അതുൽ പൂതാടി

ഇത് കവിതയല്ല കുറിപ്പാണ്

കുറിപ്പായി വായിക്കാവുന്നതാണ്:

അറിയാത്ത ഒരാളെ അറിയാൻ ശ്രമിക്കുന്നു. അയാളും അത്തരത്തിൽ ശ്രമിക്കുന്നുണ്ട്. അറിയാത്ത എല്ലാവരും അതുതന്നെയാണ് ചെയ്യുന്നത്. അറിയുന്നവരുടേതായ ഒരു തുടക്കം എന്നതിൽ നിന്നും ഇതിനകം ഈ പണി ഏറെ മുന്നോട്ടു പോയിക്കഴിഞ്ഞു. വാസ്തവത്തിൽ താല്പര്യങ്ങളുടേതായ ഒരു സാമൂഹ്യ ജീവിതത്തിനകത്താണ് അപരിചിതരുടെ ലോകം പോലും ഉണ്ടാകുന്നത്. അറിയുന്ന ആൾക്ക് അറിയുന്ന ആളുകളെയാണ് അതിനാൽ എല്ലാവരും അറിയാൻ ശ്രമിക്കുന്നത്. അവരുടെ എണ്ണത്തിൽ രണ്ടുപേരുടെ ‘കൂട്ടത്ത’ത്തിന്റെ യോഗ്യതയിരിക്കുന്നുണ്ട്. അതിലെ തമാശയെന്തെന്ന് ആദ്യം പറഞ്ഞിട്ടുണ്ടല്ലോ..

> ആദ്യം പറഞ്ഞത് ഒന്നുകൂടി വായിക്കാൻ


Summary: ith kavithayala kurippannu by Athul Poothadi


അതുൽ പൂതാടി

കവി. ഗവ. ബ്രണ്ണൻ കോളേജ് മലയാള വിഭാഗത്തിൽ ഗവേഷകൻ.

Comments