ആത്മകഥയിലെയും
അടിയന്തരാവസ്ഥയിലെയും
കമല

യാഥാസ്ഥിതികത്വത്തിന്റെ, സദാചാരവാദികളുടെ, മദ്ധ്യവർഗ്ഗമാന്യതയുടെ, ഭരണകൂടത്തിന്റെ, മതമൗലികവാദികളുടെ കടന്നുകയറ്റങ്ങൾക്കും ഭീഷണികൾക്കും കമലയുടെ ജീവിതം നിരന്തരം വിധേയമായിക്കൊണ്ടിരുന്നുവെന്നത് കമലയുടെ ജീവിതദർശനത്തെയും സർഗാത്മകതയുടെ മാനങ്ങളെയും റിബലിനെയും കൂടി വെളിപ്പെടുത്തുന്നതാണ്- വി. വിജയകുമാർ എഴുതുന്ന പരമ്പര തുടരുന്നു.

നീർമാതളത്തിന്റെ പൂവ്
ഭാഗം ഏഴ്

ചെറിയ കുട്ടിയായിരിക്കുമ്പോൾ തന്നെ സഹാനുഭൂതിയും തന്മയീഭാവശേഷിയും കമല ആർജ്ജിച്ചിരുന്നു. തലയറ്റുപോയ പാവക്കുട്ടികളെ കുറിച്ചു ദുഃഖം ജനിപ്പിക്കുന്ന വാക്കുകൾ പറയാൻ അവൾക്കു ശേഷിയുണ്ടായിരുന്നു. എന്നും എപ്പോഴും തലയില്ലാത്തവയായി തുടരേണ്ടിവരുന്ന പാവകൾ അവളിൽ ദുഃഖമുണ്ടാക്കി.

ആമിയോപ്പു വായിച്ച ആദ്യത്തെ പുസ്തകം വല്യമ്മാവൻ വിവർത്തനം ചെയ്ത 'പാവങ്ങൾ' ആയിരിക്കണമെന്ന് അനിയത്തി സുലോചന എഴുതുന്നുണ്ട്. അമ്മാവന്റെ ഗ്രന്ഥപ്പുരയിൽ നിന്നു വായിച്ച ആംഗലപുസ്തകങ്ങളിലെ കഥകൾ നാലാപ്പാട്ടെ നടുവിലെ അറയിലിരുന്ന് താൻ അമ്മമ്മയിൽ നിന്നു കേൾക്കുന്ന കഥകൾക്കു പകരമായി കമല അവർക്കു പറഞ്ഞു കൊടുക്കുന്നുണ്ട്. ഒമ്പതാം വയസ്സിൽ ആമിയോപ്പുവിന് അമ്മാവൻ വാൾട്ട് വിറ്റ്മാന്റെ Leaves of Grass വായിക്കാൻ കൊടുത്തുവെന്നും സുലോചന എഴുതുന്നു.

മൂത്തമ്മാവന്റെ സാഹിത്യസദസ്സിനൊപ്പം കുട്ടികളുടെ കൈയ്യെഴുത്തുമാസികകളും നാടകപരിപാടികളും കമലയെ പ്രചോദിപ്പിച്ചിരിക്കണം. പന്ത്രണ്ടു വയസ്സുള്ളപ്പോൾ മാതൃഭൂമി ആഴ്ചപതിപ്പിന്റെ ബാലപംക്തിയിൽ എഴുതിയ 'കുഷ്ഠരോഗി' എന്ന കഥയാകണം കമലയുടെ പ്രസിദ്ധീകൃതമാകുന്ന ആദ്യരചന. 1947 ആകുമ്പോഴേക്കും 'അവളുടെ കഥ', 'സ്ത്രീ' എന്നീ കഥകൾ കൂടി കമല എന്ന പേരിൽ തന്നെ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പ്രധാന താളുകളിൽ പ്രത്യക്ഷപ്പെട്ടു. എന്നാൽ, 1953-ൽ പ്രസിദ്ധീകരിച്ച 'പുഴ വീണ്ടും ഒഴുകി' എന്ന കഥ മാധവിക്കുട്ടി എന്ന തൂലികാനാമത്തിലാണ് പ്രസിദ്ധീകൃതമായത്. അപ്പോഴേക്കും മാധവദാസുമായുള്ള വിവാഹം നടന്നിരുന്നല്ലോ. മോനുവിന്റെ അമ്മയായി കഴിഞ്ഞിരുന്നു. മാധവന്റെ ബാലികാഭാര്യയെന്നാണ് മാധവിക്കുട്ടി എന്ന വാക്കിന്റെ അർത്ഥമെന്നു കമല വിശദീകരിക്കുന്നുണ്ട്. താൻ രചിക്കുന്ന പ്രണയകഥകൾ ശുദ്ധഗതിക്കാരിയായ തന്റെ അമ്മമ്മയെ വിഷമിപ്പിക്കരുതെന്ന ലക്ഷ്യം കൂടി ഈ തൂലികാനാമം സ്വീകരിച്ചതിനു പിന്നിലുണ്ടായിരുന്നത്രെ.
'കൊച്ച്വമ്മമ്മ മരിച്ചാൽ മാത്രമേ എനിക്കു സ്വാതന്ത്ര്യം കിട്ടുകയുള്ളൂ' എന്ന കമലയുടെ ദ്വേഷവും പരിഭവവും കലർന്ന വാക്കുകളുടെ മറ്റൊരു മാനം കൂടി ഇവിടെ നമുക്കു തെളിഞ്ഞുകിട്ടുന്നു. ഏതാണ്ട് ഇതേ കാലത്താണ് കമല ആംഗലഭാഷയിൽ കവിതകൾ എഴുതാൻ തുടങ്ങുന്നതും അവരുടെ ആദ്യകവിത ഇന്ത്യൻ പെൻ (Indian PEN) മാസികയിൽ പ്രസിദ്ധീകരിക്കുന്നതും.

അറുപതുകളുടെ തുടക്കത്തിൽ, ദൽഹിയിൽ താമസിക്കുമ്പോളാണ് Summer in Calcutta (കൽക്കത്തയിലെ വേനൽ) പ്രസിദ്ധീകൃതമാകുന്നത്. ആംഗലഭാഷയിലെഴുതുന്ന ഇന്ത്യൻ കവി എന്ന നിലയ്ക്ക് ആ പുസ്തകം കമലയ്ക്കു പ്രശസ്തി നൽകി. മാധവിക്കുട്ടി മലയാളഭാഷയിൽ എഴുതിയ കഥകളിൽ ഏറ്റവും മികച്ചവ അറുപതുകളിലോ അതിനു മുമ്പോ എഴുതിയവയാണെന്നു കൂടി പറയണം. തന്റെ പ്രിയപ്പെട്ട കഥകളായി മാധവിക്കുട്ടി തെരഞ്ഞെടുക്കുന്ന പത്തൊമ്പതുകഥകളിൽ പതിനഞ്ചെണ്ണവും ഈ കാലയളവിൽ എഴുതപ്പെട്ടതാകുന്നത് വെറുതെയായിരിക്കില്ലല്ലോ? പക്ഷിയുടെ മണം, നെയ്പായസം, ചുവന്ന പാവാട, സ്വയംവരം തുടങ്ങിയ കഥകൾ ഈ കാലയളവിൽ രചിക്കപ്പെട്ടതാണ്.

ദൽഹി വാസത്തിന്നിടയിൽ ചില എഴുത്തുകാരുമായി സൗഹൃദം സ്ഥാപിക്കാൻ കമലയ്ക്കു സാദ്ധ്യമാകുന്നുണ്ട്. രാജിന്ദർപോളിന്റെ Enact എന്ന മാസികയിൽ കമലാദാസ് ഏകാങ്കനാടകങ്ങളും നാടകാവലോകനങ്ങളും എഴുതുന്നു. കോഴിക്കോടു നിന്ന് ദൽഹിയിലേക്കു പോകുമ്പോൾ തന്നെ കമല മാനസികമായി പിരിമുറുക്കത്തിലായിരുന്നു. 1966-ൽ അവർ ബോംബെയിലേക്കു വന്നു. ബോംബെയിലെ ഒരു ആശുപത്രിയുടെ 565-ാം നമ്പർ മുറിയിലെ ചികിത്സക്കിടയിലാണ് ഒരു സ്വയം ശുശ്രൂഷാമാർഗ്ഗമെന്ന നിലക്ക് അനുഭവങ്ങളുടെ എഴുത്തിലേക്കു തിരിയാൻ ഡോക്ടർ ഉപദേശിക്കുന്നത്. 1971-72ൽ, എസ്.കെ.നായരുടെ പത്രാധിപത്യത്തിലുള്ള മലയാളനാട് വാരികയിൽ 'എന്റെ കഥ' എഴുതുന്നത് ഇതിന്റെ തുടർച്ചയിലാണ്. ഇംഗ്ലീഷിൽ എഴുതാൻ ആരംഭിച്ച സ്മരണകൾ മലയാളത്തിലേക്കു മാറ്റപ്പെട്ടത് പത്രാധിപരുടെ അഭ്യർത്ഥനയെ തുടർന്നാണ്. എസ്.കെ.നായർ വാഗ്ദാനം നൽകിയ പ്രതിഫലം ആവശ്യമായ സന്ദർഭവുമായിരുന്നു അത്. പത്രാധിപർ മാധവിക്കുട്ടിയെ സമീപിക്കുമ്പോൾ അവർ ആശുപത്രിയിലായിരുന്നു. മലയാളനാടിൽ പ്രസിദ്ധീകരിക്കാനായി 'എന്റെ കഥ'യുടെ ആദ്യലക്കം ഇംഗ്ലീഷിൽ നിന്ന് മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയത് കാക്കനാടനായിരുന്നു. അത് പ്രസിദ്ധീകരണം തുടങ്ങിയതോടെ മലയാളനാടു വാരികയുടെ പ്രചാരം രണ്ടാഴ്ച കൊണ്ട് അരലക്ഷം പ്രതികളോളം വർദ്ധിച്ചുവെന്ന് സഹപത്രാധിപരായിരുന്ന വി.ബി.സി നായർ പിന്നീടു പറയുന്നുണ്ട്.
'എന്റെ കഥ' കമലയുടെ കാവ്യാത്മകമായ സഹജാവബോധത്തോട് കടപ്പെട്ടിരിക്കുന്നു. അവരുടെ കവിതകളിൽ നിന്നുള്ള നിരവധി ആശയങ്ങൾ, വരികൾ പോലും ആത്മകഥയിൽ കാണാം. ഈ ആത്മകഥയ്ക്കു വേണ്ടി സവിശേഷമായ ഒരു കാവ്യരൂപം കണ്ടെത്താൻ കമല ആഗ്രഹിച്ചിരുന്നു. ‘വായനക്കാരുടെ കത്തുകൾ’ എന്ന പംക്തിയിൽ കലാകാരനായ എ.സി.കെ രാജയും കഥാകാരനായ ടി.ആറും ചേർന്നെഴുതിയ ഒരു കത്തിൽ ഇങ്ങനെ വായിക്കാം: 'മാധവിക്കുട്ടിയുടെ ആത്മകഥ സോത്സാഹം വായിക്കുന്നു. നമ്മെ നടുക്കുകയും തളർത്തുകയും ചെയ്യുന്ന ഈ സംഗീതം മലയാളം അക്ഷരമാലയ്ക്ക് നവതേജസ്സണയ്ക്കുന്നു. ഇത്ര വീറോടെ കത്തുന്ന അക്ഷരങ്ങൾ വേറെങ്ങും കണ്ടതായോർക്കുന്നില്ല. (മില്ലർ, നിങ്ങൾ ഞങ്ങളുടെ ഭാഷയ്ക്കു മുന്നിൽ ഒന്നുമല്ല.) നൂറ്റാണ്ടുകളെ തിന്നുകൊഴുത്ത നുണകൾ കടയൊടിഞ്ഞു വീഴുന്നതു കേൾക്കുന്നു. എന്തൊരു നിഷേധം. (സത്യത്തോളം കരുത്തുള്ള കുത്തുവാക്ക് വേറെയുണ്ടോ? പറയണം, ലോറൻസ്, ഷെനെ, പറയണം)’.

ദൽഹി വാസത്തിന്നിടയിൽ ചില എഴുത്തുകാരുമായി സൗഹൃദം സ്ഥാപിക്കാൻ കമലയ്ക്കു സാദ്ധ്യമാകുന്നുണ്ട്. രാജിന്ദർപോളിന്റെ Enact എന്ന മാസികയിൽ കമലാദാസ് ഏകാങ്കനാടകങ്ങളും നാടകാവലോകനങ്ങളും എഴുതുന്നു. കോഴിക്കോടു നിന്ന് ദൽഹിയിലേക്കു പോകുമ്പോൾ തന്നെ കമല മാനസികമായി പിരിമുറുക്കത്തിലായിരുന്നു.
ദൽഹി വാസത്തിന്നിടയിൽ ചില എഴുത്തുകാരുമായി സൗഹൃദം സ്ഥാപിക്കാൻ കമലയ്ക്കു സാദ്ധ്യമാകുന്നുണ്ട്. രാജിന്ദർപോളിന്റെ Enact എന്ന മാസികയിൽ കമലാദാസ് ഏകാങ്കനാടകങ്ങളും നാടകാവലോകനങ്ങളും എഴുതുന്നു. കോഴിക്കോടു നിന്ന് ദൽഹിയിലേക്കു പോകുമ്പോൾ തന്നെ കമല മാനസികമായി പിരിമുറുക്കത്തിലായിരുന്നു.

1973-ൽ പുസ്തകരൂപത്തിൽ 'എന്റെ കഥ' പ്രസിദ്ധീകരിക്കപ്പെട്ടു. കമലയുടെ കവിതകളും ഓർമ്മക്കുറിപ്പുകളും ഒന്നു തന്നെയോയെന്ന സന്ദേഹത്തിൽ നാം വീഴുന്ന നിമിഷങ്ങളുണ്ടല്ലോ? My Grandmother's House (എന്റെ അമ്മമ്മയുടെ വീട്), My Mother at Sixty-five (അറുപത്തിയഞ്ചിലെത്തിയ എന്റെ അമ്മ), A Hot Noon inMalabar (മലബാറിലെ ചൂടുള്ള ഒരു നട്ടുച്ച), NoMoon at My Village Home (എന്റെ ഗ്രാമവീട്ടിലെ അമാവാസി), Jai Surya (ജയ്‌സൂര്യ), My Father's Death (എന്റെ അച്ഛന്റെ മരണം) എന്നിങ്ങനെയുള്ള കവിതാശീർഷകങ്ങൾ തന്നെ കമലാദാസിന്റെ കവിതകളും അവരുടെ ആത്മകഥകളും തമ്മിലുള്ള ദൃഢമായ ബന്ധത്തെ കാണിക്കുന്നുണ്ട്. സ്മരണകളോടുള്ള മാധവിക്കുട്ടിയുടെ സവിശേഷതാൽപ്പര്യവും അടുപ്പവും അവരുടെ കഥയേയും കവിതയേയും സ്വാധീനിക്കുന്നുണ്ടെന്നു തീർച്ച. അത് സ്വന്തം കാമനകളോടും ജീവിതബോദ്ധ്യങ്ങളോടുമുള്ള ഉത്തമവിശ്വാസത്തിന്റെ ഭാഗവുമാണ്. ജീവിതത്തോടും കവിതയോടും അവർ പുലർത്തിയിരുന്ന ആത്മാർത്ഥമായ സമീപനത്തിന്റെ പ്രകാശനവുമാണത്. കമലയുടെ എഴുത്തിലെ തീവ്രത അവർ കൊതിച്ചിരുന്ന തീവ്രപ്രണയത്തിന്റെ സൂചനയായിരുന്നു. കമലയ്ക്ക് യഥാർത്ഥത്തിൽ സ്‌നേഹിക്കാൻ കഴിഞ്ഞത് എഴുത്തിനെ മാത്രമാണെന്ന് വാദിക്കാം.

'എന്റെ കഥ'യുടെ ആദ്യലക്കം ഇംഗ്ലീഷിൽ നിന്ന് മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയത് കാക്കനാടനായിരുന്നു. അത് പ്രസിദ്ധീകരണം തുടങ്ങിയതോടെ മലയാളനാടു വാരികയുടെ പ്രചാരം രണ്ടാഴ്ച കൊണ്ട് അരലക്ഷം പ്രതികളോളം വർദ്ധിച്ചുവെന്ന് സഹപത്രാധിപരായിരുന്ന വി.ബി.സി നായർ പിന്നീടു പറയുന്നുണ്ട്.

‘എന്റെ കഥ'യുടെ ആംഗലരൂപം 1974-ൽ കറന്റ് വീക്കിലിയിൽ പ്രസിദ്ധീകരിച്ചു. ഇംഗ്ലീഷ് പതിപ്പിന്റെ ആമുഖം അതേപടി ഡയലോഗ് മാസികയിലും പ്രസിദ്ധീകരിച്ചു. 'The Sparrow on the Glass-Pane' (ചില്ലുജന്നൽപാളിയിലെ കുരുവി) വലിയ ഒച്ചപ്പാടുണ്ടാക്കി. മുപ്പത്തിയേഴാം വയസ്സിൽ എഴുതിയ ഈ ആത്മകഥ തികച്ചും അസാധാരണമായിരുന്നു. ഒരു മദ്ധ്യവർഗ്ഗക്കാരി വീട്ടമ്മയുടെ വൈകാരികജീവിതത്തിന്റെ തുറന്നെഴുത്തിനോടുള്ള പ്രതികരണം പൊതുവെ വിദ്വേഷകരമായിരുന്നു. കമല ഇതിൽ അത്ഭുതപ്പെട്ടില്ലെങ്കിലും അത് അസ്വസ്ഥജനകമായിരുന്നു. വിദ്വേഷപ്രതികരണങ്ങളെ കമല പൊതുവിൽ എങ്ങനെ മറികടന്നുവെന്നു മനസ്സിലാക്കാൻ പിൽക്കാലത്തെ ഈ വാക്കുകൾ ശ്രദ്ധിച്ചാൽ മതി: 'Some people told me that writing an autobiography like this, with absolute honesty, keeping nothing to oneself, is like doing a striptease. True, maybe. I, will, firstly, strip myself of clothes and ornaments. Then I intend to peel off this light brown skin and shatter my bones’. ('തികഞ്ഞ സത്യസന്ധതയോടെ, ഒന്നും തന്നിൽത്തന്നെ സൂക്ഷിക്കാതെ, ഇതുപോലെ ഒരു ആത്മകഥ എഴുതുന്നത് തുണിയുറിയുന്നതു പോലെയാണെന്ന് ചിലർ എന്നോട് പറഞ്ഞു. ശരിയാണ്. ഒരുപക്ഷേ. ഞാൻ, ആദ്യം വസ്ത്രങ്ങളും ആഭരണങ്ങളും അഴിക്കും. അതിനുശേഷം ഈ ഇളം തവിട്ടുനിറത്തിലുള്ള തൊലിയുരിഞ്ഞ് എന്റെ അസ്ഥികൾ തകർക്കാൻ ഞാൻ ഉദ്ദേശിക്കുന്നു'.) താൻ എന്താണ് ചെയ്യുന്നതെന്നും എന്താണ് ചെയ്യാൻഉദ്ദേശിക്കുന്നതെന്നും കമലയ്ക്ക് നല്ല തീർച്ചയുണ്ടായിരുന്നുവെന്ന് ഈ വാക്കുകൾ തെളിയിക്കുന്നുണ്ട്.

എന്നാൽ, മനസ്സിന്റെ ഈ ഉറപ്പിനു മാത്രമായി എല്ലാ സംഘർഷങ്ങളെയും അസ്വാസ്ഥ്യങ്ങളെയും അകറ്റാൻ കഴിയുമായിരുന്നില്ല. 'എന്റെ കഥ'യുടെ പ്രസിദ്ധീകരണം താൽക്കാലികമായി നിർത്തിവയ്ക്കാൻ കമലയുടെ അച്ഛൻ എഡിറ്ററോട് ആവശ്യപ്പെട്ടപ്പോൾ അവൾ അതിനെ ശക്തമായി എതിർത്തു. എങ്കിലും തന്റെ ആഖ്യാനത്തിന്റെ നിജാവസ്ഥ നിഷേധിക്കാൻ കമലാദാസ് ബാദ്ധ്യസ്ഥയായി. തന്റെ ആത്മകഥയിൽ സാങ്കൽപ്പികവും ഭാവനാത്മകവുമായ ഭാഗങ്ങളുണ്ടെന്ന് അവർക്കു പറയേണ്ടിവന്നു. എങ്കിലും, സ്റ്റെർലിങ് പബ്ലിഷേഴ്‌സ് പുറത്തിറക്കിയ ഇംഗ്ലീഷ് പതിപ്പുകളിലെ 'അപവാദപരമായ' ആമുഖം അവർ നിരസിച്ചില്ല. പക്ഷേ, ഈ ആമുഖം പിന്നീടുള്ള ചില പതിപ്പുകളിൽ ഒരു വിശദീകരണ കുറിപ്പും കൂടാതെ ഉപേക്ഷിച്ചു.

ആത്മകഥ പുറത്തിറങ്ങിയപ്പോൾ എഴുത്തുകാരിയെ സ്‌നേഹിച്ചിരുന്ന പലരുടെയും മനസ്സിൽ പോറലേറ്റുവെന്ന് സുലോചനയും എഴുതിയിരിക്കുന്നു. അച്ഛനും ആമിയോപ്പുവും തമ്മിലുള്ള സ്‌നേഹം ഒരു കടലോളമായിരുന്നെന്നാണ് സുലോചന കരുതുന്നത്. 'ആമിയെ കണ്ടു പഠിക്ക് ' എന്ന് അച്ഛൻ കമലയുടെ സുലുവിനെ ഉപദേശിച്ചിരുന്നു. പക്ഷേ, വീടിന്റെ പടിഞ്ഞാറേപ്പടിയിലിരുന്ന് അച്ഛന് തന്നെ ഇഷ്ടമല്ലെന്നു പറഞ്ഞ് ബഹളം വച്ചു കരയുന്ന ഓപ്പുവിനെ കുറിച്ചു അവർക്ക് പറയയേണ്ടി വരുന്നു. അച്ഛൻ ആമിയോപ്പുവിനെ വിളിച്ചാൽ ആ മകൾ ഫോണെടുക്കാതിരുന്ന കാലമുണ്ടായിരുന്നു. 'ഓരോന്ന്ങ്ങ്‌നെ എഴുതണന്നേയുള്ളൂ. കുട്ട്യോളല്ലേ' എന്നു പറയുന്നു, അമ്മ. 'I prefer the truth, but do not consider lying as a sin. To lie about other is wicked but not about myself' ('ഞാൻ സത്യത്തെയാണ് ഇഷ്ടപ്പെടുന്നത്, പക്ഷേ കള്ളം പറയുന്നത് പാപമായി കരുതുന്നില്ല. മറ്റുള്ളവരെക്കുറിച്ച് നുണ പറയുന്നത് മോശമാണ്, പക്ഷേ എന്നെക്കുറിച്ചല്ല') എന്ന് മകളെഴുതിയതു കാത്തുനിൽക്കാതെ അച്ഛൻ യാത്രയായെന്നും സുലോചന കുറിക്കുന്നു. സാഹിത്യരചനയ്ക്ക് കുടുംബം ഒരു ശത്രുവാണെന്ന് ഒബ്രി മേനോൻ കമലയോടു പറയുന്നുണ്ട്. എന്തെങ്കിലുമായി സുദൃഢമായി ബന്ധിക്കപ്പെടുന്നത് എഴുത്തിനു ഗുണകരമാകില്ല. വിവാഹമോചനം ചെയ്ത് സ്വതന്ത്രയാകാനും ഒബ്രിമേനോൻ ഉപദേശിക്കുന്നുണ്ട്. കുറെയെങ്കിലും അദ്ദേഹത്തിന്റെ അഭിപ്രായത്തോട് മാധവിക്കുട്ടിക്കു യോജിപ്പുണ്ടായിരുന്നു. മലയാളനാട് വാരികയിലൂടെ പ്രസിദ്ധീകൃതമായ പമ്മൻ രചിച്ച 'ഭ്രാന്ത്' എന്ന നോവലിലെ നായികയുടെ പ്രാഗ്രൂപം മാധവിക്കുട്ടിയാണെന്ന് വ്യാപകമായ പ്രചരണങ്ങളുണ്ടായിരുന്നു. 'എന്റെ കഥ'യ്ക്കു ലഭിച്ച സമ്മിശ്രസ്വീകാര്യതയുടെ അനന്തരഫലം എഴുത്തുകാരല്ലാത്തവരുടെയും മദ്ധ്യവർഗ്ഗമാന്യരുടെയും സാമൂഹികവലയത്തിൽനിന്ന് കമല പിന്മാറിയതാണ്.

അടിയന്തരാവസ്ഥയുടെ നാളുകളിൽ, സർക്കാർ വിരുദ്ധരായ എഴുത്തുകാർ കൂടിച്ചേരുന്ന ഇടമായി 'ബഹുതന്ത്രിക' മുദ്രയടിക്കപ്പെടുകയും ഭരണകൂടരാഷ്ട്രീയത്തിന്റെ അടിച്ചമർത്തൽ ഭീഷണിക്ക് ആദ്യമായി കമല വിധേയയാകുകയും ചെയ്തു.

ഈ പിന്മാറ്റം തീർച്ചയായും ഏകാന്തതയുടെ ഒരു തുരുത്തിനെ സൃഷ്ടിക്കുമായിരുന്നു. 'ഗുഹയുടെ സുരക്ഷിതമായ അജ്ഞാതത്വം' എഴുത്തിനെ പ്രചോദിപ്പിച്ചേക്കാമെങ്കിലും യഥാർത്ഥജീവിതത്തിലെ മറ്റു നിമിഷങ്ങളിൽ അതു അസഹനീയമാകാം. ഇതിനെ മറികടക്കാനെന്നോണമാണ് 'ബഹുതന്ത്രിക' രൂപപ്പെട്ടത്. മാസത്തിലൊരു ദിവസം, മിക്കവാറും ആദ്യത്തെ ശനിയാഴ്ച, കവികളും നാടകകൃത്തുക്കളും നർത്തകരും എഡിറ്റർമാരും പ്രസാധകരും കമലയുടെ ബാങ്ക് ഹൗസിലെ സ്വീകരണമുറിയിൽ വർത്തമാനത്തിനും വായനയ്ക്കും അവതരണങ്ങൾക്കുമായി ഒത്തുകൂടുന്ന 'പ്രതിഭകളുടെ ക്ലബ്ബ്' ആയിരുന്നു അത്. നിസീം എസിക്കീൽ, പ്രതീഷ് നന്ദി, ആർ.കെ. കരഞ്ചിയ, മല്ലികാ സാരാഭായി, റവൂഫ് മുഹമ്മദ്, വയലാർ രവി എന്നിങ്ങനെ സമൂഹത്തിന്റെ വിവിധ ധാരകളിൽ നിന്നുള്ളവർ പലപ്പോഴായി ബഹുതന്ത്രികയുടെ സദസ്സുകളിൽ പങ്കാളികളായി. തങ്ങളുടെ വീട് ഒരു തുറന്നയിടമായി മാറിത്തീരുകയും അമ്മയുടെ എഴുത്തിന് പ്രചോദകമാകുകയും ചെയ്തതിനെ കുറിച്ച് കമലയുടെ മകൻ ജയസൂര്യ പറയുന്നുണ്ട്. ‘ബഹുതന്ത്രിക’യുടെ ബലതന്ത്രത്തെ ആരാധിച്ചിരുന്നവരുണ്ടായിരുന്നു. എന്നാൽ, കമലയുടെ വിമർശകർ കണ്ടത് അതിലെ പ്രദർശനപരതയെയാണെന്ന് ദേവീന്ദ്ര കോഹ്ലി എഴുതിയിരിക്കുന്നു. കമലാദാസിനെ സംബന്ധിച്ച് 'ബഹുതന്ത്രിക' ശുശ്രൂഷാപരവും സാമൂഹികവും ക്രിയാത്മകവുമായ ഉദ്ദേശ്യങ്ങൾ നിറവേറ്റിയെന്നു കരുതണം. 1979-ൽ പ്രതീഷ് നന്ദിയോടൊപ്പം ചേർന്നു പ്രസിദ്ധീകരിച്ച രണ്ടു കവിതാപുസ്തകങ്ങൾ 'ബഹുതന്ത്രിക'യുടെ സാഫല്യമായിരുന്നു.

. മലയാളനാട് വാരികയിലൂടെ പ്രസിദ്ധീകൃതമായ പമ്മൻ രചിച്ച 'ഭ്രാന്ത്' എന്ന  നോവലിലെ നായികയുടെ പ്രാഗ്രൂപം മാധവിക്കുട്ടിയാണെന്ന് വ്യാപകമായ പ്രചരണങ്ങളുണ്ടായിരുന്നു. 'എന്റെ കഥ'യ്ക്കു ലഭിച്ച സമ്മിശ്രസ്വീകാര്യതയുടെ അനന്തരഫലം എഴുത്തുകാരല്ലാത്തവരുടെയും മദ്ധ്യവർഗ്ഗമാന്യരുടെയും സാമൂഹികവലയത്തിൽനിന്ന് കമല പിന്മാറിയതാണ്.
. മലയാളനാട് വാരികയിലൂടെ പ്രസിദ്ധീകൃതമായ പമ്മൻ രചിച്ച 'ഭ്രാന്ത്' എന്ന നോവലിലെ നായികയുടെ പ്രാഗ്രൂപം മാധവിക്കുട്ടിയാണെന്ന് വ്യാപകമായ പ്രചരണങ്ങളുണ്ടായിരുന്നു. 'എന്റെ കഥ'യ്ക്കു ലഭിച്ച സമ്മിശ്രസ്വീകാര്യതയുടെ അനന്തരഫലം എഴുത്തുകാരല്ലാത്തവരുടെയും മദ്ധ്യവർഗ്ഗമാന്യരുടെയും സാമൂഹികവലയത്തിൽനിന്ന് കമല പിന്മാറിയതാണ്.

അടിയന്തരാവസ്ഥയുടെ നാളുകളിൽ, സർക്കാർ വിരുദ്ധരായ എഴുത്തുകാർ കൂടിച്ചേരുന്ന ഇടമായി 'ബഹുതന്ത്രിക' മുദ്രയടിക്കപ്പെടുകയും ഭരണകൂടരാഷ്ട്രീയത്തിന്റെ അടിച്ചമർത്തൽ ഭീഷണിക്ക് ആദ്യമായി കമല വിധേയയാകുകയും ചെയ്തു. 'ബഹുതന്ത്രിക'യുടെ കൂടിച്ചേരലുകളിൽ നക്‌സലൈറ്റുകളായ ചില കവികൾ പങ്കെടുക്കുകയും കവിതകൾ വായിക്കുകയും ചെയ്തിരുന്നു. സർക്കാർ നിയോഗിച്ച രഹസ്യാന്വേഷകർ കവികളെന്ന ഭാവേന 'ബഹുതന്ത്രിക'യുടെ യോഗങ്ങളിൽ വന്ന് അവിടെ നടക്കുന്ന കാര്യങ്ങൾ കണ്ടറിഞ്ഞു. ഉടനെ തന്നെ പ്രസ് ക്ലബ്ബ് ഓഫ് ഇന്ത്യയുടെ ചെയർമാനായിരുന്ന കമലയുടെ അച്ഛന് മകളെ അറസ്റ്റു ചെയ്യുമെന്ന ഭീഷണി ലഭിച്ചു. കമലയോട് മാപ്പെഴുതി കൊടുക്കാൻ ആവശ്യപ്പെട്ടു. കമല അതിനു സന്നദ്ധയായില്ല. പോലീസ് കമലയുടെ വീട്ടിൽ റെയ്ഡ് നടത്തുകയും ഭയജനകമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. അപ്പോൾ റിസർവ് ബാങ്കിലെ ഉദ്യോഗസ്ഥനായിരുന്ന മാധവദാസിനോട് അവധിയിൽപ്രവേശിക്കാൻ അധികൃതർ ആവശ്യപ്പെട്ടു. പതിനൊന്നു മാസം ശമ്പളമില്ലാതെ അദ്ദേഹം വീട്ടിലിരുന്നു. കമല ചെയ്യുന്നതു ശരിയാണെന്നും എന്നാൽ അതിന്റെ പ്രത്യാഘാതങ്ങൾ പേടിയുണ്ടാക്കുന്നതാണെന്നും ദാസ് പറയുന്നു. വീട്ടുചെലവിനായി ആഭരണങ്ങളും വീട്ടുപകരണങ്ങളും വിൽക്കേണ്ട സ്ഥിതിയിൽ കാര്യങ്ങളെത്തി. ഭയജനകമായ സ്ഥിതിയിൽ കുഞ്ഞുങ്ങളെ അവർ പഠിക്കുന്ന സ്‌കൂളുകളിൽ നിന്ന് മാറ്റേണ്ടി വന്നു. ഇപ്പോൾ തന്നോടു തോന്നുന്ന ദ്വേഷം പിന്നീട് അഭിമാനമായി മാറുമെന്ന് ഈ സന്ദർഭത്തിൽ കമല കുട്ടികളോടു പറയുന്നുണ്ട്. യാഥാസ്ഥിതികത്വത്തിന്റെ, സദാചാരവാദികളുടെ, മദ്ധ്യവർഗ്ഗമാന്യതയുടെ, ഭരണകൂടത്തിന്റെ, മതമൗലികവാദികളുടെ കടന്നുകയറ്റങ്ങൾക്കും ഭീഷണികൾക്കും കമലയുടെ ജീവിതം നിരന്തരം വിധേയമായിക്കൊണ്ടിരുന്നുവെന്നത് അവരുടെ ജീവിതദർശനത്തെയും സർഗാത്മകതയുടെ മാനങ്ങളെയും റിബലിനെയും കൂടി വെളിപ്പെടുത്തുന്നതാണ്. എന്നാൽ, ഇന്ത്യയുടെ രണ്ടാം ആണവപരീക്ഷണത്തിന്റെ സന്ദർഭത്തിൽ മധുരപലഹാരം വിതരണം ചെയ്തു സന്തോഷിക്കുന്ന മനസ്സ് നമ്മളിൽ സന്ദേഹങ്ങളുമുണർത്തും. ഏറെ സർഗാത്മകതയുള്ളവർ വൈരുദ്ധ്യങ്ങളുടെ കൂടാണല്ലോ?

അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റിൽ നിന്ന് കമലയെ രക്ഷിച്ചത് കേരള മുഖ്യമന്ത്രിയായിരുന്ന സി. അച്ചുതമേനോനായിരുന്നു.

അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റിൽ നിന്ന് കമലയെ രക്ഷിച്ചത് കേരള മുഖ്യമന്ത്രിയായിരുന്ന സി. അച്ചുതമേനോനായിരുന്നുവെന്ന് മെറിലി എഴുതുന്നു. വിനോദസഞ്ചാരവികസനത്തിനുള്ള സാദ്ധ്യതകൾ അന്വേഷിക്കുന്നവളാക്കി മാറ്റിക്കൊണ്ട് കമലയെ അച്ചുതമേനോൻ കേരള സർക്കാരിന്റെ അതിഥിയാക്കി. സർക്കാരിന്റെ ഗസ്റ്റ്ഹൗസുകളിലാണ് മാധവിക്കുട്ടി തടവിലായത്. പിന്നീട് 1977-ൽ ഇന്ദിരാഗാന്ധിയുടെ ഭരണം അവസാനിക്കുകയും അടിയന്തരാവസ്ഥ പിൻവലിക്കപ്പെടുകയും ചെയ്യുമ്പോൾ മൊറാർജി ദേശായിയുടെ സർക്കാർ മാധവദാസിനെ കാർഷിക ധനകാര്യ കോർപ്പറേഷന്റെ മുഖ്യനായി നിയമിക്കുന്നു. അടിയന്തരാവസ്ഥയെന്ന കഴിഞ്ഞുപോയ ദുഃസ്വപ്നത്തെ കുറിച്ച് Terror (‘ഭീകരത’) എന്ന ഒരു കവിത കമല രചിക്കുന്നു. 1984 ജൂലൈയിൽ, ഇന്ദിരാഗാന്ധി വധിക്കപ്പെടുന്നതിന് മൂന്നു മാസം മുന്നേ, തിരുവനന്തപുരത്തുവച്ച് ജനഹിതത്തിന്റെ തിരിമറിച്ചിലിൽ വീണ്ടും പ്രധാനമന്ത്രിയായ നേതാവിനെ (ജനഹിതത്തിന്റെ ദശാവതാരമെന്ന് ഒ.വി.വിജയൻ) മാധവിക്കുട്ടി നേരിൽ കാണുന്നുമുണ്ട്.

വീട്ടുചെലവിനായി ആഭരണങ്ങളും വീട്ടുപകരണങ്ങളും വിൽക്കേണ്ട സ്ഥിതിയിൽ കാര്യങ്ങളെത്തി. ഭയജനകമായ സ്ഥിതിയിൽ കുഞ്ഞുങ്ങളെ അവർ പഠിക്കുന്ന സ്‌കൂളുകളിൽ നിന്ന് മാറ്റേണ്ടി വന്നു. ഇപ്പോൾ തന്നോടു തോന്നുന്ന ദ്വേഷം പിന്നീട് അഭിമാനമായി മാറുമെന്ന് ഈ സന്ദർഭത്തിൽ കമല കുട്ടികളോടു പറയുന്നുണ്ട്.
വീട്ടുചെലവിനായി ആഭരണങ്ങളും വീട്ടുപകരണങ്ങളും വിൽക്കേണ്ട സ്ഥിതിയിൽ കാര്യങ്ങളെത്തി. ഭയജനകമായ സ്ഥിതിയിൽ കുഞ്ഞുങ്ങളെ അവർ പഠിക്കുന്ന സ്‌കൂളുകളിൽ നിന്ന് മാറ്റേണ്ടി വന്നു. ഇപ്പോൾ തന്നോടു തോന്നുന്ന ദ്വേഷം പിന്നീട് അഭിമാനമായി മാറുമെന്ന് ഈ സന്ദർഭത്തിൽ കമല കുട്ടികളോടു പറയുന്നുണ്ട്.

1984-ൽ സ്വീഡിഷ് അക്കാദമി സാഹിത്യത്തിന്റെ നോബൽ സമ്മാനത്തിനായി കമലാദാസിനെ പരിഗണിക്കുന്നുണ്ട്. 'എന്റെ കഥ'യിൽ നിന്നുള്ള ചില ഭാഗങ്ങളും ആറു കവിതകളും വിവർത്തനം ചെയ്യപ്പെട്ട് ഒരു സ്വീഡിഷ് ദ്വൈമാസികയിൽ പ്രസിദ്ധീകരിക്കപ്പെട്ടത് സ്വീഡിഷ് അക്കാദമിക്ക് കമലാദാസിന്റെ കൃതികളിൽ താൽപ്പര്യമുളവാക്കാൻ കാരണമായിരുന്നു. സ്വീഡിഷ് കവിയും വിവർത്തകനും ദ്വൈമാസികയുടെ എഡിറ്ററുമായിരുന്ന ഓസ്റ്റൺ സൊസ്ട്രാൻഡ് സാഹിത്യത്തിനുള്ള നോബൽ സമ്മാനം പരിഗണിക്കുന്ന സ്വീഡിഷ് അക്കാദമിയുടെ സമിതിയിലെ അംഗമായിരുന്നു. ചെക്ക് കവിയായ ജാരോസ്ലാവ് സിഫെർട്ടിനാണ് ആ വർഷത്തെ നോബൽ സമ്മാനം ലഭിക്കുന്നത്. അദ്ദേഹത്തിന്റെ കവിതകളും മുൻപറഞ്ഞ ദ്വൈമാസികത്തിൽ ഈ കാലയളവിൽ പ്രസിദ്ധീകരിച്ചിരുന്നു. തനിക്കു ലഭിച്ച നാമനിർദ്ദേശം സാഫല്യമടയാതിരുന്നതിനെ, 0.01 സെക്കണ്ടിന്റെ വ്യത്യാസത്തിൽ ഒളിമ്പിക് മെഡൽ നഷ്ടമായ പി.ടി. ഉഷയോട് സ്വയം സദൃശീകരിച്ചുകൊണ്ട് മാധവിക്കുട്ടി ഒരു അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്.

മാധവദാസിന്റെ മരണത്തിനുശേഷമുള്ള കുറേ നാളുകളിൽ സർഗാത്മകരചനകളിൽ നിന്ന് കമല മാറിനിൽക്കുന്നുണ്ട്. ആനുകാലികങ്ങളിലെ പംക്തികളും കുറിപ്പുകളും ഈ കാലയളവിൽ എഴുതപ്പെട്ടില്ല.

'കമല സ്വയം നട്ട കഥയാണത്' എന്ന് ഖുശ്വന്ത് സിങ് ഹിന്ദുസ്ഥാൻ ടൈംസിൽ എഴുതുന്ന ഒരു പംക്തിയിൽആരോപിച്ചത് നമ്മുടെ എഴുത്തുകാരിക്ക് വേദനാജനകമായി തീർന്നു. ഹിന്ദുസ്ഥാൻ ടൈംസ് എഡിറ്റർക്ക് അയച്ച ഒരു കത്തിൽ കമല നേരിട്ടു തന്നെ തന്റെ ദുഃഖം പറയുന്നുണ്ട്. നോബൽസമ്മാന സമിതി തന്റെ പേര് നാമനിർദ്ദേശം ചെയ്തതിനെ താൻ സ്വയം ചമച്ച നുണക്കഥയാക്കുന്ന ഖുശ്വന്ത് സിങ്, ജപ്പാനിലെ എഴുത്തുകാരനായ യസുനാരി കവാബത്തയ്ക്ക് നോബൽസമ്മാനം ലഭിച്ചപ്പോൾ അതിനെതിരെ ഇല്ലസ്‌ട്രേറ്റഡ് വീക്കിലിയിൽ ലേഖനമെഴുതിയ കാര്യം മാധവിക്കുട്ടി ആ കത്തിൽ ഓർമിച്ചെടുക്കുന്നു.

1984-ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും 1780 വോട്ടു മാത്രം നേടുകയും ചെയ്ത കമലാദാസ് ആ പരാജയത്തിൽ ഏറെ ഖിന്നയായിരുന്നു. ഈ സന്ദർഭത്തിൽ അനുജത്തി സുലോചനയോടൊപ്പം മൂന്നാറിലെ തേയിലത്തോട്ടങ്ങൾക്കരികിൽ താമസിക്കുന്നുണ്ട്. മൂന്നാർ വാസത്തിനിടയിലും ശ്രീലങ്കാവാസത്തിനിടയിലും രചിച്ച കവിതകൾ പി.പി. രവീന്ദ്രൻ എഡിറ്റു ചെയ്തു പ്രസിദ്ധീകരിച്ച ഒരു സമാഹാരത്തിൽ ഉൾപ്പെടുത്തിയിരുന്നു. 1985-ൽ കമലാദാസിന് കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം നൽകുന്നു. പുരസ്‌കാരം സ്വീകരിച്ച് സംസാരിക്കുമ്പോൾ, പ്രസവം എന്ന രൂപകത്തെ കമല കാര്യമായി ഉപയോഗിക്കുന്നു. എഴുത്തുകാരുടെ ഉൽപ്പാദനശേഷി നിലയ്ക്കുന്ന കാലത്ത് പഴയ ക്ലാസിക്കുകളെ തിരഞ്ഞു കണ്ടുപിടിച്ച് പുരസ്‌കാരങ്ങൾ നൽകുന്ന അക്കാദമിയെ ഫലിതത്തിൽ ചാലിച്ച് മാധവിക്കുട്ടി പരിഹസിക്കുന്നു. ഒരു വയറ്റാട്ടിയെ പോലെ സമകാല എഴുത്തുകാരെ സൃഷ്ടിക്കു പ്രേരിപ്പിക്കുകയാണ് അക്കാദമി ചെയ്യേണ്ടതെന്നും അവർ പറഞ്ഞു.

ചെക്ക് കവിയായ ജാരോസ്ലാവ്
ചെക്ക് കവിയായ ജാരോസ്ലാവ്

മാധവദാസിന്റെ മരണത്തിനുശേഷമുള്ള കുറേ നാളുകളിൽ സർഗാത്മകരചനകളിൽ നിന്ന് കമല മാറിനിൽക്കുന്നുണ്ട്. ആനുകാലികങ്ങളിലെ പംക്തികളും കുറിപ്പുകളും ഈ കാലയളവിൽ എഴുതപ്പെട്ടില്ല. തിരുവനന്തപുരത്തു നിന്ന് കൊച്ചിയിലേക്കു താമസം മാറിയതിനുശേഷം വിദ്യാലയകാലം മുതൽ തന്റെ അഭിരുചികളുടെയും താൽപ്പര്യങ്ങളുടെയും ഭാഗമായിരുന്ന ചിത്രരചനയെ കമല വീണ്ടും ഉണർത്തിയെടുക്കുന്നു. അത് അവരുടെ കാവ്യരചനകൾക്കു താൽക്കാലികമായി പകരമാകുന്നു. ഈ സന്ദർഭത്തിൽ കമല വരച്ചത് ഏറെയും നഗ്നരായ സ്ത്രീകളുടെ ചിത്രങ്ങളായിരുന്നു. ലോകത്തിൽ ഏറ്റവും സുന്ദരമായത് നഗ്നമായ സ്ത്രീശരീരമാണെന്ന് അവർ പറയുന്നു. സ്ത്രീയുടെ സൗന്ദര്യത്തിനു യാഥാസ്ഥിതികത്വത്തെ ഞെട്ടിക്കുന്നതിനു ശേഷിയുണ്ടെന്ന് കമലയ്ക്ക് അറിയുമായിരുന്നല്ലോ? കമലാദാസ് തന്റെ ബഹുമാന്യരായ മലയാളി സഹൃദയർക്ക് വീണ്ടും ആഘാതം നൽകിക്കൊണ്ട് ആനന്ദിക്കുകയായിരുന്നുവെന്ന് ദേവിന്ദ്ര കോഹ്ലി എഴുതുന്നു. 1994-ൽ, അപൂർണ്ണരായ സ്ത്രീകൾ എന്ന ശീർഷകത്തിൽ കമലാദാസ് ഒരു ചിത്രപ്രദർശനം നടത്തുകയും ചെയ്തു.

സമകാലസമൂഹം കൽപ്പിക്കുന്ന സദാചാരം ശരീരത്തിന്റെ സദാചാരമാണെന്ന്, അത് മനസ്സിന്റെ സദാചാരമായി മാറിത്തീരണമെന്ന് ശരീരത്തിന്റെ നിസ്സാരതയിൽ വിശ്വസിക്കുന്ന കമല ഉറപ്പിക്കുന്നുണ്ട്. ഇതോടൊപ്പം കമലയുടെ പല കവിതകളിലും കുറിപ്പുകളിലും ശരീരം പ്രധാന പ്രതീകമായി പ്രത്യക്ഷപ്പെടുന്നുമുണ്ട്. കമലയുടെ തുറന്നെഴുത്തുകൾ സ്ത്രീയുടെ അഭിലാഷങ്ങളിലേക്കും അവർ കൊതിക്കുന്ന ഹൃദയബന്ധങ്ങളിലേക്കും പ്രകാശം ചൊരിഞ്ഞു. കമല വായനക്കാരായ സ്ത്രീകളെ വ്യത്യസ്തമായി ചിന്തിക്കാൻ പ്രേരിപ്പിച്ചത് ഇങ്ങനെയാണ്. കമലയുടെ എഴുത്ത് നമ്മുടെ സമൂഹത്തിലെ സ്ത്രീപുരുഷബന്ധങ്ങളിൽ നിലനിൽക്കുന്ന കാപട്യത്തെ വിവൃതമാക്കി. പുതിയ തലമുറയിലെ എഴുത്തുകാർ തന്റെ വാക്കുകളെ മാനിക്കുന്നതിൽ കമലയ്ക്കു അഭിമാനമുണ്ടായിരുന്നു. ഈ സന്തോഷം സുഹൃത്തായ മെറിലിയോട് അവർ പങ്കു വയ്ക്കുന്നുണ്ട്. മലയാളത്തിലെ സ്ത്രീജീവിതത്തിന് മറ്റൊരു ദിശാബോധം നൽകിയ മാധവിക്കുട്ടി ഒരു ഫെമിനിസ്റ്റായിരുന്നില്ല. സ്ത്രീവാദം നനഞ്ഞ കടലാസുപോലെ രുചിക്കുന്നു. അതെല്ലാം എനിക്ക് മുഷിപ്പുണ്ടാക്കുന്നു ('Feminism tastes like soggy cardboard. I am bored with it all') എന്ന് ഒരു കത്തിൽ കമല എഴുതുന്നുണ്ട്. ഇതേ സ്വരത്തിൽ മെറിലിയോടും മറ്റു ചില സംഭാഷണങ്ങളിലും അവർ പറയുന്നു. 1996-ൽ സച്ചിദാനന്ദൻ എഡിറ്റു ചെയ്ത Only the Soul Know How to Sing (എങ്ങനെ പാടണമെന്ന് ആത്മാവിനു മാത്രമേ അറിയൂ) എന്ന സമാഹാരം പുറത്തിറങ്ങി. ‘‘...ശുദ്ധമായ കവിത, ആഖ്യാനപരമായ ഉള്ളടക്കം ഇല്ലാത്ത വൈകാരിക സന്ദർഭങ്ങൾ...’' എന്ന് മറ്റൊരു സന്ദർഭത്തിൽ മാധവിക്കുട്ടിയുടെ കഥകളെ കുറിച്ച് സച്ചിദാനന്ദൻ എഴുതുന്നു.

1997-ൽ ജയസൂര്യ പൂനയിലേക്കു പോകുമ്പോൾ, കൊച്ചിയിൽ മാധവിക്കുട്ടി ഏകാകിയായി.

എപ്പോഴും പുതുക്കിക്കൊണ്ടിരുന്നവൾ വീണ്ടും സ്വയം കണ്ടെത്തുന്ന സന്ദർഭങ്ങൾ അവസാനിച്ചിരുന്നില്ല. തന്റെ അറുപത്തിയഞ്ചാം വയസ്സിൽ മാധവിക്കുട്ടി ഒരു ഇസ്‍ലാം മത പണ്ഡിതനുമായി പ്രണയത്തിലായി. 1999 ഡിസംബർ 16-ാം തീയതി കമല ഇസ്‍ലം മതം സ്വീകരിച്ചു.

അവലംബം:
1. എന്റെ കഥ - മാധവിക്കുട്ടി, ഡി.സി ബുക്‌സ്, കോട്ടയം, 1987.
2. എന്റെ ജ്യേഷ്ഠത്തി കമല - സുലോചന നാലാപ്പാട്ട്, മാതൃഭൂമി ബുക്‌സ്, 2023.
3. മലയാളനാട് വാരിക, ഒക്‌ടോബർ 24, 1971.
4. Wages of Love - Kamala Das, Harper Collins, India, 2013.
5. The Love Queen of Malabar: Merilly Weisboard, McGill-Queen's University Press 2010.
6. Selected Poems (Ed. Devindra Kohli) - Kamala Das, Penguin Books, India, 2014.
(അടുത്ത ഭാഗത്തോടെ അവസാനിക്കും)


Summary: About the life and attitude of Madhavikkutty during Emergency, v vijayakumar


വി. വിജയകുമാർ

പാലക്കാട് ഗവ. വിക്‌ടോറിയ കോളേജിൽ ഭൗതികശാസ്ത്രം വിഭാഗത്തിൽ അധ്യാപകനായിരുന്നു. ക്വാണ്ടം ഭൗതികത്തിലെ ദാർശനിക പ്രശ്‌നങ്ങൾ, ഉത്തരാധുനിക ശാസ്ത്രം, ശാസ്ത്രം - ദർശനം - സംസ്‌കാരം, കഥയിലെ പ്രശ്‌നലോകങ്ങൾ, ശാസ്ത്രവും തത്വചിന്തയും തുടങ്ങിയവ പ്രധാന കൃതികൾ.

Comments