ്റ് (fixed incentive) എന്ന നിലയിൽ 1000 രൂപയാണ് പ്രതിമാസ വേതനം നിശ്ചയിച്ചത്. അതും നിശ്ചിത വ്യവസ്ഥകൾക്കകത്ത് മാത്രം.

 ആശാ വർക്കർമാർരെ തൊഴിലാളികളായല്ല, മറിച്ച് സന്നദ്ധപ്രവർത്തകർ എന്ന നിലയിൽ പേര് വിളിച്ചാണ് യൂണിയൻ സർക്കാർ ഈ പദ്ധതി ആവിഷകരിച്ചത്.
ആശാ വർക്കർമാർരെ തൊഴിലാളികളായല്ല, മറിച്ച് സന്നദ്ധപ്രവർത്തകർ എന്ന നിലയിൽ പേര് വിളിച്ചാണ് യൂണിയൻ സർക്കാർ ഈ പദ്ധതി ആവിഷകരിച്ചത്.

2018 സെപ്റ്റംബർ 5 ന് ഡൽഹിയിൽ -CITU, കിസാൻ സഭ, കർഷകത്തൊഴിലാളി യൂണിയൻ എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ നടന്ന- രണ്ട് ലക്ഷത്തോളം തൊഴിലാളികളും കർഷകരും പങ്കെടുത്ത ‘മസ്ദൂർ കിസാൻ സംഘർഷ് റാലിയുടെ ഭാഗമായി രാജ്യവ്യാപകമായി ആശ പ്രവർത്തകർ നടത്തിയ പ്രചാരണസമരങ്ങൾക്ക് പിന്നാലെ ഈ തുക 2000 രൂപ ആയി വർദ്ധിപ്പിക്കാൻ BJP സർക്കാർ നിർബന്ധിതമായി. ഇത്കൂടാതെ ഹെൽത്ത് ആന്റ് വെൽനെസ്സ് കേന്ദ്രങ്ങളുടെ ജോലിക്കായി 1000 രൂപ കൂടി വ്യവസ്ഥകൾക്ക് വിധേയമായി ആശമാർക്ക് യൂണിയൻ സർക്കാർ നിശ്ചയിച്ചിട്ടുണ്ട്. ഇതിന്റെ 60 ശതമാനമാണ് കേന്ദ്ര വിഹിതം.

കേരളത്തിൽ പ്രധാനമായും SUCI പിന്തുണയോടെ നടക്കുന്ന ഒരു വിഭാഗം ആശമാരുടെ സമരം BJP- RSS നേതൃത്വത്തിലുളള യൂണിയൻ സർക്കാർ ആശമാരുടെ അവകാശങ്ങൾ നിഷേധിക്കുന്നതിനെതിരെ നിശ്ശബ്ദത പാലിക്കുകയാണ്.

ഇതുകൂടാതെ വിവിധ ജോലികൾക്കായി ഇൻസെൻറ്റീവ് എന്ന പേരിൽ കൂലി പീസ് റേറ്റ് ആയി നിശ്ചയിച്ചിട്ടുണ്ട്. യൂണിയൻ സർക്കാർ നിശ്ചയിച്ച 70 ലധികം തരം ജോലികളാണ് ആശാ വർക്കർമാർ ഇന്ന് ചെയ്തുവരുന്നത്! ഈ ഇൻസെൻറ്റീവ് ലഭിക്കാൻ തന്നെ വിവിധ വ്യവസ്ഥകൾ പാലിക്കേണ്ടിയിരിക്കുന്നു. ഈ വ്യവസ്ഥകളും ജോലികളും കൂലിയും എല്ലാം തീരുമാനിക്കുന്നത് യൂണിയൻ സർക്കാറാണ്. 2010 നു ശേഷം, കഴിഞ്ഞ 15 വർഷവും ഇൻസെൻറ്റീവിൽ ഒരു വർദ്ധനയും യൂണിയൻ സർക്കാർ വരുത്തിയിട്ടില്ല.

എന്നാൽ കേരളത്തിൽ പ്രധാനമായും SUCI പിന്തുണയോടെ നടക്കുന്ന ഒരു വിഭാഗം ആശമാരുടെ സമരം BJP- RSS നേതൃത്വത്തിലുളള യൂണിയൻ സർക്കാർ ആശമാരുടെ അവകാശങ്ങൾ നിഷേധിക്കുന്നതിനെതിരെ നിശ്ശബ്ദത പാലിക്കുകയാണ്. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരും CITU സംഘടനയും തൊഴിലാളി വിരുദ്ധരാണ് എന്നു പ്രചരിപ്പിക്കുകയാണ് ആശമാരുടെ സമരത്തിന്റെ രാഷ്ട്രീയലക്ഷ്യം. കേരളത്തിലെ വലതുപക്ഷ മാധ്യമങ്ങളും SUCI അടക്കമുള്ള ഇടതുപക്ഷ നിലപാടെടുക്കുന്ന ചില രാഷ്ട്രീയ പ്രസ്ഥാനങ്ങളും UDF-ഉം ഈ രാഷ്ട്രീയലക്ഷ്യമാണ് ഉയർത്തിപ്പിടിക്കുന്നത് എന്ന വസ്തുത കാണാതിരിക്കരുത്.

 കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരും CITU സംഘടനയും തൊഴിലാളി വിരുദ്ധരാണ് എന്നു പ്രചരിപ്പിക്കുകയാണ് ആശമാരുടെ സമരത്തിന്റെ രാഷ്ട്രീയലക്ഷ്യം.
കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരും CITU സംഘടനയും തൊഴിലാളി വിരുദ്ധരാണ് എന്നു പ്രചരിപ്പിക്കുകയാണ് ആശമാരുടെ സമരത്തിന്റെ രാഷ്ട്രീയലക്ഷ്യം.

കടുത്ത തൊഴിലാളി വിരുദ്ധ നയങ്ങൾ അടിച്ചേൽപ്പിക്കുന്ന യൂണിയൻ സർക്കാരിനെയും BJP- RSS കൂട്ടുകെട്ടിനെയും സംരക്ഷിക്കുകയും അതേസമയം ഇന്ത്യയിലെ ഏറ്റുവും ശക്തമായ തൊഴിലാളിവർഗ രാഷ്ട്രീയ പ്രസ്ഥാനമായ ഇടതുപക്ഷ ജനാധിപത്യ ശക്തികളേയും അഖിലേന്ത്യാ തലത്തിലെ ഏറ്റവും ശക്തമായ ഇടതുപക്ഷ ട്രേഡ് യൂണിയനായ സി ഐ ടി യുവിനെയും ‘തൊഴിലാളി വഞ്ചകരായി’ ചിത്രീകരിക്കുകയും ചെയ്യുകയാണ് ഈ സമരത്തിലൂടെ നിരവഹിക്കപ്പെടുന്ന രാഷ്ട്രീയ ദൗത്യം എന്നത് സമരം ചെയ്യുന്ന ആശമാർ പോലും തിരിച്ചറിയുന്നില്ല എന്നതാണ് വസ്തുത. കേരളത്തിൽ രൂപപ്പെടുന്ന ഈ വലതുപക്ഷ - ഇടതു അവസരവാദ കൂട്ടുകെട്ടിനെ തുറന്നുകാണിക്കേണ്ടത് തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ മർമ്മ പ്രധാന രാഷ്ട്രീയ ഉത്തരവാദിത്തമാണ്.

യൂണിയൻ സർക്കാൻ നടപ്പാക്കുന്ന അംഗൻവാടി, മിഡ് ഡേ മീൽസ്, ആശ സ്കീമുകൾ സേവന മേഖലയിലെ തൊഴിലിന്റെ കരാർവൽകരണത്തിന്റെ ഏറ്റവും പുതിയ ആവിഷ്കാരങ്ങളുടെ- വിജയകരമായ പരീക്ഷണവേദിയായിരിക്കുന്നു– ഇവരെ തൊഴിലാളികളോ ജീവനക്കാരോ ആയി പരിഗണിക്കാതെ ‘സന്നദ്ധ പ്രവർത്തക’രായിട്ടാണ് യൂണിയൻ സർക്കാർ കണക്കാക്കിയിരിക്കുന്നത്. സ്ത്രീകളുടെ കുടുംബത്തിനകത്തെ കൂലിയില്ലാ വേലയെ യൂണിയൻ സർക്കാർ തന്നെ തൊഴിൽ ദാതാവായ സർക്കാർ വകുപ്പുകളിൽ ചൂഷണത്തിനുള്ള ഉപാധിയാക്കി ഔദ്യോഗിക നയമാക്കി മാറ്റിയിരിക്കുകയാണ്.

സമരം ചെയ്യുന്ന തൊഴിലാളികളെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്യുന്നത് തൊഴിലാളി വർഗ - ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനങ്ങളുടെ നയമല്ല. അത്തരം പ്രവണതകളെ തീർച്ചയായും അപലപിക്കേണ്ടതുണ്ട്.

ചുരുങ്ങിയത് ഓരോ വർഷവും സ്കീം (പദ്ധതി) തൊഴിലാളികൾ ഇന്ത്യാ ഗവൺമെന്റിന് ഒരു ലക്ഷം കോടി രൂപ കൂലിയില്ലാത്ത അധ്വാനമായി സബ്സിഡിയായി നൽകുന്നുണ്ട്. നരേന്ദ്രമോദി നേതൃതത്തിലുള്ള NDA സർക്കാറുകൾ ബജറ്റ് വെട്ടിച്ചുരുക്കിയും പദ്ധതികൾ കോർപ്പറേറ്റ് കമ്പനികൾക്ക് വിട്ടുനൽകിയും സ്വകാര്യവൽക്കരണത്തിലൂടെയും എല്ലാ അവശ്യസേവന കേന്ദ്രാവിഷ്കൃത പദ്ധതികളെയും അടച്ചു പൂട്ടാൻ തുനിഞ്ഞിറങ്ങിയിരിക്കുകയാണ്. മോദി സർക്കാരിന്റെ ആദ്യത്തെ സമ്പൂർണ്ണ ബജറ്റിൽ 40% ആണ് എൻ എച്ച് എമ്മിനുള്ള തുക വെട്ടിക്കുറച്ചത്. അടിസ്ഥാന സേവന സൗകര്യങ്ങൾക്കായുള്ള ജനങ്ങളുടെ അവകാശവുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള, അതിനെതിരെയുള്ള ശക്തമായ പ്രക്ഷോഭങ്ങളുടെ ഫലമായിട്ടാണ് ബജറ്റ് പുനഃസ്ഥാപിക്കപ്പെട്ടത്.

കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുനക്കി സർക്കാറിന് ലഭിക്കണ്ട ധനവിഹിതം തടഞ്ഞു വയ്ക്കൽ യൂണിയൻ സർക്കാർ തുടരുകയാണ്. ബജറ്റ് വിഹിതം വെട്ടിക്കുറക്കുന്നതിന്റെ ഫലമായി എല്ലാ സംസ്ഥാനങ്ങളിലും ഇതുപോലെ മാസങ്ങളോളം ഇൻസെൻറ്റീവ് മുടങ്ങിക്കിടക്കുന്നുണ്ട്. എന്നാൽ കേരളത്തിലെ ഇടതുപക്ഷ സർക്കാരിനോടെടുക്കുന്നത് സംസ്ഥാനത്തിന്റെ വിഹിതം മുഴുവനായും തടഞ്ഞു വയ്ക്കുന്ന സമീപനമാണ്. സ്കൂൾ ഉച്ചഭക്ഷണ പദ്ധതി, ഐ സി ഡി എസ്, എൻ എച്ച് എം എന്നീ സ്കീംകളുടെ വിഹിതം തടഞ്ഞുവച്ച് ഈ പദ്ധതികളുടെ പ്രവർത്തനം തടസ്സപ്പെടുത്തുകയും ജനങ്ങളെയും ജീവനക്കാരെയും കേരള സർക്കാരിനെതിരാക്കുകയും ചെയ്യുക എന്നതാണ് ഭരണഘടനയെയും ഫെഡറൽ സംവിധാനത്തെയും കാറ്റിൽ പറത്തി BJP നയിക്കുന്ന യൂണിയൻ ഗവർണമെന്റ് ചെയ്യുന്നത്. ഇപ്പോഴുള്ള പ്രതിസന്ധിയുടെ പ്രധാന കാരണവും ഇതുതന്നെ.

വിവിധ പാർലമെന്ററി കമ്മിറ്റികളുടെയും വിവിധ ഏജൻസികളുടെയും റിപ്പോർട്ടുകളെ അവഗണിച്ച്, ആശമാരുടെ കോവിഡ് കാലത്തെ സേവനത്തെയടക്കം നിരാകരിച്ചുകൊണ്ട്, വേതനം കൊടുക്കുന്നില്ല എന്നു മാത്രമല്ല, ബജറ്റ് വിഹിതം വെട്ടിക്കുറക്കുകയും തടഞ്ഞു വയ്ക്കുകയും ചെയ്യുന്ന BJP നയിക്കുന്ന യൂണിയൻ സർക്കാറിനെതിരെ നിശ്ശബ്ദത പാലിക്കുകയാണ് SUCI പിന്തുണക്കുന്ന ഒരു വിഭാഗം ആശമാരുടെ സമരം.

ബജറ്റ് വിഹിതം വെട്ടിക്കുറക്കുകയും തടഞ്ഞു വയ്ക്കുകയും ചെയ്യുന്ന BJP നയിക്കുന്ന യൂണിയൻ സർക്കാറിനെതിരെ നിശ്ശബ്ദത പാലിക്കുകയാണ് SUCI പിന്തുണക്കുന്ന ഒരു വിഭാഗം ആശമാരുടെ സമരം.
ബജറ്റ് വിഹിതം വെട്ടിക്കുറക്കുകയും തടഞ്ഞു വയ്ക്കുകയും ചെയ്യുന്ന BJP നയിക്കുന്ന യൂണിയൻ സർക്കാറിനെതിരെ നിശ്ശബ്ദത പാലിക്കുകയാണ് SUCI പിന്തുണക്കുന്ന ഒരു വിഭാഗം ആശമാരുടെ സമരം.

കേന്ദ്രവിഷ്കൃത പദ്ധതിയാണ് ഈ NHM എന്നും അതിനു കീഴിലെ ജീവനക്കാരാണ് ആശാവർക്കർമാർ എന്നും പ്രധാനമായും ആ പദ്ധതി ആവിഷ്ക്കരിക്കുകയും പദ്ധതിയെ സ്ഥിരപ്പെടുത്തുകയും ചെയ്യേണ്ടതിന്റെ ഉത്തരവാദിത്വം യൂണിയൻ സർക്കാരിനാണെന്നും, എന്നാൽ NHM പദ്ധതിയെ ശിഥിലീകരിക്കാനും, ഇല്ലായ്മ ചെയ്യാനുമുള്ള നിരന്തര ശ്രമമാണ് യൂണിയൻ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും അതുകൊണ്ട് അടിസ്ഥാനപരമായി സമരം യൂണിയൻ സർക്കാരിനെതിരെ ആണെന്നും യൂണിയൻ സർക്കാരാണ് ആശമാരുടെ ആവശ്യങ്ങൾ അംഗീകരിക്കേണ്ടത് എന്നുമുള്ള പശ്ചാത്തലം പറയാതെ, ആശാ വർക്കർമാർ നിരന്തരമായി പീഡിപ്പിക്കപ്പെടുന്ന ഒരു സംസ്ഥാനമാണ് കേരളം എന്ന ആഖ്യാനം സൃഷ്ടിക്കുക ആരുടെയെങ്കിലും അജണ്ടയാണെങ്കിൽ അത് തൊഴിലാളികൾക്ക് വേണ്ടിയല്ല.

ഇന്ന് ഇന്ത്യയിൽ ആശമാർക്ക് ഏറ്റവും ഉയർന്ന വേതനം നൽകുന്നത് കേരളത്തിലാണ് എന്ന വസ്തുത നിഷേധിച്ചാവരുത് 26,000 രൂപ മിനിമം വേതനത്തിനായി സമരം നടത്തുന്നത്. ആ സമരത്തിൽ കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രിയുടെ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തി സമരക്കാർക്ക് കുട സമ്മാനിക്കുകയല്ല, ആവശ്യങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാൻ നേതൃത്വപരമായ പങ്ക് സ്വയം ഏറ്റെടുക്കുകയാണ്. ആ സത്യം കൂടി ഊന്നിപറഞ്ഞിരുന്നുവെങ്കിൽ സച്ചിദാനന്ദൻ മാഷിന്റെ കുറിപ്പ് വസ്തുതാപരമായ വിലയിരുത്തലാകുമായിരുന്നു.

സമരം ചെയ്യുന്ന തൊഴിലാളികളെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്യുന്നത് തൊഴിലാളി വർഗ - ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനങ്ങളുടെ നയമല്ല. അത്തരം പ്രവണതകളെ തീർച്ചയായും അപലപിക്കേണ്ടതുണ്ട്.

കോവിഡ് കാലത്ത് ജീവൻ പണയം വെച്ച് പണിയെടുത്ത ആശമാരുടെ ജീവന് വിലകൽപ്പിക്കാത്ത, ആരോഗ്യ മേഖലയെയാകേ സ്വകാര്യവത്കരിക്കുന്ന, കേരളത്തിന് അർഹതപ്പെട്ട വിഹിതം നിഷേധിക്കുന്ന BJP നയിക്കുന്ന വർഗ്ഗീയ ഫാഷിസ്റ്റ് സർക്കാരിനെതിരായ ഇടതുപക്ഷ ജനാധിപത്യശക്തികളുടെ യോജിച്ച പോരാട്ടത്തെ ദുർബലപ്പെടുത്തുന്ന സമീപനം ആരെയാണ് സഹായിക്കുക?


Summary: The statement made by Sachidanandan, expressing support for the Asha workers is politically significant. P. Krishnaprasad pointing out the disagreement .


പി. കൃഷ്ണപ്രസാദ്

രാജ്യത്തെ കർഷക പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു. അഖിലേന്ത്യ കിസാൻ സഭ ഫിനാൻസ് സെക്രട്ടറി. സുൽത്താൻ ബത്തേരിയിൽ നിന്നുള്ള സി.പി.എം എം.എൽ.എയായിരുന്നു

Comments