‘Kashayam Greeshma’,
മാധ്യമ വധശിക്ഷകൾ

വധശിക്ഷ വിധിക്കുന്ന കേസുകളെ Entertainment മാത്രമായി മാധ്യമങ്ങൾ ആഘോഷിക്കുന്നുണ്ടോ? ഇത്തരം കേസുകളെ അതിവൈകാരികമായി അവതരിപ്പിച്ച് വധശിക്ഷയെ പിന്തുണയ്ക്കുന്ന തരത്തിൽ പൊതുജനാഭിപ്രായത്തെ പക്ഷപാതപരമായി സ്വാധീനിയ്ക്കുന്നുണ്ടോ? ഗ്രീഷ്മയെ വധശിക്ഷയ്ക്കു വിധിച്ച ഷാരോൺ വധക്കേസിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ മാധ്യമ റിപ്പോർട്ടുകളുടെ വധശിക്ഷാ ആഖ്യാനം പരിശോധിക്കുന്നു- NEWS BIN, ഡോ. ആന്റോ പി. ചീരോതയുടെ കോളം തുടരുന്നു.

NEWS BIN- 7

ധശിക്ഷ ലഭിക്കുന്ന കേസുകൾക്ക് വലിയ മാധ്യമ കവറേജാണ് ലഭിക്കുന്നത്. മാത്രമല്ല വധശിക്ഷ നൽകുന്നത് സംബന്ധിച്ച പൊതുജനഭിപ്രായം രൂപപ്പെടുത്തുന്നതിലും മാധ്യങ്ങൾക്ക് സുപ്രധാന പങ്കുണ്ട്. വധശിക്ഷ ലഭിക്കുന്ന കേസുകളിലെ മാധ്യമ ആഖ്യാനങ്ങൾ (Media Narartives) കോടതി വിധികളെ തന്നെ ഒരുപക്ഷെ സ്വാധീനിച്ചേക്കാം. സ്വഭാവികമായി അത്തരം കേസുകൾ വലിയ രീതിയിൽ ദേശീയ- അന്തർദ്ദേശീയ മാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടുന്നുമുണ്ട്.

ആധുനിക സമൂഹത്തിൽ ‘വധശിക്ഷ’ (Capital Punishment) നൽകുന്നത് സംബന്ധിച്ചുതന്നെ വ്യത്യസ്ത അഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ടെന്ന ആഖ്യാനവും മാധ്യമ റിപ്പോർട്ടുകളിൽ പ്രബലമാണ്. ഡൽഹിയിലെ നാഷണൽ ലോ യൂണിവേഴ്സിറ്റിയിലെ Project 39 A എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച Death Penalty in India: Annual Statistics Report-ൽ രാജ്യത്ത് ആകെ 561 തടവുകാർ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരിക്കുന്നയായും, 2015 മുതൽ വധശിക്ഷ ലഭിക്കുന്ന തടവുകാരിൽ 45.71 ശതമാനം വർദ്ധനവുള്ളതായും വ്യക്തമാക്കുന്നുണ്ട്.

ഡൽഹിയിലെ നാഷണൽ ലോ യൂണിവേഴ്സിറ്റിയിലെ Project 39 A എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച Death Penalty in India: Annual Statistics Report-ൽ രാജ്യത്ത് ആകെ 561 തടവുകാർ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരിക്കുന്നയായും, 2015 മുതൽ വധശിക്ഷ ലഭിക്കുന്ന തടവുകാരിൽ 45.71 ശതമാനം വർദ്ധനവുള്ളതായും വ്യക്തമാക്കുന്നുണ്ട്.
ഡൽഹിയിലെ നാഷണൽ ലോ യൂണിവേഴ്സിറ്റിയിലെ Project 39 A എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച Death Penalty in India: Annual Statistics Report-ൽ രാജ്യത്ത് ആകെ 561 തടവുകാർ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരിക്കുന്നയായും, 2015 മുതൽ വധശിക്ഷ ലഭിക്കുന്ന തടവുകാരിൽ 45.71 ശതമാനം വർദ്ധനവുള്ളതായും വ്യക്തമാക്കുന്നുണ്ട്.

വധശിക്ഷ വിധിക്കുന്ന കേസുകളെ ഒരു Entertainment സംഭവമായി മാത്രം മാധ്യമങ്ങൾ ആഘോഷിക്കുന്നുണ്ടോ? ഇത്തരം കേസുകളെ Sensationalize ചെയ്ത്, വധശിക്ഷയെ പിന്തുണയ്ക്കുന്ന തരത്തിൽ പൊതുജനാഭിപ്രായത്തെ പക്ഷപാതപരമായി (Biased) സ്വാധീനിക്കുന്നുണ്ടോ? കേസിന്റെ സങ്കീർണതകളെ വേണ്ടത്ര പ്രതിനിധീകരിക്കാതെ, വധശിക്ഷയെക്കുറിച്ചുള്ള ചർച്ചകളെ വികലമാക്കുന്ന തരത്തിലുള്ള ആഖ്യാനം നൽകുന്നുണ്ടോ? മാധ്യമശ്രദ്ധ ലഭിക്കുന്നതുകൊണ്ട് മാത്രം കേസ് ‘അപൂർവങ്ങളിൽ അപൂർവമായ’ കേസുകളിലൊന്നായി മാറുന്നുണ്ടോ?

കുറ്റകൃത്യങ്ങളെയും കുറ്റകൃത്യങ്ങളെ കുറിച്ചുള്ള പൊതുധാരണകളേയും രൂപപ്പെടുത്തുന്നതിൽ മാധ്യമങ്ങൾക്ക് സവിശേഷ പ്രാധാന്യമുണ്ടെന്ന് സൂചിപ്പിക്കുന്ന നിരവധി അക്കാദമിക പഠനങ്ങൾ നിലവിലുണ്ട്. കുറ്റകൃത്യങ്ങളെയും ക്രിമിനൽ നീതിന്യായ സംവിധാനത്തെയും കുറിച്ചുള്ള പൊതുജനങ്ങൾക്കുള്ള അറിവിന്റെ ഭൂരിഭാഗവും മാധ്യമങ്ങളിൽ നിന്നാണ് ലഭിക്കുന്നതെന്ന് Surrette, (2010) Tonry (1999) എന്നിവർ പഠനത്തിൽ വ്യക്തമാക്കുന്നു. തൽഫലമായി, മാധ്യമ ആഖ്യാനങ്ങൾ വധശിക്ഷ സംബന്ധിച്ച പൊതുജനങ്ങളുടെ മനോഭാവത്തെ, പ്രത്യേകിച്ച് ക്രിമിനൽ നീതിന്യായ വ്യവസ്ഥയുടെ ആത്യന്തിക ശിക്ഷയായ ‘വധശിക്ഷയെ’ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് മനസിലാക്കേണ്ടത് അത്യാവശ്യമാണ്.

ഗ്രീഷ്മയ്ക്ക് വധശിക്ഷയ്ക്കു വിധിച്ച ഷാരോൺ വധക്കേസിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ മാധ്യമ റിപ്പോർട്ടുകളുടെ വധശിക്ഷ സംബന്ധിച്ച ആഖ്യാനം പരിശോധിക്കാം.

ഗൂഗിൾ ന്യൂസ് ഡാറ്റ ബേസിൽ നിന്ന് ഷാരോൺ വധക്കേസിലെ വിധിപ്രസ്താവനയുമായി ബന്ധപ്പെട്ട 30 ഓൺലൈൻ വാർത്താ റിപ്പോർട്ടുകളാണ് വിശകലനം ചെയ്തിരിക്കുന്നത്. വിശകലനം ചെയ്ത ചുരുക്കം ചില റിപ്പോർട്ടുകൾ മാത്രമാണ് ലേഖനത്തിൽ പരാമർശിക്കുന്നത്. ‘Greeshma Case’ എന്ന താക്കോൽവാക്ക് (Keyword) ഉപയോഗപ്പെടുത്തിയാണ് സെർച്ച് നടത്തിയത്. കാരണം ‘ഷാരോൺ വധക്കേസ്’ എന്ന താക്കോൽ വാക്കിനേക്കേൾ ഗൂഗിൾ ട്രൻഡ് ‘Greeshma Case’ എന്നതിനാണ്.

കുറ്റകൃത്യങ്ങളെയും കുറ്റകൃത്യങ്ങളെ കുറിച്ചുള്ള പൊതുധാരണകളേയും രൂപപ്പെടുത്തുന്നതിൽ മാധ്യമങ്ങൾക്ക് സവിശേഷ പ്രാധാന്യമുണ്ടെന്ന് സൂചിപ്പിക്കുന്ന നിരവധി അക്കാദമിക പഠനങ്ങൾ നിലവിലുണ്ട്.
കുറ്റകൃത്യങ്ങളെയും കുറ്റകൃത്യങ്ങളെ കുറിച്ചുള്ള പൊതുധാരണകളേയും രൂപപ്പെടുത്തുന്നതിൽ മാധ്യമങ്ങൾക്ക് സവിശേഷ പ്രാധാന്യമുണ്ടെന്ന് സൂചിപ്പിക്കുന്ന നിരവധി അക്കാദമിക പഠനങ്ങൾ നിലവിലുണ്ട്.

‘കുറ്റകൃത്യത്തെ പൊലിപ്പിക്കുന്ന ആഖ്യാനം’, ‘സെൻസേഷണലിസവും ഗ്രാഫിക് ഇമേജറികളും’, ‘പൊതുജനങ്ങളെ ബോധവൽക്കരിക്കുന്ന ആഖ്യാനങ്ങൾ’, ‘ഇരവൽക്കരിക്കുന്ന മാധ്യമ ആഖ്യാനം’, ‘നിയമപരമായ നടപടിക്രമങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന ആഖ്യാനം’, ‘മനപ്പൂർവ്വം ലിംഗപരമായ വിവേചനത്തെ (Gender discrimination) സ്റ്റീരിയോടൈപ്പ് ചെയ്യുന്ന മാധ്യമ ആഖ്യാനം’ എന്നീ വിശകലന വിഷയങ്ങളിലൂന്നിയാണ് (Theme of Analysis) ഗ്രീഷ്മ കേസിന്റെ മാധ്യമ റിപ്പോർട്ടുകളുടെ നരേറ്റീവ് പരിശോധിക്കാൻ ശ്രമിക്കുന്നത്.

കുറ്റകൃത്യത്തെ പൊലിപ്പിക്കുന്ന മാധ്യമ ആഖ്യാനം – എവിടെ ബാലൻസ്ഡ് റിപ്പോർട്ടിങ്?

കലാകാരിയായ, പെണ്ണായ, സുന്ദരിയായ, Intellectual ക്രിമിനലായ, പിശാചായ… ഗ്രീഷ്മ എങ്ങനെ ഷാരോണിനെ കൊന്നു എന്നതിലാണ് വലിയൊരു ശതമാനം ഓൺലൈൻ വാർത്തകളുടേയും ആഖ്യാനം. കുറ്റകൃത്യം നടത്താൻ ഗ്രീഷ്മ എടുത്ത ‘Creative + intellectual’ വർക്കിൽ മാത്രം മാധ്യമങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ കേസിന്റെ നിയമനടപടിക്രമങ്ങളെയും വധശിക്ഷയുടെ സങ്കീർണതകളെയും വിശദീകരിക്കുന്നതിൽ പരാജയപ്പെട്ട് പോകുന്നതായും ഓൺലൈൻ മാധ്യമ ആഖ്യാനങ്ങളിൽ കാണാം. ഇത്തരം കേസുകളുടെ നറേറ്റീവ് പരിശോധിക്കുമ്പോൾ, നമ്മുടെ ജേണലിസ്റ്റുകൾ ശരിക്കും ഡിജിറ്റൽ സ്പേസിൽ ‘Creative Content Creators’ (ആഖ്യാനങ്ങൾ മെനയുന്ന തരത്തിൽ) ആകുന്നുണ്ട് എന്നതിൽ ആശ്വസിക്കാം. ഗ്രീഷ്മയുടെ ‘പൈശാചിക പ്രവൃത്തി’ (Diabolic act) വലിയ വർണ്ണനകളോടെയാണ് വിവരിച്ചിരിക്കുന്നത്. ഇവിടെ ഒരു തെറ്റും ചെയ്യാത്ത ‘പാവം ഷാരോണിനെ’ പിശാചിന്റെ സ്വഭാവമുള്ള കാമുകി ‘കഷായം ഗ്രീഷ്മ’ കൊന്നു തള്ളി എന്നതാണ് പ്രബല ആഖ്യാനം.

ന്യൂ ഇന്ത്യൻ എക്സ്പ്രസ്  റിപ്പോർട്ടിൽ
ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ടിൽ

ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ടിൽ (Spiked juice to ayurvedic drink: Greeshma, Kerala woman who tried to poison boyfriend multiple times before finally succeeding, found guilty, 17.01.25) പാനീയത്തിൽ Poison കൊടുത്ത് ഷാരോണിനെ കൊല്ലാൻ ഗ്രീഷ്മ നടത്തിയ ഗൂഗിൾ റിസർച്ചിനെ പൊലിപ്പിച്ച് ‘പെരുങ്കള്ളി’ ഗ്രീഷ്മ എന്ന ആഖ്യാനം ശക്തിപ്പെടുത്തുന്നുണ്ട്. (https://indianexpress.com/article/india/kerala-woman-poison-boyfriend-ayurvedic-drink-9783988/).

മനോരമ ഓൺലൈൻ റിപ്പോർട്ടിലും (Parassala murder: How Greeshma concocted a plan to kill Sharon Raj, 16.01.25) ഗ്രീഷ്മയുടെ ‘Killing strategy’ വർണ്ണനകളോടെ ആഖ്യാനിക്കുന്നുണ്ട്. ഇവിടേയും ‘ഒരു തെറ്റും ചെയ്യാത്ത പാവം ഷാരോണിനെ’ ക്രൂരയായ ഗ്രീഷ്മ കൊന്നുവെന്ന് പറയാനാണ് ശ്രമം. തെറ്റ് തെറ്റ് തന്നെയാണ്. മാത്രവുമല്ല അതിൽ ന്യായീകരണവുമില്ല. എന്നാൽ ഒരു റിപ്പോർട്ടിൽ പോലും ‘ഒരു തെറ്റും ചെയ്യാതെ ഷാരോണിനെ ഗ്രീഷ്മ കൊല്ലുമോ?’ എന്ന മറുചോദ്യം ആഖ്യാനങ്ങളിൽ കണ്ടിട്ടില്ല. നമ്മുടെ വായനക്കാർക്ക് ‘എങ്ങനെ കൊന്നു’ എന്നതറിയാനാണ് കൂടുതൽ ഇഷ്ടമെന്നും തുടർച്ചയായ ഇത്തരം ആഖ്യാനങ്ങളിൽ നിന്ന് വ്യക്തവുമാണ്.

(https://www.onmanorama.com/news/kerala/2025/01/16/parassala-murder-verdict-sharon-raj-greeshma.html).

സെൻസേഷണലിസവും ഗ്രാഫിക് ഇമേജറികളും നിറയുന്ന മാധ്യമ ആഖ്യാനം

വധശിക്ഷയെക്കുറിച്ച് റിപ്പോർട്ട് ചെയ്യുമ്പോൾ, ജേണലിസ്റ്റുകൾ ഭാഷാപ്രയോഗങ്ങളിലും അതിന്റെ ആഖ്യാനങ്ങളിലുമുള്ള സെൻസേഷണലിസം പരമാവധി ഒഴിവാക്കാൻ ശ്രമിക്കണമെന്ന് തോന്നുന്നു. വധശിക്ഷ ആശാസ്യമാണോ എന്ന തരത്തിൽ, വലിയ ചർച്ചകൾ നടക്കുകയും ഇത് ആഗോള കാഴ്ചപ്പാടുകളെ വലിയ തോതിൽ സ്വാധീനിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരം കാഴ്ചപ്പാടുകളുടെ സത്ത, വധശിക്ഷയുമായി ബന്ധപ്പെട്ട വാർത്തകളുടെയും വിശകലനങ്ങളുടെയും ഉള്ളടക്കത്തിലും അവയുടെ ഭാഷയിലും കടന്നു​വരേണ്ടതുണ്ട്. അതുകൊണ്ടുതന്നെ, വൈകാരികമോ പക്ഷപാതപരമോ ആയ വാക്കുകൾ ഒഴിവാക്കി, ഭാഷയുടെ ആഖ്യാനത്തിൽ കുറച്ചുകൂടി ജാഗ്രത പുലർത്തുന്നത് ഉചിതമായിരിക്കും.

മനോരമ ഓൺലൈനിൽ 20.01.25 ന് “ലൈംഗികത പറഞ്ഞ്, ഷഡാംഗപാനീയം നൽകി ഗ്രീഷ്മ; മരണക്കിടക്കയിലും കാമുകിയെ സ്നേഹിച്ച് ഷാരോൺ” എന്ന തലക്കെട്ടിലെ വാർത്ത.

(https://www.manoramaonline.com/news/latest-news/2025/01/20/sharon-raj-murder-case-greeshma-sentenced-death.html).

മനോരമ ഓൺലൈനിൽ തന്നെ വന്ന മറ്റൊരു വാർത്തയിലും ('15 ml of poison enough to guarantee death,' doctors on Sharon murder case, 04.11.25) നേരത്തെ സൂചിപ്പിച്ച സെൻസേഷനലിസം പ്രകടമാണ്. ഇത്തരം ന്യൂസ് ആംഗിളുകൾ കണ്ടെത്താൻ ശ്രമിക്കുന്നതിന്റെ കുറച്ച് സമയം റിപ്പോർട്ടർമാർ നിയമവിദഗ്ധർ, മനുഷ്യാവകാശ പ്രവർത്തകർ, ഇരകളുടെ കുടുംബങ്ങൾ എന്നിവരെ ഉറവിടങ്ങളായി കണ്ട് സന്തുലിതവും (Balanced) സമഗ്രവുമായ കവറേജ് ഉറപ്പാക്കുന്നതിനല്ലേ ശ്രമിക്കേണ്ടത്.

(https://www.onmanorama.com/news/kerala/2024/11/04/neyyattinkara-sessions-court-sharon-murder-case-doctors.html).

പൊതുജന അഭിപ്രായ സർവേ:
നല്ല മാതൃക

Livemint.com ഓൺലൈൻ റിപ്പോർട്ടിൽ (Sharon Raj murder case: ‘Crime can’t be ignored,’ Kerala court gives death penalty to accused girlfriend Greeshma, 20.01.2) കേസിനെ ആഴത്തിൽ വിവരിക്കുന്നത് പൊതുജനങ്ങൾക്ക് സഹായകരമാകുന്ന തരത്തിലാണ്. റിപ്പോർട്ടിന്റെ അവസാനം Livemint.com അവരുടെ പ്ലാറ്റ്ഫോമിൽ, വധശിക്ഷ നൽകുന്നത് സംബന്ധിച്ച പൊതുജനങ്ങളുടെ അഭിപ്രായം അറിയാനുള്ള സർവ്വേയും നടത്തിയിരുന്നു. ഇത്തരം ബദൽ മാധ്യമ റിപ്പോട്ടുകൾ ആരോഗ്യകരം കൂടിയാണ്.

(https://www.livemint.com/news/india/sharon-raj-murder-case-kerala-court-gives-death-penalty-to-accused-girlfriend-greeshma-nirmalakumaran-nair-11737356170370.html).

Livelaw ഓൺലൈൻ റിപ്പോർട്ടിലും ('Greeshma Killed Sharon Inch By Inch, Gave A Message That Lover Cannot Be Trusted': Kerala Court While Granting Death Sentence, 21.01.25) Educating സ്വഭാവമുള്ള ആഖ്യാനം കാണാം. Livelaw പോലുള്ള പ്ലാറ്റ്ഫോമുകളിലെ ഇത്തരം premium contents ലഭിക്കാൻ സബ്സ്ക്രിപ്ഷൻ വേണം. ക്വാളിറ്റിയുള്ള വാർത്തകൾ ലഭിക്കാൻ പൈസ കൊടുക്കേണ്ടതുണ്ട്.

(https://www.livelaw.in/news-updates/kerala-court-sharon-murder-greeshma-death-penalty-281492).

റിപ്പോർട്ടുകളിൽ
നിയമനടപടികൾ ചുരുക്കം

ചുരുക്കം റിപ്പോർട്ടുകളിൽ മാത്രമാണ് വധശിക്ഷയുമായി ബന്ധപ്പെട്ട നിയമപരമായ നടപടിക്രമങ്ങൾക്ക് പ്രാധാന്യമുള്ള ആഖ്യാനങ്ങളുള്ളത്. കേരള കൗമുദി ഓൺലൈൻ റിപ്പോർട്ടിൽ (Greeshma faced pressure in relationship; verdict will not stand in SC', says retired HC judge Kemal Pasha, 20.01.2) ഷാരോൺ വധക്കേസിലെ വിധി സുപ്രീം കോടതിയിൽ നിലനിൽക്കില്ലെന്ന് വിരമിച്ച ഹൈക്കോടതി ജഡ്ജി കെമാൽ പാഷ അഭിപ്രായപ്പെടുന്നുണ്ട്. കേസിനെ ‘അപൂർവ്വങ്ങളിൽ അപൂർവ്വമായി’ കാണാൻ സാധിക്കില്ലെന്ന് നിയമപരിസരത്തിൽ നിന്നുകൊണ്ട് വിശദീകരിക്കുന്നുണ്ട്. അതിവൈകാരിക കഥകൾ മെനയുന്ന സമയം ഇത്തരം കേസുകളിൽ വിദഗ്ദരുടെ അഭിപ്രായങ്ങൾ ഉൾക്കൊളളിച്ചുള്ള സ്റ്റോറികൾ എഴുതുന്നത് നല്ല ജേണലിസം പ്രാക്ടീസായി തോന്നുന്നു.

(https://keralakaumudi.com/en/news/news.php?id=1465232&u=greeshma-faced-pressure-in-relationship-verdict-will-not-stand-in-sc-says-retired-hc-judge-kemal-pasha-1465232).

1980-ലെ ‘Bachan Singh v State of Punjab’ കേസിലാണ് സുപ്രീംകോടതി “rarest of rare cases” എന്നത് സംബന്ധിച്ച നിരീക്ഷണം നടത്തുന്നത്. ഷാരോൺ വധക്കേസ് എങ്ങനെ “rarest of rare cases” ആയി കോടതി നിരീക്ഷിച്ചുവെന്നത് സംബന്ധിച്ച ഏറ്റവും ലളിതമായ വിശദീകരണമാണ് ദ ന്യൂസ് മിനിറ്റ് ഓൺലൈൻ നൽകാൻ ശ്രമിക്കുന്നത് (Sharon murder case: Why the court awarded 24-year-old Greeshma the death sentence, 21.01.25). നിയമസംവിധാനത്തിന്റെ പരിസരത്തിൽ “rarest of rare cases” എന്ന സംജ്ജയെ വിശദീകരിക്കുന്നുമുണ്ട് റിപ്പോർട്ടിൽ. അതേ സമയം മാധ്യമശ്രദ്ധ ലഭിച്ചുവെന്നതുകൊണ്ടുമാത്രമല്ല ഈ കേസ് ‘‘അപൂർവങ്ങളിൽ അപൂർവ’’മായ കേസായി കാണുന്നതെന്ന് ജഡ്ജി എ. എം. ബഷീറിന്റെ പ്രസ്താവനയും വിശദീകരണവും നൽകി ബാലൻസ്ഡ് ആക്കാനുള്ള ശ്രമം കാണാം.

(https://www.thenewsminute.com/kerala/sharon-murder-case-why-the-court-awarded-24-year-old-greeshma-the-death-sentence).

ഇരവൽക്കരണം

വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന കേരളത്തിലെ ഏറ്റവും ‘പ്രായം കുറഞ്ഞ വനിത’യായി (‘‘she has become the youngest woman in Kerala to be sentenced to capital punishment....”) ഗ്രീഷ്മ മാറിയിരിക്കുന്നുവെന്നാണ് ഈ കാറ്റഗറിയിലെ പ്രബല ആഖ്യാനം. പ്രണയബന്ധത്തിൽ ഷാരോണിനുണ്ടായിരുന്ന വിശ്വാസം ഗ്രീഷ്മ ദുരുപയോഗം ചെയ്യുകയും ആസൂത്രണത്തോടെയാണ് കൊല നടത്തിയതെന്നുമാണ് റിപ്പോർട്ടുകളിൽ പറയുന്നത്. ‘ക്രൂരമായ മനസ്സുള്ള ഒരാൾക്ക് മാത്രമേ അവളെ സ്നേഹിക്കുന്ന ഒരാളുടെ’ മേൽ ഇത്തരത്തിൽ ഒരു ക്രൂരക്യത്യം ചെയ്യാൻ സാധിക്കൂവെന്നാണ് ആഖ്യാനങ്ങളുടെ ഫോക്കസ്.

വിഴിഞ്ഞം മുള്ളൂർ ശാന്തകുമാരി വധക്കേസിൽ സംസ്ഥാനത്ത് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഏക വനിതയായ റഫീഖ ബീവിക്കുശേഷം (Rafeeqa Beevi) വധശിക്ഷ (എന്തോ വലിയ ‘അവാർഡ്’ ലഭിച്ച പോലെയാണ് ആഖ്യാനം) ലഭിക്കുന്ന പ്രായ കുറഞ്ഞ സ്ത്രീയാണ് ഗ്രീഷ്മയെന്ന തരത്തിലാണ് ഭൂരിഭാഗം റിപ്പോർട്ടുകളുടേയും ആഖ്യാനം. ഗ്രീഷ്മ ചെയ്ത തെറ്റിന് നിയമസംവിധാനം നൽകുന്ന ശിക്ഷ തന്നെ അവൾക്ക് ലഭിക്കണം. എന്നാൽ ‘ഗ്രീഷ്മയെ’ മോശം രീതിയിൽ ‘അന്യവൽക്കരിക്കുകയും’, ‘ഇരവൽക്കരിക്കുകയും’ ചെയ്യുന്ന മാധ്യമ ആഖ്യാനങ്ങൾ ഒട്ടും നല്ല ജേണലിസം പ്രാക്ടീസല്ല. ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ടിൽ (At 24, Greeshma is the youngest to be sentenced to death in Kerala, 21.01.25) നേരത്തെ സൂചിപ്പിച്ച ഭാഷാപരമായ ആഖ്യാനം പ്രകടമാണ്.

(https://www.newindianexpress.com/states/kerala/2025/Jan/21/at-24-greeshma-is-the-youngest-to-be-sentenced-to-death-in-kerala).

മനോരമ ഓൺലൈൻ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലെ (Greeshma and Kerala’s only other woman on death row sentenced by same court, 21.01.25) ആഖ്യാനവും ‘കടുത്ത ശിക്ഷ’ തന്നെ ഗ്രീഷ്മക്ക് കിട്ടണമെന്ന പൊതുജനാഭിപ്രായത്തെ രൂപപ്പെടുത്തുന്നതിൽ വലിയ രീതിയിൽ സ്വാധീനിച്ചേക്കാം.

(https://www.onmanorama.com/news/kerala/2025/01/20/greeshma-rafeeqa-only-two-women-death-row-sentence-neyyatinkara-court.html).

‘Kashayam Greeshma’ എന്ന് വെറുപ്പോടെ മാത്രം വിളിക്കപ്പെടേണ്ടവളാണ് ഗ്രീഷ്മ എന്ന സോഷ്യൽ മീഡിയ ആഖ്യാനം ശക്തിപ്പെടുത്തുന്ന റിപ്പോർട്ടുകളാണ് മുഖ്യധാരയിലുമുള്ളത്. ഈ ആഖ്യാനങ്ങളിൽ നിന്ന് ഊർജ്ജം സ്വീകരിച്ച പോലെയാണ് ‘‘ചില സമയത്തൊക്കെ ചില കഷായമൊക്കെ കൊടുക്കേണ്ടിവരും’’ എന്ന് കെ. ആർ. മീര കോഴിക്കോട്ടെ സാഹിത്യോത്സവ വേദിയില്‍നടത്തിയ പരാമര്‍ശം വിവാദമായത്. കേരളകൗമുദി ഓൺലൈൻ പ്രസിദ്ധീകരിച്ച വാർത്തയുടെ (Devil-minded Greeshma is only one of two women; there is another woman inside prison awaiting the noose, 20.01.25) ലീഡ് പാരഗ്രാഫിൽ “The general public of Kerala describes very happy verdict” എന്ന് പറയുന്നുണ്ട്. അപക്വമായ ഒരു ജനറലൈസേഷനാണ് ‘General public is happy about the verdict’ എന്ന ആഖ്യാനം. എന്ത് ഗവേഷണമാണ് പൊതുജനത്തെ പറ്റി ഇങ്ങനെയൊരു പ്രസ്താവനയ്ക്ക് ആധാരമായി മാധ്യമ സ്ഥാപനം നടത്തിയത്? ‘പൊതുജനം’ എന്ന പ്രയോഗം ഒരു Safe play ആണെന്നു പറയാം.

(https://keralakaumudi.com/en/news/news.php?id=1465272&u=devil-minded-greeshma-is-only-one-of-two-women-there-is-another-woman-inside-prison-awaiting-the-noose-1465272).

(https://anweshanam.com/932150/let-the-beautiful-devil-die-of-suffocation-on-the-gallows-let-the-lovers-not-believe-the-woman-who-feigns-love-with-potion-in-hand-greeshma-sharon-case-is-a-lesson-of-love-tragedy-in-kerala/#google_vignette).

ബോംഗാർട്ട്നർ, ഡീബോഫ്, ബോയ്ഡ്സ്റ്ററി (2008) എന്നിവർ ചേർന്ന് എഴുതിയ The Decline of the Death Penalty and the Discovery of Innocence പുസ്തകത്തിൽ മാധ്യമങ്ങളുടെ ന്യായബോധത്തിന്റെ അടിസ്ഥാനത്തിലുള്ള കവറേജുകൾ (Coverage focuses on the grounds of fairness) എങ്ങനെയാണ് വധശിക്ഷയ്ക്കുള്ള പിന്തുണ കുറയ്ക്കുന്നതിന് കാരണമാകുന്നതെന്ന് വിശദീകരിക്കുന്നു.

ലിംഗ വിവേചനത്തെ സ്റ്റീരിയോടൈപ്പ് ചെയ്യുന്ന മാധ്യമ ആഖ്യാനം

മനോരമ ഓൺലൈൻ പ്രസിദ്ധീകരിച്ച വാർത്തയിൽ (Sorry Ichaya, Greeshma's first message to Sharon after poisoning him, 20.01.25) ‘കണ്ണിൽ ചോരയില്ലാത്തവളാണ്’ ഗ്രീഷ്മ എന്നതാണ് ആഖ്യാനം. ഇക്കാര്യങ്ങളിലെ മനോരമയുടെ തനത് അതിവൈകാരിക ആഖ്യാനശൈലി വളരെ വ്യക്തമാണെന്ന് മാത്രമല്ല മനഃപ്പൂർവ്വമുള്ള ലിംഗപരമായ പക്ഷപാതത്തെ (Gender biased) സ്റ്റീരിയോടൈപ്പ് ചെയ്യുന്ന പോലെ തോന്നുകയും ചെയ്യും.

(https://www.onmanorama.com/news/kerala/2025/01/20/sharon-murder-case-greeshma-first-message.html).

മാതൃഭൂമി ഓൺലൈൻ പ്രസിദ്ധീകരിച്ച വാർത്തയിലെ (Greeshma acted like born criminal, administering poison with 100% fatality rate: Sharon's brother, 20.01.25) ‘Born Criminal’ പ്രയോഗം ഷാരോണിന്റെ സഹോദരന്റെ പ്രസ്താവനയാണെങ്കിൽ പോലും തലക്കെട്ടിൽ തന്നെ നൽകുന്നത് ഒഴിവാക്കാമായിരുന്നുവെന്ന് തോന്നുന്നു.

(https://english.mathrubhumi.com/news/kerala/greeshma-death-sentence-sharon-murder-1.10269927).

മാധ്യമ കവറേജുകൾ പൊതുജനാഭിപ്രായത്തെയും ജുഡീഷ്യൽ നടപടികളെയും സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന നിരീക്ഷണങ്ങളുടെ പശ്ചാത്തലത്തിൽ വധശിക്ഷ സംബന്ധിച്ച മാധ്യമ റിപ്പോർട്ടുകൾ തയ്യാറാക്കുന്നതിൽ നമ്മുടെ ഓൺലൈൻ മാധ്യമങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നത് നിസ്സംശയം പറയാം. മാധ്യമപ്രവർത്തകർക്ക് സമഗ്രമായ നിയമപരമായ ധാരണയുടെ അഭാവം ചിലപ്പോൾ വധശിക്ഷയുമായി ബന്ധപ്പെട്ട നിയമങ്ങളുടെ തെറ്റായ വ്യാഖ്യാനത്തിന് കാരണമാകുമെന്ന് വിശകലനത്തിന്റെ പശ്ചാത്തലത്തിൽ നിന്ന് നിരീക്ഷിക്കാം.

മാധ്യമ റിപ്പോർട്ടിങ്ങുകളെ വിശകലനം ചെയ്യുന്ന NEWS BIN കോളത്തിലെ മറ്റ് ലേഖനങ്ങള്‍ വായിക്കാം

References:

Surrette, R. (2010). Media, crime, and criminal justice: Images and realities (4th ed.). New York, NY: Wadsworth Publishing.

Tonry, M. (1999). Why are the U.S. incarceration rates so high? Crime & Delinquency, 45, 419–437.

Vollum, S., Longmire, D., & Buffington-Vollum, J. (2004). Confidence in the death penalty and support for its use: Exploring the value-expressive dimension of death penalty attitudes. Justice Quarterly, 21, 521–545.

Baumgartner, F., DeBoef, S., & Boydstun, A. (2008). The decline of the death penalty and the discovery of innocence. New York, NY: Cambridge University Press.

Comments