എല്ലാ മലയാളികളും
ആ ട്രൂകോപ്പി ലേഖനം വായിക്കണം -
സ്റ്റാലിന്‍
എല്ലാ മലയാളികളും ആ ട്രൂകോപ്പി ലേഖനം വായിക്കണം - സ്റ്റാലിന്‍
ഇന്ത്യന്‍ ഫെഡറലിസത്തിന്റെ സവിശേഷതകളെക്കുറിച്ചും വ്യത്യസ്ത സംസ്ഥാനങ്ങള്‍ തമ്മിലുള്ള ഐക്യത്തെക്കുറിച്ചും സംസാരിക്കുന്നതിനിടെയാണ് ട്രൂകോപ്പി പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ തമിഴ് വിവര്‍ത്തനം ഡി.എം.കെ അവരുടെ മുഖപത്രമായ 'മുരശൊലി'യില്‍ പ്രസിദ്ധീകരിച്ച കാര്യം സ്റ്റാലിന്‍ അറിയിച്ചത്.
30 Jul 2022, 12:17 PM
ട്രൂകോപ്പി തിങ്കില്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് എഴുതിയ ഇനി തമിഴാണ് മലയാളികള്‍ പഠിക്കേണ്ടത് എന്ന ലേഖനം മലയാളികളോട് വായിക്കാനാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്‍. തൃശ്ശൂരില്‍ വെച്ച് നടക്കുന്ന മനോരമ ന്യൂസ് കോണ്‍ക്ലേവ് 2022 ല്‍ സംസാരിക്കവേ ആണ് സ്റ്റാലിന്‍ ട്രൂ കോപ്പിതിങ്ക് 2022 ഏപ്രില്‍ പതിമൂന്നിന് പ്രസിദ്ധീകരിച്ച ലേഖനത്തെക്കുറിച്ച് പരാമര്‍ശിച്ചത്. ഇന്ത്യന്‍ ഫെഡറലിസത്തിന്റെ സവിശേഷതകളെക്കുറിച്ചും വ്യത്യസ്ത സംസ്ഥാനങ്ങള്‍ തമ്മിലുള്ള ഐക്യത്തെക്കുറിച്ചും സംസാരിക്കുന്നതിനിടെയാണ് ട്രൂ കോപ്പി പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ തമിഴ് വിവര്‍ത്തനം ഡി.എം.കെ അവരുടെ മുഖപത്രമായ മുരശൊലിയില്‍ പ്രസിദ്ധീകരിച്ച കാര്യം സ്റ്റാലിന്‍ അറിയച്ചത്. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, സ്പീക്കര്‍ എം.ബി. രാജേഷ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, കേന്ദ്ര മന്ത്രി വി. മുരളീധരന്‍ എന്നിവരും സദസ്സിലുണ്ടായിരുന്നു.
സ്റ്റാലിന്റെ വാക്കുകള്‍
പ്രിയപ്പെട്ട മലയാളികളേ,
മലയാളത്തില്‍ പ്രമുഖ എഴുത്തുകാരനായ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് ട്രൂകോപ്പി തിങ്ക് വെബ്സൈറ്റില്‍ എഴുതിയ ഒരു ലേഖനത്തിന്റെ തമിഴ് വിവര്‍ത്തനം ഞാന്‍ വായിച്ചു. അത് ഡി.എം.കെ മുഖപത്രമായ മുരശൊലിയില്‍ പബ്ലിഷ് ചെയ്തിരുന്നു. പുതിയ ശാസ്ത്ര കണ്ടുപിടുത്തങ്ങള്‍ക്ക് പോലും തനതായ തമിഴ് വാക്കുകളുണ്ട്. പക്ഷേ മലയാളത്തിന്റെ പല നാട്ടുമൊഴികളിലുമുള്ള നല്ല വാക്കുകള്‍ ഇപ്പോള്‍ കേള്‍ക്കാനില്ല എന്ന് അദ്ദേഹം വേദനയോടെ എഴുതിയിട്ടുണ്ട്. മലയാളവും തമിഴും തമ്മിലുള്ള ആഴമേറിയ ബന്ധത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു. അതോടൊപ്പം അന്യഭാഷാ വാക്കുകളുടെ കടന്നുവരവിനെ തമിഴ് എങ്ങിനെ തടുത്തു എന്നും അദ്ദേഹം ആ ലേഖനത്തില്‍ പറയുന്നു. മലയാളികള്‍ എല്ലാവരും ആ ലേഖനം വായിക്കണം എന്നാണ് എന്റെ ആഗ്രഹം.
"ഇന്ത്യക്ക് ഒരു ദേശീയ ഭാഷ സാധ്യമല്ല, കാരണം ഇന്ത്യയില്‍ ഒരുപാട് ഭാഷകളുണ്ട്. എല്ലാര്‍ക്കും ഒരു മതം എന്നത് അംഗീകരിക്കാനാവില്ല. കാരണം ഇവിടെ ജനങ്ങള്‍ ഒരുപാട് മതങ്ങള്‍ അനുവര്‍ത്തിക്കുന്നു. ഇന്ത്യയില്‍ ഒരൊറ്റ സംസ്‌കാരം അല്ല ഉള്ളത്. ഓരോന്നിലും വ്യത്യാസങ്ങളുണ്ടെങ്കിലും നമ്മെ ചേര്‍ത്തുനിര്‍ത്തുന്നത് സ്നേഹവും സാദോഹര്യവുമാണ്. ഏകമതം, ഏകഭാഷ, ഏക സംസ്‌കാരം എന്നിവയെല്ലാം അടിച്ചേല്‍പിക്കുന്നത് നമ്മുടെ ഒരുമയെ തകര്‍ക്കുന്നു. നമ്മുടെ ഒരുമ തകര്‍ക്കാന്‍ നോക്കുന്നവര്‍ ഇന്ത്യയുടെ ശത്രുക്കളാണ്', എന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.
ഡോ. രാജേഷ് കോമത്ത്
Mar 17, 2023
5 minute read
എം. ശ്രീനാഥൻ
Feb 17, 2023
10 Minutes Read
ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്
Feb 17, 2023
8 minutes read
പ്രഭാഹരൻ കെ. മൂന്നാർ
Feb 08, 2023
5 Minutes Read
ഡോ. ടി.എസ്. ശ്യാംകുമാര്‍
Jan 22, 2023
2 Minutes Read
എൻ. സുകുമാരൻ
Jan 10, 2023
5 Minutes Read