ആനന്ദ്​ / ഫോട്ടോ: ഉണ്ണി ആർ.

സന്ധ്യയിൽ

എന്തിൽനിന്നെന്തിലേക്കെന്നീ ചോദ്യം
സന്ധ്യകളെന്നെങ്കിലും ചോദിച്ചിട്ടുണ്ടാമോ സ്വയം?
ചോദിച്ചതാരായിരിക്കുമീ ചോദ്യം?
പുഴുപോലുദരം കൊണ്ടിഴയും പാതകളോ,
നിമിഷം തോറും സ്വയം മാറും പുഴകളോ,
ഒന്നിന് പിന്നിലൊന്നായ് വരും
പീഡിതനാം മനുഷ്യന്റെ ഘോഷയാത്രകളോ?
ചോദിച്ചതാരീ ചോദ്യമെന്ന് മാത്രം ചോദിക്കാം
ചോദ്യങ്ങൾ വീണടിഞ്ഞു മണ്ണാകുമീ നേരം
സന്ധ്യയിൽ.▮


ആനന്ദ്

മലയാളത്തിലെ മുതിർന്ന എഴുത്തുകാരൻ, ചിന്തകൻ. ആൾക്കൂട്ടം, അഭയാർത്ഥികൾ, ഗോവർദ്ധന്റെ യാത്രകൾ, മരണ സർട്ടിഫിക്കറ്റ്, ജൈവ മനുഷ്യൻ തുടങ്ങിയവ പ്രമുഖ കൃതികൾ.

Comments