Samsung സമരം പിൻവലിച്ചു,
ആവശ്യങ്ങളിൽ തീരുമാനമായില്ല

പുതുതായി രൂപീകരിച്ച Samsung India Workers Union-SIWU-ന് അംഗീകാരം നൽകുന്നത് അടക്കമുള്ള ആവശ്യങ്ങളിലൊന്നും പരിഹാരമുണ്ടായിട്ടില്ല. ​തൊഴിലാളികൾ നൽകിയ ‘ചാർട്ടർ ഓഫ് ഡിമാന്റിന്’ രേഖാമൂലം ഉറപ്പ് നൽകാമെന്നു മാത്രമാണ് സാംസങ് മാനേജുമെന്റ് സമ്മതിച്ചിരിക്കുന്നത്.

News Desk

ചെന്നൈക്കടുത്ത് ശ്രീപെരുമ്പുതൂരിലെ സാംസങ് ഇന്ത്യ പ്ലാന്റിൽ (Samsung Electronics) സി.ഐ.ടി.യുവിന്റെ (Centre of Indian Trade Unions-CITU) നേതൃത്വത്തിൽ തൊഴിലാളികൾ 37 ദിവസമായി നടത്തിവന്ന സമരം അവസാനിപ്പിച്ചു. പണിമുടക്കിയവർക്കെതിരെ പ്രതികാരനടപടിയുണ്ടാകില്ലെന്ന് കമ്പനി ഉറപ്പുനൽകി. എന്നാൽ, പുതുതായി രൂപീകരിച്ച യൂണിയന് അംഗീകാരം നൽകുന്നത് അടക്കമുള്ള ആവശ്യങ്ങളിലൊന്നും പരിഹാരമുണ്ടായിട്ടില്ല. ​തൊഴിലാളികൾ നൽകിയ ‘ചാർട്ടർ ഓഫ് ഡിമാന്റിന്’ രേഖാമൂലം ഉറപ്പ് നൽകാമെന്നുമാത്രമാണ് മാനേജുമെന്റ് സമ്മതിച്ചിരിക്കുന്നത്.
പുതുതായി രൂപീകരിച്ച സാംസങ് ഇന്ത്യ ലേബർ യൂണിയൻ (Samsung India Workers Union-SIWU) രജിസ്റ്റർ ചെയ്യാൻ അനുമതി നൽകണമെന്ന ഏറ്റവും പ്രധാന ആവശ്യത്തെക്കുറിച്ച് മാനേജുമെന്റും സംസ്ഥാന ​തൊഴിൽ വകുപ്പും ഇറക്കിയ പ്രസ്താവനകൾ നിശ്ശബ്ദത പുലർത്തുന്നു. ഇക്കാര്യം മദ്രാസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്.

സമരം പിൻവലിക്കുകയാണെന്ന് സി.ഐ.ടി.യുവാണ് പ്രസ്താവനയിൽ അറിയിച്ചത്. പുതിയ യൂണിയന്റെ രജിസ്‌ട്രേഷൻ വിഷയം കോടതി വിധിയനുസരിച്ച് തീരുമാനിക്കുമെന്ന് യൂണിയൻ പ്രസിഡന്റ് ഇ. മുത്തുകുമാർ മാധ്യമങ്ങളോട് പറഞ്ഞു. കൂലി വർധന, തൊഴിൽ സമയം, മെഡിക്കൽ ഇൻഷൂറൻസ്, മറ്റ് അടിസ്ഥാന സൗകര്യങ്ങൾതുടങ്ങി തങ്ങൾ ഉന്നയിച്ച ആവശ്യങ്ങളിൽ തുടർന്നും ചർച്ച നടക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

പുതിയ യൂണിയന്റെ രജിസ്‌ട്രേഷൻ വിഷയം കോടതി വിധിയനുസരിച്ച് തീരുമാനിക്കുമെന്ന് യൂണിയൻ പ്രസിഡന്റ് ഇ. മുത്തുകുമാർ.
പുതിയ യൂണിയന്റെ രജിസ്‌ട്രേഷൻ വിഷയം കോടതി വിധിയനുസരിച്ച് തീരുമാനിക്കുമെന്ന് യൂണിയൻ പ്രസിഡന്റ് ഇ. മുത്തുകുമാർ.

നിരുപാധികം ജോലിയിൽ തിരികെ പ്രവേശിക്കാനുള്ള തൊഴിലാളികളുടെ തീരുമാനത്തെ സാംസങ് ഇന്ത്യ സ്വാഗതം ചെയ്തു. നിയമവിരുദ്ധമായി പണിമുടക്കിയ തൊഴിലാളികൾക്കെതിരെ ഒരു നടപടിയും എടുക്കില്ല എന്നും കമ്പനി അറിയിച്ചു.
ചർച്ച തൃപ്തികരമായിരുന്നുവെന്ന് മുത്തുകുമാർ അറിയിച്ചു.

മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നിർദേശപ്രകാരം വിവിധ വകുപ്പുകളും തൊഴിലാളികളും കമ്പനിയുമായി ചർച്ച നടത്തിയതായി തമിഴ്‌നാട് തൊഴിൽ മന്ത്രാലയം അറിയിച്ചു. സാംസങ് കമ്പനി നിരവധി തൊഴിലാളി ക്ഷേമ പരിപാടികൾ നടപ്പാക്കാമെന്ന് ഉറപ്പുനൽകിയതായും തൊഴിലാളികൾ ഉന്നയിച്ച ആവശ്യങ്ങളിൽ മറുപടി എഴുതി നൽകുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

 പോലീസ് തൊഴിലാളികൾക്കെതിരെ അക്രമാസക്തമായി ഇടപെട്ടതും സമരത്തിൽ പങ്കെടുത്തവരെ അറസ്റ്റ് ചെയ്തതും സ്റ്റാലിൻ സർക്കാറിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു
പോലീസ് തൊഴിലാളികൾക്കെതിരെ അക്രമാസക്തമായി ഇടപെട്ടതും സമരത്തിൽ പങ്കെടുത്തവരെ അറസ്റ്റ് ചെയ്തതും സ്റ്റാലിൻ സർക്കാറിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു

സമീപകാലത്ത് സാംസങ് പ്ലാന്റുകളിൽ തന്നെ നടന്ന ഏറ്റവും വലിയ പണിമുടക്കായിരുന്നു ചെന്നൈയിലേത്. പ്രശ്നപരിഹാരത്തിന് അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ ഇടപെടൽ പോലും സി.ഐ.ടി.യു യൂണിയൻ തേടിയിരുന്നു.

സൗത്ത് കൊറിയൻ കമ്പനിയായ സാംസങിന്റെ രാജ്യത്തിലെ ഏറ്റവും മികച്ച ഫാക്ടറികളിലൊന്നാണ് ശ്രീപെരുമ്പുതൂരിലേത്. സെപ്തംബർ 9 മുതലാണ് തൊഴിലാളികൾ സമരം തുടങ്ങിയത്. ശമ്പള പരിഷ്‌കരണം, എട്ട് മണിക്കൂർ ജോലി, തൊഴിലാളി യൂണിയന് അംഗീകാരം എന്നീ അടിസ്ഥാന ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. പോലീസ് തൊഴിലാളികൾക്കെതിരെ അക്രമാസക്തമായി ഇടപെട്ടതും സമരത്തിൽ പങ്കെടുത്തവരെ അറസ്റ്റ് ചെയ്തതും സ്റ്റാലിൻ സർക്കാറിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു. സഖ്യകക്ഷികളായ സി.പി.ഐ, സി.പി.എം, വി.സി.കെ, കോൺഗ്രസ്, എം.ഡി.എം.കെ എല്ലാം സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതോടെ ഡി.എം.കെയും സ്റ്റാലിൻ സർക്കാറും സമരം ഒത്തുതീർക്കാൻ നിർബന്ധിതരാകുകയും ചെയ്തു.

Samsung- CITU നേർക്കുനേർ, ഐ.എൽ.ഒക്ക് കത്തയച്ച് സി.ഐ.ടിയു;
നിർണായകം സ്റ്റാലിന്റെ നിലപാട്

Comments