ഏഷ്യൻ ഡവലപ്‌മെന്റ് ബാങ്കിന്റെ വായ്പ ഉപയോഗിച്ച് നടപ്പാക്കാനുദ്ദേശിക്കുന്ന കേരള അർബൻ വാട്ടർ സർവീസസ് ഇംപ്രൂവ്‌മെന്റ് പ്രൊജക്ട് കൊച്ചി നഗരത്തിലെ ജലവിതരണ സംവിധാനത്തെ സ്വകാര്യവൽക്കരിക്കാനുള്ള നടപടികളുടെ ഭാഗമാണെന്ന് ആരോപിക്കുകയാണ് കേരള വാട്ടർ അതോറിറ്റിയിലെ ജീവനക്കാർ. ഇത്തരത്തിലൊരു പദ്ധതി നടപ്പിലാക്കുക വഴി വാട്ടർ അതോറിറ്റിയിലെ ജീവനക്കാരുടെ തൊഴിൽ സുരക്ഷ നഷ്ടമാകുമെന്നും ബഹുരാഷ്ട്ര കുത്തകകൾ ജലവിതരണ സംവിധാനത്തെ പൂർണമായി ഹൈജാക്ക് ചെയ്യുമെന്നും ഇവർ ആരോപിക്കുന്നു. സാമ്പത്തിക ക്രമക്കേടുകളടക്കം ഗുരുതര സ്വഭാവത്തിലുള്ള ആരോപണങ്ങളാണ് ജീവനക്കാർ ഉയർത്തുന്നത്.