കുമാരേട്ടന്റെ ദുബായ് ട്രിപ്പ്

പ്രവാസജീവിതത്തിന്റെ കുണ്ടാമണ്ടി വഴികളിലൂടെ അന്തംവി​ട്ടൊരു പോക്ക്​

ഷാർജ അൽ ഖാനിലെ ചന്ദ്രികയിൽ നിന്ന് ഫുജൈറ ഫസീലിലെ സാന്ദ്രതയിലേക്ക് ചേക്കേറിയ കാലത്ത്, വീക്കെന്റിൽ, ഇച്ചിരി ട്രാഫിക്കിലൊക്കെ കിടന്ന്, ഷാർജയിലോ അല്ലെങ്കിൽ ദുബായിലോ ഉള്ള ഏതെങ്കിലും ഷോപ്പിങ്ങ് മാളിലും പാർക്കിലും പോയില്ലെങ്കിൽ വീക്കെന്റായി എന്ന് ഫീൽ ചെയ്യാത്ത കാലം.

ഷാർജ സിനിമയുടെ മുൻപിലെ കപ്പലണ്ടിക്കട, അൽ ഖേയ്​ത്ത്​ ചിക്കൻ കട, അൽ സറാബ് ഷവർമ്മക്കട, ശണവണപവൻ (മൂന്ന് വയസ്സിൽ മോളിട്ട പേരാണ്), അൽഫല പ്ലാസ, ഫാത്തിമ, ബർദുബായ് ശിവൻ, തൊട്ടപ്പുറത്തുള്ള കൃഷ്ണൻ, അവിടുത്തെ അമ്പലമണം, മുഷ്രിഫ് പാർക്ക്, നാഷണൽ പാർക്ക്, തുടങ്ങിയവയെല്ലാം ഫുജൈറയിൽ ഞങ്ങൾക്ക് വല്ലാതെ മിസ്സ് ചെയ്തിരുന്നു.

ചില ദിവസങ്ങളിൽ ഡ്യൂട്ടി കഴിഞ്ഞ് വന്ന് അഞ്ച് മണിക്ക്, ‘ഒരു ഷവർമ്മ കഴിച്ചേച്ചും വരാം!' എന്നുപറഞ്ഞ് 110 കിലോ മീറ്റർ വണ്ടിയോടിച്ച് ഷാർജയിൽ പോകുന്ന എനിക്ക് വട്ടാണെന്ന് ഓഫിസിലുള്ളവർക്കും അയൽപക്കക്കാർക്കും എന്തിന് എനിക്ക് പോലും തോന്നിയിട്ടുണ്ട്.

ആ കാലത്തൊരു ദിവസം രാവിലെ ഓഫീസിൽ പോകാൻ വണ്ടിയിൽ കയറിയപ്പോൾ, വണ്ടിയിലാകെ ഒരു അലമ്പ് മണം. ഡിങ്കപരമ്പരയിലെ ആരോ ദിവംഗതനായി ചീഞ്ഞ, ബോധം പോകുന്നത്ര ഗാഢ മണമല്ല, പക്ഷെ, ആ ‘സുഗന്ധത്തിന്റെ' വകേലെ ഒരു എളേമ്മെടെ മോനായി വരും. ഹോണ്ട അക്കോഡായിരുന്നന്ന്. വണ്ടി മൊത്തം അരിച്ച് പെറുക്കി നോക്കിയിട്ടും എന്തിന്റെയാണ് സുഗന്ധമെന്നും എവിടെയാണ് ആ എളേമ്മെടെ മോന്റെ പ്രഭവകേന്ദ്രമെന്നും മനസ്സിലാക്കാൻ പറ്റുന്നില്ല!
കാറിനുള്ളിൽ നാറ്റവാഹിനി ഒളിച്ചിരിക്കാൻ ചാൻസുള്ള ഗ്യാപ്പിലെല്ലാം നോക്കി. പക്ഷെ, മോനെ കിട്ടിയില്ല. കാറൊന്ന് ഫുൾ സർവ്വീസിന് കൊടുത്താൽ മതി എന്ന സഹപ്രവർത്തനരഹിതന്റെ അഭിപ്രായം മാനിച്ച് സർവ്വീസിന് കൊടുക്കാൻ തീരുമാനിച്ചു.

ഫുജൈറയിലെ സാധാരണക്കാരായ മലയാളി പ്രവാസികളുടെ ജീവിതം ആറ് ദിവസം ഡ്യൂട്ടിയും, വ്യാഴാഴ്ച വൈകുന്നേരം ചെറിയ ഒരു പാർട്ടിയും തുടർന്ന് ‘ചില്ലുമേടയിലിരുന്നെന്നെ കല്ലെറിയല്ലേ...' യിൽ തുടങ്ങുന്ന ഗാനമേളയും വെള്ളിയാഴ്ച ഉച്ചക്ക് ബിരിയാണിയും പിന്നെ മതിയാവും വരെ റൂമിൽ കിടന്നുള്ള ഉറക്കവുമാണ്.

ഫുജൈറയിലെ ലുലുമോളുടെ പരിസരത്തുള്ള സർവ്വീസ് സെന്ററിൽ ചെന്ന പാടെ അവർ ഇളക്കാൻ പറ്റുന്ന സാധങ്ങളെല്ലാം ഇളക്കി പുറത്തിട്ട്, മൊത്തം അരിച്ച് പെറുക്കി നോക്കിയിട്ട് അവസാനം, അവിടുത്തെ മൂത്ത മേസിരി, കുമാരേട്ടൻ, വെള്ളയിൽ പച്ചയും ചുവപ്പും ഡിസൈനുള്ള ഒരു കവർ, പെരുച്ചാഴിയെ വാലേ പിടിച്ച് കൊണ്ടുവരും പോലെ, വണ്ടിയുടെ സ്റ്റെപിനി ടയറിന്റെ ഉള്ളിൽ നിന്ന് പൊക്കിയെടുത്ത് വരുന്നത് കണ്ട്, ഞാനും സ്വർണ്ണകുമാരിയും ഒരുമിച്ച് പറഞ്ഞു; ‘‘അയ്യോ... കഴിഞ്ഞ മാസം ഷാർജ്ജ അൽ ഫല പ്ലാസയിൽ നിന്ന് വാങ്ങിയ, മിസ്സിങ്ങായ സാമ്പാറിന്റെ കഷണം പാക്കറ്റ്''

‘‘ഈ ആറേ അമ്പതിന്റെ സാമ്പാറ് കഷണം വാങ്ങാൻ എന്തിനാ മോനേ നീ ഷാർജ്ജേ പോയത്?'' എന്ന ചോദ്യത്തിൽ ചമ്മി നിന്ന് ഞാൻ പതിയെ പറഞ്ഞു​; ‘‘നമുക്ക് ഒരു സ്ഥലത്ത് നിന്ന് വേറെ സ്ഥലത്തേക്ക് മാറിയാലും അവിടുത്തെ ചിലതും ചിലരേമൊന്നും അങ്ങിനെ മറക്കാൻ പറ്റില്ല ചേട്ടാ...''

‘‘ഒരു പതിനഞ്ച് കൊല്ലത്തോളം ഷാർജയിൽ ജീവിച്ചതല്ലേ? ഇടക്കൊക്കെ ഒന്ന് പോയി അവിടെയൊന്ന് കാണേണ്ടേ?''

ആഴ്ചക്കാഴ്ചക്ക് ഷാർജേപ്പോകുന്നതിനെപ്പറ്റി പറഞ്ഞപ്പോൾ, കഴിഞ്ഞ മുപ്പത്തഞ്ച് വർഷങ്ങളിൽ അദ്ദേഹം ദുബായ്ക്കും ഷാർജക്കും പോയിട്ടുള്ളത് എയർപോട്ടിലേക്കല്ലാതെ വെറും ആറോ ഏഴോ തവണ മാത്രമാണെന്ന് പറഞ്ഞത് കേട്ട്, ഞാൻ സ്വർണ്ണകുമാരിയെ ഒന്ന് നോക്കി, കുമാരേട്ടനോട്,
‘‘മുപ്പത്തഞ്ച് വർഷങ്ങൾക്കിടയിൽ ആറേഴ് തവണ മാത്രം?'' എന്ന് എടുത്ത് ചോദിച്ചു.
‘‘അതെ, അവസാനമായി പോയിട്ട് അഞ്ച് വർഷമായി! അതൊരു ഒന്നൊന്നര പോക്കായിരുന്നു''
‘‘അതെന്ത് പറ്റി??'' എന്ന ചോദ്യത്തിനുത്തരമായി ആൾ ആ കഥ പറഞ്ഞു.

മിസ്റ്റർ കുമരൻ സിൽക്‌സ് അഥവാ ശ്രീമാൻ കുമാരൻ വെങ്കിടങ്ങ്, ഫുജൈറയിലെ ‘ചിക്കൻ ക്യാമ്പ്' എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന സകംകം ഏരിയയിലുള്ള ഒരു പുണ്യപുരാതനമായ വില്ലയിൽ മൂന്ന് കോഴികളും നാല് മുയലുകളും അഞ്ചുമനുഷ്യരുമൊക്കെ ചേർന്ന്, ദിവസേന 10 മണിക്കൂർ ഡ്യൂട്ടിയും, ബാക്കി സമയം കോമ്പൗണ്ടിലെ കറിവേപ്പും കോവലും മത്തനുമടങ്ങുന്ന കൃഷികളെ പരിപാലിക്കലും ടെലിഫോൺ കാഡ് കളക്ഷനുമൊക്കെയായി വളരെ സമാധാനത്തോടെ ജീവിച്ച് പോന്നിരുന്ന കാലം.

ഫുജൈറയിലെ സാധാരണക്കാരായ മലയാളി പ്രവാസികളുടെ ജീവിതം ആറ് ദിവസം ഡ്യൂട്ടിയും, വ്യാഴാഴ്ച വൈകുന്നേരം ചെറിയ ഒരു പാർട്ടിയും തുടർന്ന് ‘ചില്ലുമേടയിലിരുന്നെന്നെ കല്ലെറിയല്ലേ...' യിൽ തുടങ്ങുന്ന ഗാനമേളയും വെള്ളിയാഴ്ച ഉച്ചക്ക് ബിരിയാണിയും പിന്നെ മതിയാവും വരെ റൂമിൽ കിടന്നുള്ള ഉറക്കവുമാണ്.

അതുകൊണ്ടുതന്നെ, നൂറ് കിലോ മീറ്റർ കൂടുതൽ ദൂരത്തുള്ള ദുബായും ഷാർജയും അവിടുത്തെ വലിയ ആഘോഷങ്ങളുമെല്ലാം ഏറെക്കുറെ നാട്ടിലുള്ളവരെപ്പോലെയൊക്കെ തന്നെ ടീവീയിൽ മാത്രം കാണുന്നവരാണവർ. നാട്ടിൽ പോകുമ്പോഴും വരുമ്പോഴും എയർപോർട്ടിൽ പോകുമെന്നല്ലാതെ കറങ്ങാനും കാണാനും ഫുജൈറയിലുള്ള സാധാരണക്കാർ ലോങ്ങ് ട്രിപ്പ് പോകുന്നത് റെയർ കേസുകളാണ്. ഏറിയാൽ ലുലു വരെ അത് വിട്ടാൽ സിറ്റി സെന്റർ വരെ!

അതുവരെ വളരെ സമാധാനപരവും സന്തോഷകരവുമായിരുന്ന എമിറേറ്റ്‌സ് മാൾ ട്രിപ്പ് ആ മൂമെൻറ്​ മുതൽ എക്റ്റ്രീം ഓപ്പസിറ്റ് സൈഡിൽ വേറെ ലെവലായി മാറി.
ആ സെയിൽസ് മാൻ വേറെ സെയിൽസ്മാനോ സംസാരിക്കുന്നു. ആൾ മാനേജരെ വിളിക്കുന്നു. അവർ കമ്പ്യൂട്ടറിൽ എന്തോ സെർച്ച് ചെയ്യുന്നു.

‘‘അതൊക്കെ അതിന് സൗകര്യവും സാഹചര്യവും കാശുമൊക്കെ ഉള്ള ടീമുകൾക്കുള്ള പരിപാടിയല്ലേ? ഒരു തവണ ദുബായ് പോയി വരുന്ന കാശുണ്ടെങ്കിൽ ഒരാഴ്ചച്ചത്തെ ചിലവ് കഴിഞ്ഞ് പോകും!'' , ‘‘എന്തിറ്റ് തേങ്ങയാണ് ഈ പത്തിരുന്നൂറ് കിലോമീറ്റർ വണ്ടിയിലിരുന്ന് പോയാൽ കിട്ടണേന്ന്?’’ എന്നൊക്കെയാണ് ദുബായ് പോക്കിനെപ്പറ്റി ചോദിച്ചാൽ പൊതുവേ കേൾക്കുന്ന കാര്യങ്ങൾ. കുമാരേട്ടനും അത്തരമൊരു മൈൻറ്​ സെറ്റുള്ള ആളായിരുന്നു. അതായത് ഫുജൈറ വിട്ടൊരു കളിയില്ല!

ആൾ മാത്രമല്ല, റൂമിലുള്ള ബാക്കിയുള്ളവരെല്ലാം ‘‘അവനാന്റോടെയുള്ളത് കുടിച്ച് അവനാന്റോടെ കിടന്നുറങ്ങണതിലും സുഖം വേറെയുണ്ടോ?'' എന്ന് ചിന്തിക്കുന്ന ടീം തന്നെയായിരുന്നെങ്കിലും പെപ്‌സി കമ്പനിയിലെ ഡ്രൈവർ, ‘പെപ്‌സി ബാബു' പക്ഷെ കുറച്ച് എക്‌സ്‌പ്ലോറിങ്ങ് ആറ്റിറ്റ്യൂഡുള്ള ആളായിരുന്നു.
‘‘മനുഷ്യന്റെ ജീവിതം, തിന്നും കുടിച്ചും ഒരു ഇട്ടാവട്ടത്തിൽ കഴിഞ്ഞ് അവസാനിപ്പിക്കേണ്ട ഒന്നല്ലെന്നും, അതിനുമുൻപ് ചവിട്ടാൻ പറ്റുന്നത്ര ഭൂമികകളിൽ നമ്മൾ ചവിട്ടണമെന്നും കുടിക്കാൻ പറ്റുന്നത്ര വെള്ളങ്ങൾ കുടിക്കണമെന്നും കാണാൻ പറ്റുന്നത്ര കാഴ്ചകൾ കാണണം’’ എന്നുമൊക്കെ പറഞ്ഞ് ക്ലാസെടുക്കുന്നവനാണ്!

ഗ്രൗണ്ട് സപ്പോർട്ട് കുറവായിട്ടും ബാബുവിന്റെ നിർബന്ധത്തിൽ വർഷത്തൊന്നോ രണ്ടോ തവണ വച്ച് കുമരൻ സിൽക്‌സ് & പാർട്ടി മറ്റു എമിറേറ്റ്‌സുകളിൽ ടൂർ പോയി. ഒരു കൊല്ലം വലിയ പെരുന്നാളിന്, അക്കാലത്ത് പുതിയതായി തുറന്ന, മഞ്ഞുമലയും സ്‌കീയിങ്ങൊക്കെ ഉള്ള എമിറേറ്റ്‌സ് മാളൊന്ന് കാണാൻ പോകാം എന്ന ഐഡിയയുമായി ബാബു വന്നു.
നാട്ടിൽ വെക്കേഷന് പോകേണ്ട സമയം അടുത്തതുകൊണ്ടും, ലോങ്ങ് ട്രിപ്പ് പോകാനുള്ള സ്വതവേയുള്ള മടി കൊണ്ടും, ‘‘ആര് വേണമെങ്കിൽ പൊയ്‌ക്കോ... ഇത്തവണ ഞാനില്ല'' എന്നും പറഞ്ഞ് ആദ്യമേ ഷട്ടറിട്ട കുമാരേട്ടനെ ചട്ടം കെട്ടി സമ്മതിപ്പിക്കാൻ ബാബുവിന് രണ്ട് തച്ച് പണിയേണ്ടി വന്നു.
‘‘ഫുജൈറയിൽ നിന്ന് ഉച്ചക്ക് കോഴി ബിരിയാണി കഴിച്ച് ഒരു രണ്ട് മണിയോടെ ഇറങ്ങുന്നു. പോകും വഴി, മാലിഹെ റോഡിലെ മസ്ജിദിന്റെ അടുത്ത് നിർത്തി, അതിന്റെ മുൻപിലുള്ള ചായക്കടേന്ന് ഓരോ ചായയും കടിയും കഴിച്ച്, എമിറേറ്റ്‌സ് റോഡ് പിടിച്ച് നേരെ എമിറേറ്റ്‌സ് മാൾ!’’- അതായിരുന്നു പ്ലാൻ.

പോകേണ്ട ദിവസമായി. എല്ലാവരും, പോണില്ലാന്ന് പറഞ്ഞ കുമാരേട്ടനും ആവേശത്തിലായി.

ബാക്കിയെല്ലാവരും ടീഷർട്ടും ജീൻസും ഷൂസുമിട്ട് സൺഗ്ലാസൊക്കെ വച്ച് ഗൾഫ് ലുക്കിൽ ഇറങ്ങിയപ്പോൾ, കുമാരേട്ടൻ തന്റെ മോസ്റ്റ് കംഫർട്ടബിൾ ഔട്ട് ഫിറ്റായ, നല്ല പൊഴക്കത്തിൽ തയ്ച കളർ കള്ളി ഷർട്ടും, പൊടിക്ക് ബെല്ല് ഒക്കെയുള്ള കാപ്പിക്കളർ പാന്റും, നാട്ടിൽ നിന്നും കൊണ്ടുവന്ന ബാറ്റയുടെ ചെരിപ്പും, പണ്ട് കുട്ടി ബിജു നാട്ടിൽ പോയപ്പോൾ ഗിഫ്റ്റായി കൊടുത്ത വാച്ചും കെട്ടിയായിരുന്നു പോയത്.

അങ്ങനെ പ്ലാൻ ചെയ്ത പോലെ, അഞ്ചുപേരും കൂടി ബാബുവിന്റെ അളിയന്റെ ടൊയോട്ടാ കൊറോളയിൽ, മസ്ജിദിന്റെ അടുത്തുള്ള ചായക്കടയിൽ നിന്ന് ചായയും സമൂസയും വെട്ട് കേക്കുമൊക്കെ അടിച്ച്, എമിറേറ്റ്‌സ് മാൾ ലക്ഷ്യമാക്കി പോയി.

ഐഡിയ ബാബുവിന്റെ ആയതുകൊണ്ട്, ടൂറിന്റെ നേതൃത്വവും അദ്ദേഹം തന്നെയായിരുന്നു. പൊതുവെ, ബാക്കിയെല്ലാവരും ഫാക്റ്ററിക്കകത്ത് മലയാളികളുടെ കൂടെ പണി ചെയ്യുന്നവരായതുകൊണ്ട്, ഇംഗ്ലീഷിലും ഹിന്ദിയിലും തെറി വിളിച്ചാൽ കൃത്യമായി മനസ്സിലാവുമെങ്കിലും ഒരു കാര്യം ചോദിക്കാനും പറയാനുമുള്ള കോൺഫിഡൻസ് ഇല്ലാത്തവരായിരുന്നതിനാലും, ‘യൂ ഗോ, ഐ കം' സ്‌റ്റൈൽ ഒക്കെ ആണെങ്കിലും ബാബു എവിടെ പോയാലും ഏറ്റ കാര്യം നടത്താൻ പ്രാപ്തി ഉള്ള ആളാ...

ഫുജൈറ നഗരം

വണ്ടി പാർക്കിങ്ങിലിട്ട് മാളിന്റെ അകത്ത് കയറിയ ഉടനേത്തന്നെ ബാബു, ‘‘നമുക്കൊന്ന് ഐശ്വര്യമായി മൂത്രമൊഴിച്ചിട്ട് കറക്കം തുടങ്ങാം!'' എന്ന് പ്രഖ്യാപിക്കുകയും എല്ലാവരും ആളെ അനുഗമിച്ച് വരിവരിയായി നിന്ന്, ‘‘എന്തിറ്റാ ഒരു ക്ലീൻനെസ്സ്... ഹോ... ഇതുപോലെയൊക്കെ നമ്മുടെ നാട്ടിൽ എന്നെങ്കിലും പറ്റുമോ?'' എന്ന ടിപ്പിക്കൽ മലയാളി കമൻറടിച്ച് കയ്യും മുഖവും കഴുകി എക്‌സ്‌പ്ലോറിങ്ങ് ആരംഭിച്ചു.

ഒന്നാം നില മൊത്തം കറങ്ങി, രണ്ടാം നിലയിലെ വായിൽ കൊള്ളാത്ത പേരുള്ള ഒരു വാച്ചിന്റെ ഷോറൂമിൽ പുറത്ത് നിന്ന് കാണാവുന്ന പാകത്തിൽ വച്ചിരിക്കുന്ന വാച്ചിന്റെ പ്രൈസ് ടാഗിൽ കണ്ട ‘AED 36,000' എന്ന വില കണ്ട് അന്തം വിട്ട് നിൽക്കുമ്പോഴാണ് കൂട്ടത്തിലെ ഹക്കീം പറയുന്നത്; ‘‘കുമാരേട്ടന്റെ കയ്യിലെ വാച്ച് ഇതേ കമ്പനിയുടെയല്ലേ?''
സംശയം തീർക്കാൻ വാച്ചിൽ നോക്കി, എല്ലാവരും കൂടി ഒരുമിച്ച് പറഞ്ഞു; ‘‘അത് ശരിയാണല്ലോ!''
‘‘എന്റെ പൊന്നേ... ഒരുമാതിരി ഏങ്കോണിച്ച് ഒരു വർക്കത്തും ഇല്ലാണ്ട് ഇരിക്കുന്ന ഈ സാധനം, ഇത്രേം വല്യ കമ്പനിയുടെയായിരുന്നോ? എന്നാ ഇത് അങ്ങട് എടുത്തിട്ട് കാശ് വാങ്ങിയാലോ?'', ചുമ്മാ ചിരിച്ചുകൊണ്ട് പറഞ്ഞ ഡയലോഗ് ഏറ്റെടുത്ത് ബാബു പറഞ്ഞു.
‘‘ഞാൻ ഒരു കാര്യം ചെയ്യാം. ആ കടയിൽ കയറി, ഈ വാച്ചിന് എന്ത് വില വരും എന്നൊന്ന് ചോദിച്ചാലോ? വെറുതെ ഒന്നറിയാലോ?''
‘‘നീ ഒന്ന് പോയേ... ഇത് വല്ല ഡ്യൂപ്ലിക്കേറ്റെങ്ങാനും ആകും. നിന്നെ അവന്മാർ പോലീസിൽ ഏല്പിച്ചിട്ട് ഇറക്കാൻ ഇനി ഞങ്ങൾ നടക്കേണ്ടിവരും. തന്നെയുമല്ല, ഇനി ഇപ്പോ ഒറിജിനൽ ആയാലും വില അറിഞ്ഞിട്ട് എന്തിനാണ്?''
ബാബു വിടുമോ?
ബാബു കുമാരാട്ടനെ നിർബന്ധിച്ച്, വാച്ചഴിച്ച് വാങ്ങി, ഒറ്റക്ക് ഷോ റൂമിലേക്ക് കയറിച്ചെന്ന് കൗണ്ടറിൽ ഫസ്റ്റ് കണ്ട കോട്ടുമുക്രിയോടായി ചോദിച്ചു; ‘‘ദിസ് വാച്ച്, ഹൗ മച്ച്??''
‘‘ഡു യു വാൻറ്​ റ്റു സെൽ ദിസ് വാച്ച്?'', ആൾ ബാബുവിനോട് തിരിച്ച് ചോദിച്ചു.
വെറുതെ ഒന്നറിഞ്ഞേക്കാം എന്ന് കരുതി ബാബു, ‘‘മെ ബി, യെസ്..'' എന്ന് തിരിച്ചും പറഞ്ഞു.

ഉദ്വേഗഭരിതമായ ഏതാനും മിനിറ്റുകൾക്ക് ശേഷം, ഫോൺ കട്ട് ചെയ്ത്, CID കറുത്ത കോട്ടിനോടായി പറഞ്ഞു; ‘‘ഒരാളുടെ നിറത്തിന്റേം വേഷത്തിന്റേം പേരിൽ ജഡ്ജ് ചെയ്യുന്നതിന് മുൻപ് അതിന്റെ സത്യാവസ്ഥ പരിശോധിക്കാനുള്ള വകതിരിവെങ്കിലും നിങ്ങൾക്കുണ്ടാവേണ്ടതല്ലേ?''

അതുവരെ വളരെ സമാധാനപരവും സന്തോഷകരവുമായിരുന്ന എമിറേറ്റ്‌സ് മാൾ ട്രിപ്പ് ആ മൂമെൻറ്​ മുതൽ എക്റ്റ്രീം ഓപ്പസിറ്റ് സൈഡിൽ വേറെ ലെവലായി മാറി.
ആ സെയിൽസ് മാൻ വേറെ സെയിൽസ്മാനോ സംസാരിക്കുന്നു. ആൾ മാനേജരെ വിളിക്കുന്നു. അവർ കമ്പ്യൂട്ടറിൽ എന്തോ സെർച്ച് ചെയ്യുന്നു. ബാബുവിനെ അടിമുടി നോക്കുന്നു. വീണ്ടും എന്തോക്കെയോ തമ്മിൽ തമ്മിൽ സംസാരിക്കുന്നു.
ലവന്മാരുടെ കുശുകുശുക്കലിൽ സംഗതി എന്തോ എവിടെയോ ചെറിയ സ്‌പെല്ലിങ്ങ് മിസ്റ്റേക്ക് ദർശിച്ച മിസ്റ്റർ പെപ്‌സി ബാബുവിന്റെ അടുത്തേക്ക് വന്ന്, ഷോപ്പിന്റെ വെളുത്ത ഷർട്ടും നീല ടൈയും കറുത്ത കോട്ടുമിട്ട, വെളുവെളൂന്നിരിക്കുന്ന, അറബി സംസാരിക്കുന്ന മാനേജർ അടുത്ത് വന്ന്,
‘‘ആർ യു ദ ഓണർ ഓഫ് ദിസ് വാച്ച്?'' എന്ന് ചോദിച്ച നിമിഷം, പുറത്തേക്ക് കൈ ചൂണ്ടി ‘‘അയാം നൊ. ഹി ഈസ് ദ ഓണർ'' എന്നും പറഞ്ഞ് പാവം പിടിച്ച കുമാരേട്ടനെ കാണിച്ചു കൊടുത്തു.
തുടർന്ന്, കറുത്ത കോട്ട്, കുമാരേട്ടന്റെ നോക്കി ‘‘താൽ...'' എന്ന് പറഞ്ഞതും, കുമാരേട്ടൻ നല്ല കടുപ്പത്തിൽ ബാബുവിനെ ഒന്ന് നോക്കി, പുറത്തേക്ക് ഓടണോ അതോ അകത്തോട്ട് ചെല്ലണോ എന്ന് ഒരു നിമിഷം ചിന്തിച്ച് പതിയെ ഷോറൂമിനുള്ളിലേക്ക് ചെന്നു.
ബാക്കിയുള്ള നാലു പേരോടും അവിടെ കസേരയിൽ ഇരിക്കാൻ പറഞ്ഞ്, കറുത്ത കോട്ട് കുമാരേട്ടനെ ഒരു സി.ഐ.ഡി.യെപ്പോലെ അടിമുടി നോക്കിക്കൊണ്ട് ചോദിച്ചു.
‘‘ഇത് എങ്ങിനെ നിങ്ങളുടെ കയ്യിൽ വന്നു? എപ്പോൾ? എവിടെ വച്ച്?'' എന്നിങ്ങിനെ അറബി ചുവയുള്ള ഇംഗ്ലീഷിൽ നിരനിരയി ഒന്നിനുപിറകേ ഒന്നായി വന്ന ചോദ്യങ്ങൾക്ക് മുൻപിൽ ‘ദിപ്പ കരയും' എന്ന മട്ടിൽ ഒന്നും മറുപടി പറയാനാകാതെ കുമാരേട്ടൻ നിന്നു
‘‘ഹലോ..... അയാം ആസ്‌കിങ്ങ് യൂ! ടെൽ മീ ദ ട്രൂത്ത്'' എന്ന കനത്തിലുള്ള ചോദ്യം കേട്ട് എന്ത് മറുപടി പറയുമെന്നോർത്ത് നിൽക്കലേ... തൊട്ടുപിറകിൽ നിന്ന്
‘‘വാട്ട് ഈസ് ദ ഇഷ്യൂ?'' എന്നൊരു ശബ്ദം കേട്ട് കുമാരേട്ടനും കറുത്ത കോട്ടും ചിക്കൻ ക്യാമ്പ് ടീമും ആ വെളുത്ത കന്തൂറയും തലേക്കെട്ടും നനുത്ത താടിയുമുള്ള ആ യു എ ഇ പൗരനെ നോക്കി!

കറുത്ത കോട്ട് സംഭവം വിവരിച്ചപ്പോൾ, ‘‘ഹു ആർ യൂ റ്റു ക്വസ്റ്റൻ സം വൺ? പോലീസ് ഓർ സി. ഐ.ഡി?'' എന്ന് കേട്ടപ്പോഴുണ്ടായ ചമ്മലിൽ കറുത്ത കോട്ട് ഇംഗ്ലീഷിൽ, ‘‘They are trying to sell a limited edition watch worth AED. 100,000, which was belongs to someone in Kuwait' എന്ന് പറഞ്ഞതും പെപ്‌സി ബാബു എണീറ്റ് വന്ന്, ‘No sir. He is mistaken. We are poor but not trolly pullers.’

അതുകേട്ട് എല്ലാവരും തരിച്ച് നിൽക്കുമ്പോൾ ബാബു തുടർന്നു; ‘‘Mr. Kumarettan got from Mr. Kutty Biju. Kutty Biju no more UAE. Cancel 2 years India.’’
ചിക്കാൻ ക്യാമ്പ് ടീം മഹാപ്രാക്കുകളാണെന്ന് തോന്നിയ തലേക്കെട്ടിന്റെ ആക്ഷനുകളെല്ലാം പിന്നെ ചട പടേ ചടപടേന്നായിരുന്നു. കറുത്ത കോട്ടിട്ട ഷോറൂം മാനേജരോട്, ‘‘As you can get the number of the buyer from your system, why didn't you call him and ask whether he lost the watch or gifted someone?'
പരുങ്ങി നിന്ന കറുത്ത കോട്ടപ്പനോട് കമാന്റിങ്ങ് ട്യൂണിൽ തലേക്കെട്ട് തുടർന്ന് പറഞ്ഞു; ‘Get me the number, let me speak to him!'

ലോക്കൽ, മൊബൈലിൽ കുവൈറ്റിലേക്ക് വിളിച്ച്, ‘This is Abdulla Azeez, Crime Investigation Depart of Dubai...' എന്നും പറഞ്ഞ് സംസാരം തുടങ്ങി.CID എന്ന് കേട്ടതും കുമാരേട്ടന്റെ ചങ്കീന്ന് ഒരു പത്ത് പന്ത്രണ്ട് കിളികളും മറ്റുള്ളവരിൽ നിന്നും ഓരോന്ന് വച്ചും പറന്നുയർന്നതും ഒരുമിച്ചായിരുന്നു.
കുമാരേട്ടൻ പെപ്‌സി ബാബുവിനെ നോക്കി പല്ലിറുമ്മിക്കൊണ്ട് പറഞ്ഞൂ, ‘‘നീ ഒറ്റ ഒരുത്തനാടാ... ഡേഷേ ഇതിനെല്ലാം കാരണം! അവന്റെ അമ്മാമ്മെടെ എമിറേറ്റ്‌സ് മാളും വാച്ച് കടേം!''

ഉദ്വേഗഭരിതമായ ഏതാനും മിനിറ്റുകൾക്ക് ശേഷം, ഫോൺ കട്ട് ചെയ്ത്, CID കറുത്ത കോട്ടിനോടായി പറഞ്ഞു; ‘‘ഒരാളുടെ നിറത്തിന്റേം വേഷത്തിന്റേം പേരിൽ ജഡ്ജ് ചെയ്യുന്നതിന് മുൻപ് അതിന്റെ സത്യാവസ്ഥ പരിശോധിക്കാനുള്ള വകതിരിവെങ്കിലും നിങ്ങൾക്കുണ്ടാവേണ്ടതല്ലേ?''
അത് പറഞ്ഞ്, കുമാരേട്ടനേം ടീമിനേം ചൂണ്ടിക്കൊണ്ട്, ‘‘ഇവർ പറഞ്ഞത് അത്രയും സത്യമാണ്. അത് ആൾ ഇവരുടെ സുഹൃത്തിന് സമ്മാനിച്ചതാണ് ഈ വാച്ച്!''

അറബിയിൽ സംസാരിക്കുന്നത് എന്താണെന്ന് മനസ്സിലാവാതെ ഈലോകം പുല്ലഞ്ഞിയായി നിൽക്കുന്ന കുമാരേട്ടന്റെ അടുത്തുവന്ന് തോളിൽ കൈ വച്ച്, ആൾ അറബിയും ഹിന്ദിയും ഇംഗ്ലീഷുമൊക്കെ കൊണ്ട് വിശദീകരിച്ചു; ‘‘മാഫി മുശ്കിൽ. സബ് ടീക്ക് ഹെ. തും ലോക് കുച്ച് ഖലത്തീ നഹി കിയ. ‘‘please note, if you are not doing anything wrong, you don't need to worry in UAE. We are here to protect you.’’
ജീവിതം തിരിച്ചുകിട്ടിയ പോലെ നിറഞ്ഞ കണ്ണുകളുമായി നിന്ന കുമാരേട്ടൻ ആളെ കൈ കൂപ്പി തൊഴുതുകൊണ്ട്, ‘താങ്ക്യൂ ട്ടാ...' എന്നുപറഞ്ഞ് കടയിൽ നിന്നിറങ്ങി.

കുമാരേട്ടൻ അന്ന് ആ പോക്ക് പോയേപ്പിന്നെ പിന്നീടൊരിക്കലും ദുബായ് കറങ്ങാൻ പോയിട്ടുമില്ല, ആ വാച്ച് കെട്ടിയിട്ടുമില്ലത്രേ! ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


സജീവ്​ എടത്താടൻ

വിശാലമനസ്കൻ എന്ന പേരിൽ പ്രശസ്തനായ ബ്ലോഗർ. ദി സമ്പൂർണ കൊടകരപുരാണം, ദുബായ് ഡേയ്സ് എന്നിവ പുസ്തകങ്ങൾ. പ്രവാസി.

Comments