ബിനു എം. പള്ളിപ്പാട്

മൊഴിയാൽ ​രണ്ടുരുവപ്പടങ്ങൾ

​പ്രാന്തിക് സ്റ്റേഷനിലെതട്ടുകടയിൽ നിന്ന്മൺ കോപ്പയിൽ ചായ

പടിഞ്ഞാറ് നിന്നുള്ളസ്വർണ്ണ വെട്ടത്തിൽകൊയ്ത പാടത്തിന്നടുവിലൂടെ ചെമ്മൺപാത വഴിരണ്ട് കിലോമീറ്റർചെല്ലുന്നിടത്താണ്അനാഥ് ബന്ധുവിന്റെ വീട്

പ്രദീപ്‌മെഹന്ദോമുന്നേ പോയിഞങ്ങൾ മൂന്ന് സൈക്കിളിലാണ്അങ്ങോട്ട് പോയത്

അയാൾ അസമിലെബോഡോയിൽ നിന്ന്വർഷങ്ങളായിശാന്തിനികേതനടുത്ത്താമസിക്കുന്ന ശില്പിയാണ്ഭാര്യയും രണ്ട് കൈക്കുഞ്ഞുങ്ങളുമുണ്ട്അയാൾക്ക്

മണ്ണും ചതച്ചമുളയുംപനയോലയുംഅരിഞ്ഞ കച്ചിയും ചേർത്ത്സ്വർണ്ണ നിറത്തിൽതടാകക്കരയിലെരണ്ടു നിലകളുള്ളകുടിലിലാണ് താമസം.

ഒരിക്കൽഒരു മഴക്കാലത്ത്ഹൗറാബ്രിഡ്ജിന്താഴെയുള്ളപൂച്ചന്തയിലൂടെഞങ്ങൾ കുടിച്ച് നടന്നിട്ടുണ്ട്

പൂവിതളുകൾവീണഴുകിയ മുട്ടോളംചേറിന് മനുഷ്യൻ ചീഞ്ഞതിനേക്കാൾമണമുണ്ടന്നയാൾപറഞ്ഞ് ചിരിച്ചതോർക്കുന്നു.

പിന്നെ ഞങ്ങൾസോനാഗച്ചിയിൽ പോയിനരച്ചവെയിലിൽതെരുവുപട്ടികൾ നിറഞ്ഞഒരിടവഴിയിൽകുലുങ്ങുന്ന മറക്കുടക്കടിയിൽകാല് പുറത്ത് കാണാവുന്നരണ്ടു പേർ അണച്ച് വിയർക്കുന്നത് കണ്ടു.

കൽക്കത്തയിലെപ്രധാന ഗാലറികളിലെല്ലാംഅയാളുടെ ശില്പങ്ങളുണ്ട്അസമിൽ നിന്ന്ലോറിയിൽ കൊണ്ടുവരുന്നകൂറ്റൻ മര ഉരലുകൾമുറിച്ചുണ്ടാക്കുന്നചാരു ബഞ്ചുകൾഅയാളുടെ സംഭാവനകളാണ്

മൂക്കുത്തിക്കല്ലുകൾമെഴുക്കിൽ പുതഞ്ഞമൺവിളക്കുകൾകുപ്പിവളകൾകല്ലുവട്ടുകൾബർണ്ണറുകൾപല നിറങ്ങളിലുള്ളസിറാമിക്കില്ലോടുകൾ ആണികൾ സ്‌ക്രുതുടങ്ങിഅക്കാലത്തുപേക്ഷിച്ചവയുംഉടഞ്ഞുപോയവയുംകറുത്ത അരക്കിൽഒട്ടിച്ചു ചേർത്തചാരു ബഞ്ചുകൾവിൽക്കാൻ വച്ചവയിൽ ഉണ്ട്.

ഞങ്ങൾ പാടത്തിന്നടുക്ക് പാത വന്നുചേരുന്നിടത്തെമരങ്ങൾക്ക് നടുവിലെഒറ്റ വീട്ടിലേക്ക് ചെന്നു.
​സമയം ഇരുണ്ട് കറുത്തു

അങ്ങകലെ
പാടത്തിന്റെ കരയിലൂടെ
ഒരു വണ്ടി പോകുന്നതിന്റെ
ലൈറ്റുവട്ടം അകലം
താണ്ടുന്നതു കണ്ടു നിന്നു.
വീടുകളന്ന്
വൈദ്യുതീകരിച്ചിരുന്നില്ല.

ഇറയത്തെ കയറ്റ് കട്ടിലിൽ
കമ്പിളി പുതച്ച ഒരമ്മുമ്മ
ഇരുന്നു, അവർക്കു മുകളിൽ
ഇരുട്ടിൽ പേരറിയാത്ത
ഒരു വളർത്ത് കിളി
അതിന്റെ ചെറു കൂട്ടിലിരുപ്പുണ്ട്.

ഒരു പയ്യൻ
അച്ചനെ വിളിക്കാൻ പോയി
കുറേ കഴിഞ്ഞ് കറുത്ത്
ഉയരം കുറഞ്ഞൊരാൾ
വിയർത്ത്
തോളിലൊരു തൂമ്പയുമായ് വന്നു.

ഞങ്ങൾ വിളക്കുമായ്
ശില്പങ്ങൾ ചുടുന്ന
ചൂളക്കരികിലേക്ക് പോയി

വെന്ത് മണ്ണാറിച്ചുവന്ന
ബുദ്ധൻമാരും
ആഫ്രിക്കൻ മാസ്‌കുകളും
അയാൾ
സഞ്ചിയിലെടുത്തു വച്ചു.

ഒരു സഞ്ചിയിൽ
കുറച്ച് കുഞ്ഞ് ബുദ്ധൻമാരെ
ഞങ്ങൾക്കുള്ള
വഴിച്ചിലവിനും തന്നു.
ചൂടാറതെ
വിശ്രാന്തിയിലിരിക്കുന്നവർക്ക്
മുകളിലേക്ക്
ബംഗ്ലാപ്പത്രവും
കച്ചിയും വന്നു വീണു.

കാലം കടന്നു പോയി
പിന്നീടൊരിക്കൽ
യാത്ര കഴിഞ്ഞു വന്ന
കൂട്ടുകാരൻ പറഞ്ഞു.

പ്രദീപ് മെഹന്ദൊയ്ക്ക്
ഭ്രാന്ത് വന്നു കിടപ്പിലായി
രോഗം ബാധിച്ചു മരിച്ചു.

തിളങ്ങുന്ന
കഷണ്ടിത്തല

നെരൂദയേപ്പോലെ
തൊപ്പി
ചെരിച്ചുവച്ച ചിരി

മടക്കിയ
ഹാഫ്‌കൈ
ഷർട്ടിൽ നിന്ന്
തെറിച്ചുനിൽക്കുന്ന
ഉറച്ചപേശികൾ

ആറടി പ്പൊക്കം.

തടാകക്കരയിലിരുന്ന്
അയാൾ
പാടിയ
ഭൂപൻ
ഹസാരികയുടെ
പാട്ടുകൾ

​▮

Comments