ആഫ്രിക്കൻ വസന്തങ്ങൾ - 58
2007 എന്നെ സംബന്ധിച്ച് ഒരു 'വാട്ടർഷെഡ്' വർഷമായിരുന്നു. ഞങ്ങളുടെ പ്രിൻസിപ്പൽ വിരമിക്കാനുള്ള തയാറെടുപ്പിൽ ആയിരുന്നതിനാൽ അവരുടെ ഡെപ്യൂട്ടി, പ്രിൻസിപ്പൽ പദവിയിലേക്ക് ഉയരുകയും എന്നെ ഡെപ്യൂട്ടി പ്രിൻസിപ്പലിന്റെ ചുമതല ഏൽപ്പിക്കയും ചെയ്തു. അതേ വർഷം ഡിസംബറിൽ എന്റെ അമ്മ മരിച്ചു. 2007 തുടക്കത്തിൽ അമ്മയ്ക്ക് ഡിമെൻഷ്യ ബാധിച്ചിരുന്നു. തീരെ ഓർമ്മയില്ലാതായ ആ സമയം ഓണക്കാലത്ത് ഞാൻ മൂന്നാഴ്ച അമ്മയോടൊപ്പം വന്ന് നിന്നു. പക്ഷേ, ഒരു നിമിഷം പോലും അമ്മ എന്നെ തിരിച്ചറിഞ്ഞില്ല. 2007ൽ അമ്മയുടെ മരണശേഷം കർമ്മങ്ങൾ ചെയ്ത് ഞാൻ മടങ്ങി.കൂടുതൽ അഡ്മിനിസ്ട്രേറ്റീവ് കാര്യങ്ങളിൽ ഏർപ്പെടേണ്ടിയിരുന്നതിനാൽ ഞാൻ രണ്ട് ക്ലാസ്സുകളിലേ പഠിപ്പിച്ചിരുന്നുള്ളു. പതിനൊന്നും പന്ത്രണ്ടും.
സിലബസ്സിൽ വലിയ മാറ്റങ്ങൾ വന്നു ചേരുകയായിരുന്നു. ഇന്റേർണൽ അസസ്മെന്റിന് ഊന്നൽ കൊടുത്തുകൊണ്ടുള്ള പുതിയ പാഠ്യപദ്ധതി വിദ്യാർത്ഥികൾക്ക് ആത്മപ്രകാശനത്തിന് വഴിയൊരുക്കുന്നതായിരുന്നു. അദ്ധ്യാപകർക്ക് അതൊരു വെല്ലുവിളിയുമായിരുന്നു.
ആ വർഷം കഴിയുന്നതോടെ സിലബസിൽ വലിയ മാറ്റങ്ങൾ വന്നു ചേരുകയായിരുന്നു. ഇന്റേർണൽ അസസ്മെന്റിന് ഊന്നൽ കൊടുത്തുകൊണ്ടുള്ള പുതിയ പാഠ്യപദ്ധതി വിദ്യാർത്ഥികൾക്ക് (വേണമെങ്കിൽ) ആത്മപ്രകാശനത്തിന് വഴിയൊരുക്കുന്നതായിരുന്നു. അദ്ധ്യാപകർക്ക് അതൊരു വെല്ലുവിളിയുമായിരുന്നു. വ്യക്തികളുടെ പ്രത്യുൽപന്നമതിത്വം (reosurcefulness) നന്നായി പരീക്ഷിക്കപ്പെടുന്ന സമ്പ്രദായമായിരുന്നു പുതിയതായി വരുന്നത്. മാത്രമല്ല, എല്ലാ സ്കൂളുകളും (ഭാഷയുടെ കാര്യത്തിൽ) ഒരേ പുസ്തകം പഠിപ്പിക്കണം എന്ന് നിർബന്ധവും ഉണ്ടായിരുന്നു. സാഹിത്യത്തിന് പുറമേ ചലച്ചിത്രപഠനവും ഉൾപ്പെടുത്തി. അത് എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു ചോയ്‌സായിരുന്നു. കുട്ടികളെ അതിന്റെ വഴി കൊണ്ടു വരാൻ അൽപം ബുദ്ധിമുട്ടേണ്ടി വന്നെന്നു മാത്രം.അവർക്ക് വേഗം റിലേറ്റ് ചെയ്യാനാകുന്ന സമകാലീന ചിത്രങ്ങളും ഷെയ്ക്‌സ്പീരിയൻ നാടകങ്ങളുടെ ഭാവനാസമ്പന്നമായ ചലച്ചിത്ര ഭാഷ്യങ്ങളും മറ്റുമാണ് ആദ്യം അവർക്ക് പരിചയപ്പെടുത്തിയത്. ഇതിനിടെ ഞാൻ ഒരു കാര്യം പറയാൻ വിട്ടു പോയി. പഠിപ്പിച്ചുകൊണ്ടിരുന്നപ്പോൾത്തന്നെ ഞാൻ കരീബിയൻ സാഹിത്യം, ഫിലിം സ്റ്റഡീസ് എന്നിവ ഓപ്ഷണൽ ആയി എടുത്ത് ഒരു ഓണേഴ്‌സ് ബിരുദവും നേടിയിരുന്നു. ആയിടയ്ക്ക് റിലീസ് ചെയ്ത 'റിമെംബർ ദ ടൈറ്റൻസ്' എന്ന ഡെൻസൽ വാഷിംഗ്ടൺ ചിത്രവും, ഹംഫ്രി ബൊഗാർട്ടും ഇൻഗ്രിഡ് ബർഗ്മാനും നിറഞ്ഞാടിയ അനശ്വര പ്രണയകഥയായ 'കാസാബ്ലാങ്ക'യും ഞങ്ങൾ സിലബസ്സിൽ ചേർത്തു. അത്ഭുതമെന്നു പറയട്ടെ, കളറും കാർ ചെയ്‌സും സി.ജി.ഐ ഉപയോഗിച്ചുള്ള ആക്ഷൻ രംഗങ്ങളും ഇല്ലാത്ത 'കാസാബ്ലാങ്ക' എന്റെ വിദ്യാർത്ഥികൾക്ക് വളരെ ഇഷ്ടപ്പെട്ടു. അതേക്കുറിച്ച് ഗംഭീരമായ നിരൂപണങ്ങൾ അവർ എഴുതി.
പുതിയ പാഠ്യപദ്ധതി തത്വത്തിൽ വലിയൊരു വിജയമായിരുന്നെങ്കിലും അതിലും സൂത്രപ്പണികൾ ചെയ്യുന്ന അദ്ധ്യാപകർ ഉണ്ടായിരുന്നു. പൊതുവേ പുതിയ പദ്ധതിയെ അദ്ധ്യാപകർ സർവാത്മനാ സ്വീകരിച്ചു. 2007ൽ പഴയ സിസ്റ്റം അവസാനിക്കുകയാണല്ലോ എന്നു കരുതി ഞാൻ ആ വർഷാവസാനത്തെ പന്ത്രണ്ടാം ക്ലാസ്സിന്റെ സെൻട്രലൈസ്ഡ് മാർക്കിങ്ങിന് അപേക്ഷിച്ചു. കിട്ടുമോ എന്ന് സംശയം ഉണ്ടായിരുന്നു. കാരണം ഞാൻ ഇംഗ്ലീഷ് ഫസ്റ്റ് ലാംഗ്വേജിനാണ് അപേക്ഷിച്ചത്. എന്നെ തെരഞ്ഞെടുത്തുകൊണ്ടുള്ള കത്ത് വന്നു. ഈസ്റ്റ് ലണ്ടൻ പട്ടണത്തിലെ സ്റ്റെർലിംഗ് ഹൈസ്കൂളിലാണ് മാർക്കിംഗ് സെന്റർ. ഞാൻ അവിടെ റിപ്പോർട്ട് ചെയ്യാൻ ചെല്ലുമ്പോഴേക്ക് നേരത്തേ വന്ന് ഉത്തരക്കടലാസുകൾ കയ്യടക്കി ഒരു സംഘം തയാറായി ഇരിപ്പുണ്ട്. ആകെ 36 മാർക്കർമാരേ ഉള്ളൂ. ഞാൻ ചുറ്റും നോക്കിയപ്പോൾ ആ കൂട്ടത്തിൽ 35 പേരും വെള്ളക്കാരാണ്. ഞങ്ങളുടെ ചീഫ് എക്‌സാമിനർ പോർട്ട് റെക്‌സ് എന്ന സ്കൂളിലെ പ്രിൻസിപ്പൽ ആണ്. അവർ ആ വർഷം വിരമിക്കുകയാണെന്ന് മാർക്കർമാർ പറഞ്ഞു കേട്ടു.
ഞാൻ അസ്വസ്ഥനായിരുന്നു. അവരെല്ലാം വെള്ളക്കാർ ആണെങ്കിലും അതിൽ ഇംഗ്ലീഷ് ഒന്നാം ഭാഷ ആയി ഉപയോഗിക്കുന്നവർ നാലോ അഞ്ചോ പേർ മാത്രമാണ്. ഞങ്ങളുടെ ചീഫ് ഉൾപ്പടെ മിക്കവരുടെയും ഒന്നാം ഭാഷ ആഫ്രിക്കാൻസ് ആണ്. എങ്കിലും ''ഇത് ഞങ്ങളുടെ ഏരിയ ആണ്,'' എന്ന് നിശ്ശബ്ദമായി എന്നോട് പറയുന്ന നോട്ടങ്ങൾ ഞാൻ ശ്രദ്ധിക്കാതിരുന്നില്ല. എന്റെ കുട്ടികളുടെ ഉത്തരക്കടലാസുകളും അവിടെ ഉണ്ട്. രണ്ടു ദിവസത്തെ പരിചയത്തിൽ നിന്ന് എനിക്ക് ഒരു കാര്യം മനസ്സിലായി. ഈസ്റ്റ് ലണ്ടനിലും പരിസരത്തുമുള്ള എലീറ്റ് സ്കൂളുകളിലെ അദ്ധ്യാപകർ അവരുടെ ഉത്തരക്കടലാസുകൾ പരസ്പരം കൈമാറിയാണ് പരിശോധിക്കുന്നത്.
ഞാൻ ഒരു ടീ ബ്രേക്ക് കഴിഞ്ഞു വരുമ്പോൾ അയാളും മറ്റു രണ്ട് സ്ത്രീകളും ഞാൻ മാർക്ക് ചെയ്തുവച്ച പേപ്പറുകൾ എടുത്ത് പരിശോധിക്കയാണ്. എന്നെ കണ്ട മാത്രയിൽ സ്ത്രീകൾ അവരുടെ സീറ്റുകളിലേക്ക് പാഞ്ഞു.
ചെന്ന ദിവസം എനിക്കു കിട്ടിയ ഒരു കെട്ട് പേപ്പർ ഈസ്റ്റ് ലണ്ടനിലെ പ്രശസ്തമായ ഹഡ്സൺ പാർക്ക് ബോയ്സ് സ്കൂളിലേതായിരുന്നു. ചീഫ് എക്സാമിനർ തയാറാക്കി ചീഫ് മാർക്കർമാരുമായി ചർച്ച ചെയ്ത് തീരുമാനിച്ച മാർക്കിംഗ് മെമ്മോറാൻഡമാണ് മാർക്കിംഗിന്റെ വഴികാട്ടി. ഹഡ്സൺ പർക്കിലെ ഇംഗ്ലീഷ് ടീച്ചറാണ് എന്റെ തൊട്ടടുത്ത സീറ്റിൽ ഇരുന്നിരുന്നത്. ഞാൻ ഒരു ടീ ബ്രേക്ക് കഴിഞ്ഞു വരുമ്പോൾ അയാളും മറ്റു രണ്ട് സ്ത്രീകളും ഞാൻ മാർക്ക് ചെയ്തുവച്ച പേപ്പറുകൾ എടുത്ത് പരിശോധിക്കയാണ്. എന്നെ കണ്ട മാത്രയിൽ സ്ത്രീകൾ അവരുടെ സീറ്റുകളിലേക്ക് പാഞ്ഞു. ഹഡ്‌സൺ പാർക്കിലെ മാഷ് ഒന്നും സംഭവിക്കാത്തതുപോലെ തന്റെ സീറ്റിലേക്ക് മടങ്ങി.
''നിങ്ങൾ ഇവിടെ എന്തു ചെയ്യുകയായിരുന്നു?'' ഞാൻ അന്വേഷിച്ചു.
''ഓ, ഞാൻ വെറുതേ...' അത് മുഴുമിക്കാൻ ഞാൻ അനുവദിച്ചില്ല.
''ഞാൻ മാർക്ക് ചെയ്യുന്നത് നിന്റെ കുട്ടികളുടെ സ്‌ക്രിപ്റ്റുകൾ ആണെന്ന് അറിഞ്ഞിട്ടും നീ എന്തിന് അവയെടുത്തു നോക്കി? ഇറ്റ് ഈസ് അൺ അക്‌സെപ്റ്റബിൾ ബിക്കോസ് ഇറ്റ് ഈസ് അൺഎത്തിക്കൽ.'' അപ്പോഴേക്ക് മറ്റുള്ള മാർക്കർമാർ അസ്വസ്ഥത പ്രകടിപ്പിക്കാൻ തുടങ്ങി. ഞാൻ ശബ്ദമുയർത്തി സംസാരിക്കുന്നു എന്നതായിരുന്നു അവരുടെ അസ്വസ്ഥതയ്ക്കു കാരണം. ഞാൻ വിട്ടു കൊടുക്കില്ല എന്ന നിലയിൽ നിന്നു. ഞങ്ങളുടെ ചീഫ് കൂടി ആ കൂട്ടത്തിൽ ചേർന്നതോടെ കാര്യങ്ങളുടെ പോക്ക് ശരിയല്ല എന്ന് എനിക്ക് മനസ്സിലായി. അവർ ഒരു പ്രഖ്യാപനം നടത്തി.
''ഇവിടെ ഇതുവരെ ഇങ്ങനത്തെ ''ഷൌട്ടിംഗ് മാച്ച്'' ഉണ്ടായിട്ടില്ല.'' അതിനു ശേഷം എല്ലാ വെള്ളക്കാരും ചെയ്യും പോലെ എന്നെ അവർ പ്രത്യേകം വിളിച്ചു. അവർ പറഞ്ഞതിന്റെ രത്നച്ചുരുക്കം ഇതായിരുന്നു. “ഈ വെള്ളക്കുട്ടികൾ മഹാലക്കില്ലാത്തവരണ്. നീ എത്രയോ വർഷത്തെ അനുഭവപരിചയമുള്ള ടീച്ചർ ആണ്. നീ അത് മറന്നു കളയു.''
''അയാൾ എന്നോട് മാപ്പു പറയണം. അതല്ലെങ്കിൽ ഞാൻ ഇപ്പോൾത്തന്നെ വിദ്യഭ്യാസവകുപ്പിൽ ബന്ധപ്പെടും,'' ഞാൻ അവരോട് ഇത്രയും കൂടി പറഞ്ഞു.''ഐ വിൽ ഇൻക്ലൂഡ് യുവർ നെയിം റ്റൂ ഇൻ മൈ കമ്പ്‌ല്ലെയ്ന്റ്.''
അന്ന് ഉച്ചയ്ക്കുള്ള സെഷൻ തുടങ്ങും മുൻപ് എന്നെയും എന്റെ പക്ഷത്തെന്ന് അവർ വിചാരിച്ചിരുന്ന മൂന്ന് മാർക്കർമാരെയും ഞങ്ങൾ മാർക്ക് ചെയ്തിരുന്ന ഹാളിൽ നിന്ന് അതിനു തൊട്ടടുത്തുള്ള ഒരു മുറിയിലേക്ക് മാറ്റി. ആ ചെയ്തതിനു പിന്നിലുള്ള നീതിബോധം നോക്കൂ. അവിടെ മാർക്കിംഗ് സെന്ററിൽ പാലിക്കേണ്ട അടിസ്ഥാന മര്യാദ പാലിക്കാതെ എന്റെ സ്ക്രിപ്റ്റുകൾ അനുവാദമില്ലാതെ പരിശോധിച്ച ഹഡ്സൺ പാർക്ക് മാഷെ വെറുതേ വിടുന്നു.
''ഇപ്പോഴും നിങ്ങൾ ഞങ്ങളോട് തിരികെ വരണം എന്നല്ലല്ലോ പറയുന്നത്. നിങ്ങൾ ഞങ്ങളെ സെഗ്രഗേറ്റ് ചെയ്ത് മാറ്റി നിർത്തി. എന്നിട്ട് ഇപ്പോൾ പറയുന്നു, 'വേണമെങ്കിൽ' വരാം എന്ന്. അതെന്തൊരു ന്യായമാണ്?''
അയാളുടെ അപമര്യാദയെ ചോദ്യം ചെയ്ത ഞാൻ ഒരു തരത്തിൽ ശിക്ഷിക്കപ്പെടുന്നു. മാർക്ക് ചെയ്ത പേപ്പറുകളിൽ നിന്ന് ഏതാനും എണ്ണം ചീഫ് 'വെറ്റ്' (whet) ചെയ്യാനായി എടുത്തു കൊണ്ടു പോകും. സാധാരണ ചീഫ് അല്ലെങ്കിൽ സീനിയർ മാർക്കർ നമ്മുടെ നമ്പർ വിളിക്കുമ്പോൾ നമ്മൾ ഉത്തരക്കടലാസുകളുമായി അങ്ങോട്ടു ചെല്ലണം. പക്ഷേ വിവേചനം നടത്തി മാറ്റിയിരുത്തിയ ഞങ്ങൾ നാലുപേരുടെയും കടലാസുകൾ മോഡറേറ്റ് ചെയ്യുന്നതിനായി ഞങ്ങളുടെ ചീഫ് നേരിട്ടു വന്ന് എടുത്തു കൊണ്ടു പോകുകയായിരുന്നു. ഗ്രാഫ് റീനറ്റ് (Graaf Reinett) എന്ന സ്ഥലത്തെ സ്കൂളിൽ നിന്നുള്ള രണ്ട് ടീച്ചർമാരും അഡലെയ്ഡ് എന്ന ഗ്രാമത്തിലെ സ്കൂളിൽ നിന്നുള്ള ഒരു ടീച്ചറും (നാലാമത്തെയാളെ മറന്നു പോയി) ആണ് എനിക്കു വേണ്ടി ചീഫിനോടും അവിടെ ''ഗാങ് അപ്പ്'' ചെയ്ത മറ്റ് എലീറ്റ് സ്കൂളുകളിലെ വില്ലന്മാരോടും വാക്പോര് നടത്തിയത്. എന്റെയൊപ്പം പുറത്താക്കപ്പെട്ട നാലു പേരും വെള്ളക്കാരികൾ തന്നെ ആയിരുന്നു. പിറ്റേന്ന് (അപ്പോഴേക്ക് മാർക്കിംഗ് അവസാനിക്കാറായിരുന്നു. ഒരാഴ്ചയിൽ കൂടുതൽ സമയം ഞങ്ങൾക്ക് കിട്ടില്ല. കാരണം ഇംഗ്ലീഷ് ഫസ്റ്റ് ലാംഗ്വേജിനു സ്ക്രിപ്റ്റുകൾ കുറവാണ്.) പേപ്പറുകൾ എടുക്കാൻ ചീഫ് വന്നപ്പോൾ പൊതുവായി എല്ലാവരോടും എന്ന പോലെ പറഞ്ഞു, “നിങ്ങൾക്ക് തിരിച്ച് ഹാളിൽ വരണമെങ്കിൽ വരാം കേട്ടോ” ഞാൻ അതിനു പ്രതികരിക്കും മുൻപ് ഒരു ടീച്ചർ പറഞ്ഞു, ''ഇപ്പോഴും നിങ്ങൾ ഞങ്ങളോട് തിരികെ വരണം എന്നല്ലല്ലോ പറയുന്നത്. നിങ്ങൾ ഞങ്ങളെ സെഗ്രഗേറ്റ് ചെയ്ത് മാറ്റി നിർത്തി. എന്നിട്ട് ഇപ്പോൾ പറയുന്നു, 'വേണമെങ്കിൽ' വരാം എന്ന്. അതെന്തൊരു ന്യായമാണ്?''
ചീഫിന്റെ വായടപ്പിച്ച ഡയലോഗ് ആയിരുന്നു അത്. അവരുടെ അവസ്ഥയ്ക്ക് ഞാൻ നിമിത്തമായല്ലോ എന്നു പറഞ്ഞപ്പോൾ ആ ടീച്ചർമാർ പറഞ്ഞു, ''ജയ്, ഇവർ കുറേ കാലമായി ഇത് വച്ചു നടത്തുന്നു. അവരുടെ ക്രോണീസ് ആണ് ഇവിടെ ഭരണം നടത്തുന്നത്. യു ഷുഡ് ബി ഗ്ലാഡ് ദാറ്റ് യു ബിക്കെയ്ം എ റീസൺ റ്റു എൻഡ് ഇറ്റ്.''
ആ വർഷം ചീഫ് റിട്ടയർ ചെയ്യുന്നതിനാൽ അവർക്ക് ഒരു പാർട്ടി നടത്താൻ കുറച്ചു പേർ ചേർന്ന് തീരുമാനിച്ചു. ഞങ്ങൾ നാലു പേർ അതിൽ ചേരാതെ അവിടെത്തന്നെ സ്വന്തമായ ഒരു 'ഗുഡ് ബൈ' പാർട്ടി നടത്താൻ തീരുമാനിച്ചു.
ആ കേസ് ഞാൻ വിട്ടില്ല. ഞങ്ങളുടെ വകുപ്പിൽ പ്രവിശ്യാ തലത്തിൽ വലിയ അഴിച്ചുപണി നടന്നു. ഇംഗ്ലീഷിന്റെ തലപ്പത്ത് മറ്റൊരാൾ വന്നു.
അങ്ങനെ വൈകുന്നേരം ഈസ്റ്റ് ലണ്ടനിൽ കടലിലേക്ക് മുഖം കാട്ടി നിൽക്കുന്ന ഡൈനിംഗ് റൂം ഉള്ള ഒരു റെസ്റ്റോറനിൽ ഞങ്ങൾ പോയി. ചീഫും അവരുടെ ക്രോണികളും മറ്റൊരു മൂലയിൽ ഇരിക്കുന്നുണ്ടായിരുന്നു. അവരെ ഗൌനിക്കാതെ ഞങ്ങൾ ഒരു ലൈറ്റ് സപ്പറും ഒരു ഷാമ്പെയ്നും വാങ്ങി ടോസ്റ്റ് ചെയ്ത് കഴിച്ചിട്ട് തിരികെപ്പോന്നു.
ആ കേസ് ഞാൻ വിട്ടില്ല. ഞങ്ങളുടെ വകുപ്പിൽ പ്രവിശ്യാ തലത്തിൽ വലിയ അഴിച്ചുപണി നടന്നു. ഇംഗ്ലീഷിന്റെ തലപ്പത്ത് മറ്റൊരാൾ വന്നു. ഞങ്ങളുടെ മാർക്കിംഗിൽ ഉണ്ടായ അസ്വാരസ്യങ്ങൾ അറിഞ്ഞ് അദ്ദേഹം പറഞ്ഞു, ''നിങ്ങൾ കൂടുതൽ ആളുകളെക്കൊണ്ട് മാർക്കിംഗിന് അപേക്ഷിപ്പിക്കൂ. അവർക്ക് ഇൻവിറ്റേഷൻ അയക്കാൻ ഞാൻ ഏർപ്പാടു ചെയ്യാം.''
അങ്ങനെ ഞാൻ തന്നെ 'സ്‌കൌട്ട്' ചെയ്ത് ഒരാളെ കണ്ടെത്തി. അയാൾ ഇപ്പോൾ ഹോളി ക്രോസ്സിന്റെ ഡെപ്യൂട്ടി പ്രിൻസിപ്പലാണ്.
(തുടരും)