മാധ്യമപ്രവർത്തനം ആവശ്യമേ ഇല്ലാത്ത സർവീസ് ആണെന്നാണ് കേന്ദ്രം കരുതുന്നത്‌

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിച്ചാണ് മീഡിയ വണിന്റെ പ്രവർത്തനം വിലക്കിയിരിക്കുന്നത്. ഈ സുരക്ഷാ മാനദണ്ഡങ്ങളിൽ ഏതാണ് ഈ ചാനൽ ലംഘിച്ചിരിക്കുന്നത് എന്ന് ഉത്തരവിൽ പറയുന്നില്ല. ലൈസൻസ് പുതുക്കുന്നതിന് വേണ്ടി നടന്ന കത്ത് ഇടപാടുകളിൽ എവിടെയും അത് പറഞ്ഞിട്ടില്ല. ചുരുക്കത്തിൽ എന്തിന്റെ പേരിലാണ് നിരോധനം എന്ന് മീഡിയ വണിന് അറിയില്ല.

"മാധ്യമപ്രവർത്തനം ഒരു അവശ്യ സർവീസ് അല്ലല്ലോ', കേന്ദ്രസർക്കാരിന്റെ അഭിഭാഷകൻ ഹൈക്കോടതിയിൽ പറയുകയായിരുന്നു. മീഡിയ വണിന്റെ സംപ്രേഷണം റദ്ദുചെയ്തുകൊണ്ടുള്ള ഉത്തരവിന് എതിരെ നല്കിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ഇത് കേന്ദ്രസർക്കാരിന്റെ സ്വാഭാവിക നിലപാട് ആണ്. അത്ര അവശ്യ സർവീസ് അല്ലാത്തതുകൊണ്ടുതന്നെയാണ് ഒരു മാധ്യമസ്ഥാപനത്തിന്റെ പ്രവർത്തനം ഒരുകാരണവും കൂടാതെ തടയാൻ അവർക്ക് സാധിക്കുന്നത്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിച്ചാണ് മീഡിയ വണിന്റെ പ്രവർത്തനം വിലക്കിയിരിക്കുന്നത്. ഈ സുരക്ഷാ മാനദണ്ഡങ്ങളിൽ ഏതാണ് ഈ ചാനൽ ലംഘിച്ചിരിക്കുന്നത് എന്ന് ഉത്തരവിൽ പറയുന്നില്ല. ലൈസൻസ് പുതുക്കുന്നതിന് വേണ്ടി നടന്ന കത്ത് ഇടപാടുകളിൽ എവിടെയും അത് പറഞ്ഞിട്ടില്ല. ചുരുക്കത്തിൽ എന്തിന്റെ പേരിലാണ് നിരോധനം എന്ന് മീഡിയ വണിന് അറിയില്ല.

ഇത്തരം ഒരു മാധ്യമ നിരോധന ഉത്തരവ് രാജ്യത്തു തന്നെ ആദ്യമായിരിക്കും. എന്താണ് കാരണമെന്ന് പറയാതെയുള്ള നിരോധനം. മാധ്യമ പ്രവർത്തനം അവശ്യ സർവീസ് അല്ലെന്ന് മാത്രമല്ല അത് ആവശ്യമേ ഇല്ലാത്ത സർവീസ് ആണെന്ന് കേന്ദ്രം കരുതുന്നു എന്നു വേണം കരുതാൻ. ഇത് ജനാധിപത്യത്തിന് തരുന്ന സന്ദേശം വ്യക്തമാണ്. എന്തായാലും നിശ്ശബ്ദരായി ഇരിക്കാൻ തീരുമാനിച്ചവർക്കു മാത്രമേ സ്വസ്ഥമായി ഉറങ്ങാൻ കഴിയൂ എന്നുമാത്രം പറഞ്ഞുവയ്ക്കുന്നു.

Summary: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിച്ചാണ് മീഡിയ വണിന്റെ പ്രവർത്തനം വിലക്കിയിരിക്കുന്നത്. ഈ സുരക്ഷാ മാനദണ്ഡങ്ങളിൽ ഏതാണ് ഈ ചാനൽ ലംഘിച്ചിരിക്കുന്നത് എന്ന് ഉത്തരവിൽ പറയുന്നില്ല. ലൈസൻസ് പുതുക്കുന്നതിന് വേണ്ടി നടന്ന കത്ത് ഇടപാടുകളിൽ എവിടെയും അത് പറഞ്ഞിട്ടില്ല. ചുരുക്കത്തിൽ എന്തിന്റെ പേരിലാണ് നിരോധനം എന്ന് മീഡിയ വണിന് അറിയില്ല.

Comments