ജിയോ ബേബി എങ്ങനെ മഹത്തായ ആ അടുക്കളയിലെത്തി?

The great Indian kitchen എഴുതി സംവിധാനം ചെയ്ത ജിയോ ബേബിയുമായുള്ള സംഭാഷണം. ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന സിനിമ വ്യാപകമായി ചർച്ച ചെയ്യപ്പെടുകയാണ്. ലോക്ക് ഡൗൺ കാലത്ത് ഷൂട്ട് ചെയ്ത്, OTT പ്ലാറ്റ്ഫോമായ NEE Stream ൽ റിലീസ് ചെയ്ത സിനിമ ടിപ്പിക്കൽ മധ്യവർഗ്ഗ കുടുംബത്തിന്റെ അടുക്കള എങ്ങനെയാണ് ഒരു സാമൂഹിക വ്യവസ്ഥയുടെ കേന്ദ്രമായി പ്രവർത്തിക്കുന്നത് എന്ന് ശക്തമായി കാണിച്ചു തരുന്നു. രണ്ട് പെൺകുട്ടികൾ, കുഞ്ഞു ദൈവം, കിലോമീറ്റേഴ്സ് ആൻറ് കിലോമീറ്റേഴ്‌സ് എന്നീ സിനിമകളുടെ സംവിധായകനായ, കോട്ടയത്തുകാരനായ ജിയോ ഗ്രേറ്റ് ഇന്ത്യൻ കിച്ചനെക്കുറിച്ചും തന്റെ സിനിമാ വഴികളെക്കുറിച്ചും ദീർഘമായി സംസാരിക്കുന്നു.

ജിയോ ഒരു സുപ്രഭാതത്തിൽ മഹത്തായ ആ ഇന്ത്യൻ അടുക്കളയിലേക്ക് സിനിമ പിടിക്കാൻ കയറിയതല്ല. അയാൾക്ക് അടുക്കളയുടെ ഓരോ ഇഞ്ച് സ്ഥലവും അറിയാം. അതിൽ ഒരു സിനിമയുണ്ട് എന്ന കണ്ടെത്തൽ, ജിയോബേബി എന്ന ഫിലിം മേക്കറുടെ, കലാകാരന്റെ കാലത്തോടുള്ള സത്യസന്ധതയാണ്.


Film Review - The Great Indian Kitchen: മനുഷ്യാന്തസ്സ് വേവുന്ന ഭാരതീയ അടുക്കളകൾ


Comments