‘പോലീസ്... പോലീസ്’,
സബ് ടൈറ്റിൽ: ‘പൗലോസ്… പൗലോസ്’,
ജോണിനോടു ചെയ്യുന്ന ക്രൂരകൃത്യങ്ങൾ

ജോൺ എബ്രഹാമിന്റെ സിനിമകളുടെ വലിയ ക്വാളിറ്റിയില്ലാത്ത പ്രിന്റുകളാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്. ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങളിൽ പോലീസിനെ ഭയന്ന് തെങ്ങിൽ കയറിയ ചെറിയാച്ചൻ തലകറങ്ങി വീണ് ‘പോലീസ്... പോലീസ്’ എന്നുപറഞ്ഞു മരണത്തിലേക്ക് താഴ്ന്നു. അപ്പോൾ ഇംഗ്ലീഷ് സബ്ടൈറ്റിൽ ‘പൌലോസ്.. പൌലോസ്’ എന്നെഴുതിക്കാട്ടി, ഒരു ജോൺ നർമത്തെക്കാൾ ക്രൂരമായി- പി. പ്രേമചന്ദ്രൻ എഴുതുന്നു.

ജോൺ എബ്രഹാം മരിക്കുമ്പോൾ പയ്യന്നൂർ കോളേജിൽ പഠിക്കുകയായിരുന്നു. ‘മൂവി മാനിയ’യുടെ സെക്രട്ടറിയായിരുന്നു അപ്പോൾ. 1985 മുതൽ ‘മൂവി മാനിയ’യുടെ ഭാഗമായി ഒഡേസയുമായി ബന്ധമുണ്ടായിരുന്നു. ദ കിഡും ബാറ്റിൽഷിപ്പ് പൊട്ടെംകിനും മറ്റും കാണിക്കുന്നത് ഒഡേസയിൽ നിന്ന് പ്രിന്റുകൾ കൊണ്ടുവന്നാണ്. സർഗ്ഗയുമായി സഹകരിച്ചും മിർച്ച് മസാലയും മറ്റും അക്കാലം കാണിച്ചിരുന്നു.

അമ്മ അറിയാൻ നിർമാണത്തിന് കോളേജിൽ നിന്ന് ചെറിയ രീതിയിലുള്ള ധനസഹായം സ്വരൂപിക്കാൻ കഴിഞ്ഞിട്ടുണ്ട്. അമ്മ അറിയാൻ കോളേജിൽ നല്ല രീതിയിൽ പ്രദർശിപ്പിക്കാനും കഴിഞ്ഞു.

ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങളിൽ ഏറ്റവും അവസാനം പോലീസിനെ ഭയന്ന് തെങ്ങിൽ കയറിയ ചെറിയാച്ചൻ തലകറങ്ങി വീണു മരിക്കുന്നുണ്ട്. അയാൾ തലയുയർത്തി ദൂരേക്കുനോക്കി ‘പോലീസ്... പോലീസ്’ എന്നുപറഞ്ഞു മരണത്തിലേക്ക് താഴ്ന്നു. അപ്പോൾ ഇംഗ്ലീഷ് സബ്ടൈറ്റിൽ ‘പൌലോസ്.. പൌലോസ്’ എന്നാണ് എഴുതിക്കാട്ടുന്നത്.
ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങളിൽ ഏറ്റവും അവസാനം പോലീസിനെ ഭയന്ന് തെങ്ങിൽ കയറിയ ചെറിയാച്ചൻ തലകറങ്ങി വീണു മരിക്കുന്നുണ്ട്. അയാൾ തലയുയർത്തി ദൂരേക്കുനോക്കി ‘പോലീസ്... പോലീസ്’ എന്നുപറഞ്ഞു മരണത്തിലേക്ക് താഴ്ന്നു. അപ്പോൾ ഇംഗ്ലീഷ് സബ്ടൈറ്റിൽ ‘പൌലോസ്.. പൌലോസ്’ എന്നാണ് എഴുതിക്കാട്ടുന്നത്.

1987 മെയ് 31- ന് ജോൺ കോഴിക്കോട്ട്, പണിപൂർത്തിയാവാത്ത കെട്ടിടത്തിൽ നിന്ന് അപകടത്തിൽ വീണു മരിക്കുന്നത്. ഏറ്റവും പ്രിയപ്പെട്ടൊരാൾ പോയതുപോലുള്ള അനുഭവമായിരുന്നു അത്. പിന്നീട് ഒഡേസ പ്രസിദ്ധീകരിച്ച, തന്റെ ചലച്ചിത്രകലയെക്കുറിച്ചുള്ള വിശ്വാസപ്രമാണങ്ങൾ അടങ്ങിയ ജോണിന്റെ സുവിശേഷ പുസ്തകം, 'ജോൺ പറയുന്നു' കാമ്പസിൽ ക്ലാസ് ക്ലാസാന്തരം നടന്നു വിൽക്കുന്നുണ്ട്. വലിയ പോസ്റ്ററുകൾ അതിനായി എഴുതുന്നുണ്ട്. നീളത്തിൽ അൺസൈസായി ബ്രൌൺ കളറിലുള്ള കവറുമായി ജോണിന്റെ സവിശേഷതകൾ ഇണങ്ങിയ ഒരു പുസ്തകമായിരുന്നു അത്. സിനിമയെക്കുറിച്ചുള്ള വ്യത്യസ്തമായ സങ്കല്പങ്ങൾ ഉറയ്ക്കാൻ ആ പുസ്തകത്തിലെ ജോണിന്റെ വാക്കുകൾ സഹായകമായിട്ടുണ്ട്. പിന്നീട് കെ.എൻ. ഷാജി ജോൺ ഏബ്രഹാം എന്ന ഗംഭീരമായ പുസ്തകം ഇറക്കുമ്പോഴും ഷാജിയെ അതിന്റെ വിൽപ്പനയ്ക്കായി പയ്യന്നൂരിൽ സഹായിക്കുന്നുണ്ട്.

ജോൺ വിടപറഞ്ഞതിന്റെ 37-ാം വാർഷികത്തിൽ, ഇന്നലെ കൾച്ചറൽ ഫോറം കേരള നടത്തിയ ജോൺഅനുസ്മരണത്തിൽ സംസാരിച്ചു. അതിനായി വീണ്ടും ജോണിന്റെ പ്രധാനപ്പെട്ട മൂന്നു സിനിമകളും കണ്ടു. സത്യത്തിൽ എത്രമാത്രം പരിമിതികൾക്കുള്ളിൽ നിന്ന് ചെയ്തിട്ടും ചലച്ചിത്രകലയുടെ ദാർശനികവും സൗന്ദര്യാത്മകവുമായ തലങ്ങളെ ആഞ്ഞുപുല്‍കാന്‍ ആ സിനിമകൾക്ക് സാധ്യമായിട്ടുണ്ട് എന്ന് നാലോ അഞ്ചോ പതിറ്റാണ്ടിനുശേഷവും നമുക്ക് എളുപ്പം തിരിച്ചറിയാൻ കഴിയും.

അമ്മ അറിയാൻ കേരളത്തിന്റെ ഒരു കാലത്തിന്റെ രാഷ്ട്രീയ സന്ദിഗ്ധതകളെ എത്ര തീവ്രമായാണ് അടയാളപ്പെടുത്തുന്നത്. കേരളം കടന്നുപോയ തിളയ്ക്കുന്ന സമരങ്ങളുടെ വഴിയിലൂടെയാണ് ഹരിയുടെ മരണം അവന്റെ അമ്മയെ അറിയിക്കാൻ പുരുഷനും ബാലേട്ടനും മോകേരിയും സംഘവും യാത്ര ചെയ്യുന്നത്. മെഡിക്കൽ സമരം, മത്സ്യത്തൊഴിലാളികൾ ഡീസലിനും മറ്റും വേണ്ടി നടത്തുന്ന സമരം, ഇരിങ്ങൽ ക്വാറി സമരം, വൈപ്പിൻ ദുരന്തം, മട്ടാഞ്ചേരി സമരം, കോട്ടപ്പുറം മാർക്കറ്റിലെ കരിഞ്ചന്തയ്ക്കെതിരായ സമരം തുടങ്ങിയവയുടെ അപൂർവ്വമായ ഡോക്യുമെന്റേഷൻ കൂടിയാണ് അമ്മ അറിയാൻ.

‘അമ്മ അറിയാൻ’ കേരളത്തിന്റെ ഒരു കാലത്തിന്റെ രാഷ്ട്രീയ സന്ദിഗ്ധതകളെ തീവ്രമായി അടയാളപ്പെടുത്തി.
‘അമ്മ അറിയാൻ’ കേരളത്തിന്റെ ഒരു കാലത്തിന്റെ രാഷ്ട്രീയ സന്ദിഗ്ധതകളെ തീവ്രമായി അടയാളപ്പെടുത്തി.

കുട്ടനാടിലെ കർഷകത്തൊഴിലാളികളും ചെറുകിട ഭൂവുടമകളും തമ്മിൽ നടന്ന സംഘർഷങ്ങളുടെ ഏറ്റുമുട്ടലുകളുടെ ചരിത്രമാണ് ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ അടയാളപ്പെടുത്തുന്നത്. സാക്ഷിത്വമാണ് ചെറിയാച്ചന്റെ ഭീതിയുടെ അടിസ്ഥാനം. താനും തെറ്റുകാരനാണ് എന്ന ബോധമാണ് അയാളെ സ്വയം കഠിനമായി ശിക്ഷിക്കുന്നത്. പോലീസിനോടുള്ള ഭീതി മാത്രമല്ല, അധികാരികളെ, പള്ളിയെ, പട്ടക്കാരനെ, ധനാഢ്യനെ നിരന്തരം പേടിച്ചുമാത്രം ജീവിക്കാൻ വിധിക്കപ്പെട്ട ഇടത്തരം മലയാളിയുടെ ഭീതിയാണ് ചെറിയാച്ചൻ അതിഗംഭീരമായി അടയാളപ്പെടുത്തുന്നത്.

അഗ്രഹാരത്തിൽ കഴുതൈ ഇപ്പോഴും അതിന്റെ വിമർശകശക്തികൊണ്ട് തീപോലെ ജ്വലിക്കുന്നുണ്ട്. വരേണ്യതയുടെയും കാലത്തിനു നിരക്കാത്ത ജാതീയതയുടെയും ഇരുളിൽ ജീവിക്കുന്ന മനുഷ്യരെ പ്രകാശത്തിലേക്ക് എടുത്തെറിയുന്ന ചടുലമായ ആഖ്യാനമാണ് ഈ ചിത്രം.

‘അഗ്രഹാരത്തിൽ കഴുതൈ’ എന്ന സിനിമയില്‍ നിന്ന്
‘അഗ്രഹാരത്തിൽ കഴുതൈ’ എന്ന സിനിമയില്‍ നിന്ന്

ജോണിന്റെ സിനിമകൾ അതിസൂക്ഷ്മം റീ സ്റ്റോർ ചെയ്യേണ്ട ഉന്നതകലാസൃഷ്ടികളാണ്. ഇപ്പോൾ അതിന്റെ വലിയ ക്വാളിറ്റി ഇല്ലാത്ത പ്രിന്റുകളാണ് പബ്ലിക് ഡൊമൈനുകളിൽ ലഭ്യമായിട്ടുള്ളത്. അവയുടെ ഇംഗ്ലീഷ് സബ്ടൈറ്റിലുകൾ മറ്റൊരു ശിക്ഷയാണ്. ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങളിൽ ഏറ്റവും അവസാന നിമിഷം പോലീസിനെ ഭയന്ന് തെങ്ങിൽ കയറിയ ചെറിയാച്ചൻ തലകറങ്ങി വീണുമരിക്കുന്നുണ്ട്. ആളുകൾ അയാൾക്കു ചുറ്റും ഓടിക്കൂടി. അയാൾ തലയുയർത്തി ദൂരേക്കുനോക്കി ‘പോലീസ്... പോലീസ്’ എന്നുപറഞ്ഞു മരണത്തിലേക്ക് താഴ്ന്നു. അപ്പോൾ ഇംഗ്ലീഷ് സബ്ടൈറ്റിൽ ‘പൌലോസ്.. പൌലോസ്’ എന്നെഴുതിക്കാട്ടി, ഒരു ജോൺ നർമത്തെക്കാൾ ക്രൂരമായി.

Comments