ഇന്ദിരാഗാന്ധി ജെ.എൻ.യു ചാൻസലർ സ്ഥാനം രാജിവക്കണമെന്നാവശ്യപ്പെടുന്ന നിവേദനം, ജെ.എൻ.യു സ്റ്റുഡൻസ്‌സ് യൂണിയൻ പ്രസിഡന്റായിരുന്ന സീതാറാം യെച്ചൂരി അവരുടെ സാന്നിധ്യത്തിൽ വായിക്കുന്നു. അടിയന്തരാവസ്ഥ പിൻവലിച്ചശേഷം, 1977 സപ്തംബർ അഞ്ചിനായിരുന്നു യെച്ചൂരിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധിയുടെ വീടിനുമുന്നിലേക്ക് ജെ.എൻ.യു വിദ്യാർഥികൾ മാർച്ച് നടത്തിയത്.

ഇന്ദിരയ്ക്കു മുന്നിൽനിന്ന് ധീരനായി അടിയന്തരാവസ്ഥക്കെതിരായ കുറ്റപത്രം വായിച്ച വിദ്യാർഥി നേതാവ്

തീർത്തും അക്ഷോഭ്യയായി, പ്രസന്നമായ മുഖത്തോടെ ഇന്ദിരാഗാന്ധി ​സീതാറാം യെച്ചൂരിയുടെയും സഹ വിദ്യാർഥികളുടെയും മുദ്രാവാക്യം വിളി കേട്ടുനിന്നു. പിന്നീട് യെച്ചൂരി ജെ.എൻ.യു വിദ്യാർഥി യൂണിയന്റെ കുറ്റപത്രം വായിക്കാൻ തുടങ്ങി. ആദ്യ പാരഗ്രാഫ് അടിയന്തരാവസ്ഥയിൽ ഇന്ദിരാഗാന്ധിയുടെ സർക്കാർ ജനങ്ങൾക്കെതിരെ നടത്തിയ കൊടും ക്രൂരതകളുടെ വിവരണമായിരുന്നു. അതോടെ ഇന്ദിരയുടെ മുഖത്ത് ക്ഷോഭം നിറയാൻ തുടങ്ങി. അവർ വീട്ടിലേക്ക് മടങ്ങി. അടുത്ത ദിവസം ഇന്ദിരാഗാന്ധി ജെ.എൻ.യു ചാൻസലർ സ്ഥാനം രാജിവച്ചു- സീതാറാം യെച്ചൂരിയുടെ ജെ.എൻ.യു വിദ്യാർഥി ജീവിതക്കാലത്തുണ്ടായ, ചരിത്രത്തിൽ ഇടം നേടിയ ഒരു സംഭവം.

News Desk

ടിയന്തരാവസ്ഥയിലെ ഏറ്റവും ശ്രദ്ധേയനായ വിദ്യാർഥി നേതാക്കളിൽ ഒരാളായിരുന്നു, അന്ന് ജെ.എൻ.യുവിൽ എസ്.എഫ്.​ഐയുടെ നേതൃത്വത്തിലുള്ള വിദ്യാർഥി യൂണിയൻ നേതാവായിരുന്ന സീതാറാം യെച്ചൂരി. 1973-ൽ എം.എയ്ക്കു ചേർന്ന യെച്ചൂരി 1979-ൽ പിഎച്ച്.ഡി കഴിയുന്നതു വരെ കാമ്പസിലുണ്ടായിരുന്നു.

1975 ജൂൺ 25ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ അതിനെതിരെ ഏറ്റവും ശക്തമായ ചെറുത്തുനിൽപ്പ് നടത്തിയ കാമ്പസ് ജെ.എൻ.യുവായിരുന്നു. അതിന് നേതൃത്വം നൽകിയത് അവിടുത്തെ എസ്.എഫ്.ഐ യൂണിറ്റും അതിന്റെ പ്രസിഡന്റായിരുന്ന ഡി.പി. ത്രിപാഠിയും യെച്ചൂരി അടക്കമുള്ള വിദ്യാർഥി ​നേതാക്കളുമായിരുന്നു. അടിയന്തരാവസ്ഥയെ എതിർത്ത വിദ്യാർഥികൾക്ക് അറസ്റ്റും പുറത്താക്കലും അച്ചടക്ക നടപടികളും നേരിടേണ്ടിവന്നുവെങ്കിലും അത് അവരെ പോരാട്ടങ്ങളിൽനിന്ന് പിന്തിരിപ്പിച്ചില്ല.

1977-ലെ തെരഞ്ഞെടുപ്പിൽ തോറ്റ ശേഷവും ഇന്ദിരാഗാന്ധി ജെ.എൻ.യു ചാൻസലറായി തുടരുകയായിരുന്നു.

അടിയന്തരാവസ്ഥക്കെതിരായ കുറ്റപത്രം ഇന്ദിരാഗാന്ധിയുടെ മുന്നിൽനിന്ന് വായിച്ച് ആ കാലത്തെ വിചാരണ ചെയ്ത, ധീരമായ ഒരു കാമ്പസ് ജീവിതം സീതാറാം യെച്ചൂരിയുടെ വിദ്യാർഥി രാഷ്ട്രീയകാലത്തിന് പറയാനുണ്ട്. ഇന്ദിരാഗാന്ധിയെ ഏറെ ക്ഷോഭിപ്പിച്ച, ജെ.എൻ.യുവിന്റെ ചാൻസലർ സ്ഥാനമൊഴിയാൻ അവരെ നിർബന്ധിതമാക്കിയ ആ സംഭവം ഇങ്ങനെയാണ്:

1977-ലെ തെരഞ്ഞെടുപ്പിൽ തോറ്റ ശേഷവും ഇന്ദിരാഗാന്ധി ജെ.എൻ.യു ചാൻസലറായി തുടരുകയായിരുന്നു. വൈസ് ചാൻസലർ ഡോ. ബി.ഡി. നാഗ്ചൗധരിയുടെ രാജിക്കായി സമ്മർദം ചെലുത്തിയിരുന്ന ജെ.എൻ.യു വിദ്യാർഥി യൂണിയൻ(JNU Students' Union- JNUSU), ചാൻസലറായി തുടരുന്ന ഇന്ദിരാഗാന്ധിയുടെ രാജി ആവശ്യപ്പെട്ട്, അവരുടെ ഔദ്യോഗിക വസതിയിലേക്ക് മാർച്ച് നടത്താൻ തീരുമാനിച്ചു. 1977 സപ്തംബർ അഞ്ചിന്, 500 പേരടങ്ങുന്ന വിദ്യാർഥികൾ നടത്തിയ മാർച്ചിന് നേതൃത്വം നൽകിയത് വിദ്യാർഥി യൂണിയൻ പ്രസിഡന്റായിരുന്ന സീതാറാം യെച്ചൂരിയാണ്. 'Criminals of the Emergency' എന്ന മുദ്രാവാക്യം മുഴക്കി അവർ ഇന്ദിരാഗാന്ധിയുടെ വീടിനുമുന്നിലെത്തി.

യെച്ചൂരിയോടൊപ്പം ഡി. പി. ത്രിപാഠിയും ഹാഷിമും നീലകണ്ഠനും ജെ.എൻ.യുവിൽ. താടിവെച്ച, ചെക്ക് ഷർട്ടുകാരനാണ് നീലകണ്ഠൻ.
യെച്ചൂരിയോടൊപ്പം ഡി. പി. ത്രിപാഠിയും ഹാഷിമും നീലകണ്ഠനും ജെ.എൻ.യുവിൽ. താടിവെച്ച, ചെക്ക് ഷർട്ടുകാരനാണ് നീലകണ്ഠൻ.

നിവേദനം തങ്ങളെ ഏൽപ്പിച്ചശേഷം തിരിച്ചുപോകാനായിരുന്നു ഇന്ദിരയുടെ ജീവനക്കാരുടെ ആജ്ഞ. എന്നാൽ, ഇന്ദിരാഗാന്ധിയെ കാണാതെ പോകില്ല എന്ന നിലപാടിൽ യെച്ചൂരിയും വിദ്യാർഥികളും ഉറച്ചുനിന്നു. ഉറക്കെയുള്ള മുദ്രാവാക്യം വിളി കേട്ട് ഇതിനിടെ ഇന്ദിരാഗാന്ധി വീടിനുമുന്നിലെത്തിയിരുന്നു. ഒപ്പം, അടിയന്തരാവസ്ഥക്കാലത്ത് ആഭ്യന്തരമന്ത്രിയായിരുന്ന ഓം മേത്തയുമുണ്ടായിരുന്നു.

തീർത്തും അക്ഷോഭ്യയായി, പ്രസന്നമായ മുഖത്തോടെ ഇന്ദിര മുദ്രാവാക്യം വിളി അൽപസമയം കേട്ടുനിന്നു. മുദ്രാവാക്യംവിളി അവസാനിപ്പിച്ച് യെച്ചൂരി ഉറച്ച ശബ്ദത്തിൽ ഇംഗ്ലീഷിൽ തയാറാക്കിയ ജെ.എൻ.യു വിദ്യാർഥി യൂണിയന്റെ നിവേദനം വായിക്കാൻ തുടങ്ങി. എന്തുകൊണ്ട് ഇന്ദിരാഗാന്ധി ജെ.എൻ.യു ചാൻസലർ സ്ഥാനം ഒഴിയണം എന്നതിന് കാരണമായി നിവേദനത്തിന്റെ തുടക്കത്തിലുണ്ടായിരുന്നത്, അവരുടെ ഭരണകൂടം അടിയന്തരാവസ്ഥയിൽ നടത്തിയ കുറ്റകൃത്യങ്ങളുടെ വിശദമായ വിവരണമായിരുന്നു. അത്, ഇന്ദിരാഗാന്ധിക്കെതിരായ ഒരു കുറ്റപത്രം കൂടിയായിരുന്നു. തന്നെ കുറ്റവാളിയാക്കിക്കൊണ്ടുള്ള ഒരുതരം ‘വിചാരണ’യിലേക്ക് യെച്ചൂരിയുടെ വായന മാറിയതോടെ, ഇന്ദിരയുടെ മുഖത്തെ പ്രസന്നതയും ചെറു ചിരിയും മാഞ്ഞു, ക്ഷോഭം നിറയാൻ തുടങ്ങി. യെച്ചൂരിയുടെ വായന പൂർത്തിയാകുന്നതിനുമുമ്പേ അവർ വീട്ടിലേക്ക് മടങ്ങി. എന്നാൽ, യെച്ചൂരിയും വിദ്യാർഥികളും നിവേദനം മുഴുവൻ വായിച്ച ശേഷമാണ് തിരിച്ചുപോയത്.

യെച്ചൂരിയുടെ നേതൃത്വത്തിൽ നടന്ന ആ വിചാരണ ഫലം കണ്ടു, അടുത്തദിവസം ഇന്ദിരാഗാന്ധി ജെ.എൻ.യു ചാൻസലർ സ്ഥാനം രാജിവച്ചു.

അടിയന്തരാവസ്ഥയിലെ
ജെ.എൻ.യു

1974- ൽ അടിയന്തരാവസ്​ഥക്കു തൊട്ടുമുമ്പാണ്, ഏറ്റവും കൂടിയ ഭൂരിപക്ഷത്തിന് സീതാറാം യെച്ചൂരി ജെ.എൻ.യു വിദ്യാർത്ഥി യൂണിയൻ കൗൺസിലറായി ​തെരഞ്ഞെടുക്കപ്പെട്ടത്.
യെച്ചൂരി 'സഖാവ്, കോളേജ് മേറ്റ്' എന്നെല്ലാം വിളിച്ചിരുന്ന ഡി.പി. ത്രിപാഠിയായിരുന്നു അടിയന്തരാവസ്ഥയിൽ ജെ.എൻ.യുവിന്റെ ‘ഇന്ദിരാ വിരുദ്ധ മുഖം’. അന്ന് ത്രിപാഠി വിദ്യാർഥി യൂണിയൻ പ്രസിഡന്റായിരുന്നു.

സീതാറാം യെച്ചൂരി 'സഖാവ്' എന്നു വിളിച്ചിരുന്ന ഡി.പി. ത്രിപാഠിയായിരുന്നു അടിയന്തരാവസ്ഥയിൽ ജെ.എൻ.യുവിന്റെ ‘ഇന്ദിരാ വിരുദ്ധ മുഖം’.
സീതാറാം യെച്ചൂരി 'സഖാവ്' എന്നു വിളിച്ചിരുന്ന ഡി.പി. ത്രിപാഠിയായിരുന്നു അടിയന്തരാവസ്ഥയിൽ ജെ.എൻ.യുവിന്റെ ‘ഇന്ദിരാ വിരുദ്ധ മുഖം’.

അടിയന്തരാവസ്ഥ പ്രഖ്യാപിച്ചയുടൻ പൊലീസ് ജെ.എൻ.യു ഹോസ്റ്റലിലെത്തി, ത്രിപാഠിയെ തേടി. എന്നാൽ, അദ്ദേഹത്തെ പിടികൂടാനായില്ലെന്നുമാത്രമല്ല, അടിയന്തരാവസ്ഥാവിരുദ്ധപ്രക്ഷോഭം കാമ്പസിനുപുറത്തേക്ക് വ്യാപിപ്പിക്കുകയും ചെയ്തു. 1975 നവംബറിലാണ് ത്രിപാഠി അറസ്റ്റിലായത്.

സീതാറാം യെച്ചൂരിയെ അറസ്റ്റ് ചെയ്ത പൊലീസുകാരന് ഒരു ‘അബദ്ധം’ പറ്റി. അന്ന് ജാമ്യം കിട്ടാത്ത 'മിസ' വകുപ്പുപ്രകാരമായിരുന്നു വിദ്യാർഥികളെപ്പോലും അറസ്റ്റു ചെയ്തിരുന്നത്. യെച്ചൂരിക്ക് ജാമ്യം കിട്ടുന്ന വകുപ്പാണ് ചുമത്തിയത്. പോലീസ് അദ്ദേഹത്തെ പാർലമെൻ്റ് സ്​ട്രീറ്റിലുള്ള മജിസ്ട്രേറ്റിനുമുന്നിൽ ഹാജരാക്കി, ജാമ്യം കിട്ടുകയും ചെയ്തു.

ക്ലാസ് ബഹിഷ്കരണ സമരത്തിന്റെ ഭാഗമായി ജെ.എൻ.യുവിൽ വിദ്യാർഥി യൂണിയൻ പിക്കറ്റിങ് നടത്തിയിരുന്നു. അക്കാലത്ത് സഞ്ജയ് ഗാന്ധിയുടെ പങ്കാളി മേനക ഗാന്ധി ജെ.എൻ.യുവിൽ ജർമൻ ഭാഷ പഠിക്കാൻ വന്നിരുന്നു. സമരം ചെയ്യുന്ന വിദ്യാർത്ഥികൾ മേനകയെ തടഞ്ഞു. ഒരു മണിക്കൂറിനുള്ളിൽ ഡൽഹി പോലീസ് കമീഷണറുടെ നേതൃത്വത്തിൽ പോലീസ് കാമ്പസിലെത്തി. പിക്കറ്റിങ് നടത്തിക്കൊണ്ടിരുന്ന ഒരു വിദ്യാർത്ഥിയെ പൊലീസ് കൊണ്ടുപോയി. ദിവസങ്ങളോളം വിദ്യാർഥികൾ സമരം ചെയ്ത ശേഷമാണ് കാണാതായ വിദ്യാർഥിയെ അറസ്​റ്റു ചെയ്തതാണെന്ന് പൊലീസ് സമ്മതിച്ചത്.

വിദ്യാർഥി നേതാവായിരുന്ന യെച്ചൂരിക്ക് ആറു മാസം അറസ്റ്റിൽനിന്ന് മാറിനടക്കാനായി. അന്ന് വിദ്യാർഥികൾ പൊലീസിൽനിന്ന് സുരക്ഷിതരായി ഒളിച്ചുകഴിഞ്ഞിരുന്നത് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലാണ്. രാത്രിയായാൽ യെച്ചൂരിയും ആശുപത്രിയിലേക്ക് പോകും. രോഗികളുടെ ബന്ധുക്കൾക്കിടയിൽ, ആശുപത്രിയുടെ മദ്ധ്യത്തിലുള്ള വലിയ പുൽമുറ്റത്ത് കിടന്നുറങ്ങും.
നവംബർ അവസാനം യെച്ചൂരിയുടെ അച്ഛനെ ശസ്ത്രക്രിയക്കായി വെല്ലിങ്ടൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സഞ്ജയ് ഗാന്ധി, മനേക ഗാന്ധി
സഞ്ജയ് ഗാന്ധി, മനേക ഗാന്ധി

യെച്ചൂരിക്ക് രാത്രികളിൽ അച്ഛനോടൊപ്പം കഴിയേണ്ടിവന്നു. ദിവസങ്ങൾക്കകം അച്ഛനെ ഡിസ്ചാർജ് ചെയ്തപ്പോൾ യെച്ചൂരിക്ക് താമസസ്ഥലത്തേക്ക് മടങ്ങേണ്ടിവന്നു. അടിയന്തരാവസ്​ഥ പ്രഖ്യാപിച്ചശേഷം അദ്ദേഹം ആദ്യമായി വീട്ടിലേക്കുപോയ രാ​ത്രിയായിരുന്നു അത്. അന്നുതന്നെ, അവിടെ വെച്ച് യെച്ചൂരിയെ പൊലീസ് അറസ്റ്റുചെയ്തു. യെച്ചൂരിയുടെ വരവും പോക്കും ദിവസങ്ങളായി പൊലീസ് നിരീക്ഷിക്കുന്നുണ്ടായിരുന്നു.

പാതി ഒളിവിലും പാതി പുറത്തും നിന്നാണ് യെച്ചൂരിയും സംഘവും ജെ.എൻ.യുവിലെ അടിയന്തരാവസ്ഥാവിരുദ്ധ പ്രക്ഷോഭം ആളിക്കത്തിച്ചത്.

എന്നാൽ, അറസ്റ്റ് ചെയ്ത പൊലീസുകാരന് ഒരു ‘അബദ്ധം’ പറ്റി. അന്ന് ജാമ്യം കിട്ടാത്ത 'മിസ' വകുപ്പുപ്രകാരമായിരുന്നു വിദ്യാർഥികളെപ്പോലും അറസ്റ്റു ചെയ്തിരുന്നത്. യെച്ചൂരിക്ക് ജാമ്യം കിട്ടുന്ന വകുപ്പാണ് ചുമത്തിയത്. പോലീസ് അദ്ദേഹത്തെ പാർലമെൻ്റ് സ്​ട്രീറ്റിലുള്ള മജിസ്ട്രേറ്റിനുമുന്നിൽ ഹാജരാക്കി, ജാമ്യം കിട്ടുകയും ചെയ്തു. പാർട്ടി നിർദേശപ്രകാരം യെച്ചൂരി ഒളിവിൽപോകുകയും ചെയ്തു.

അന്ന് ജെ.എൻ.യു വിൽ യെച്ചൂരിയും കൂട്ടുകാരും ചേർന്ന് ‘പ്രതിരോധം’ എന്നൊരു കൂട്ടായ്മക്ക് രൂപം നൽകിയിരുന്നു. ജെ.എൻ.യുവിനും വിദ്യാർത്ഥികൾക്കും നേരെ അതിക്രമം നടക്കുന്ന സമയമായിരുന്നു അത്.
അടിയന്തരാവസ്​ഥ പ്രഖ്യാപിച്ച ദിവസം രാത്രി തന്നെ പോലീസ് വിദ്യാർഥികളെ അറസ്റ്റു ​ചെയ്യാൻ കാമ്പസിലെത്തി. രാത്രി രണ്ടിനും മൂന്നിനുമിടയിലായിരുന്നു അന്ന് അറസ്റ്റ് നടന്നിരുന്നത്. ബോയ്സ് ഹോസ്​റ്റലിൽ നിന്ന് കുറച്ചുപേരെ അറസ്​റ്റു ചെയ്തു. പിന്നീട് പെൺകുട്ടികളുടെ ഹോസ്​റ്റലിലേക്കാണ് പൊലീസ് തെറ്റി കയറിയത്. അത് മനസ്സിലാക്കി തിരിച്ച് ആൺകുട്ടികളുടെ ഹോസ്റ്റലിലെത്തിയപ്പോഴേക്കും ആൺകുട്ടികൾ രക്ഷപ്പെട്ടിരുന്നു.
അങ്ങനെ പാതി ഒളിവിലും പാതി പുറത്തും നിന്നാണ് യെച്ചൂരിയും സംഘവും ജെ.എൻ.യുവിലെ അടിയന്തരാവസ്ഥാവിരുദ്ധ പ്രക്ഷോഭം ആളിക്കത്തിച്ചത്.

Comments