യൂർഗൻ ഹെബർമാസിന് വിട

ചിന്തകനും ഫ്രാങ്ക്ഫർട്ട് സ്കൂളിൻ്റെ രണ്ടാം തലമുറയിലെ മുഖ്യ പ്രയോക്താവുമായ യൂർഗൻ ഹെബർമാസിന് വിട…

News Desk

പ്രമുഖ ചിന്തകനും ഫ്രാങ്ക്ഫർട്ട് സ്കൂളിൻ്റെ രണ്ടാം തലമുറയിലെ മുഖ്യ പ്രയോക്താവുമായ യൂർഗൻ ഹെബർമാസ് അന്തരിച്ചു. ജനാധിപത്യ - മാനവിക ചിന്തകൾക്ക് വലിയ സംഭാവനകൾ നൽകിയ ദാർശനികൻ്റെ മരണം 96-ാം വയസ്സിലായിരുന്നു. ഫ്രാങ്ക്ഫർട്ടിൽ 1923 ൽ ആരംഭിച്ച ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സോഷ്യൽ റിസർച്ച് ആണ് ക്രിറ്റിക്കൽ തിയറിക്ക് സുപ്രധാന സംഭാവനകൾ നൽകിയ ഫ്രാങ്ക്ഫർട്ട് സ്കൂളിന് രൂപം നൽകിയത്. മാക്സ് ഹോക്ക്ഹെയ്മർ, തിയഡോർ അഡോണോ, ഹെർബർട്ട് മാർക്യൂസ്, വാൾട്ടർ ബഞ്ചമിൻ എന്നിവരാണ് ഫ്രാങ്ക്ഫർട്ട് സ്കൂളിന് നേതൃത്വം നൽകിയത്. അഡോണോയുടെ ശിഷ്യനായാണ് ഹെബർമാസ് ഈ ദാർശനിക പദ്ധതിയുടെ പിന്നീടുള്ള പ്രമുഖ വക്താവായി മാറുന്നത്.

Read More: തിരുനക്കര, തേക്കിൻകാട്, മാനാഞ്ചിറ; തിരിച്ചുപിടിക്കാൻ വരുമോ പുതിയ തലമുറ?

പ്രധാന കൃതികൾ: The Structural Transformation of the Public Sphere, Knowledge and Human Interests, The Theory of Communicative Action, The Philosophical Discourse of Modernity, Between Facts and Norms.

Comments