സിദ്ദിഹ

അപരം

ര്
എന്ന ചോദ്യം തന്നെ
ആപേക്ഷികമാണ്

ആ ചോദ്യം
നിലനിൽപ്പുലച്ചുകളയും

ഞാൻ ആരുമല്ലെന്ന ഉത്തരം
താത്വികനാക്കിയേക്കും

ആരുടെ ആരെന്ന ചിന്ത
പൊടുന്നനെ
അനാഥനാക്കും

വെമ്പി നിൽക്കുന്ന
തീക്കൊള്ളിയിലേക്കാണ്
ആ ചോദ്യം
ബോംബ് പോലെ
നിങ്ങളെറിയുന്നത്

തട്ടമിട്ട ഞാൻ
ബോംബെന്നു
കവിതയെഴുതിയാൽ
ആരായിരിക്കും ഞാൻ
എന്ന് നിങ്ങൾ ഊഹിച്ചേക്കാം​▮​


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.

Comments