ഡോക്ടർമാരിലെ
‘റൈറ്റേഴ്സ് ബ്ലോക്ക്’

വൈദ്യശാസ്ത്രസംബന്ധമായ വിഷയങ്ങൾകൈകാര്യം ചെയ്യേണ്ടത് സങ്കീർണമായതിനാൽ എഴുത്തിനുള്ള പുതിയ ആശയങ്ങൾ കണ്ടെത്തുവാൻ പ്രയാസമാണ്. ഇപ്രകാരം പ്രചോദനമില്ലാതെ വരുന്നത് ഡോക്ടർമാരിൽ എടുത്തുതടസ്സം സൃഷ്ടിക്കാൻ കാരണമാകും.

ഡോക്ടറുടെ
ഓർമക്കുറിപ്പടി- ആറ്

റൈറ്റേഴ്സ് ബ്ലോക്ക് (Writer's Block) എന്നറിയപ്പെടുന്ന എഴുത്തുതടസം മറ്റ് എഴുത്തുകാരിലെന്നപോലെ ഡോക്ടർമാരുടെ ഇടയിലും കാണപ്പെടാറുണ്ട്. ഇത് ഏതു ജോലിയിലുള്ള എഴുത്തുകാരും അഭിമുഖീകരിക്കാവുന്ന പ്രശ്നമാണ്. ഇത് കലാകാരരിലും സംഗീതജ്ഞരിലുമെല്ലാം കാണുന്ന പ്രതിഭാസമാണ്. പലപ്പോഴും താൽക്കാലികമാണെങ്കിലും ചിലരിൽ ഇത് നീണ്ടുനിൽക്കാം. പുതിയ ആശയങ്ങളും സൃഷ്ടികളും വരുന്നില്ല എന്നതാണ് പ്രശ്നം. തങ്ങളുടെ പ്രതിഭയെല്ലാം വറ്റിവരണ്ടു എന്ന സംശയവും സംഘർഷവും വിഷാദമായി മാറാം. ശാസ്ത്രജ്ഞരിലും ഗവേഷകരിലും മറ്റു പ്രതിഭാശാലികളിലുമെല്ലാം ഏറ്റക്കുറച്ചിലുകളോടെ ഇത് കാണപ്പെടുന്നുണ്ട്. എന്നാൽ, ഡോക്ടർമാരുടെ എഴുത്തുതടസത്തിന് ചില പ്രത്യേക കാരണങ്ങളും കാണാറുണ്ട്.

അതിൽ പ്രധാനം, വിശ്രമമില്ലാതെ ജോലി ചെയ്യുന്നതുമൂലമുള്ള ക്ഷീണവും സമ്മർദ്ദവും തുടർന്നുള്ള നിഷ്ക്രിയത്വവുമാണ്. കൂടുതൽ ഉത്തരവാദിത്വങ്ങൾ എടുക്കേണ്ടിവരിക, അതിവൈകാരിക സന്ദർഭങ്ങളെ കൈകാര്യം ചെയ്യേണ്ടിവരിക ഇതെല്ലാം അതിന്റെ കാരണങ്ങളാണ്. സ്ഥിരമായ ഇത്തരം സന്ദർഭങ്ങൾ ഊർജ്ജം ചോർത്തിക്കളയുന്നു, എഴുതാനുള്ള ശ്രദ്ധയും താല്പര്യവും കുറയുന്നു.

റൈറ്റേഴ്സ് ബ്ലോക്ക് (Writer's Block) എന്നറിയപ്പെടുന്ന എഴുത്തുതടസം മറ്റ് എഴുത്തുകാരിലെന്നപോലെ ഡോക്ടർമാരുടെ ഇടയിലും കാണപ്പെടാറുണ്ട്. / Photo: Pexels

കൃത്യതയും ഉന്നത നിലവാരവും ജോലിയിൽ കാത്തുസൂക്ഷിക്കാൻ ഡോക്ടർമാർ ബാധ്യസ്ഥരാണ്. ഈ മനോഭാവം സ്വയംകൃതമായ സമ്മർദ്ദം സൃഷ്ടിക്കുന്നു. അവരുടെ സൃഷ്ടികളിൽ യാതൊരു തെറ്റും പാടില്ല എന്ന് അവർ വാശിപിടിക്കുന്നു. ഇപ്രകാരം ഉയർന്ന മാനദണ്ഡം വയ്ക്കുന്നത് സമ്മർദ്ദം കൂട്ടും. അതുമൂലം പുതിയതൊന്ന് ആരംഭിക്കുവാനും ആരംഭിച്ചത് പൂർത്തീകരിക്കുവാനും കഴിയാതാകുന്നു. ആകെയുള്ള സമയത്തിൽ സമ്മർദ്ദം കൂടുന്നു. സമയമില്ലാതാകുന്നു. നിരവധി കാര്യങ്ങൾ ഒരേ സമയം ചെയ്യേണ്ടിവരുന്ന മെഡിക്കൽ പ്രാക്ടീസ്, എഴുതാനുള്ള സാവകാശവും സാഹചര്യവും സൗകര്യവും സമയവും കുറക്കുന്നു. ഭരണപരമായ ചുമതലകൾ, ആശുപത്രിയിലും രോഗികൾക്കും വിനിയോഗിക്കേണ്ട സമയം, സമയത്തിന്റെ അതിർത്തി നിശ്ചയിച്ച ചുമതലകൾ എന്നിവ സമ്മർദ്ദം കൂട്ടുന്നവയാണ്.

പ്രചോദനം വറ്റിവരണ്ടുപോകുന്നത് ഒരു പ്രശ്നമാണ്. വൈദ്യശാസ്ത്രസംബന്ധമായ വിഷയങ്ങൾ കൈകാര്യം ചെയ്യേണ്ടത് സങ്കീർണമായതിനാൽ എഴുത്തിനുള്ള പുതിയ ആശയങ്ങൾ കണ്ടെത്തുവാൻ പ്രയാസമാണ്. ഇപ്രകാരം പ്രചോദനമില്ലാതെ വരുന്നത് ഡോക്ടർമാരിൽ എടുത്തുതടസ്സം സൃഷ്ടിക്കാൻ കാരണമാകും.

എഴുത്തുതടസം മറികടക്കാനുള്ള ഊർജ്ജവും താത്പര്യവും ഉണ്ടെങ്കിൽ അത് മറികടക്കാൻ പ്രയാസമില്ല. ക്രിയാത്മകത വളർത്താനുള്ള മാർഗങ്ങളുണ്ട്. പതിവായി ചെയ്യുന്ന മെഡിക്കൽ ജോലികളിൽനിന്ന് ഇടയ്ക്ക് വിശ്രമം എടുക്കുക. ഇത് സമ്മർദ്ദം കുറയ്ക്കും, ചിന്തക്കും എഴുത്തിനുമുള്ള കഴിവ് പുനരുജ്ജീവിപ്പിക്കും.

കൃത്യതയും ഉന്നത നിലവാരവും ജോലിയിൽ കാത്തുസൂക്ഷിക്കാൻ ഡോക്ടർമാർ ബാധ്യസ്ഥരാണ്. ഈ മനോഭാവം സ്വയംകൃതമായ സമ്മർദ്ദം സൃഷ്ടിക്കുന്നു. / Photo: Unsplash

പ്രായോഗിക ലക്ഷ്യങ്ങളാണ് മറ്റൊന്ന്. എഴുത്ത് ചിലപ്പോൾ ബുദ്ധിമുട്ടുള്ളതും അധികം സമയമെടുക്കുന്നതുമായിരിക്കാം. എഴുത്തിനെ, കൈകാര്യം ചെയ്യാനുള്ള എളുപ്പമുള്ള ചെറിയ ഭാഗങ്ങളായി വിഭജിക്കാം. അതിനുശേഷം ഓരോന്നായി പൂർത്തീകരിക്കാൻ സാധിക്കും. വലിയവക്കുപകരം ചെറിയ ലക്ഷ്യങ്ങൾ വച്ച് പ്രയാസമില്ലാതെ അവയെല്ലാം ഓരോന്നായി പൂർത്തീകരിക്കാൻ കഴിയും. ഓരോ പൂർത്തീകരണവും ഓരോ വിജയമാണ്. അവയെ ആഘോഷമാക്കുക. ഇതെല്ലാം പുതിയ പ്രചോദനത്തിലേക്ക് നയിക്കും.

പല രീതികൾ പ്രയോഗിക്കുമ്പോഴാണ് വെള്ളിടി പോലെ സർഗ്ഗാത്മകത കടന്നുവരുന്നത്. അതിന് പ്രത്യേക സമയവും സന്ദർഭവും വേണമെന്നില്ല. ഇപ്രകാരം എഴുത്തുതടസ്സം മാറ്റിയെടുക്കാം.

ഒരു പെരുമാറ്റത്തെ വളർത്താനും സുന്ദരമാക്കാനും എല്ലാ ജീവികൾക്കും പ്രോത്സാഹനം ആവശ്യമാണ്. ഡോക്ടർമാരും ഈ പൊതുനിയമത്തിന് അതീതരല്ല. മെഡിക്കൽ സംഘടനകളുമായി ബന്ധപ്പെടുക, അവരുടെ യോഗങ്ങളിൽ പങ്കെടുക്കുക, പ്രവർത്തിക്കുക എന്നിവ ചെയ്യുമ്പോൾ സാഹിത്യരചന സ്വാഭാവികമായും അവിടെ പ്രോത്സാഹിപ്പിക്കപ്പെടും. എഴുത്തു കൂട്ടങ്ങളുമായും സംഘടനകളുമായും അത്തരം ഓൺലൈൻ സംവിധാനങ്ങളുമായും യോജിച്ച് പ്രവർത്തിക്കുക, സഹകരിക്കുക. ഫേസ്ബുക്ക്, വാട്സ്ആപ്പ് എന്നിവയുമായി ബന്ധപ്പെടുകയും പ്രവർത്തനനിരതമാവുകയും ചെയ്യുക. വിശ്വസ്തരായ സഹപ്രവർത്തകരുമായും സീനിയർ എഴുത്തുകാരുമായും ബന്ധപ്പെടുകയും എഴുതിയത് പങ്കുവെക്കുകയും അഭിപ്രായം ചോദിക്കുകയും ചെയ്യാം. ഇപ്രകാരം, എഴുത്തിനെ കുറിച്ചുള്ള വിലയിരുത്തലുകൾ ലഭിക്കും. ഇവയെല്ലാം എഴുത്ത് മെച്ചപ്പെടുത്താൻ സഹായിക്കും.

ആദ്യം എഴുതിയവ ഒരിക്കലും പൂർണമായിരിക്കുകയില്ല. ആദ്യം എഴുതിയ വളരെ ചുരുക്കമായവ മാത്രമേ പ്രസിദ്ധീകരണ യോഗ്യമാകാറുള്ളൂ. മുൻവിധിയില്ലാതെ തുറന്നെഴുതുക. പിന്നീട് അവ പലപ്രാവശ്യം എഡിറ്റ് ചെയ്യേണ്ടിവരും. പലപ്പോഴും സർഗാത്മകത ഉദിക്കുന്നത് ഈ ആവർത്തനത്തിലായിരിക്കും. അമൂല്യമായ ആശയങ്ങൾ വരുന്നതും പലപ്പോഴും ഇപ്രകാരമായിരിക്കും. അതുകൊണ്ട് എഴുതുക, വീണ്ടും വീണ്ടും എഴുതുക.

റൈറ്റേഴ്സ് ബ്ലോക്ക് താൽക്കാലികമായ പ്രതിഭാസമാണ്. എഴുത്തിന് ഒരു പതിവും സങ്കേതങ്ങളും പിന്തുണയും ഉണ്ടെങ്കിൽ എടുത്തു തടസ്സം എളുപ്പം മറികടക്കാം. / Photo: Unsplash

മുൻപ് പ്രയോഗിച്ചവയിൽനിന്ന് ഭിന്നമായി പുതിയ എഴുത്തുശൈലികൾ പരീക്ഷിക്കുക. പല രീതികൾ പ്രയോഗിക്കുമ്പോഴാണ് വെള്ളിടി പോലെ സർഗ്ഗാത്മകത കടന്നുവരുന്നത്. അതിന് പ്രത്യേക സമയവും സന്ദർഭവും വേണമെന്നില്ല. ഇപ്രകാരം എഴുത്തുതടസ്സം മാറ്റിയെടുക്കാം.

ശാരീരിക വ്യായാമങ്ങളും റിലാക്സേഷൻ പരിശീലനവും എഴുത്തുതടസം കുറയ്ക്കുകയും എഴുത്തിന് പ്രയോജനമാവുകയും ചെയ്യും. ദിവസേന അര മണിക്കൂർ മുതൽ മുക്കാൽ മണിക്കൂർ വരെ വ്യായാമം. അതിനുശേഷം യോഗ, മെഡിറ്റേഷൻ, മൈൻഡ് ഫുൾനെസ് പരിശീലനം. തുടർന്ന് ചൂടുവെള്ളത്തിൽ സുഖകരമായ കുളി. പലർക്കും ഓരോ തരം ഹോബികളുണ്ടായിരിക്കും. ഇഷ്ടപ്പെട്ട ഹോബി ചെയ്യുന്നത് നല്ലതാണ്. ശാരീരികവും മാനസികവുമായ ആരോഗ്യപ്രവർത്തനം ക്രിയാത്മകതക്കും എഴുത്തിനും നല്ലതാണ്.

റൈറ്റേഴ്സ് ബ്ലോക്ക് താൽക്കാലികമായ പ്രതിഭാസമാണ്. എഴുത്തിന് ഒരു പതിവും സങ്കേതങ്ങളും പിന്തുണയും ഉണ്ടെങ്കിൽ എടുത്തു തടസ്സം എളുപ്പം മറികടക്കാം.

എഴുത്തുജീവിതത്തിലെ
പ്രചോദനം

ഡോക്ടർ എന്ന നിലയിൽ ലഭിച്ച അറിവും പരിചയവും അനുഭവവും ഉൾക്കാഴ്ചയും മറ്റുള്ളവർക്ക് പകരാൻ എഴുത്ത് ശക്തമായ മാധ്യമമാണ്. എഴുത്തുകാരില്ലെങ്കിലും എഴുത്ത് ജീവസ്സോടെ സ്ഥിരമായി നിലനിൽക്കും. അതുകൊണ്ടാണ്, പുസ്തകങ്ങളിലൂടെ, മരിച്ചവരുടെ പോലും ആശയങ്ങൾ ഉൾക്കൊള്ളാം എന്നുപറയുന്നത്. പ്രചോദനങ്ങൾ പലപ്പോഴും വ്യക്തിപരമായിരിക്കും. എന്നാലും ചില കാര്യങ്ങൾ പൊതുവായി കാണാറുണ്ട്.

ടെക്സ്റ്റ് ബുക്കുകൾ മാത്രമല്ല, രോഗികളും പലപ്പോഴും ഡോക്ടർമാരെ സുപ്രധാന വിവരങ്ങൾ പഠിപ്പിക്കാറുണ്ട്. വൈദ്യശാസ്ത്രപരമായ വെല്ലുവിളികളെ അതിജീവിച്ച രോഗികളുണ്ട്. അവരുടെ ജീവിതകഥ പ്രചോദനം നൽകുന്നതാകാം. / Photo: Pexels

വ്യക്തിപരമായ അനുഭവങ്ങൾ പലർക്കും പ്രചോദനം നൽകാറുണ്ട്. ഡോക്ടർമാരെ സംബന്ധിച്ച് രോഗികൾ, അവരുടെ സഹപ്രവർത്തകർ, സംസർഗ്ഗങ്ങൾ, രോഗികളുമായുള്ള സംഭാഷണങ്ങൾ, അവരുടെ ജീവചരിത്രങ്ങൾ, പ്രശ്നങ്ങൾ എന്നിവ വലിയ അനുഭവശേഖരമാണ്. ഈ വലിയ അനുഭവത്തിൽനിന്ന് പറ്റിയത് തെരഞ്ഞെടുക്കാം. വ്യക്തികളുടെ സ്വകാര്യത പരിരക്ഷിക്കണമെന്ന് മാത്രം. മെഡിക്കൽ ജീവിതത്തിലെ വെല്ലുവിളികളും ഉയർച്ചകളും താഴ്ചകളും പ്രശ്നങ്ങളും സംഘർഷങ്ങളും വലിയ അനുഭവമായിരിക്കും. ഇതിൽ നിന്നും പ്രചോദനം ഉൾക്കൊള്ളാം.

വൈദ്യശാസ്ത്രപരമായ വെല്ലുവിളികളെ അതിജീവിച്ച രോഗികളുണ്ട്. അവരുടെ ജീവിതകഥ പ്രചോദനം നൽകുന്നതാകാം. തെരഞ്ഞെടുക്കപ്പെട്ട ഇത്തരം രോഗികളുടെ അനുഭവങ്ങൾ എഴുത്തിൽ പങ്കുവെക്കാൻ യോഗ്യമായിരിക്കും.

ഓരോ രോഗിയുടെയും രോഗചരിത്രം വിശദമായി അന്വേഷിക്കുമ്പോൾ അതൊരു ജീവിത കഥയായിരിക്കും. പലപ്പോഴും കണ്ണീരിന്റെയും പരാജയത്തിന്റെയും കഥകളായിരിക്കും. ചിലപ്പോൾ അതിൽ വിചിത്രമായ കാര്യങ്ങൾ അടങ്ങിയിരിക്കും. ഓരോ രോഗിയുടെയും കഥ നിസ്തുലവും അത് അദ്ദേഹത്തിന്റെത് മാത്രവുമായിരിക്കും. ഇടയ്ക്ക് അമൂല്യമായ കഥാതന്തു അടക്കം പലതും കണ്ടെത്താം.

ടെക്സ്റ്റ് ബുക്കുകൾ മാത്രമല്ല, രോഗികളും പലപ്പോഴും ഡോക്ടർമാരെ സുപ്രധാന വിവരങ്ങൾ പഠിപ്പിക്കാറുണ്ട്. വൈദ്യശാസ്ത്രപരമായ വെല്ലുവിളികളെ അതിജീവിച്ച രോഗികളുണ്ട്. അവരുടെ ജീവിതകഥ പ്രചോദനം നൽകുന്നതാകാം. തെരഞ്ഞെടുക്കപ്പെട്ട ഇത്തരം രോഗികളുടെ അനുഭവങ്ങൾ എഴുത്തിൽ പങ്കുവെക്കാൻ യോഗ്യമായിരിക്കും. എപ്പോഴും ഉറപ്പുവരുത്തേണ്ടത് രോഗിയുടെ സ്വകാര്യതയും രഹസ്യസ്വഭാവവും ആയിരിക്കണം.

ഓരോ ഡോക്ടറുടെയും ചികിത്സാഅനുഭവത്തിൽ വരുന്ന സംഭവങ്ങൾ എഴുത്തിൽ എടുത്തുപറയാവുന്നതാണ്. വായനക്കാർ ചിന്തിക്കട്ടെ. പൊതുജനാരോഗ്യ വിദ്യാഭ്യാസം ജനങ്ങൾക്ക് പകരാൻ ഡോക്ടർമാർക്ക് ഉത്തരവാദിത്വമുണ്ട്. / Photo: Pexels

ഓരോ ദിവസവും മെഡിക്കൽ രംഗത്തെ ഗവേഷണങ്ങളും മുന്നേറ്റങ്ങളും ഉൾക്കൊണ്ട് മുന്നേറണം. മെഡിക്കൽ അറിവിന്റെ വെള്ളപ്പൊക്കത്തിനുമുകളിൽ നിൽക്കാൻ കഴിയണം. ഈ മുന്നേറ്റങ്ങളെ പറ്റി നാടകീയമായി എഴുതാം. എടുത്തുപറയാവുന്ന നൂതന ചികിത്സകളെ പറ്റി എഴുതാം. ഈ നൂതന അറിവുകൾ ജനങ്ങളിലേക്ക് പകരുന്നത് അവരുടെ വിജ്ഞാനം വർദ്ധിക്കുന്നതിനും നൂതന നയങ്ങളിലൂടെ ആരോഗ്യസംവിധാനം മെച്ചപ്പെടുത്തുന്നതിനും സഹായിക്കും.

ചിലപ്പോൾ ധാർമ്മികതയുടെ കാര്യത്തിൽ ആശയക്കുഴപ്പമുണ്ടാകാം. ഓരോ ഡോക്ടറുടെയും ചികിത്സാഅനുഭവത്തിൽ വരുന്ന സംഭവങ്ങൾ എഴുത്തിൽ എടുത്തുപറയാവുന്നതാണ്. വായനക്കാർ ചിന്തിക്കട്ടെ. പൊതുജനാരോഗ്യ വിദ്യാഭ്യാസം ജനങ്ങൾക്ക് പകരാൻ ഡോക്ടർമാർക്ക് ഉത്തരവാദിത്വമുണ്ട്.

ഡോക്ടർമാർ എഴുതിയ കഥകൾ മലയാളി വായനക്കാർ ഏറെ സ്വാഗതം ചെയ്തിട്ടുണ്ട്. ഡോ. പുനത്തിൽ കുഞ്ഞബ്ദുള്ളയെയും ഡോ. ഖദീജ മുംതാസിനെയും വായനക്കാർ നെഞ്ചിലേറ്റിയിട്ടുണ്ട്.

ഈ ദിശയിൽ ഞാനെഴുതിയ പുസ്തകങ്ങൾ ഈ ലക്ഷ്യം വെച്ചുള്ളതാണ്. അന്ധവിശ്വാസങ്ങളും അബദ്ധധാരണകളും ദൂരീകരിക്കാനുള്ള ശ്രമം എന്റെ പുസ്തകങ്ങളിൽ സ്വീകരിച്ചുപോന്നിട്ടുണ്ട്. രോഗപ്രതിരോധം, ആരോഗ്യകരമായ ജീവിതശൈലി, പതിവായ വ്യായാമത്തിന്റെ പ്രാധാന്യം എന്നിവ ജനങ്ങൾ മനസ്സിലാക്കണം. പൊതുജനങ്ങളും ഏറ്റവും പുതിയ മെഡിക്കൽ അറിവും തമ്മിലുള്ള അകലം ഇല്ലാതാക്കാനുള്ള പാലമായി മെഡിക്കൽ എഴുത്ത് മാറണം.

ഡോക്ടർഎഴുത്ത് വ്യക്തിപരമായ വളർച്ചയും ആത്മപ്രതിഫലനവും പ്രകടമാവുന്നതായിരിക്കണം. ഈ യാത്രയിലെ വെല്ലുവിളികൾ ഉൾപ്പെടുത്തുന്നത് എഴുത്ത് ആകർഷകമാക്കും. അപ്പോൾ നാം പഠിച്ച പാഠങ്ങൾ, നമ്മുടെ അനുഭവങ്ങളെ രൂപപ്പെടുത്തിയ സംഭവങ്ങൾ എന്നിവയെ വ്യക്തിപരമായും ജോലി സംബന്ധമായും വിലയിരുത്താം. എം.ബി.ബി.എസ്, ഹൗസ് സർജൻസി, ബിരുദാനന്തര പഠനം എന്നീ സന്ദർഭങ്ങളിലെ അനുഭവങ്ങൾ എഴുതാവുന്ന വിഷയമാണ്.

ചിലപ്പോൾ ധാർമ്മികതയുടെ കാര്യത്തിൽ ആശയക്കുഴപ്പമുണ്ടാകാം. ഓരോ ഡോക്ടറുടെയും ചികിത്സാഅനുഭവത്തിൽ വരുന്ന സംഭവങ്ങൾ എഴുത്തിൽ എടുത്തുപറയാവുന്നതാണ്. വായനക്കാർ ചിന്തിക്കട്ടെ. / Photo: Pexels

ഡോക്ടർമാരായ എഴുത്തുകാർക്ക് പൊതുജനാരോഗ്യത്തിനുവേണ്ടി സംസാരിക്കാം, വാദിക്കാം. ആരോഗ്യ സംരക്ഷണ രംഗത്തെ പോരായ്മകൾ ചൂണ്ടിക്കാണിച്ച് എഴുതിയിട്ടുണ്ട്. ജനങ്ങൾക്ക് ഏറ്റവും ആവശ്യമായ രംഗങ്ങളെ കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. മാനസികാരോഗ്യരംഗത്തെ പ്രധാന വിഷയങ്ങളെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. മെഡിക്കൽ ചികിത്സാരംഗത്തെ പ്രധാന വിഷയങ്ങളെപ്പറ്റിയും എഴുതിയിട്ടുണ്ട്.

ആധികാരികത മെച്ചപ്പെടുത്തുവാൻ വിവിധ വിഷയങ്ങളെക്കുറിച്ച് വിദഗ്ധരായവരുമായി സഹകരിച്ച് എഴുതാം. അത്തരം മൂന്ന് ഗ്രന്ഥങ്ങൾ ഞാൻ എഴുതിയിട്ടുണ്ട്. എഴുത്തിലെ ഈ സഹകരണം ഉൾക്കാഴ്ചകൾ വർദ്ധിപ്പിക്കാൻ സഹായകരമാണ്. ഇത്തരം സഹകരണങ്ങൾ എഴുത്തിലെ മൂല്യം വർദ്ധിപ്പിക്കും, സങ്കീർണ പ്രശ്നങ്ങളെ ഫലപ്രദമായി കൈകാര്യം ചെയ്യാൻ സഹായിക്കും.

ഡോക്ടർക്ക് വൈദ്യശാസ്ത്രം, രോഗിയുടെ അനുഭവം എന്നിവ നേരിട്ട്, യാതൊരു കലവറയുമില്ലാതെ ലഭിക്കുന്നു. ഈ വൈദഗ്ധ്യമാണ് ഡോക്ടറുടെ വിശ്വാസതയുടെയും ആധികാരികതയുടെയും അടിസ്ഥാനവേര്.

എഴുത്തിലൂടെ നേടാവുന്ന പ്രൊഫഷണൽ വികസനം പ്രധാനമാണ്. ഇതിനുള്ള രംഗം പ്രൊഫഷണൽ എഴുത്താണ്. ഓരോ വിദഗ്ധർക്കുമുള്ള അനുഭവവും ഗവേഷണപരിചയവും അതിലൂടെ ലഭിച്ച പുതിയ അറിവുകളും മറ്റു ഡോക്ടർമാരുമായി പങ്കുവെക്കാൻ പ്രൊഫഷണൽ വേദികൾ അവസരമൊരുക്കാറുണ്ട്. ഇത് എഴുതുന്ന ഡോക്ടർമാർക്ക് അവരുടെ ആശയങ്ങൾ വികസിപ്പിക്കാൻ സഹായകരമാകും.

ഡോക്ടർ എഴുത്തിന്റെ
സ്വീകാര്യത

ഡോക്ടർമാർ എഴുതിയ കഥകൾ മലയാളി വായനക്കാർ ഏറെ സ്വാഗതം ചെയ്തിട്ടുണ്ട്. ഡോ. പുനത്തിൽ കുഞ്ഞബ്ദുള്ളയെയും ഡോ. ഖദീജ മുംതാസിനെയും വായനക്കാർ നെഞ്ചിലേറ്റിയിട്ടുണ്ട്. മെഡിക്കൽ പ്രൊഫഷനെ സംബന്ധിച്ച് നിസ്തുലമായ ഉൾക്കാഴ്ച ലഭിക്കാൻ അവസരമുണ്ട്. കഥ പറയുന്ന ഡോക്ടർക്ക് ഇത്രയും ധാരാളം മതി. അവയ്ക്ക് ഭാവനയുടെ ചിറകുകൾ കൊടുക്കണമെന്ന് മാത്രം. സ്വയം രൂപമെടുത്ത് അവ പറന്നുകൊള്ളും. ഡോക്ടർ എഴുത്തിന് ജന്മസിദ്ധമായ ചില മേൽക്കൈകളുണ്ട്.

ഡോ. പുനത്തിൽ കുഞ്ഞബ്ദുള്ള, ഡോ. ഖദീജ മുംതാസ്

ഡോക്ടറുടെ അറിവും പരിചയവും അനുസരിച്ചുള്ള വിശ്വാസ്യതയും ആധികാരികതയുമാണ് ആദ്യമായി കടന്നുവരുന്നത്. ആ വാതിൽ ഏതായാലും ഡോക്ടർക്ക് തുറന്നുകിട്ടും. ഡോക്ടർക്ക് വൈദ്യശാസ്ത്രം, രോഗിയുടെ അനുഭവം എന്നിവ നേരിട്ട്, യാതൊരു കലവറയുമില്ലാതെ ലഭിക്കുന്നു. ഈ വൈദഗ്ധ്യമാണ് ഡോക്ടറുടെ വിശ്വാസതയുടെയും ആധികാരികതയുടെയും അടിസ്ഥാനവേര്. മെഡിക്കൽ രംഗം ചിത്രീകരിക്കുക, വൈദ്യശാസ്ത്രസംബന്ധമായ ആശയങ്ങൾ ചിന്തിക്കുക, ഭാവനയിൽ അവതരിപ്പിക്കുക എന്നിവ ചെയ്യേണ്ടിവരുമ്പോൾ ഡോക്ടർക്ക് അത് എളുപ്പമായിരിക്കും. ഡോക്ടർ വരച്ചുകാട്ടുന്ന യഥാർത്ഥ ചിത്രങ്ങളെ വായനക്കാർ ഭൂരിഭാഗവും അംഗീകരിക്കുകയാണ് പതിവ്.

മെഡിക്കൽ നിഗൂഢതകൾ, ധാർമികമായ വിഷമവൃത്തങ്ങൾ, അതിസങ്കീർണമായ സർജറികൾ, വലിയ നാടകീയത നൽകുന്ന ജീവൻ- മരണ ചികിത്സാ സന്ദർഭങ്ങൾ എന്നിവ വലിയ ശ്രദ്ധയും നാടകീയതയും തരുന്നവയാണല്ലോ. ഇതിന് വായനക്കാർക്ക് താൽപര്യമുണ്ടാകും.

സങ്കീർണ്ണമായ മെഡിക്കൽ വിജ്ഞാനം നൽകുന്ന നിസ്തുലമായ വീക്ഷണം എഴുത്തുകാരായ ഡോക്ടറുടെ സ്വകാര്യ സ്വത്താണ്. എഴുത്തുകാരായ ഡോക്ടർ തന്റെ സാഹിത്യ സഞ്ചാരത്തോടൊപ്പം രോഗിയുടെയും ബന്ധുക്കളുടെയും കുടുംബത്തെയും വൈകാരിക പ്രപഞ്ചങ്ങളെയും വീക്ഷിക്കുന്നുണ്ട്. 'നാമെല്ലാം അറിയുന്നു' എന്ന് ആധികാരികതയോടെ പറയാൻ എഴുത്തുകാരായ ഡോക്ടർക്ക് കഴിയും.

വൈദ്യശാസ്ത്രരംഗത്തെ സ്തോഭങ്ങളും നാടകീയതയും അവതരിപ്പിക്കാൻ ഡോക്ടർക്ക് ദൈനംദിന പ്രവർത്തനങ്ങളിൽ നിന്ന് നിരവധി സന്ദർഭങ്ങൾ ലഭിക്കും. അവയെ കണ്ടെത്തി സർഗ്ഗപരമായി വിനിയോഗിക്കണമെന്നുമാത്രം. മെഡിക്കൽ നിഗൂഢതകൾ, ധാർമികമായ വിഷമവൃത്തങ്ങൾ, അതിസങ്കീർണമായ സർജറികൾ, വലിയ നാടകീയത നൽകുന്ന ജീവൻ- മരണ ചികിത്സാ സന്ദർഭങ്ങൾ എന്നിവ വലിയ ശ്രദ്ധയും നാടകീയതയും തരുന്നവയാണല്ലോ. ഇതിന് വായനക്കാർക്ക് താൽപര്യമുണ്ടാകും.

മെഡിക്കൽ നിഗൂഢതകൾ, ധാർമികമായ വിഷമവൃത്തങ്ങൾ, അതിസങ്കീർണമായ സർജറികൾ, വലിയ നാടകീയത നൽകുന്ന ജീവൻ- മരണ ചികിത്സാ സന്ദർഭങ്ങൾ എന്നിവ വലിയ ശ്രദ്ധയും നാടകീയതയും തരുന്നവയാണല്ലോ. ഇതിന് വായനക്കാർക്ക് താൽപര്യമുണ്ടാകും. / Photo: Unsplash

മെഡിക്കൽ പ്രൊഫഷൻ നേരിടുന്ന വെല്ലുവിളികൾ, ഡോക്ടർമാരുടെ അസ്തിത്വം, ഡോക്ടർമാർക്കും മെഡിക്കൽ സ്ഥാപനങ്ങൾക്കും എതിരെയുള്ള ആക്രമണങ്ങൾ എന്നിവ ഇന്ന് സുപ്രധാന സാമൂഹ്യ പ്രശ്നങ്ങളാണ്. ഡോക്ടർമാരുടെ എഴുത്തിലൂടെ ഈ പ്രശ്നങ്ങൾ തുറന്ന ചർച്ചയാക്കാവുന്നതാണ്. അതിനായി ഒരു സംഘടിത ശ്രമം ചർച്ചകളിലൂടെ ഉരുത്തിരിഞ്ഞുവരണം. സമൂഹത്തിലെ മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗത്തെ പറ്റി എന്റെ പുസ്തകങ്ങളിൽ പ്രതിപാദിച്ചിട്ടുണ്ട്. അത്തരം വിഷയങ്ങൾ സമൂഹവുമായി തുറന്ന ചർച്ചക്ക് വിധേയമാക്കണം.

ഡോക്ടർമാർ സമൂഹത്തിന്റെ ഉൽപ്പന്നമാണ്. അതുകൊണ്ട് സമൂഹത്തിലുള്ള വിവിധ വീക്ഷണങ്ങൾ ഡോക്ടർമാർക്കിടയിലും ഉണ്ടാകാറുണ്ട്. അതിനുകാരണം ഡോക്ടർമാരുടെ വ്യത്യസ്ത പശ്ചാത്തലങ്ങളാണ്. അവർ വൈദഗ്ദ്ധ്യം നേടിയ രംഗങ്ങളും അവരുടെ വ്യത്യസ്ത വീക്ഷണങ്ങൾക്ക് ആക്കം കൂട്ടാറുണ്ട്. ഈ വീക്ഷണവൈജാത്യത്തിന്റെ വർണ്ണരാജി കൂടുതൽ വിശാലവും സങ്കീർണവുമായ ഒരു സാഹിത്യലോകം സൃഷ്ടിക്കാൻ പ്രാപ്തമാണ്.

ഡോക്ടർമാരുടെ സൃഷ്ടികൾ പൊതുവേ വിലയിരുത്തപ്പെടുന്നത്, അതിന്റെ നിലവാരമനുസരിച്ചായിരിക്കും. കഥ പറയാനുള്ള കഴിവ്, വായനയിലെ ഒഴുക്ക്, വായനക്കാരെ പിടിച്ചിരുത്താനുള്ള ഘടകങ്ങൾ എന്നിവ ആ കൃതിക്ക് മൂല്യം നൽകുന്നു. വൈകാരികമായും ബൗദ്ധികമായും ആ കൃതി ഉന്നത നിലവാരം പുലർത്തിയിരിക്കണം. എപ്പോഴും വായനക്കാരാണ് വിജയിക്കുന്നത്. കലാപരമായ മേന്മയും സൃഷ്ടിപരതയും പ്രകടിപ്പിക്കുമ്പോൾ എഴുത്തുകാർ വിജയിക്കുന്നു.

ഏക ലോക സങ്കൽപ്പത്തിന്റെ
ഭാവിയും സംസ്കാരവും സാഹിത്യവും

ഒരു ആഗോള സംസ്കാരവും സാഹിത്യവും വികസിപ്പിച്ചുകൊണ്ടുവരേണ്ടതുണ്ട്. ഇംഗ്ലീഷ്, യൂറോപ്യൻ, ലാറ്റിനമേരിക്കൻ സാഹിത്യങ്ങളുമായി മലയാളത്തിന് അടുത്ത ബന്ധമുണ്ട്. ഏക ലോക സംസ്കാരവും സാഹിത്യവും വളർത്തുന്നതിന് വമ്പിച്ച സാധ്യതകൾ നമ്മുടെ മുൻപിൽ തുറന്നു കിടപ്പുണ്ട്.

ഇതിനൊരു മികച്ച ആരംഭം കുറിക്കാൻ, യോജിക്കാവുന്ന സംസ്കാരങ്ങളെ ഒരുമിപ്പിക്കുകയാണ് വേണ്ടത്. വാർത്താവിനിമയ രംഗത്ത് വലിയ വിപ്ലവം സംഭവിച്ചതോടെ കൂടുതൽ ബന്ധമുള്ള സംസ്കാരങ്ങൾ കൂടുതൽ അടുക്കാൻ തുടങ്ങി. ഇന്ന് യൂറോപ്യൻ രാജ്യങ്ങൾ തമ്മിൽ കൂടുതൽ അടുക്കുകയാണ്, ലാറ്റിനമേരിക്കൻ രാജ്യങ്ങൾ പരസ്പരം കൂടുതൽ അടുക്കുകയാണ്. അതുപോലെ ആകേണ്ടതാണ് ആഫ്രിക്കൻ രാജ്യങ്ങളും ഏഷ്യൻ രാജ്യങ്ങളും അറബ് രാജ്യങ്ങളും പൂർവ്വ ഏഷ്യൻ രാജ്യങ്ങളും എല്ലാം. ഇവിടെയെല്ലാം ശാക്തിക ചേരികളും ലോക പോലീസും ഇടപെട്ട് പ്രശ്നങ്ങൾ വഷളാക്കുകയാണ്.

പരമ്പരാഗതമായി നാം വിശ്വസിച്ചുവരുന്ന സംസ്കാരങ്ങൾ തമ്മിലുള്ള അതിർത്തികൾ നേർത്ത് നേർത്ത് ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. നൂതനമായി ഉൽഭവിക്കുന്ന സങ്കരസംസ്കാരങ്ങൾക്ക് ചലനത്മകതയും പ്രവർത്തനശേഷിയും കൂടുതലായിരിക്കും.

സമാന സ്വഭാവമുള്ള സംസ്കാരങ്ങൾ യോജിക്കുമ്പോൾ രണ്ടിൽ നിന്നും വിഭിന്നമായ ഒരു പുതിയ സംസ്കാരം ഉടലെടുക്കും. രസതന്ത്രത്തിൽ പുതിയ യൗഗികങ്ങൾ ഉണ്ടാകുന്നതുപോലെ. ആ സങ്കര സംസ്കാരം അവയുടെ പൂർണരൂപത്തേക്കാൾ മികച്ചതായിരിക്കും. സങ്കരസംസ്കാരങ്ങളിൽ നിന്നാണ് ആഗോള സംസ്കാരം വികസിച്ചുവരുന്നത്. പരമ്പരാഗതമായി നാം വിശ്വസിച്ചുവരുന്ന സംസ്കാരങ്ങൾ തമ്മിലുള്ള അതിർത്തികൾ നേർത്ത് നേർത്ത് ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. നൂതനമായി ഉൽഭവിക്കുന്ന സങ്കരസംസ്കാരങ്ങൾക്ക് ചലനത്മകതയും പ്രവർത്തനശേഷിയും കൂടുതലായിരിക്കും. അവ ആധുനികയുഗത്തിന് കൂടുതൽ യോജിച്ചതുമായിരിക്കും. ഒരോയിടത്തിലെയും പ്രശ്നങ്ങൾ ആഗോള പ്രശ്നമായി കാണാനും അതിനൊരു ആഗോള വീക്ഷണമുണ്ടാക്കുവാനും അപ്രകാരം എളുപ്പം പരിഹാരത്തിലേക്ക് നീങ്ങാനും സാധ്യമാകും.

പ്രായോഗിക സമീപനം എന്ന നിലയിൽ വിവിധ സംസ്കാരിക പശ്ചാത്തലമുള്ള എഴുത്തുകാർ സഹകരിക്കുകയും സമാന പ്രചോദനം ഉൾക്കൊണ്ട് സൃഷ്ടികൾ നടത്തുകയും ചെയ്യുന്നത് അതിർത്തികൾക്കപ്പുറത്തുള്ള വായനക്കാർക്ക് പ്രചോദനവും ആവേശവും നൽകും.

സാഹിത്യമാണ് സംസ്കാരത്തിന്റെ സുപ്രധാന സ്രോതസ്സ്. ഒരു ആഗോള സംസ്കാരം വളർന്നു വികസിക്കുന്നത് ഏക ലോകത്തിലേക്കുള്ള പ്രവേശന കവാടത്തിലൂടെയാണ്. വാർത്താവിനിമയ വിപ്ലവ സാധ്യതകൾ ഉപയോഗിച്ച് സുപ്രധാന ആശയങ്ങളും സർഗ്ഗസൃഷ്ടികളും മൊഴിമാറ്റം ചെയ്യുന്നതും പ്രചരിപ്പിക്കുന്നതും പ്രതിഫലിപ്പിക്കുന്നതും സമൂഹം കൈവരിച്ചിട്ടുള്ള ആഗോള സ്വഭാവമാണ്.

പ്രായോഗിക സമീപനം എന്ന നിലയിൽ വിവിധ സംസ്കാരിക പശ്ചാത്തലമുള്ള എഴുത്തുകാർ സഹകരിക്കുകയും സമാന പ്രചോദനം ഉൾക്കൊണ്ട് സൃഷ്ടികൾ നടത്തുകയും ചെയ്യുന്നത് അതിർത്തികൾക്കപ്പുറത്തുള്ള വായനക്കാർക്ക് പ്രചോദനവും ആവേശവും നൽകും. ആഗോള ആശയങ്ങളായ പരിസ്ഥിതി സംരക്ഷണം, കാലാവസ്ഥാ മാറ്റം, അതിലെ ആരോഗ്യപ്രശ്നങ്ങൾ, മനുഷ്യാവകാശ ലംഘനങ്ങൾ, സാമൂഹ്യനീതി പ്രശ്നങ്ങൾ, അനീതികൾ എല്ലാം ഇത്തരം ആഗോള എഴുത്തിന് പ്രചോദനമാകേണ്ടതാണ്.

പ്രസാധകരുടെ അനുമതി ആവശ്യമില്ലാതെ പുസ്തകങ്ങൾ സ്വയം പ്രസിദ്ധീകരിക്കുന്ന സംവിധാനങ്ങൾ ഇപ്പോൾ കൂടുതൽ സാധാരണമായിക്കൊണ്ടിരിക്കുകയാണ്. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെ ഉദയം പ്രസാധകമേഖലയെ കൂടുതൽ ജനാധിപത്യപരമാക്കിയിട്ടുണ്ട്.

വാർത്താവിനിമയ വിപ്ലവം പുരോഗമിക്കുന്നതോടെ ഭാഷാന്തരങ്ങളും അനായാസമാകുന്നു. അതിനുള്ള ഉപകരണങ്ങൾ കൂടുതൽ ആധുനികമാകുന്നു. ഇത് ഭാഷകൾ തമ്മിൽ അടുക്കുന്നതിനും ഐക്യപ്പെടുന്നതിനും സഹായകമാണ്. വിവിധ സംസ്കാരത്തിലും ഭാഷകളിലുമുള്ളവരുടെ സാഹിത്യാസ്വാദനത്തിന് ഇത് വഴിതെളിക്കും. വിവിധ ഭാഷകളുടെ വൈവിധ്യസൗന്ദര്യവും സങ്കീർണതയും സാംസ്കാരിക തനിമയും മനസ്സിലാക്കുന്നതിന് ഇത് സഹായകരമാകും.

എന്റെ കുട്ടിക്കാലത്ത് 'കല കലയ്ക്കു വേണ്ടിയോ ജീവിതത്തിന് വേണ്ടിയോ' എന്ന ചർച്ച ഉയർന്നു കേൾക്കാറുണ്ടായിരുന്നു. വായനക്കാർക്കിടയിലെ പരസ്പര സഹകരണം, ആഗോള വെല്ലുവിളികൾ ചർച്ച ചെയ്യൽ എന്നിവയിലൂടെ സാമൂഹ്യപ്രശ്നങ്ങളെക്കുറിച്ച് ആഗോളീയമായി ചിന്തിച്ച് പ്രാദേശികമായി ഇടപെടുന്ന രീതി വ്യാപകമാവുകയാണ്. ഓരോ പ്രാദേശിക സാമൂഹ്യ പ്രശ്നവും ആഗോളീയമായ പരിഗണനയും ഇടപെടലും പ്രതീക്ഷിക്കുന്നുണ്ട്.

പ്രസാധകരുടെ അനുമതി ആവശ്യമില്ലാതെ പുസ്തകങ്ങൾ സ്വയം പ്രസിദ്ധീകരിക്കുന്ന സംവിധാനങ്ങൾ ഇപ്പോൾ കൂടുതൽ സാധാരണമായിക്കൊണ്ടിരിക്കുകയാണ്. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെ ഉദയം പ്രസാധകമേഖലയെ കൂടുതൽ ജനാധിപത്യപരമാക്കിയിട്ടുണ്ട്. പ്രസിദ്ധീകരണ വ്യവസായ രംഗത്ത് കൂടുതൽ ശബ്ദങ്ങൾ കേൾക്കുവാൻ ഇതിടയാക്കുന്നു. സംസാരങ്ങളും അഭിനയവും നേരിട്ട് സംപ്രേഷണം ചെയ്യാനുള്ള വീഡിയോകൾ ഫലപ്രദമാണ്. എഴുതപ്പെട്ട സാഹിത്യത്തിന് അതിന്റേതായ പ്രാധാന്യമുണ്ടെങ്കിലും സംസാരഭാഷയും അഭിനയവുമുള്ള വീഡിയോകൾക്ക് അവയുടെതായ പ്രാധാന്യമുണ്ട്. സാംസ്കാരിക പൈതൃകത്തെ ലോകമെങ്ങും എത്തിക്കാനുള്ള ചെലവു കുറഞ്ഞ മാർഗം കൂടിയാണിത്.

ഓൺലൈൻ സാഹിത്യം വ്യാപകമായതോടെ സഹകരിച്ചുള്ള കഥ പറയൽ പ്രായോഗികമാണ്. ഈ സഹകരണ സൃഷ്ടികൾക്ക് പ്രോത്സാഹനവും വർദ്ധിച്ചുവരുന്നുണ്ട്. ഇതൊരു ആഗോള സമുദായം എന്ന നിലയിൽ വികസിച്ചുവരുന്നു. പൊതുവേ പറയുകയാണെങ്കിൽ ആഗോള സാഹിത്യം പരസ്പരബന്ധമുള്ളതാണ്. വൈവിധ്യമുള്ള സംസ്കാരങ്ങളും ഭാഷകളും തമ്മിൽ പരസ്പര സഹകരണത്തിനും അതിർത്തികൾക്കപ്പുറത്തുള്ള സൗഹൃദം വളർത്തുന്നതിനും സഹായകരമായ മഹാപ്രസ്ഥാനമാണ് ആഗോള സാഹിത്യം.

(അവസാനിച്ചു)


ഡോ. പി.കെ. സുകുമാരൻ

മനോരോഗ വിദഗ്ധൻ, എഴുത്തുകാരൻ, യുക്തിവാദ പ്രവർത്തകൻ. തൃശൂർ പ്രശാന്തി ക്ലിനിക്കിൽ കൺസൽട്ടൻറ്​ സൈക്യാടിസ്റ്റ്. ഇന്ത്യൻ സൈക്യാട്രിക്​ സൊസൈറ്റിയിൽ ആജീവനാന്ത ഫെല്ലൊ. ​​​​​​​ഹൃദ്‌രോഗം മുതൽ കോവിഡ് വരെ: രോഗലക്ഷണങ്ങളും രോഗ നിർണയവും, ശങ്കരാചാര്യർ വിചാരണ ചെയ്യപ്പെടുന്നു, വിഷാദോന്മാദ ജീവിതം ബൈപോളാർ, സ്‌കിസോഫ്രീനിയ: അനുഭവവും വിശകലനവും തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments