‘Headline Stress’ അഥവാ
വാർത്തകളുടെ മാനസികാരോഗ്യം

‘ഏൺസ്റ്റ് ആന്റ് യംഗി’ൽ ചാർട്ടേഡ് അക്കൗണ്ടന്റായിരുന്ന അന്ന സെബാസ്റ്റ്യന്റെ മരണവുമായി ബന്ധപ്പെട്ട മാധ്യമ റിപ്പോർട്ടുകളെ കേസ് സ്റ്റഡിയായി എടുത്ത്, മാനസികാരോഗ്യ വിഷയങ്ങളിലെ മാധ്യമ കവറേജ് വിശകലനം ചെയ്യുന്നു ഡോ. ആന്റോ പി. ചീരോത. ഒപ്പം, നെഗറ്റീവ് മീഡിയ ഇമേജുകളുടെയും ഇമോഷനൽ റിപ്പോർട്ടിംഗിന്റെയും അനന്തരഫലങ്ങളെക്കുറിച്ചുള്ള അന്വേഷണവും. NEWS BIN: പുതിയ കോളം തുടങ്ങുന്നു.

NEWS BIN
പുതിയ കോളം തുടങ്ങുന്നു

ൺസ്റ്റ് ആൻഡ് യങ്ങിൽ (Ernst & Young) ചാർട്ടേഡ് അക്കൗണ്ടന്റായിരുന്ന അന്ന സെബാസ്റ്റ്യൻ പേരയിൽ (Anna Sebastian Perayil) കഴിഞ്ഞ ജൂലൈയിൽ ദാരുണമായി മരിച്ച സംഭവം ആരും മറന്നിരിക്കാനിടയില്ല. ഈ വിഷയത്തിൽ നമ്മുടെ മാധ്യമങ്ങൾ നൽകിയ വലിയ കവറേജ് തീർത്തും അഭിനന്ദനാർഹമാണ്. BBC ഉൾപ്പെടെയുള്ള അന്താരാഷട്ര മാധ്യമങ്ങൾ വരെ വാർത്ത ഏറ്റെടുത്തു. കമ്പനിയിലെ ‘അമിതമായ തൊഴിൽ സമ്മർദ്ദം’ (Overwhelming work pressure) അവളുടെ ആരോഗ്യത്തെ ബാധിക്കുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്തുവെന്നാണ് മാതാപിതാക്കൾ പറയുന്നത്. ഈ സംഭവത്തെ അടിസ്ഥാനപ്പെടുത്തിയുള്ള റിപ്പോർട്ടുകളെ ഒരു കേസ് സ്റ്റഡിയായി എടുത്ത് മാനസികാരോഗ്യ വിഷയങ്ങളിലെ മാധ്യമകവറേജ് വിശകലനം ചെയ്യുകയാണിവിടെ.

2007 മുതൽ പൂനെയിൽ പ്രവർത്തിക്കുന്ന EY India യൂണിറ്റിന് ജീവനക്കാരുടെ അവകാശങ്ങൾ, ജോലിസമയം, വേതനം, സുരക്ഷ എന്നിവയുൾപ്പെടെയുള്ള തൊഴിൽ സാഹചര്യങ്ങൾ നിയന്ത്രിക്കുന്ന ഷോപ്പ് ആക്ട് ലൈസൻസ് ഇല്ലെന്നാണ് ഒരു റിപ്പോർട്ട് സൂചിപ്പിക്കുന്നുത്.
2007 മുതൽ പൂനെയിൽ പ്രവർത്തിക്കുന്ന EY India യൂണിറ്റിന് ജീവനക്കാരുടെ അവകാശങ്ങൾ, ജോലിസമയം, വേതനം, സുരക്ഷ എന്നിവയുൾപ്പെടെയുള്ള തൊഴിൽ സാഹചര്യങ്ങൾ നിയന്ത്രിക്കുന്ന ഷോപ്പ് ആക്ട് ലൈസൻസ് ഇല്ലെന്നാണ് ഒരു റിപ്പോർട്ട് സൂചിപ്പിക്കുന്നുത്.

മാനസികാരോഗ്യവും ജോലിയും തമ്മിലുള്ള സുപ്രധാന ബന്ധം എടുത്തുകാണിക്കാൻ ലോകാരോഗ്യ സംഘടന (WHO) ഈ വർഷത്തെ മാനസികാരോഗ്യദിനത്തിന്റെ ആശയമായി എടുത്തിരിക്കുന്നത് ‘തൊഴിലിടത്തിലെ മാനസികാരോഗ്യം’ (Mental Health at Work) എന്നതാണ്. പ്രസ്തുത സാഹചര്യത്തിലും മാനസികാരോഗ്യ വിഷയങ്ങളിലെ മാധ്യമകവറേജ് എങ്ങനെയാണ്, എത്തരത്തിൽ മെച്ചപ്പെടുത്താം എന്നുള്ളതിന് സവിശേഷ പ്രാധാന്യമുണ്ട്. സുരക്ഷിതവും ആരോഗ്യകരവുമായ തൊഴിലന്തരീക്ഷം മാനസികാരോഗ്യത്തിന് സുപ്രധാനമാണെന്നും അനാരോഗ്യകരമായ തൊഴിലവസ്ഥ മാനസികാരോഗ്യത്തെയും മൊത്തത്തിലുള്ള ജീവിത നിലവാരത്തെയും തൽഫലമായി ജോലിയിലെ പങ്കാളിത്തത്തെയും ഉൽപാദനക്ഷമതയെയും ബാധിക്കുകയും ചെയ്യുമെന്നും ലോകാരോഗ്യ സംഘടന വിലയിരുത്തുന്നു.

ഗൂഗിൾ ന്യൂസ് ഡാറ്റ ബേസിൽ നിന്ന് ‘Anna Sebastin EY Death’ എന്ന Keyword ഉപയോഗിച്ച് സേർച്ച് ചെയ്തപ്പോൾ ലഭിച്ച കുറച്ച് ഓൺലൈൻ വാർത്താറിപ്പോർട്ടുകളെയാണ് വിശകലനം (Content Analysis) ചെയ്യുന്നത്. ഇതിൽ ഇന്ത്യൻ- വിദേശ മാധ്യമ റിപ്പോട്ടുകൾ ഉൾപ്പെടുന്നുണ്ട്. ഉള്ളടക്ക വിശകലനത്തിനായി Dovetail എന്ന ആർട്ടിഫിഷ്യൽ ഇന്റലിജന്റസ് (AI Tool) ടൂൾ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഗവേഷണ ഡാറ്റാ റഫറൻസിലെ ലിങ്കിൽ ആക്സസ് ചെയ്യാവുന്നതാണ്.

  • തൊഴിലിടങ്ങളിൽ മാനസിക സമ്മർദ്ദം അനുഭവിക്കുന്നവർക്ക് ചെറുത്തുനിൽപ്പിന് പ്രേരണ നൽകുന്നതാകണം റിപ്പോർട്ടുകൾ

മാനസികരോഗ്യത്തെക്കുറിച്ചുള്ള വിവരങ്ങളുടെ ഏറ്റവും പ്രധാന ഉറവിടമാണ് ബഹുജന മാധ്യമങ്ങൾ. മാനസികാരോഗ്യത്തെക്കുറിച്ചുള്ള വിദ്യാഭ്യാസം നൽകുന്നതിൽ ബഹുജന മാധ്യമങ്ങൾക്ക് സുപ്രധാന പങ്കുണ്ടെന്ന് ലോപസ് (Lopez -1991) തന്റെ ക്രോസ് സെക്ഷനൽ സർവ്വേയിലൂടെ വ്യക്തമാക്കുന്നു. തൊഴിലിടങ്ങളിൽ ഇപ്പോൾ സമർദ്ദം അനുഭവിക്കുകയും, വലിയ മാനസിക സംഘർഷത്തിലൂടെ കടന്നുപോകുകയും ചെയ്യുന്ന ‘അന്ന സെബാസ്റ്റ്യൻമാർക്ക്’ കൂടുതൽ കരുത്തുപകരുന്ന ആഖ്യാനങ്ങളാണ് ചില വാർത്താ റിപ്പോർട്ടുകളിലെങ്കിലും എന്നത് ആശ്വാസകരമാണ്.

അന്ന സെബാസ്റ്റ്യൻ്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് കേന്ദ്ര സർക്കാർ: ഫൈനാൻഷ്യൽ ടൈംസ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച വാർത്ത
അന്ന സെബാസ്റ്റ്യൻ്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് കേന്ദ്ര സർക്കാർ: ഫൈനാൻഷ്യൽ ടൈംസ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച വാർത്ത

ഫൈനാൻഷ്യൽ എക്സ്പ്രസ് 2024 സപ്തംബർ 19-ന് ‘EY Pune employee’s death: Centre ‘committed to ensuring justice’ to Anna Sebastian Perayil, investigation underway’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച വാർത്തയിൽ, മാനസികാരോഗ്യ അവബോധത്തെക്കുറിച്ചും ഉയർന്ന സമ്മർദ്ദമുള്ള അന്തരീക്ഷത്തിലെ തൊഴിലാളികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ കൂടുതൽ ശക്തമായ നടപടികളുടെ ആവശ്യകതയെക്കുറിച്ചുമുള്ള ചർച്ചകൾക്ക് കാരണമായേക്കാവുന്ന തരത്തിലുള്ള പ്രബലമായ ആഖ്യാനമുണ്ട്. ഏൺസ്റ്റ് ആൻഡ് യങിലേയും ഇത്തരത്തിലുള്ള എല്ലാ കോർപ്പറേറ്റ് സ്ഥാപനങ്ങളിലേയും തൊഴിലന്തരീക്ഷവും നയങ്ങളും വിലയിരുത്തണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.

(https://www.financialexpress.com/india-news/ey-pune-employee-death-centre-committed-to-ensuring-justice-investigation-underway-in-anna-sebastian-perayil-death-case/3615485/)

അന്ന സെബാസ്റ്റ്യന്റെ മരണവുമായി ബന്ധപ്പെട്ട വാർത്തകൾ മാത്രം വിശകലനം ചെയ്തതിൽനിന്ന്, ‘Full Positive’ ആയില്ലെങ്കിലും, നിരാശപ്പെടുത്തുന്ന അല്ലെങ്കിൽ നെഗറ്റിവിറ്റി ഉണ്ടാക്കുന്ന ഭാഷാപ്രയോഗങ്ങളിൽ നമ്മുടെ റിപ്പോർട്ടർമാർക്ക് ശ്രദ്ധ വേണമെന്ന് തോന്നുന്നുണ്ട്.

ചൂഷണം ചെയ്യുന്ന ഇത്തരം കോർപ്പറേറ്റ് തൊഴിൽ സാഹചര്യങ്ങളെ ചോദ്യം ചെയ്യാനെങ്കിലും ഇത്തരം നറേറ്റീവുകൾ സാഹായിക്കും. BBC കഴിഞ്ഞ സപ്തംബർ 24-ന് Death of Indian employee sparks debate on 'toxic work culture' എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച വാർത്തയിൽ, ഏൺസ്റ്റ് ആൻഡ് യങ്ങിലെ മറ്റൊരു ജീവനക്കാരനെ താഴെ പറയുന്ന പ്രകാരം ഉദ്ധരിക്കുന്നുണ്ട്. പ്രസ്തുത കമ്പനിയിൽ ‘അമിതമായ തൊഴിൽ സമ്മർദ്ദം’ നിലനിന്നിരുന്നു എന്നതിന് ഈ BBC റിപ്പോർട്ടും സാക്ഷ്യം നൽകുന്നു:

"Interns [are] given crazy workload, unrealistic timelines and [are] humiliated during reviews as it builds character for their future," he wrote. (https://www.bbc.com/news/articles/c0kjgp4jr5yo).

EY ex-employees share experience: ‘Rotten organisation, 17-18 hours of work’  എന്ന തലക്കെട്ടോടെ  Livemint.com പ്രസിദ്ധീതരിച്ച റിപ്പോർട്ട്
EY ex-employees share experience: ‘Rotten organisation, 17-18 hours of work’ എന്ന തലക്കെട്ടോടെ Livemint.com പ്രസിദ്ധീതരിച്ച റിപ്പോർട്ട്

Livemint.com സപ്തംബർ 20-ന് EY ex-employees share experience: ‘Rotten organisation, 17-18 hours of work’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച വാർത്തയിലും ഏൺസ്റ്റ് ആൻഡ് യങ്ങിലെ മുൻ ജീവനക്കാരൻ ലുവ് സോളങ്കിയുടെ സ്റ്റേറ്റ്മെന്റുണ്ട്. ഈ വാർത്തയും തൊഴിലിടത്തിൽ മാനസികസമർദ്ദം അനുഭവിക്കുന്നവർക്ക് ‘ഒപ്പം’ എന്ന് തോന്നിപ്പിക്കുന്ന വളരെ ‘പോസറ്റീവ് റിപ്പോർട്ടിങ്’ ശൈലിയായി വായിക്കാം.

“Another former employee, Luv Solanki, said, “I am a former employee of EY. During my time there, my Director asked me to work 17-18 hours a day. When I reported this to HR, she suggested it might be due to client demands. Even when trying to voice my concerns, my colleagues often mocked me during team meetings.”
(https://www.livemint.com/companies/news/ey-being-targeted-long-working-hours-a-broader-issue-says-official-outburst-over-anna-sebastians-death-11726811757304.html).

അന്ന സെബാസ്റ്റ്യൻ
അന്ന സെബാസ്റ്റ്യൻ

മലയാള മനോരമ, സപ്തംബർ 19- ന് Anna called mom in tears every day, mulled quitting EY, kept fighting till end, recall friends & family Anna Sebastian Perayil എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച വാർത്തയിൽ, സാധാരണ ഇത്തരം വിഷയങ്ങളിൽ മനോരമ പുലർത്തുന്ന ‘അതിവൈകാരിക ശൈലി’ കലർത്തൽ തലക്കെട്ടെഴുത്തിലും ആഖ്യാനത്തിലും കാണാം. എന്നാൽ ഉള്ളടക്കത്തിൽ അന്ന സെബാസ്റ്റ്യന്റെ അങ്കിളിനെ പ്രസ്താവിച്ച് കുറച്ച് പോസിറ്റീവ് ആക്കാൻ ശ്രമിക്കുന്നതായി തോന്നുന്നു.

"She should have resigned. She's a chartered accountant, she would have got a job anywhere. But it was her first job and in a company as good as EY, Anna knew it would influence her career trajectory and decided to carry on. There was pressure, but she was fighting it out," he said.
(https://www.onmanorama.com/news/kerala/2024/09/19/ey-employee-death-anna-sebastian-ernst-young-relatives-family.html).

  • ഉൾക്കാഴ്ച്ച നൽകുന്നതാകണം
    മാനസികാരോഗ്യ വാർത്താ റിപ്പോർട്ടുകൾ

മാനസികാരോഗ്യത്തെക്കുറിച്ചുള്ള പൊതുജനങ്ങളുടെ ഏറ്റവും പ്രധാന വിവര സ്രോതസ്സാണ് മാധ്യമങ്ങളെന്ന് Borinstein (1992), Kalafatelis & Dowden (1997), Philo (1994), Fiske (1987) എന്നിവർ തങ്ങളുടെ ഗവേഷണങ്ങളിൽ വിശദീകരിക്കുന്നു. 1997-ൽ അമേരിക്കയിലെ നാഷണൽ മെന്റൽ ഹെൽത്ത് അസോസിയേഷൻ പ്രസിദ്ധീകരിച്ച ‘Stigma Matters: Assessing the Media’s Impact on Public Perceptions of Mental Illness’ എന്ന പഠനം വളരെ പ്രസക്തമാണ്.

അന്ന സെബാസ്റ്റ്യന്റെ മരണവുമായി ബന്ധപ്പെട്ട വാർത്താ റിപ്പോർട്ടുകളിൽ ചുരുക്കം റിപ്പോർട്ടുകൾ പ്രസ്തുത തൊഴിലിടത്തിലെ തീർത്തും അനാരോഗ്യകരമായ അന്തരീക്ഷത്തെ തുറന്നുകാണിക്കുന്നുണ്ട്.

അന്ന സെബാസ്റ്റ്യന്റെ മരണവുമായി ബന്ധപ്പെട്ട വാർത്താ റിപ്പോർട്ടുകളിൽ ചുരുക്കം റിപ്പോർട്ടുകൾ പ്രസ്തുത തൊഴിലിടത്തിലെ തീർത്തും അനാരോഗ്യകരമായ അന്തരീക്ഷത്തെ തുറന്നു കാണിക്കുന്നുണ്ട്. ഇതിനുദാഹരണമാണ് ഇന്ത്യ ടുഡെ സപ്തംബർ 24-ന് EY India office whose employee died lacked labour welfare permit: Sources എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച വാർത്ത. വാർത്തയുടെ ആഖ്യാനവും ശൈലിയും (വാക്കുകളുടെ ഉപയോഗം) പരിശോധിച്ചാൽ ഇത്തരം കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ നടത്തിപ്പിലെ ഗുരുതര പ്രശ്നങ്ങളിലേക്ക് ഉൾക്കാഴ്ച്ച നൽകാൻ ശ്രമിക്കുന്നതായി കാണാം.
2007 മുതൽ പൂനെയിൽ പ്രവർത്തിക്കുന്ന EY India യൂണിറ്റിന് ജീവനക്കാരുടെ അവകാശങ്ങൾ, ജോലിസമയം, വേതനം, സുരക്ഷ എന്നിവയുൾപ്പെടെയുള്ള തൊഴിൽ സാഹചര്യങ്ങൾ നിയന്ത്രിക്കുന്ന ഷോപ്പ് ആക്ട് ലൈസൻസ് ഇല്ലാതെയാണ് പ്രവർത്തിച്ചിരുന്നതെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. മാത്രവുമല്ല, പല കോർപ്പറേറ്റ് സ്ഥാപനങ്ങളും ജീവനക്കാരുടെ ജോലിസമയം സംബന്ധിച്ച മാർഗ്ഗരേഖ വ്യക്തമാക്കുന്ന സ്റ്റേറ്റ് പെർമിറ്റ് ഇല്ലാതെയാണ് പ്രവർത്തിക്കുന്നതെന്നും പറയുന്നു.

ബിസിനസ് ടൈംസ് സപ്തംബർ 25ന് EY employee death: Big 4 accounting firm's Pune office lacked labour welfare permit, say sources എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച വാർത്തയിലും ഇന്ത്യ ടുഡെ വാർത്തയെ ഉദ്ധരിക്കുന്നുണ്ട്. (https://www.indiatoday.in/india/story/ey-india-office-pune-employee-anna-sebastian-perayil-lacked-labour-welfare-permit-probe-sources-2605885-2024-09-24?onetap=true).

EY employee’s death: Anna wanted to work for UN and WHO, she wanted to explore the world, says her mother  എന്ന തലക്കെട്ടോടെ ദ ഹിന്ദു പ്രസിദ്ധീകരിച്ച റിപ്പോർട്ട്
EY employee’s death: Anna wanted to work for UN and WHO, she wanted to explore the world, says her mother എന്ന തലക്കെട്ടോടെ ദ ഹിന്ദു പ്രസിദ്ധീകരിച്ച റിപ്പോർട്ട്

ദ ഹിന്ദു ഓൺലൈൻ സപ്തംബർ 30-ന് EY employee’s death: Anna wanted to work for UN and WHO, she wanted to explore the world, says her mother എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച വാർത്തയിൽ അന്ന സെബാസ്റ്റ്യന്റെ അമ്മയുടെ നറേറ്റീവിൽ നിന്നുള്ള ആഖ്യാനം കാണാം. ആഴ്ചതോറുമുള്ള ഓഫുകളോ കോംപ് ഓഫുകളോ ഇല്ലായിരുന്നുവെന്നും, അധിക ജോലിക്ക് പ്രതിഫലം ലഭിച്ചിരുന്നില്ലെന്നും പറയുന്നു. കൂടാതെ വാരാന്ത്യത്തിൽ രോഗബാധിതയായപ്പോൾ പോലും ജോലി ചെയ്യുകയായിരുന്നുവെന്നും വ്യക്തമാക്കുന്നു.

ടൈംസ് നൗ സപ്തംബർ 20-ന് Anna Sebastian Story: Gruelling Examination to Toxic Jobs, Young CAs Question Apathy എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച വാർത്തയിൽ, ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെ (CA) തൊഴിലിടത്തിലെ മാനസിക സമ്മർദവുമായി ബന്ധപ്പെട്ട്, EY-യിലെ കഠിന ജോലിയെത്തുടർന്ന് ജോലി ഉപേക്ഷിച്ച സി എ പ്രൊഫഷണലായ ദീപാനിതയുടെ പ്രസ്താവനയിലൂന്നിയുള്ള ആഖ്യാനത്തിനാണ് പ്രാധാന്യം നൽകിയിരിക്കുന്നത്:
‘‘സിഎയുടെ ജീവിതം ആരംഭിക്കുന്നത് ചൂഷണത്തിൽ നിന്നാണ്. ഞങ്ങൾ ദീർഘനേരം ജോലി ചെയ്യണമെന്നാണ് പ്രതീക്ഷിക്കുന്നത്, നിരന്തര സമ്മർദ്ദമുണ്ട്. പലരും ഉപേക്ഷിക്കുന്നു. വീണ്ടും ആരംഭിക്കാനുള്ള ധൈര്യം നേടുന്നതിനുമുമ്പ്, ഒരു വർഷത്തേക്ക് 'മാനസികാരോഗ്യത്തിനായി' അവധി എടുക്കുന്നതിനായി ഡെലോയിറ്റിലെയും EY-യിലെയും ജോലി ഉപേക്ഷിക്കുന്നു’’.

രാജീവ് മെമാനി
രാജീവ് മെമാനി

ഇത്തരം Ground Level സോഴ്സുകളിൽ നിന്നുള്ള വിവരങ്ങൾ, മാനസികാരോഗ്യ വാർത്തകൾ റിപ്പോർട്ട് ചെയ്യുമ്പോൾ യഥാർത്ഥ പ്രശ്നത്തെ പ്രതിനിധീകരിക്കാൻ സഹായിക്കുമെന്ന് തോന്നുന്നു. ഇതുപോലെയുള്ള വളരെ ശക്തമായ ചില വാർത്താറിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചതിനാലാകണം, ഈ ദാരുണ സംഭവത്തെ അഭിസംബോധന ചെയ്ത് EY India Head രാജീവ് മെമാനിന് പ്രതികരിക്കേണ്ടിവന്നത്.
ഹിന്ദുസ്ഥാൻ ടൈംസ് സപ്തംബർ 20ന് EY India head Rajiv Memani on why no one from company attended Anna Sebastian Perayil's funeral എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച വാർത്തയുടെ ആഖ്യാനം പരിശോധിച്ചാൽ ഇക്കാര്യം മനസിലാകും. (https://www.timesnownews.com/education/anna-sebastian-story-gruelling-examination-to-toxic-jobs-young-cas-question-apathy-article-113517029).

  • മാനസികാരോഗ്യ വാർത്തകളിൽ എന്തിനാണ് നിരാശാവാക്കുകൾ, നെഗറ്റിവിറ്റി പ്രയോഗങ്ങൾ?

കുറച്ച് വാർത്തകൾ മാത്രമാണ് ഇവിടെ വിശകലനം ചെയ്തിരിക്കുന്നത്. എന്നിരുന്നാലും പൊതു ആഖ്യാനം പരിശോധിക്കുമ്പോൾ ‘Full Positive’ ആയില്ലെങ്കിലും, നിരാശപ്പെടുത്തുന്ന (Frustration) അല്ലെങ്കിൽ നെഗറ്റിവിറ്റി (Negativity) ഉണ്ടാക്കുന്ന ഭാഷാപ്രയോഗങ്ങളിൽ നമ്മുടെ റിപ്പോർട്ടർമാർക്ക് ശ്രദ്ധ വേണമെന്ന് തോന്നുന്നുണ്ട്. മാനസികാരോഗ്യ വിഷയങ്ങളിലെ നെഗറ്റീവ് മീഡിയ ഇമേജുകളുടെ അനന്തരഫലങ്ങൾ ആഴമേറിയതാണെന്ന് Media portrayal of mental illness and its treatments: what effect does it have on people with mental illness? എന്ന പ്രബന്ധത്തിൽ Stuart H, 2006 പറയുന്നുണ്ട്. കൂടാതെ മാനസികാരോഗ്യത്തെ കുറിച്ചുള്ള ബഹുജന മാധ്യമ പ്രതിനിധാനങ്ങളും പൊതുജനങ്ങളുടെ ധാരണയും തമ്മിൽ സങ്കീർണ്ണമായ ബന്ധമുണ്ടെന്നും, നെഗറ്റീവ് മീഡിയ ഇമേജുകൾ നെഗറ്റീവ് മനോഭാവങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും കട്ട്ക്ലിഫും ഹാന്നിഗാനും (J R Cutcliffe, B Hannigan- 2001) എഴുതിയ ലേഖനത്തിൽ സൂചിപ്പിക്കുന്നു.

അന്ന സെബാസ്റ്റ്യൻ്റെ അമ്മ അനിത അഗസ്റ്റ്യൻ
അന്ന സെബാസ്റ്റ്യൻ്റെ അമ്മ അനിത അഗസ്റ്റ്യൻ

അന്നയുടെ മരണശേഷം, അമ്മ അനിത അഗസ്റ്റിൻ ഇ.വൈ ഇന്ത്യ ചെയർമാൻ രാജീവ് മെമാനിന് ഒരു സ്വകാര്യ കത്ത് എഴുതി. അതിലെ ഉള്ളടക്കത്തെ പരമാവധി ‘അതിവൈകാരികമായി’ ആളിക്കത്തിക്കാൻ എല്ലാ മാധ്യമങ്ങളും ശ്രമിച്ചു. അതിൽ തെറ്റു പറയാനാകില്ല. കാരണം വിഷയത്തിന് കൂടുതൽ മൈലേജ് കിട്ടാൻ ‘സ്വകാര്യത’ പബ്ളിക്കാവണം.

ഇക്കണോമിക്ക് ടൈംസ് സപ്തംബർ 20ന് Who leaked Anna Sebastian mother’s private letter to EY India boss? Her father answers എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച വാർത്ത ഉദാഹരണമായി എടുക്കാം. സ്ഥാപനത്തിലെ അമിത ജോലിയുടെ സംസ്കാരം (Toxic work culture) എന്ന നറേറ്റീവ് ഉയർത്തിക്കാട്ടിയാണ് റിപ്പോർട്ട് മുന്നോട്ട് പോകുന്നത്. കടുത്ത സമ്മർദ്ദത്തെക്കുറിച്ച് മുതിർന്ന ഉദ്യോഗസ്ഥരുമായി ആശങ്ക ഉന്നയിച്ചിട്ടും പരിഹാരനടപടിയുണ്ടായില്ലെന്ന് റിപ്പോർട്ടിൽ കുടുംബം അവകാശപ്പെടുന്നു.
എന്നാൽ പൊതുവായി ‘Work load’, ‘Excessive pressure’, ‘Pressure’ ‘No action’, ‘Stress’, ‘Job demand’, ‘Quit job’, ‘Tragic death’, ‘Work life balance’ എന്നീ വാക്കുകളുടെ അമിത ഉപയോഗം എല്ലാ വാർത്താ റിപ്പോർട്ടുകളിലും ഉണ്ട്. അത് കുഴപ്പമില്ല, പക്ഷേ കുറച്ച് റിപ്പോർട്ടുകളിലെങ്കിലും ഈ ‘Work pressure’, ‘Stress’, ‘Work life balance’ എന്നിവയെ എങ്ങനെ തരണം ചെയ്യാം എന്ന് വായനക്കാർക്ക് പറഞ്ഞുകൊടുക്കാം. മാനസികാരോഗ്യ വിഷയങ്ങളിലെ വിശദീകരണ സ്വഭാവത്തിലുള്ള റിപ്പോർട്ടുകൾ (Explanatory Reports) വായനക്കാരുടെ ആശങ്കകൾ കുറയ്ക്കുന്നതായി Thornton and Wahl (1996) പഠനത്തിൽ വിശദീകരിക്കുന്നുണ്ട്. അതിനായി മാനസികാരോഗ്യ വിഷയങ്ങളിലെ വിഷയവിദഗ്ധരുടെ സഹായം തേടാവുന്നതാണ്. അല്ലെങ്കിൽ തൊഴിലന്തരീക്ഷത്തിൽ ജോലി സമ്മർദ്ദം (Work Stress) അനുഭവിക്കുന്ന വായനക്കാർക്ക് നമ്മുടെ തലക്കെട്ടുകൾ കൂടി ‘Headline Stress’ നൽകുന്നതായി തോന്നാം.

Ground Level സോഴ്സുകളിൽ നിന്നുള്ള വിവരങ്ങൾ, മാനസികാരോഗ്യ വാർത്തകൾ റിപ്പോർട്ട് ചെയ്യുമ്പോൾ യഥാർത്ഥ പ്രശ്നത്തെ പ്രതിനിധീകരിക്കാൻ സഹായിക്കും. ഇതുപോലെയുള്ള വളരെ ശക്തമായ ചില വാർത്താറിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചതിനാലാകണം, ഈ ദാരുണ സംഭവത്തെ അഭിസംബോധന ചെയ്ത് EY India Head രാജീവ് മെമാനിന് പ്രതികരിക്കേണ്ടിവന്നത്.

  • അപകടകരമായ ‘ഇരവൽക്കരണം’ (Victimization)

തൊഴിലിടങ്ങളിൽ മാനസിക സമ്മർദ്ദം അനുഭവിക്കുന്നവരുടെ മരണത്തെ ‘ഇരവൽക്കരിക്കുന്ന’ ശൈലി ഒട്ടും നല്ലതായി തോന്നുന്നില്ല. ‘അവളുടെ പ്രതീക്ഷ നൽകുന്ന കരിയർ ദാരുണമായ രീതിയിൽ അവസാനിച്ചത് നമുക്കെല്ലാവർക്കും നികത്താനാവാത്ത നഷ്ടമാണ്’ എന്ന തരത്തിലുള്ള ചുരുക്കം ചില റിപ്പോർട്ടുകളിലെ ആഖ്യാനശൈലി വിഷയത്തിന്റെ പ്രാധാന്യത്തെ കൂടുതൽ വൈകാരികമാക്കുകയും ലളിതവൽക്കരിക്കുകയും (Trivilize) ചെയ്യാൻ ശ്രമിക്കുന്നവയാണ്.

ദ ഇൻഡിപെൻഡന്റ് സപ്തംബർ 21-ന് The death of an Ernst & Young (EY) employee, allegedly due to a gruelling workload, has triggered a conversation about the taxing work culture in India’s biggest firms എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച വാർത്തയിലും നേരെത്തെ സൂചിപ്പിച്ച Anna called mom in tears every day, mulled quitting EY, kept fighting till end, recall friends & family Anna Sebastian Perayil എന്ന തലക്കെട്ടിലെ മനോരമ വാർത്തയിലും ഇത് വ്യക്തമാണ്. വാർത്തകളെ വളരെ എളുപ്പം ഹ്യൂമൻ ഇന്ററസ്റ്റ് (Human Interest) സ്റ്റോറികളോ ഫീച്ചർ സ്റ്റോറികളോ ആക്കി മാറ്റുന്ന പൊതു പ്രവണത മാനസികാരോഗ്യ വിഷയങ്ങളുടെ റിപ്പോർട്ടിങ്ങിലും പ്രതിഫലിക്കുന്നതായി വിശകലനം ചെയ്യാം.

  • എങ്ങനെ മുന്നോട്ട് പോകാം?
    എവിടെ നിർദ്ദേശങ്ങൾ?

മനുഷ്യരെ അവഗണിച്ച് അമിത ജോലിയെ മഹത്വവൽക്കരിക്കുന്ന തൊഴിൽ സംസ്കാരത്തിലേക്ക് അന്നയുടെ അനുഭവം വെളിച്ചം വീശുന്നതായി തോന്നുന്നു. Work-life balance കൂടുതൽ ഉത്സാഹവും സന്തുഷ്ടവുമായ ഒരു തൊഴിലാളിയെ സൃഷ്ടിക്കുക മാത്രമല്ല, കൂടുതൽ ഉൽപാദനക്ഷമതയുള്ള ഒരാളെയും സൃഷ്ടിക്കുന്നുവെന്ന തരത്തിലുള്ള നറേറ്റീവുകൾ നല്ലതാണ്.

Anna Sebastian’s death: Why is Narayana Murthy silent?  എന്ന തലക്കെട്ടോടെ ഇന്ത്യൻ എക്സ്പ്രസ് അവരുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച വാർത്ത
Anna Sebastian’s death: Why is Narayana Murthy silent? എന്ന തലക്കെട്ടോടെ ഇന്ത്യൻ എക്സ്പ്രസ് അവരുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച വാർത്ത

ഉദാഹരണമായി ന്യൂ ഇന്ത്യൻ എക്സ്പ്രസ് സപ്തംബർ 29-ന് Anna Sebastian’s death: Why is Narayana Murthy silent? എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച വാർത്തയിൽ ജോലിയോടൊപ്പം വിനോദം, കായികം, കുടുംബത്തിനോടൊപ്പമുള്ള സമയം എന്നിവയ്ക്കു കൂടി പ്രാധാന്യം നൽകണം എന്ന ആഖ്യാനമുള്ളത് നല്ലതായി തോന്നി. (https://www.newindianexpress.com/business/2024/Sep/29/anna-sebastians-death-why-is-narayana-murthy-silent).

അന്നയുടെ മരണവുമായി ബന്ധപ്പെട്ട സംഭവങ്ങളെക്കുറിച്ചുള്ള റിപ്പോർട്ട് തയ്യാറാക്കി ഒരാഴ്ചയ്ക്കുള്ളിൽ സംസ്ഥാന ലേബർ കമ്മീഷണർക്ക് സമർപ്പിക്കുമെന്നും തുടർന്ന് കൂടുതൽ അവലോകനത്തിന് കേന്ദ്രത്തിന് കൈമാറുമെന്നുമുള്ള അഡീഷണൽ ലേബർ കമ്മീഷണർ ശൈലേന്ദ്ര പോളിന്റെ പ്രസ്താവന ഉദ്ധരിച്ച് ബിസിനസ് ടൈംസ് EY employee death: Big 4 accounting firm's Pune office lacked labour welfare permit, say sources എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച വാർത്തയും ഒരുതരത്തിൽ മാനസികാരോഗ്യ വിഷയങ്ങളിൽ ഒരു വികസനോത്മുഖ റിപ്പോർട്ടിങ് ശൈലി (Developmental News Reporting Style) പിൻന്തുടരുന്നുണ്ട്.

ജാനേ പിർകിസ്
ജാനേ പിർകിസ്

മാനസികരോഗ്യ കാര്യങ്ങളെക്കുറിച്ചുള്ള പൊതുജനങ്ങളുടെ ധാരണ രൂപപ്പെടുത്തുന്നതിൽ മാധ്യമങ്ങൾ ഒരു പ്രധാന പങ്ക് വഹിക്കുന്നതായുള്ള നിരവധി ഗവേഷണ പഠനങ്ങളുണ്ട്. 2001-ൽ ഓസ്ട്രേലിയൻ സർക്കാർ മാധ്യമങ്ങളിലെ മാനസികാരോഗ്യത്തെക്കുറിച്ചുള്ള പ്രതിനിധാനങ്ങൾ പരിശോധിക്കുന്ന വലിയ തോതിലുള്ള സാഹിത്യ അവലോകനം (Literature Review) പ്രസിദ്ധീകരിച്ചതായി കാതറിൻ ഫ്രാൻസിസ്, ജാനേ പിർകിസ്, വാർവിക്ക് ബ്ലഡ്, ഫിലിപ്പ് ബർഗസ്, ഡേവിഡ് ഡന്റ് എന്നിവർ (Catherine Francis, Jane E Pirkis, R Warwick Blood, Philip M Burgess, David R Dunt-2001) നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നു. മാനസികാരോഗ്യത്തെ പറ്റിയുള്ള മാധ്യമ റിപ്പോർട്ടുകൾ ഉത്തരവാദിത്തത്തോടെയുള്ളതും കൃത്യവും സന്തുലിതവുമാകണം. മാനസികാരോഗ്യം, മാനസികരോഗം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ റിപ്പോർട്ട് തയ്യാറാക്കുമ്പോൾ അമേരിക്കൻ സൈക്യാട്രിക് അസോസിയേഷന്റെ (American Psychiatric Association - APA) ‘Reporting on Mental Health Conditions’ എന്ന മാർഗ്ഗരേഖ വായിച്ചിരിക്കുന്നത് നല്ലതാണ്. മാനസികാരോഗ്യ പ്രശ്നങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ നമ്മുടെ മാധ്യമ പരിസരത്തിൽ ഒരു റിപ്പോർട്ടിങ് മാർഗ്ഗരേഖ അത്യാവശ്യമാണ്. ഇത് മാനസികാരോഗ്യ വിഷയങ്ങളിൽ ഉപയോഗിക്കുന്ന ഭാഷയിലെ സ്റ്റീരിയോടൈപ്പുകൾ (Stereotype) ഒഴിവാക്കുന്നതിനും മാനസികാരോഗ്യത്തെ സംബന്ധിച്ചുള്ള മിത്തുകൾ പരിഹരിക്കുന്നതിനും സഹായിക്കും.

References:

Cutcliffe, J. R., & Hannigan, B. (2001). Mass media, “monsters” and mental health clients: The need for increased lobbying. Journal of Psychiatric and Mental Health Nursing, 8(4), 315–321. http://www.blackwell-synergy.com/links/doi/10.1046/j.1365-2850.2001.00394.x/abs/

Francis, C., Pirkis, J., Dunt, D., & Blood, R. W. (2001). Mental health and illness in the media: A review of the literature. Canberra: Mental Health and Special Programs Branch, Department of Health and Aging, Australia. http://www.auseinet.com/resources/other/mhimedia.pdf

Philo, G. (1993). Mass media representations of mental health: A study of media content. Glasgow: Glasgow University Media Group

Rose, D. (1998). Television, madness and community care. Journal of Community & Applied Social Psychology, 8(3), 213–228. http://www3.interscience.wiley.com/cgi-bin/abstract/5654/ABSTRACT

Stuart H. Media portrayal of mental illness and its treatments: what effect does it have on people with mental illness? CNS Drugs. 2006;20(2):99-106. doi: 10.2165/00023210-200620020-00002. PMID: 16478286

Thornton, J. A., & Wahl, O. (1996). Impact of a newspaper article on attitudes toward mental illness. Journal of Community Psychology, 24(1), 17–25. http://www3.interscience.wiley.com/cgibin/abstract/63921/ABSTRACT

Online Links:

https://www.psychiatry.org/news-room/reporting-on-mental-health-conditions

https://ontario.cmha.ca/wp-content/files/2012/07/mass_media.pdf

Research Data Link: https://drive.google.com/file/d/1CQTrPpVyOGNxjhwwIUhS3UDZ9D5FSJ/view?usp=sharing

Comments