‘ജിജി’ എന്തുകൊണ്ട് പരിഹസിക്കപ്പെടുന്നു? കെ.ആർ.ടോണി തന്നെ മറുപടി പറയുന്നു

News Desk

‘‘ജിജി’ എന്ന കവിത പുറമേയ്ക്ക് പൊളിറ്റക്കൽ കണ്ടന്റില്ലാത്ത കവിതയാണ് എന്ന് ചിലർ പറഞ്ഞിട്ടുണ്ട്. ഈ കവിതയിലെ സൂചകങ്ങളും ധ്വനികളും വാക്കുകളുടെ പ്രയോഗങ്ങളും അതിലുള്ള ഹാസ്യാത്മകതയും വേണ്ടവിധം ഡീ കോഡ് ചെയ്താലേ അതിനകത്തെ രാഷ്ട്രീയം മനസ്സിലാക്കാൻ പറ്റൂ. തലതിരിഞ്ഞ എഴുത്ത് ഡീ കോഡ് ചെയ്യാനുള്ള കഴിവ് സോഷ്യൽ മീഡിയയിലെ ഭൂരിപക്ഷം പേർക്കും കുറവാണ്. അതാണ് ജിജി ഇത്രയധികം പരിഹസിക്ക​പ്പെടാൻ കാരണം’’- കെ.ആർ. ടോണി പറയുന്നു.

‘‘മലയാളികൾ വളരെയധികം രാഷ്ട്രീയ പ്രബുദ്ധരാണ് എന്നാണ് അവർ സ്വയം വിചാരിക്കുന്നത്. അതുകൊണ്ട് ഏതെങ്കിലും ബാഹ്യമായ രാഷ്ട്രീയവിഷയങ്ങൾ സംഗ്രഹിച്ച് ഏതെങ്കിലും പ്രതീകത്തിന്റെയോ ഇമേജിന്റെയോ രൂപത്തിൽ കൊണ്ടുവന്ന് സങ്കീർണമായ രൂപത്തിൽ അവതരിപ്പിക്കുമ്പോഴാണ് വായനക്കാർക്ക് മനസ്സിലാകുകയുള്ളൂ എന്ന തോന്നൽ പൊതുവെയുണ്ട്. പക്ഷെ, സംവേദനം എന്ന കാര്യമുണ്ടല്ലോ. ന്യൂനപക്ഷത്തിനേ അതിനുള്ള കഴിവുള്ളൂ. അവർ നിശ്ശബദ്‍രുമാണ്. അതേസമയം, രംഗം കൈയടിക്കിയിരിക്കുന്ന, ഒച്ചവെക്കുന്ന ഭൂരിപക്ഷത്തിന് സംവേദനം എന്ന ശേഷി കുറവാണ് എന്നാണ് എനിക്കു തോന്നുന്നത്. അതാണ് കവിത മനസ്സിലാക്കാൻ പറ്റാത്തത്’’

‘‘തർക്കിക്കുമ്പോൾ ഞാൻ ആശയങ്ങൾ തന്നെയാണ് ഉപയോഗിക്കുക. വസ്തുനിഷ്ഠമായി തന്നെയാണ് കാര്യങ്ങൾ പറയുക. അവിടെ ഒരുതരത്തിലുമുള്ള കാവ്യരചനാസ്വഭാവവും ഇല്ല. കവിതയെഴുത്തിന്റെ മറ്റൊരു വശമാണ് തർക്കം. നല്ല താർക്കികയുക്തിയില്ലാത്ത ആൾക്ക് നല്ല കവിയാകാൻ പറ്റില്ല എന്നാണ് ഞാൻ വിചാരിക്കുന്നത്. കാരണം, യുക്തിയുണ്ടാകണമെങ്കിൽ അനലൈസ് ചെയ്യാൻ പറ്റണം. ജീവിതത്തെ അനലൈസ് ചെയ്യുമ്പോഴാണ് കവിത എഴുതാനും പറ്റുക. കവി ഒരിക്കലും ഒരു Non Recogniser അല്ല, ആകാനും പറ്റില്ല. സാമൂഹിക ചുറ്റുപാടുകളിലെ രാഷ്ട്രീയവും സാംസ്‌കാരികവും ഒക്കെയായ കാര്യങ്ങളെക്കുറിച്ച് കവിയ്ക്ക് നല്ല അവബോധമുണ്ടാകും. അത് തനിയെ ഉണ്ടായിപ്പോകുന്നതാണ്. കവിതയിൽ അത് കണ്ടു എന്നു വരില്ല’’.

‘‘ആശയത്തിൽനിന്ന് കവിതയുണ്ടാകുന്നതിനേക്കാൾ നല്ലത് അനുഭവത്തിൽനിന്ന് കവിതയുണ്ടാകുന്നതാണ്. അത്തരം കവിതയിൽനിന്ന് പലതരത്തിലുള്ള ധ്വനിസാധ്യതകളും ആശയങ്ങളും കണ്ടെടുക്കാൻ കഴിയുക എന്നതാണ് ശരിയായ രീതി’’- എസ്. കണ്ണനുമായുള്ള സംഭാഷണത്തിൽ കെ.ആർ. ടോണി പറയുന്നു.

തേങ്ങേടെ മൂട് കവിത
എസ്. കണ്ണനും കെ.ആർ. ടോണിയും തമ്മിലുള്ള സംഭാഷണത്തിന്റെ പൂർണ രൂപം
സൗജന്യമായി വായിക്കാം,​
ട്രൂകോപ്പി വെബ്സീൻ പാക്കറ്റ് 213.

Comments