ഇല വീഴാ പൂഞ്ചിറ: അപ്രതീക്ഷിത മനുഷ്യരും പ്രകൃതിയും

തിയേറ്ററിൽ മാസ് ആക്ഷൻ പടങ്ങൾക്കു മാത്രമല്ല പ്രേക്ഷകരെത്തുന്നത് എന്ന് ഇലവീഴാ പൂഞ്ചിറ കാണിച്ചുതരുന്നു. ഓവർ നന്മപ്പടങ്ങളും കണ്ടുമടുത്ത സൈക്കോ ത്രില്ലറുകളും തീയറ്ററിൽ നിന്ന്​ പ്രേക്ഷകനെ അകറ്റന്നതിൽ അത്ഭുതമേയില്ല.

തിയെ മല കേറിക്കേറി, മേലേക്കെത്തി.
മഞ്ഞുകൊണ്ട്, മഴ കണ്ട്, മിന്നൽ കണ്ട് പേടിച്ചുനിന്നു, പിന്നെ അവിടെനിന്ന് തിരിച്ച് പോന്നിട്ടില്ല. ഒരില പോലും പൊഴിയാൻ മരങ്ങളില്ലാത്ത ഇലവീഴാ പൂഞ്ചിറയിൽ പക്ഷേ നിശ്ചലമായ പ്രകൃതിയല്ല ഉള്ളത്. അവിടുത്തെ പ്രകൃതിയും മനുഷ്യരും അപ്രതീക്ഷിതമാണ്.

മധു (സൗബിൻ ഷാഹിർ) ആദ്യം മുതലേ അസ്വസ്ഥനാണ്. ആ അസ്വസ്ഥത പിന്തുടർന്നാണ് പ്രേക്ഷകരും എത്തുന്നത്. അപ്രതീക്ഷിതമായാണ് പൂഞ്ചിറയിൽ കാലാവസ്ഥ മാറുന്നത്. നോക്കിനിൽക്കെ മഞ്ഞിനെ വകഞ്ഞുമാറ്റി മഴയെത്തും. കാറ്റാടി അനങ്ങിത്തുടങ്ങുമ്പോൾ തന്നെ മധുവിന്റെ മുഖത്ത് ഭയം തളം കെട്ടാൻ തുടങ്ങും. ആദ്യ ഇടിമിന്നലിൽ തന്നെ ഭയം നിറഞ്ഞു. ശരിക്കും ഇവിടെയാണോ പൊലീസുകാർ ഡ്യൂട്ടിയിൽ നിൽക്കുന്നത് എന്നോർത്ത് അൽഭുതം തോന്നി.

യഥാർത്ഥമായ പൊലീസ് പ്രതിനിധാനം ഷാഹി കബീർ സിനിമകളുടെ ുൃമവtuലസമമേവ ആണ്. തിരക്കഥയിലും സംവിധാനത്തിലും അത്​ കൊണ്ടുവരാൻ അദ്ദേഹം ശ്രമിക്കാറുണ്ട്. കോമാളി വേഷം മാത്രമായിരുന്നു ഒരു കാലത്ത് മലയാള സിനിമയിൽ പൊലീസുകാർ. ഇന്ന് റിയലിസ്റ്റിക്കായ ഇത്തരം പോട്രയൽ വരുമ്പോഴാണ് അവർക്ക് നീതി കിട്ടുന്നത്.

പൊലീസ് കഥകളോടുള്ള ആളുകളുടെ അഭിനിവേശവും ഇത്തരം റിയലിസ്റ്റിക് ആവിഷ്‌കാരവും മലയാള സിനിമയ്ക്ക് ഗുണം ചെയ്യുന്നു. ഒരു കുറ്റകൃത്യം നടക്കുമ്പോൾ പ്രതി ആര്​ എന്നറിയുന്നതിനപ്പുറം കുറ്റ സൃൗവ്യേമവേശിൗ പിന്നിലെ കാരണമറിയാനാണ്​ താൽപര്യം എന്ന് മധു പറയുന്നുണ്ട്. സിനിമ കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകരിലും അങ്ങനെയൊരു താല്പര്യം ജനിപ്പിക്കാൻ സംവിധായകന് കഴിയുന്നു.

ആരും അവിടേക്ക് വരണ്ട എന്ന അതിർവരമ്പ് അയാൾ വെക്കുന്നുണ്ട്. അതി ക്രമിച്ചുകയറുന്നവർ എല്ലാം മ്യമമഹ ഓടിക്കുന്നു. അവിടം ഏത് ഇടിമിന്നലിലും ഡ്യൂട്ടി ചെയ്യണ്ട പൊലീസുകാരുടെ മാത്രം ഇടമാണ്. പിന്നെ പിങ്കി എന്നോർ നായയും രണ്ട് കുട്ടികളും.

ആദ്യ സംവിധാന ശ്രമം തന്നെ മികച്ചതാക്കാൻ ഷാഹി കബീറിനു കഴിയുന്നു. പൊലീസുകാരായ തിരക്കഥാകൃത്തുക്കളും നല്ല തുടക്കമാണ് കുറിക്കുന്നത്. നിധീഷ് ജി. ക്കും ഷാജി മാറാടിനും ഇനിയും പൊലീസ് കഥകൾ പറയാനുണ്ടാകും. നല്ല സിനിമകൾക്ക് തീയറ്ററിൽ പ്രേക്ഷകരുണ്ടാകും എന്നതിനുള്ള ഉദാഹരണം കൂടിയാണ് ഈ ചിത്രം.
ക്രൈം ത്രില്ലർ എന്നാൽ സൈക്കോളുകൾ മാത്രമായി മാറിക്കൊണ്ടിരിക്കുമ്പോഴാണ് ഇലവീഴാ പൂഞ്ചിറ പോലൊരു സിനിമ മലയാളിക്ക് കിട്ടുന്നത്. അതുതന്നെയാണ് അതിന് ലഭിക്കുന്ന സ്വീകാര്യതയുടെ ഒരു കാരണവും. കണ്ടുമടുത്ത പൊലീസ് കഥകൾക്കും സൈക്കോ കഥകൾക്കും അപ്പുറത്തേക്ക് പ്രേക്ഷകരെ കൊണ്ടുപോകാൻ കഴിയുന്നു എന്നിടത്താണ് ഷാഹി വിജയിക്കുന്നത്.

പ്രതിയിലും കുറ്റകൃത്യത്തിനുപിന്നിലുള്ള കാരണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചു മുന്നോട്ടു പോകുന്നതുകൊണ്ടുതന്നെ ഭൂപ്രകൃതിയുടെ വിഷ്വലുകൾ വളരെ ലിമിറ്റഡ് ആണ്. എന്നിരുന്നാലും ഉൾപ്പെടുത്തിയ വിഷ്വലുകൾ മനോഹരവുമാണ്. മുൻപ് പൂഞ്ചിറയിൽ പോകാത്തവർക്കുകൂടി ആ സ്ഥലം പരിചിതമായി തോന്നും വിധമാണ് സിനിമയുടെ ദൃശ്യഭാഷ.

തിയറ്ററിലെ സാങ്കേതിക പിഴവുമൂലം പശ്ചാത്തല സംഗീതം മുന്നിൽ നിൽക്കുകയും പല സംഭാഷണങ്ങളും അവ്യക്തമായി തോന്നുകയും ചെയ്തു. നമ്മുടെ സിനിമാശാലകൾ കാലത്തിനനുസരിച്ച് മാറേണ്ടതുണ്ട്. ഇല്ലെങ്കിൽ പ്രേക്ഷകർ കൂടുതൽ സൗകര്യമുള്ള ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലേക്ക് വഴിമാറും. തിയേറ്ററിൽ മാസ് ആക്ഷൻ പടങ്ങൾക്കു മാത്രമല്ല പ്രേക്ഷകരെത്തുന്നത് എന്ന് ഇലവീഴാ പൂഞ്ചിറ കാണിച്ചുതരുന്നു. ഓവർ നന്മപ്പടങ്ങളും കണ്ടുമടുത്ത സൈക്കോ ത്രില്ലറുകളും തീയറ്ററിൽ നിന്ന്​ പ്രേക്ഷകനെ അകറ്റന്നതിൽ അത്ഭുതമേയില്ല.

Comments