എഴുത്തുകാർക്കിടയിലെ ഒരു ഫ്രണ്ട് റിക്വസ്റ്റ് കോമഡി (രഹസ്യമായി പുറത്തുവിടുന്നത്)
റിക്വസ്റ്റ് വന്നയാൾ
വിചാരിച്ചു,
തന്നെ അറിയാമെന്ന്.
അയച്ചയാൾ വിചാരിച്ചു,
തന്നെ അറിയട്ടെ എന്ന്.
അറിയുന്നതിനേക്കാൾ
അറിയിക്കുന്നതിലാണ് കാര്യമെന്ന്
രണ്ടാളും വിചാരിച്ചു.
വായിക്കുന്നതിനേക്കാൾ
വായിപ്പിക്കുന്നതിലാണ് കാര്യമെന്ന്
വിചാരിക്കുന്നതുപോലെ.
പിന്നങ്ങോട്ട്
നല്ലെഴുത്ത്, ‘നല്ലെഴുത്ത്’
എന്നു കമൻ്റുന്നു
തമ്മിൽ തമ്മിൽ
ഇടയിൽ
പലതായി പെരുകുന്നു
പൊതുകൂട്ടുകാർ.
