കോളേജിൽ സ്വന്തം വണ്ടിയിൽ വരുന്ന അപൂർവം പെൺകുട്ടികളിൽ ഒരാളാണ് സ്വാതി. എന്താണ് സ്‌കൂട്ടറിൽ മിന്നിക്കുന്നുണ്ടല്ലോ എന്ന് ഞാൻ കളിപറഞ്ഞു."മിസേ പെട്രോളടിക്കാൻ കാശുണ്ടായിട്ടല്ല. എനിക്ക് ക്യാൻസറാണ്.' ; തന്റെ തടിച്ച കാൽ നീട്ടി അവൾ പറഞ്ഞു. കോളേജിലെത്തിയ ഉടനെ സ്വാതിയെ വിളിച്ച് ഞാൻ രോഗവിവരം ചോദിച്ചറിഞ്ഞു.
ഒമ്പതുവയസിലാണ് ക്യാൻസറാണെന്ന് തിരിച്ചറിഞ്ഞ് ചികിത്സ ആരംഭിക്കുന്നത്. മുട്ടിനു താഴെ ശോഷിച്ചുപോയ കാലുകൾ എനിക്കു കാണിച്ചു തന്നു. പക്ഷേ അന്നേരം വേദന ഉള്ളിൽ വെച്ചുകൊണ്ട് സ്വാതി പറഞ്ഞത് മറ്റൊന്നായിരുന്നു. എന്റെ ശക്തി എന്റെ അമ്മയാണ്. അമ്മയ്ക്ക് കഴിഞ്ഞയാഴ്ച ക്യാൻസറാണെന്ന റിസൽട്ട് വന്നു. -ഡോ. എം. ജൽസ എഴുതുന്നു