ഇരുപത്തി അഞ്ചാം കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ലൈഫ് ടൈം അച്ചീവ്മെൻറ് പുരസ്കാരം നൽകി ആദരിക്കപ്പെട്ട ഫ്രഞ്ച് സംവിധായകൻ ഷീൻലുക് ഗൊദാർദ്.

കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ കാൽനൂറ്റാണ്ട്

കേരള രാജ്യാന്തര ചലച്ചിത്രോൽസവത്തിന് 2021ൽ കാൽനൂറ്റാണ്ട് തികയുകയാണ്. 1996ൽ തുടങ്ങിയ മേളയുടെ തുടക്കം ഔപചാരികതയിലൂന്നിയതായിരുന്നുവെങ്കിലും പിന്നീട്, ഇന്ത്യയിലെ തന്നെ ഏറ്റവും ജനകീയമായ സാംസ്‌കാരിക ഇടപെടലായി മാറി. 2000നുശേഷം രാജ്യത്തിനകത്തും പുറത്തും നിന്നുള്ള സിനിമാ ആസ്വാദകർ ഓർത്തുവെക്കുന്ന ഇടമായി തിരുവനന്തപുരം മാറി. ഏഷ്യൻ- ആഫ്രിക്കൻ- ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽനിന്നുള്ള പുതിയ ചിത്രങ്ങൾ, മൂന്നാംലോക രാഷ്ട്രങ്ങളിൽനിന്നുള്ള സിനിമകൾ, ലോക സിനിമകൾ, ഇന്ത്യൻ ഭാഷാചിത്രങ്ങൾ തുടങ്ങി വ്യത്യസ്ത കാലഘട്ടങ്ങളുടെയും ദേശങ്ങളിലൂടെയും സഞ്ചരിക്കുന്ന കാഴ്ചകൾ, പ്രമേയങ്ങൾ, ജനതകൾ തുടങ്ങി സിനിമയുടെ വലിയ തിരശ്ശീലകളാണ് ഇവിടെ ഒരുക്കിയിരുന്നത്.

സമഗ്രാധിപത്യത്തിനെതിരെ ചെറുത്തുനിൽക്കാനും സ്വന്തം ജനതയുടെ അതിജീവനം ലോകത്തിനുമുന്നിൽ പ്രദർശിപ്പിക്കാനും അരികുവൽക്കരിക്കപ്പെട്ട മനുഷ്യരെ ദൃശ്യവൽക്കരിക്കാനുമെല്ലാം സിനിമയെ രാഷ്ട്രീയ ആയുധമാക്കിയ സംവിധായകരുടെയും ചലച്ചിത്ര ആക്റ്റിവിസ്റ്റുകളുടെയും മേള. ഒപ്പം, മലയാളിയുടെ പുതിയ തലമുറ ഒരുതരം അരാജകമായ ഇന്ദ്രിയാവബോധത്തോടെ ഈ മേള പിടിച്ചെടുക്കാൻ തുടങ്ങി. അതോടെ, അത് സിനിമയുടെ മാത്രം വേദിയല്ലാതായി. സിനിമ പ്രദർശിപ്പിക്കുന്ന തിയറ്ററുകൾക്കുപുറത്ത്, അകത്തുള്ളിടത്തോളം തന്നെ ആഴമേറിയ ശബ്ദങ്ങളുടെയും ദൃശ്യങ്ങളുടെയും യാഥാർഥ്യങ്ങളുടെയും വലിയ തിരശ്ശീലകളൊരുങ്ങി.

തിയറ്ററുകളുടെ പടിക്കെട്ടുകളിലും മുറ്റത്തും സകല മനുഷ്യരുടെയും വിഷയങ്ങൾ അജണ്ടകളായി അരങ്ങേറി. അവിടെ, പാട്ടുപാടുന്നവരുടെയും കൊട്ടുന്നവരുടെയും പ്രതിഷേധിക്കുന്നവരുടെയും മുഖംതിരിഞ്ഞിരിക്കുന്നവരുടെയും ബദലവതരണങ്ങളുടെയും അവകാശങ്ങൾ നിഷേധിക്കപ്പെട്ടവരുടെയും ഒച്ച മുഴങ്ങി. മനുഷ്യാവകാശങ്ങൾക്കും പരിസ്ഥിതിക്കും പലതരം സാമൂഹിക വർഗങ്ങൾക്കും വേണ്ടിയുള്ള സംഘങ്ങളുടെ സാന്നിധ്യം.

അത് കലയിലെയും സാംസ്‌കാരിക പ്രവർത്തനത്തിലെയും ജനാധിപത്യത്തിന്റെയും ബഹുസ്വരതയുടെയും പുതിയ ആവിഷ്‌കാരമായിരുന്നു. സിനിമ കാണുക എന്നാൽ, ജീവിച്ചിരിക്കുന്ന കാലത്തോടുള്ള ഒത്തുതീർപ്പുകളില്ലാത്ത കലഹവും വിയോജിപ്പുമാണെന്ന ബോധ്യത്തിലേക്കെത്തുകയാണ്, ഈ മേളയുടെ ഓരോ പങ്കാളിയും.

കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ സാംസ്‌കാരികവും ബൗദ്ധികവുമായ ഇത്തരം വൈവിധ്യങ്ങൾ ഒപ്പിയെടുക്കുകയാണ്, കാൽനൂറ്റാണ്ടായി മേളക്കൊപ്പം ശ്രദ്ധയോടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന പ്രശസ്ത ഫോട്ടോഗ്രാഫർ എ.ജെ. ജോജി. 25 വർഷത്തിനിടയിലെ പ്രധാന സന്ദർഭങ്ങൾ, പ്രമുഖ സിനിമാപ്രവർത്തകർ, പ്രേക്ഷകർ, തിയറ്ററിനുള്ളിലെയും പുറത്തെയും ഇടപെടലുകൾ, കാണികളും അല്ലാത്തവരുമായ വ്യക്തികൾ എന്നിവരിലൂടെ ജോജിയുടെ ക്യാമറ സഞ്ചരിക്കുന്നു. അദ്ദേഹത്തിന്റെ ശേഖരത്തിൽനിന്ന് തെരഞ്ഞെടുത്ത ഫോട്ടോകളാണിത്.


തിയേറ്ററിനുപുറത്തെ കാത്തുനിൽപ്


സിനിമ കാണാനുള്ള ക്യൂ


തിയറ്ററിന്റെ പടിക്കെട്ടിൽ വിശ്രമം, സൗഹൃദം


സമയം തെറ്റിയപ്പോഴത്തെ തിടുക്കം


തിയേറ്റർ നിറഞ്ഞുകവിഞ്ഞപ്പോൾ "തറ ടിക്കറ്റു'കാരായ പ്രേക്ഷകർ


ത്രീഡീ കാഴ്ച


തിരുവനന്തപുരത്തെ ന്യൂ തിയേറ്ററിന്റെ ഒരു ഫെസ്റ്റിവൽ ദിനം


സിനിമ തുടങ്ങുന്നതും കാത്ത്


മാധ്യമപ്രവർത്തകരുടെ തിരക്ക്


"കിസ് ഓഫ് ലവ്' കാലത്തെ ഒരു കാമ്പയിൻ


തിയറ്ററിനുപുറത്തെ ഒരു കൂട്ടായ്മ


തിയറ്ററിനുപുറത്തെ പ്രതിഷേധം


പ്ലാച്ചിമട കൊക്കക്കോള വിരുദ്ധ സമരസമിതിയുടെ ജനാധികാര്യ മാർച്ചിന് ഫെസ്റ്റിവിൽ ഡെലിഗേറ്റുകളുടെ ഐക്യദാർഢ്യം


സിനിമ മേഖലയുടെ നവീകരണത്തിന് അടൂർ ഗോപാലകൃഷ്ണൻ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിലെ നിർദേശങ്ങൾ നടപ്പാക്കണമെന്നാവശ്യപ്പെട്ട് നടന്ന കാമ്പയിൻ


ഫെസ്റ്റിവൽ സിനിമകളിൽ മലയാളം സബ് ടൈറ്റിലുകൾക്കുവേണ്ടി നടന്ന കാമ്പയിൻ


കവി കുരീപ്പുഴ ശ്രീകുമാറും സുഹൃത്തുക്കളും ഒരു പാട്ടുസായാഹ്‌നത്തിൽ


2014ൽ മാലി ദ്വീപിൽ അറസ്റ്റുചെയ്ത് ജയിലിലടക്കപ്പെട്ട അധ്യാപകനും എഴുത്തുകാരനുമായ ജയചന്ദ്രൻ മൊകേരിയുടെ മോചനത്തിനായി ഫെസ്റ്റിവൽ തിയറ്ററിനുമുന്നിൽ നടന്ന കാമ്പയിൻ


ചലച്ചിത്രപ്രവർത്തകരുടെ ഒരു കാമ്പയിൻ


ഡെലിഗേറ്റുകൾ മെഴുകുതിരികളുമായി ഒരു കാമ്പയിനിടെ


ബാൽക്കണി സീറ്റ് നിഷേധിക്കുന്നതിനെതിരായ പ്രതിഷേധം


ചിത്രകാരനും ക്യുറേറ്ററും കൊച്ചി ബിനാലേ പ്രസിഡന്റുമായ ബോസ് കൃഷ്ണമാചാരി


ഫെസ്റ്റിവൽ വേദിയിൽ സംവിധായകൻ ഷെറിയുടെ പ്രതിഷേധം.


തിയറ്ററിനുപുറത്തെ ആവിഷ്‌കാരങ്ങൾ


എന്തിന് പ്രതിഷേധിക്കുന്നു? പൊലീസിനോട് വിശദീകരിക്കുന്ന, സംവിധായകനും ആക്​റ്റിവിസ്​റ്റുമായ കെ.പി. ശശി


സ്ത്രീകളുടെ സ്വയംനിർണായവകാശത്തിനായി ഒരു കാമ്പയിൻ


ഫെസ്റ്റിവലിന്റെ സ്ഥിരം അതിഥിയായിരുന്ന കവി എ. അയ്യപ്പൻ


നാഷനൽ ഫിലിം ആർക്കൈവ്‌സ് ഓഫ് ഇന്ത്യ മുൻ ഡയറക്ടർ പി.കെ. നായരും മകളും.


പാസ് വിതരണം ചെയ്യുന്ന കൗണ്ടർ


സിനിമ കാണാൻ


ഇഷ്ട സിനിമ തേടി


2015ലെ ഫെസ്റ്റിവലിന് തബല വാദകൻ ഉസ്താദ് സക്കീർ ഹുസൈനാണ് തിരി തെളിയിച്ചത്


സംവിധായകരായ അടൂർ ഗോപാലകൃഷ്ണനും കെ.ജി. ജോർജും


ഉസ്താദ് സക്കീർ ഹുസൈനെ ക്യാമറയിൽ പകർത്തുന്ന ഒരു ഡെലിഗേറ്റ്


ആസാമീസ് സംവിധായകനും, തിരക്കഥാകൃത്തുമായ ജാനു ബറുവ ചലച്ചിത്ര മേളയിൽ


വി.എസ്. അച്യുതാനന്ദൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഗവർണറായിരുന്ന ജസ്റ്റിസ് പി. സദാശിവം, കെ.സി. ജോസഫ് എന്നിവർ ഒരു ഫെസ്റ്റിവൽ വേദിയിൽ.


എം.എ. ബേബി


ഫെസ്റ്റിവലിന്റെ എക്കാലത്തെയും താരം കൊറിയൻ സംവിധായകൻ കിം കി ദുക്


ഓപൺഫോറത്തിൽ പോളിഷ് സംവിധായകൻ ക്രിസ്തോഫ് സനുസി, ശശികുമാർ, ഗോവിന്ദപിള്ള എന്നിവർ.


ഡോ. വി.സി. ഹാരിസ്, ജർമൻ ചലച്ചിത്ര സംവിധായകൻ വെർണർ ഹെർസോഗ്


സംവിധായകൻ പവിത്രൻ


അൻവർ അലിയുടെയും ശശികുമാറിന്റെയും മേൽനോട്ടത്തിൽ നടന്ന ഫോട്ടോപ്രദർശനം


"സ്വയംവര'ത്തിന്റെ പോസ്റ്റർ കാണുന്ന നടി ശാരദ


കെ.ജി. ജോർജ്, ടി.വി. ചന്ദ്രൻ, കെ.പി. കുമാരൻ


നടൻ മുരളിയും കെ.ആർ. മോഹനനും ഒരു ഓപൺഫോറത്തിൽ


പി.എൻ. മേനോൻ


സംയുക്​തവർമ, എം.വി. ശ്രേയാംസ്​കുമാർ, സംവിധായകൻ കമൽ, നടൻ രാഘവൻ, ബീന പോൾ എന്നിവർ


ഹംഗേറിയൻ തിരക്കഥാകൃത്തും സംവിധായികയുമായ മാർത്ത മെസരോസ്‌


ഇടവേളയിൽ സിനിമയെക്കുറിച്ച് ഒരു ചർച്ച: കെ.ആർ. മോഹനൻ, ഗിരീഷ് കസറവള്ളി.


വി.കെ. ജോസഫ്, പ്രസന്നൻ, മധുപാൽ


സംവിധായകരായ ലെനിൻ രാജേന്ദ്രനും ബി. അജിത് കുമാറും.


സംവിധായകരായ സനൽ കുമാർ ശശിധരനും ഡോ. ബിജുവും സുഹൃത്തുക്കൾക്കൊപ്പം.


നടി ശാരദയും സംവിധായകൻ ജയരാജും


സംവിധായിക നയന സൂര്യ


ഡോ. വി.സി. ഹാരിസ് ഒരു സംവാദത്തിൽ


ചലച്ചിത്രപ്രവർത്തക ഭാഗ്യലക്ഷ്മിയും നടി മേനകയും


കെ.വി. മോഹൻകുമാർ, മീര സാഹിബ്


‘കരി’ സിനിമയുടെ കാമ്പയിൻ


അടൂർ ഗോപാലകൃഷ്ണൻ


അടൂർ ഗോപാലകൃഷ്ണൻ, നടി ജയഭാദുരി


ഡി. വിനയചന്ദ്രൻ, എം.എം. വർക്കി


ടി.കെ. രാജീവ് കുമാർ, ജോഷി മാത്യു, പ്രിയദർശൻ


അടൂർ ഗോപാലകൃഷ്​ണൻ ഡെലിഗേറ്റുകളുമായി സൗഹൃദം പങ്കിടുന്നു


ബംഗാളി സംവിധായകൻ ബുദ്ധദേവ് ദാസ് ഗുപ്ത


മുരളി ഗോപി സംവിധാകയൻ കെ.ജി. ജോർജിനെ കണ്ടപ്പോൾ. തിരക്കഥാകൃത്ത് ജോൺപോൾ സമീപം


കെ.ജി. ജോർജ്, പി.കെ. നായർ


പി.കെ. നായർ


കെ.ജി. ജോർജ്, രാമചന്ദ്ര ബാബു


സിനിമ കാണാനുള്ള ക്യൂ


ഇടയിലെ ഒരു സൗഹൃദനിമിഷം


ക്യാമറമാൻ എം.ജെ. രാധാകൃഷ്ണൻ


പ്രേക്ഷകക്കൂട്ടം


വിധു വിൻസെന്റ് റിപ്പോർട്ടിംഗിനിടെ


കവി അൻവർ അലിയും സുഹൃത്തുക്കളും


ഫെസ്റ്റിവൽ വേദി


ഒരു പ്രതിഷേധക്കാഴ്ച


ചലച്ചിത്രപ്രവർത്തകരുടെ ഇടവേള



എ.ജെ. ജോജി

ഫോട്ടോഗ്രാഫർ, നിരവധി സിനിമകളിൽ സ്റ്റിൽ ഫോട്ടോഗ്രാഫറായിരുന്നു.

Comments