അന്ന് ഞാൻ ഭയന്നുപോയിരുന്നു, ഇന്ന് ആ ഭയമില്ല

മീശ നോവലിന് വയലാർ അവാർഡ് ലഭിച്ച ശേഷം എസ്. ഹരീഷുമായുള്ള ആദ്യ അഭിമുഖ സംഭാഷണം.

സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റി പ്രചരിപ്പിക്കപ്പെട്ട സംഭാഷണങ്ങൾ പ്രശ്‌നങ്ങൾ സൃഷ്ടിച്ചപ്പോൾ ആദ്യം ഭയന്നു പോയി, എന്നാൽ ഇപ്പോൾ ആ ഭയമില്ല, അന്ന് നേരിട്ട രീതിയിലായിരിക്കില്ല ഇനി അത്തരം വിവാദങ്ങളെ നേരിടുകയെന്നു പറയുന്നു എഴുത്തുകാരൻ.

ജെ.സി.ബി പുരസ്‌കാരവും, കേരള സാഹിത്യ അക്കാദമി അവാർഡും മീശയ്ക്ക് ലഭിച്ചിരുന്നു.


എസ്. ഹരീഷ്

നോവലിസ്റ്റ്, ചെറുകഥാകൃത്ത്, തിരക്കഥാകൃത്ത്. മീശ, ആഗസ്ത് 17, പട്ടുനൂൽപ്പുഴു എന്നീ നോവലുകളും അപ്പൻ, ആദം, രസവിദ്യയുടെ ചരിത്രം തുടങ്ങിയ ചെറുകഥാ സമാഹാരങ്ങളും രചിച്ചിട്ടുണ്ട്. ഏദൻ, ജല്ലിക്കട്ട് തുടങ്ങിയ സിനിമകൾ ഹരീഷിൻെറ ചെറുകഥകളെ ആസ്പദമാക്കിയുള്ളതാണ്. ചുരുളി, നൻപകൽ നേരത്ത് മയക്കം എന്നിവ പ്രധാന തിരക്കഥകൾ

Comments